ബാരാമുള്ളയില്‍ പാക് തീവ്രവാദികളും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

ബാരാമുള്ളയില്‍ പാക് തീവ്രവാദികളും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു: ബാരാമുള്ളിയിലെ പഠാന്‍ ഗ്രാമത്തില്‍ പാക് തീവ്രവാദികളും ഇന്ത്യന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ സൈന്യത്തിന് നേരെ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആരെങ്കിലും മരിച്ചതായോ പരിക്കേറ്റതായോ വിവരമൊന്നുമില്ല. മേഖലയിലെ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തി.

രാഷ്ട്രീയ നേതാക്കള്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

രാഷ്ട്രീയ നേതാക്കള്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : രാഷ്ട്രീയ നേതാക്കള്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. തിരഞ്ഞെടുപ്പ് പത്രികയില്‍ മക്കളുടെയും ഭാര്യയുടേയും സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

കാവേരി നദീജലത്തര്‍ക്കം: സുപ്രീംകോടതി വിധി കര്‍ണാടകത്തിന് അനുകൂലം

കാവേരി നദീജലത്തര്‍ക്കം: സുപ്രീംകോടതി വിധി കര്‍ണാടകത്തിന് അനുകൂലം

ന്യൂഡല്‍ഹി: ട്രിബ്രൂണല്‍ അനുവദിച്ചതിനേക്കാള്‍ അധികജലം ഉപയോഗിക്കാന്‍ കര്‍ണാടകത്തിന് അനുവദിച്ച്‌ സുപ്രീംകോടതി. കര്‍ണാടകത്തിന് കൂടുതലായി അനുവദിച്ചത് 14.75 ടിഎംസി ജലം. കര്‍ണാടകത്തിലെ കുടിവെള്ള ആവശ്യം കൂടി പരിഗണിച്ചാണ് ട്രിബ്യൂണല്‍ തമിഴ്നാടിന് അനുവദിച്ച ജലത്തില്‍ നിന്ന് 15 ടിഎംസിയോളം വെള്ളത്തില്‍ കുറവുവരുത്തി അത് കര്‍ണാടകത്തിന് നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവ്. അതേസമയം കൂടുതല്‍ വെള്ളം വെണമെന്ന് ആവശ്യപ്പെട്ട തമിഴ്നാടിന് വിധി തിരിച്ചടിയാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ കന്നഡവിരുദ്ധ സമരത്തിന് സാധ്യത കൂടുമെന്ന വിലയിരുത്തലും പുറത്തുവരുന്നു. നിലവില്‍ കേരളത്തിന് 30 ടിഎംസി ജലവും പുതുച്ചേരിക്ക് […]

ആണ്‍വേഷം കെട്ടി രണ്ട് വിവാഹം, വിവാഹ തട്ടിപ്പുകാരി ഒടുവില്‍ പിടിയില്‍

ആണ്‍വേഷം കെട്ടി രണ്ട് വിവാഹം, വിവാഹ തട്ടിപ്പുകാരി ഒടുവില്‍ പിടിയില്‍

ഡെറാഡൂണ്‍: ആണിനേപ്പോലെ വേഷം കെട്ടി വിവാഹ തട്ടിപ്പ് നടത്തിയ യുവതി ഉത്തരാഖണ്ഡില്‍ അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ ധംപുര്‍ സ്വദേശിയായ ക്രിഷ്ണ സെന്‍ എന്ന സ്വീറ്റി സെന്‍ ആണ് അറസ്റ്റിലായത്. നൈനിറ്റാളില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. രണ്ടു യുവതികളെയാണ് ഇവര്‍ വിവാഹം ചെയ്ത് കബളിപ്പിച്ചത്. കാമിനി സെന്‍, നിഷ എന്നിവരെയാണ് ഈ സ്ത്രീ വിവാഹം കഴിച്ചത്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇവര്‍ മറ്റുള്ളവരെ പരിചയപ്പെടുന്നത്. പുരുഷന്‍മാരേപ്പോലെ അഭിനയിച്ച് യുവതികളുടെ ഇഷ്ടം നേടിയെടുത്ത ശേഷം അവരെ വിവാഹം കഴിക്കുകയാണ് പതിവെന്ന് […]

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണു: മൂന്ന് മരണം

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണു: മൂന്ന് മരണം

ബംഗളൂരു: നിര്‍മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. കെട്ടിടനിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍ നിന്നും ഏഴ് പേരെ രക്ഷപ്പെടുത്തി. ഇനിയും ഒരുപാട് പേര്‍ കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഗരത്തിനടുത്ത് കസവനഹള്ളിയിലെ സര്‍ജാപുരിലാണ് അപകടം. പൊലീസ്, അഗ്‌നിശമന സേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവ സ്ഥലത്തെത്തിയിട്ടുണ്ട്. അഞ്ചു നില കെട്ടിടമാണ് നിര്‍മാണത്തിലിരുന്നതെങ്കിലും മൂന്നു നിലയ്ക്കു മാത്രമേ അനുമതി നല്‍കിയിരുന്നുള്ളൂവെന്ന് മേയര്‍ അറിയിച്ചു. ആറ് വര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമാണ്. കഴിഞ്ഞ രണ്ടു വര്‍ഷം […]

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്; പത്ത് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്; പത്ത് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ 11334 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡിഹൗസ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ എക്കാലത്തെയും വലിയ തട്ടിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി മാനേജറുള്‍പ്പെടെ പത്ത് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. അനധികൃത ഇടപാടുകള്‍ക്കായി ശതകോടികള്‍ വിവിധ അക്കൗണ്ടികളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. രത്‌നവ്യാപാരിയായ നീരവ് മോദി, സഹോദരന്‍ നിരാല്‍ മോദി, ഭാര്യ അമി […]

