അധികാരത്തിനായി ആറു ദിവസം കൊണ്ട് ശശികല ചിലവാക്കിയത് കാല്‍കോടിയിലധികം രൂപ

അധികാരത്തിനായി ആറു ദിവസം കൊണ്ട് ശശികല ചിലവാക്കിയത് കാല്‍കോടിയിലധികം രൂപ

ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം കലങ്ങിമറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ ശശികലയുടെ അരങ്ങേറ്റം വലിയ വാര്‍ത്തയായിരുന്നു. അമ്മയ്ക്ക് പിന്നാലെ ‘ചിന്നമ്മ’ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളോട് തമിഴ്മക്കള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ജയയുടെ മരണത്തിന് പിന്നാലെ ഉടലെടുത്ത അധികാര തര്‍ക്കങ്ങളെക്കാള്‍ ശ്രദ്ധേയമായത് ശശികലയുടെ ധൂര്‍ത്തടിക്കലുകളാണ്. അധികാരത്തിലേറാന്‍ വെല്ലുവിളിയായി പനീര്‍ശെല്‍വം വന്നതോടെ പണക്കൊഴുപ്പുകൊണ്ട് ആള്‍ബലം കൂട്ടാനായി ശശികല നടത്തിയ ശ്രമങ്ങളായിരുന്നു ഈ ധൂര്‍ത്തടിക്കലിനു പിന്നില്‍. എം.എല്‍.എമാര്‍ തനിക്കൊപ്പം നില്‍ക്കാനായി അവരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെ ആഡംബരങ്ങള്‍ക്ക് ശശികല ഒട്ടും കുറവ് വരുത്തിയില്ല. ഇക്കഴിഞ്ഞ ആറു ദിവസത്തേയ്ക്ക് […]

കള്ളനോട്ടുകള്‍ പ്രചരിക്കുമ്പോഴും ആവശ്യത്തിന് പുതിയനോട്ടുകള്‍ അച്ചടിക്കുന്നില്ല

കള്ളനോട്ടുകള്‍ പ്രചരിക്കുമ്പോഴും ആവശ്യത്തിന് പുതിയനോട്ടുകള്‍ അച്ചടിക്കുന്നില്ല

നോട്ടുകളില്‍ ഉള്ള 1 സുരക്ഷാ സവിശേഷതകളില്‍ 11ഉം കള്ളനോട്ടുകളില്‍ കണ്ടത്തൊന്‍ കഴിഞ്ഞു. ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയവ നല്‍കാന്‍ കഴിയാതെ കുഴയുകയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ നോട്ട് ഇറക്കുന്നത് കള്ളനോട്ട് തടയുന്നതിന്റെ കൂടി ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, കള്ളനോട്ട് തടയാന്‍ പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയ ഒട്ടുമിക്ക സുരക്ഷാ സൂത്രപ്പണികളും ഉള്‍ക്കൊള്ളിച്ച് കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. 2,000 രൂപയുടെ നിരവധി കള്ളനോട്ട് രഹസ്യാന്വേഷണ വിഭാഗവും ബി.എസ്.എഫ്, ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ എന്നിവയും […]

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ 36 കോടി വാഗ്ദാനം നല്‍കി- ഇറോം ശര്‍മ്മിള

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ 36 കോടി വാഗ്ദാനം നല്‍കി- ഇറോം ശര്‍മ്മിള

തെരഞ്ഞെടുപ്പില്‍ പുതുതായി രൂപീകരിച്ച പ്രജ പാര്‍ട്ടിയുടെ ബാനറില്‍ ഇബോബി സിങ്ങിനെതിരെ ശര്‍മ്മിള മത്സരിക്കുന്നുണ്ട്. ഇംഫാല്‍: ബി.ജെ.പിക്കെതിരെ ഗൗരവാരോപണവുമായി മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പേറുന്ന മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ 36 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് ശര്‍മ്മിള ഉന്നയിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശര്‍മ്മിളയുടെ ആരോപണം. എന്നാല്‍ പണത്തിന് മുന്നില്‍ തന്റെ ആദര്‍ശങ്ങള്‍ അടിയറവ് വെക്കില്ലെന്ന് ശര്‍മ്മിള പറഞ്ഞു. നിരാഹാരം അവസാനിപ്പിച്ച് തെരഞ്ഞടുപ്പ് ഗോദയിലിറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് […]

