കോളുകളുടെ നിലവാരം അളക്കുന്നതിനായുള്ള പുതിയ ആപ്പുമായി ട്രായ്

കോളുകളുടെ നിലവാരം അളക്കുന്നതിനായുള്ള പുതിയ ആപ്പുമായി ട്രായ്

ദില്ലി: ഫോണ്‍ കോളുകളുടെ നിലവാരം അളക്കുന്നതിനായുള്ള പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി ട്രായ്. സേവനദാതാക്കളില്‍ നിന്നും നിലവാരമുള്ള സേവനം ഉറപ്പ്വരുത്തുന്നതിന് വേണ്ടിയാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. സ്വകാര്യ കമ്പനികളുടെയും, മൊബൈല്‍ സേവന ദാതാക്കളുടെയും ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ നിയന്ത്രിക്കാനുള്ള സൗകര്യവും പദ്ധതിയിലൂടെ പുതുക്കി നടപ്പിലാക്കാനാണ് ട്രായ് തീരുമാനിച്ചിരിക്കുന്നത്. മൊബൈല്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായ് കോള്‍ അവസാനിക്കുന്നതോടെ ഉപഭോക്താവിന് നിലവാരം അളക്കാനുള്ള റേറ്റിംഗ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കും എന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ പറഞ്ഞു. മൈ കോള്‍ ആപ്പ് എന്ന് പേരിട്ടിരിക്കുന്ന […]

ദക്ഷിണേഷ്യന്‍ ആകാശത്ത് വിജയപതാക പാറിച്ച് ഇന്ത്യയുടെ സൗത്ത് ഏഷ്യ സാറ്റലൈറ്റ്

ദക്ഷിണേഷ്യന്‍ ആകാശത്ത് വിജയപതാക പാറിച്ച് ഇന്ത്യയുടെ സൗത്ത് ഏഷ്യ സാറ്റലൈറ്റ്

ശ്രീഹരിക്കോട്ട: ദക്ഷിണേഷ്യന്‍ ആകാശത്ത് വിജയപതാക പാറിച്ച്, അയല്‍രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമായ ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തില്‍നിന്നും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വിഎഫ്09 റോക്കറ്റാണു ഉപഗ്രഹവിക്ഷേപണം നടത്തിയത്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപഗ്രഹ വിക്ഷേപണം ചരിത്രമുഹൂര്‍ത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തിക രംഗത്തു വന്‍ കുതിച്ചുചാട്ടത്തിനു ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ ഏകോപനം, വിദ്യാഭ്യാസ സേവനങ്ങള്‍, ആശയവിനിമയം, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ […]

നിര്‍ഭയ കേസ്: വധശിക്ഷയില്‍ ഇളവില്ല

നിര്‍ഭയ കേസ്: വധശിക്ഷയില്‍ ഇളവില്ല

ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസില്‍ നാലു പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. പ്രതികള്‍ ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയെന്ന് കോടതി നിരീക്ഷിച്ചു. കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതികള്‍ നാലുപേരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വധശിക്ഷയ്ക്ക് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നിയമക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനു പിന്നാലെയാണ് രാജ്യം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച വിധി വന്നത്. അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് […]