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കാറിന്റെ ചക്രത്തില്‍ മുടി കുടുങ്ങി യുവതി മരിച്ചു

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ കാറിന്റെ ചക്രത്തില്‍ മുടി കുടുങ്ങി യുവതി മരിച്ചു

ന്യൂഡല്‍ഹി: അമ്യൂസ്മന്റെ് പാര്‍ക്കില്‍ ഗോ കാര്‍ട്ടിന്റെ ചക്രത്തില്‍ മുടി കുടുങ്ങി യുവതി മരിച്ചു. പഞ്ചാബിലെ ബതിന്ദ സ്വദേശിയായ പുനീത് കൗര്‍(28) ആണ് മരിച്ചത്. ഹരിയാന ടൂറിസം വകുപ്പ് സ്വകാര്യ വ്യക്തിക്ക് നടത്തിക്കാനായി വാടകക്ക് നല്‍കിയ അമ്യൂസ്മന്റെ് പാര്‍ക്കിലാണ് സംഭവം. യുവതിയും ഭര്‍ത്താവ് അമര്‍ ദീപ് സിങ്ങും രണ്ടു വയസുള്ള മകനും മറ്റു കുടുംബാംഗങ്ങളും അവധി ആഘോഷിക്കാനാണ് പാര്‍ക്കിലെത്തിയത്. നാലു ഗോ കാര്‍ട്ടുകളിലായി കുടുംബാംഗങ്ങള്‍ കയറിയിരുന്നു. യുവതിയും ഭര്‍ത്താവും ഒരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. മുത്തശ്ശിയോടൊപ്പമായിരുന്നു കുഞ്ഞ്. ആദ്യ ലാപ് […]

ദുരന്തം വിതച്ച് വീണ്ടും ആഘോഷ വെടിവയ്പ്; യുപിയില്‍ നവവരന്‍ കൊല്ലപ്പെട്ടു

ദുരന്തം വിതച്ച് വീണ്ടും ആഘോഷ വെടിവയ്പ്; യുപിയില്‍ നവവരന്‍ കൊല്ലപ്പെട്ടു

ലക്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ വെടിവയ്പിനിടെ നവവരനായ സൈനികന്‍ കൊല്ലപ്പെട്ടു. ചക്കേരി ടൗണില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വരനായ ശിവ് പ്രകാശിന്റെ സുഹൃത്തുക്കള്‍ നടത്തിയ വെടിവയ്പ് കുല്‍ദീപ് ദീക്ഷിത് എന്ന യുവാവിന്റെ മരണത്തില്‍ കലാശിക്കുകയായിരുന്നു. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഹരിയാനയിലെ അംബാലയില്‍നിന്ന് എത്തിയതായിരുന്നു ഇയാള്‍. സംഭവവുമായി ബന്ധപ്പെട്ട് റായ്ബറേലി സ്വദേശിയായ സഞ്ജയ് മൗര്യ എന്നയാളെ അറസ്റ്റ് ചെയ്തതായും ഇയാളില്‍നിന്നു തോക്ക് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ മദ്യലഹരിയിലാണ് സഞ്ജയ് […]

പുസ്തകം കൊണ്ടുവന്നില്ല ; അധ്യാപികയുടെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ ചെവിക്കല്ല് തകര്‍ന്നു

പുസ്തകം കൊണ്ടുവന്നില്ല ; അധ്യാപികയുടെ മര്‍ദ്ദനത്തില്‍ കുട്ടിയുടെ ചെവിക്കല്ല് തകര്‍ന്നു

മുംബൈ : മഹാരാഷ്ട്രയില്‍ പുസ്തകം കൊണ്ടുവരാത്തതിനാല്‍ അധ്യാപിക അടിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ചെവിക്കല്ല് തകര്‍ന്നു. നളസോപ്പരയിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. ഫെബ്രുവരി 2ന് നടന്ന സംഭവത്തില്‍ അഞ്ചാം തീയതി കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ഈ സംഭവം പുറത്തറിയുന്നത് തിങ്കളാഴ്ചയാണ്. സംഭവം നടന്ന ദിവസം സ്‌കൂളില്‍ വിദ്യാര്‍ത്ഥി പാഠപുസ്തകം കൊണ്ടുവരാന്‍ മറന്ന് പോയി. തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ ഇടതു ചെവിയില്‍ അടിച്ചുവെന്നും അതിന് ശേഷം കുട്ടിയ്ക്ക് […]

അയോധ്യ രഥയാത്ര ആറ് സംസ്ഥാനങ്ങളിലൂടെ കേരളത്തിലുമെത്തും

അയോധ്യ രഥയാത്ര ആറ് സംസ്ഥാനങ്ങളിലൂടെ കേരളത്തിലുമെത്തും

അയോധ്യ: അയോധ്യയില്‍ നിന്നും രഥയാത്ര വീണ്ടും. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് രഥയാത്രയ്ക്ക് നേതൃത്വം നല്‍കുന്നതെങ്കിലും വിശ്വഹിന്ദു പരിഷത്ത്, മുസ്ലീം രാഷ്ട്രീയ മഞ്ച് തുടങ്ങിയ സംഘടനകളും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന യാത്ര കര്‍സേവകപുരത്തുനിന്നും ആരംഭിക്കും. 1990കളില്‍ ഇവിടെയാണ് കര്‍സേവകര്‍ ക്ഷേത്രം പണിയാനുള്ള തൂണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാമജന്മഭൂമി ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വിചാരണ ആരംഭിക്കാനിരിക്കുന്നതിനിടയിലാണ് രഥയാത്ര ആരംഭിക്കുന്നത്. യുപി, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട് തുടങ്ങിയ […]