പശുവിന്റെ ഔഷധഗുണം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുത്തുന്നു

പശുവിന്റെ ഔഷധഗുണം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുത്തുന്നു

നേരത്തെ കേന്ദ്രം യോഗയുടേയും ധ്യാനത്തിന്റെയും ഗുണഫലത്തെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ന്യൂഡല്‍ഹി: പശുവിന്റെ മൂത്രവും ചാണകവും ഔഷധം തന്നെയാണോ എന്ന് പരിശോധിക്കാന്‍ ഒരുങ്ങുന്നു. ഗ്രാമവികസന സാങ്കേതി വിദ്യാ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണ് പരീക്ഷണങ്ങള്‍ നടത്തുക. പാല്, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവ അടക്കം പശുവിന്റെ എല്ലാ ഉത്പന്നങ്ങളും പരീക്ഷിക്കുവാനാണ് ഗവേഷണം നടത്തുന്നത് വഴി ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ പരാമ്പരാഗത ചികിത്സാരീതിയായ ആയുര്‍വേദത്തിലും ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നുണ്ട്. മുന്‍പ് രാജസ്താനിലെ വിദ്യാഭ്യാസമന്ത്രി പശുവിന്റെ അകിടില്‍ നിന്നും പുറത്തുവിടുന്ന ഓക്സിജനെപറ്റി അഭിപ്രായപ്രകടനം നടത്തിയത് […]

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നാളെ വോട്ടെടുപ്പ്; പ്രചരണം ഇന്നലെ അവസാനിച്ചു

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നാളെ വോട്ടെടുപ്പ്; പ്രചരണം ഇന്നലെ അവസാനിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 67 മണ്ഡലങ്ങളില്‍ പ്രചാരണം തിങ്കളാഴ്ച വൈകിട്ട് സമാപിച്ചു. ഭരണകക്ഷിയായ സമാജ്വാദി പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളായ ഈ മണ്ഡലങ്ങളില്‍ 15നാണ് വോട്ടെടുപ്പ്. സഹാറന്‍പുര്‍, ബിജ്‌നോര്‍, മൊറാദാബാദ്, സംബാല്‍, രാംപുര്‍, ബെയ്‌റേലി, അംറോഹ, പിലിബിത്, ഖേരി, ഷാജഹാന്‍പുര്‍, ബദാവൂന്‍ എന്നീ 11 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. മൊത്തം 795 സ്ഥാനാര്‍ഥികളാണ്. മന്ത്രിയും പ്രമുഖ എസ്പി നേതാവുമായ അസം ഖാന്‍, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ, ബിജെപി നിയമസഭാകക്ഷി […]

4 വര്‍ഷം തടവും 10 കോടി പിഴയും ശിക്ഷ: ജയയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് ഞാന്‍ – ശശികല

4 വര്‍ഷം തടവും 10 കോടി പിഴയും ശിക്ഷ: ജയയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് ഞാന്‍ – ശശികല

കൂവത്തൂര്‍: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് താനെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല. ഇപ്പോഴും അതു തുടരുകയാണ്. അമ്മയ്ക്കായ് ഇതെല്ലാം സഹിക്കും. ധര്‍മം വിജയിക്കുമെന്നും ശശികല പറഞ്ഞതായി അണ്ണാ ഡിഎംകെ ട്വീറ്റ് ചെയ്തു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെയാണ് അവരുടെ പ്രതികരണം. ശശികല ഉള്‍പ്പെടെ നാലുപേരെ ശിക്ഷിച്ച ബെംഗളൂരുവിലെ വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ബെംഗളൂരു വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ ശശികലയ്ക്കു സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൈക്ക് ഓണായതറിയാതെ അഴിമതിക്കഥകള്‍ പരസ്യമാക്കി യെദ്യൂരപ്പയും കേന്ദ്രമന്ത്രിയും; സിഡി പുറത്തായി

മൈക്ക് ഓണായതറിയാതെ അഴിമതിക്കഥകള്‍ പരസ്യമാക്കി യെദ്യൂരപ്പയും കേന്ദ്രമന്ത്രിയും; സിഡി പുറത്തായി