സംശയകരമായി കറുത്ത ബാഗുകള്‍; പഠാന്‍കോട്ടില്‍ ജാഗ്രതാനിര്‍ദേശം

സംശയകരമായി കറുത്ത ബാഗുകള്‍; പഠാന്‍കോട്ടില്‍ ജാഗ്രതാനിര്‍ദേശം

പഞ്ചാബ്: അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ തുടരവെ പഠാന്‍കോട്ട് സൈനികക്യാംപിനു തൊട്ടടുത്തു സംശയകരമായ രീതിയില്‍ രണ്ടു കറുത്ത ബാഗുകള്‍ കണ്ടെത്തി. ഇന്നു രാവിലെയാണു ബാഗുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നു പഠാന്‍കോട്ടില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. സൈനിക ക്യാംപില്‍നിന്നു ഏതാനും അടി ദൂരത്തിലായി ബാഗുകള്‍ കണ്ടെത്തിയത് അതീവ ഗൗരവത്തോടെയാണു സൈന്യം കണക്കാക്കുന്നത്. മാമൂണ്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു സമീപം കിടന്നിരുന്ന ബാഗുകള്‍ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടനെ സുരക്ഷാസേനയെ അറിയിച്ചു. ബാഗില്‍നിന്ന് മൊബൈല്‍ ടവര്‍ ബാറ്ററികള്‍ കിട്ടിയിട്ടുണ്ടെന്ന് അറിയുന്നു. ബാഗുകള്‍ ആരാണ് ഇവിടെ ഉപേക്ഷിച്ചതെന്നു കണ്ടെത്താനുള്ള പരിശോധന […]

എവറസ്റ്റിന്റെ ഉയരമളക്കാനൊരുങ്ങി സര്‍വ്വേ ഓഫ് ഇന്ത്യ

എവറസ്റ്റിന്റെ ഉയരമളക്കാനൊരുങ്ങി സര്‍വ്വേ ഓഫ് ഇന്ത്യ

ബാംഗ്ലൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ മൗണ്ട് എവറസ്റ്റിന്റെ ഉയരമളക്കാനൊരുങ്ങി സര്‍വ്വേ ഓഫ് ഇന്ത്യ. 2015ല്‍ നേപ്പാളിലുണ്ടായ ഭൂചലനത്തിനു ശേഷമാണ് ഈ ഉയരമളക്കലെന്ന് സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ എം.സ്റ്റാലിന്‍ പറഞ്ഞു. 1856ല്‍ കണക്കാക്കിയതു പ്രകാരം 29,028 അടിയാണ് എവറസ്റ്റിന്റെ ഉയരം. നാഷണല്‍ അര്‍ബന്‍ ഇന്‍ഫര്‍മേഷന്‍ പദ്ധതിപ്രകാരം ഇന്ത്യയിലെ 130 നഗരങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവ പൊതു ജനങ്ങള്‍ക്ക് ലഭ്യമാണ്. ‘നക്ഷേ എന്ന വെബ് പോര്‍ട്ടല്‍ വഴി ആധാര്‍ നമ്ബറുപയോഗിച്ച് ആര്‍ക്കു വേണമെങ്കിലും […]

കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് പരമാവധി 200 രൂപ

കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് പരമാവധി 200 രൂപ

ബെംഗളൂരു: കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പരമാവധി 200 രൂപ മാത്രമേ ഇനി തിയേറ്ററുകള്‍ ഈടാക്കാന്‍ പാടുള്ളൂ. മള്‍ട്ടിപ്ലക്‌സ് എന്നോ സിംഗിള്‍ സ്‌ക്രീനെന്നോ ഉള്ള വേര്‍തിരിവില്ലാതെ എല്ലായിടത്തും ഒരേ നിരക്കായിരിക്കും. നികുതികള്‍ 200 രൂപയ്ക്ക് പുറമെ നല്‍കണം. ഗോള്‍ഡ് ക്ലാസിന് പക്ഷേ ഉയര്‍ന്ന നിരക്ക് ഈടാക്കം. ആകെയുള്ള സീറ്റുകളുടെ 10 ശതമാനത്തില്‍ കൂടുതല്‍ ഗോള്‍ഡ് ക്ലാസില്‍ സീറ്റുകള്‍ പാടില്ല. അതോടൊപ്പം ഐമാക്‌സ്, 4ഡിഎക്‌സ് തിയേറ്ററുകളെ 200 രൂപ നിരക്ക് എന്ന പരിധിയില്‍ നിന്ന് […]

വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ കനത്ത വെടിവയ്പ്പുമായി വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയിലാണ് പാക് റേഞ്ചേഴ്‌സ് കനത്ത വെടിവയ്പ് നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. മേഖലയില്‍ പാക്കിസ്ഥാന്‍ ഇടവിട്ട് വെടിവയ്പ് തുടരുകയാണ്. ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിക്കെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നത്. പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച വെടിവയ്പ് മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. രണ്ട് ഇന്ത്യന്‍ സൈനികരെ നിഷ്ഠുരമായി […]

ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു; വിവാഹം കേരളത്തില്‍ വച്ച്

ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു; വിവാഹം കേരളത്തില്‍ വച്ച്

മണിപ്പൂര്‍: മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു. സുഹൃത്തായ അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിനോയാണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ ഫലം കാണുന്നത്. കേരളത്തില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച്ചക്കുള്ളില്‍ വിവാഹം ഉണ്ടാകുമെന്നും സൂചനയുണ്ട്. മണിപ്പൂര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വിവാഹിതയാകുമെന്ന് ഇറോം ശര്‍മിള നേരത്തെ അറിയിച്ചിരുന്നു. ദീപ്തി പ്രിയ മെഹ്‌റോത്രയുടെ ബേര്‍ണിങ്ങ് ബ്രൈറ്റ് എന്ന പുസ്തകത്തിലുടെയാണ് ഇറോം ശര്‍മിളയെക്കുറിച്ച് ഡെസ്മണ്ട് കുടിനോ അറിയുന്നത്. തുടര്‍ന്ന് 2009ല്‍ ഡെസ്മണ്ട് ഇറോമിന് കത്തെഴുതി. ഇതിനു ശേഷം ഇരുവരും […]

ഇന്ത്യന്‍ കരസേനക്ക് ഇനി സഫാരി സ്റ്റോം

ഇന്ത്യന്‍ കരസേനക്ക് ഇനി സഫാരി സ്റ്റോം

ഇന്ത്യന്‍ കരസേനയില്‍ മാരുതി ജിപ്‌സിയുടെ പകരക്കാരനായി ടാറ്റയുടെ സഫാരി സ്റ്റോം. ഇന്‍ഡ്യന്‍ കരസേനയ്ക്കായി 3192 യൂണിറ്റ് സഫാരി സ്റ്റോം എസ്.യു.വികള്‍ നിര്‍മിച്ചു നല്‍കാമെന്നുള്ള കരാറില്‍ ടാറ്റ മോട്ടോര്‍സ് ഒപ്പിട്ടു. 800 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി, ഉറപ്പേറിയ റൂഫ്, എ.സി സൗകര്യം എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് പര്യാപ്തമായിരിക്കണം വാഹനം എന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം. മാരുതി സുസുക്കിയുടെ ഏകദേശം 31000ത്തോളം ജിപ്‌സി മോഡലുകള്‍ നിലവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സൈന്യത്തിന്റെ പക്കലുണ്ട്. ഇവയുടെയെല്ലാം സ്ഥാനം വരും വര്‍ഷങ്ങളില്‍ സഫാരി […]

ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെബ്സൈറ്റുകള്‍വഴി പരസ്യമായി

ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെബ്സൈറ്റുകള്‍വഴി പരസ്യമായി

ന്യൂഡല്‍ഹി: 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ വെബ്സൈറ്റുകള്‍വഴി പരസ്യമായതായി റിപ്പോര്‍ട്ട്. ആധാര്‍ വിവരങ്ങള്‍ക്ക് പുറമെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നു. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള നാല് വെബ്സൈറ്റുകള്‍ വഴിയാണ് വിവരങ്ങള്‍ പരസ്യമായതെന്നും പത്ത് കോടിയിലേറെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേമ പദ്ധതികളുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വെബ്സൈറ്റുകള്‍ വഴിയാണ് ചോര്‍ച്ച സംഭവവിച്ചത്. കൂട്ടത്തില്‍ വനിതകള്‍ക്കായ് […]