ബെംഗളൂരു: അധികാരത്തിലിരിക്കെ നടത്തിയ അഴിമതിക്കഥകള്‍ അബദ്ധത്തില്‍ പരസ്യമാക്കി കര്‍ണാടകയിലെ ബിജെപി നേതാക്കള്‍. സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂയൂരപ്പയും കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറും പൊതുവേദിയില്‍ മൈക്ക് ഓണ്‍ ആയിരുന്നത് അറിയാതെ നടത്തിയ സംഭാഷണമാണു പുറത്തായത്. യെദ്യൂയൂരപ്പയും അനന്ത് കുമാറും വേദിയിലിരുന്നു പറഞ്ഞു ചിരിച്ചതു സ്വന്തം അഴിമതിക്കഥകളാണ്. എന്നാല്‍ മുന്നിലിരിക്കുന്ന ടേബിള്‍ മൈക്ക് ഓണ്‍ ആണെന്ന വിവരം ഇരുവരും മറന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയര്‍ത്തേണ്ട അഴിമതി ആരോപണങ്ങളെ കുറിച്ചാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്. ‘അഴിമതി ആരോപണം ഉന്നയിച്ചു വരുന്ന […]

കൂവത്തൂര്‍ റിസോര്‍ട്ടിനകത്ത് എംഎല്‍എമാരുടെ ബഹളം; റിസോര്‍ട്ട് പോലീസ് വലയത്തില്‍

കൂവത്തൂര്‍ റിസോര്‍ട്ടിനകത്ത് എംഎല്‍എമാരുടെ ബഹളം; റിസോര്‍ട്ട് പോലീസ് വലയത്തില്‍

കേസുമായി ബന്ധപ്പെട്ട് 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 10,500 സാരികള്‍ , 750 ജോഡി ചെരിപ്പുകള്‍, 91 വാച്ചുകള്‍ എന്നിവ വിജിലന്‍സ് അഴിമതിവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ചെന്നൈ: സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് ശശികല താമസിക്കുന്ന കൂവത്തൂര്‍ റിസോര്‍ട്ടിനകത്ത് എംഎല്‍എമാരുടെ ബഹളം. അതേസമയം പുറത്ത് ഒപിഎസ് അനുകൂലികളുടെ പ്രകടനമാണ് നടക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റിസോര്‍ട്ട് പോലീസ് വലയത്തിലാണ്. ജനതാപാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയാണ് അനധികൃത സ്വത്ത് സമ്പാദനവുമായി […]

ശശികലക്കെതിരായ വിധി: തമിഴ്നാട് രക്ഷപ്പെട്ടെന്ന് പനീര്‍ശെല്‍വം

ശശികലക്കെതിരായ വിധി: തമിഴ്നാട് രക്ഷപ്പെട്ടെന്ന് പനീര്‍ശെല്‍വം

ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്കെതിരായ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ ഒ. പനീര്‍ശെല്‍വം ക്യാമ്പില്‍ ആഹ്ലാദം. തമിഴ്നാട്ടിലെ ജനങ്ങള്‍ രക്ഷപ്പെട്ടന്ന് പനീര്‍ശെല്‍വം ട്വിറ്ററില്‍ കുറിച്ചു. പനീര്‍ശെല്‍വം അനുകൂലികള്‍ തമിഴ്നാട്ടിലെ ചിലയിടങ്ങലില്‍ ആഹ്ലാദ പ്രകടനവുമായി തെരവുലിറങ്ങി. അതേസമയം ശശികല റിസോട്ടില്‍ താമസിപ്പിച്ചിരിക്കുന്ന എം.എ.എമാര്‍ തങ്ങളെ സ്വതന്ത്രരാക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധിക്കുകയാണ്.

കുറ്റക്കാരിയെന്ന് സുപ്രീംകോടതി; വിധികേട്ട് ശശികല പൊട്ടിക്കരഞ്ഞു

കുറ്റക്കാരിയെന്ന് സുപ്രീംകോടതി; വിധികേട്ട് ശശികല പൊട്ടിക്കരഞ്ഞു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രിംകോടതി വിധി കേട്ട് ശശികല പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയിരിക്കേ കനത്ത തിരിച്ചടിയാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ ശശികലയ്ക്ക് നേരിടേണ്ടി വന്നത്. ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ റോയി എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച നാല് വര്‍ഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ശശികല നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയത്. ഇതോടെ […]