തൊഴിലില്ലായ്മയാണ് മുസ്‌ലിങ്ങള്‍ക്ക് കുട്ടികള്‍ കൂടാന്‍ കാരണം- അസം ഖാന്‍

തൊഴിലില്ലായ്മയാണ് മുസ്‌ലിങ്ങള്‍ക്ക് കുട്ടികള്‍ കൂടാന്‍ കാരണം- അസം ഖാന്‍

ജോലി കൊടുക്കാന്‍ മോദി ശ്രമിക്കുകയാണെങ്കില്‍ അത് തടയാം. ലക്‌നൗ: മുസ്‌ലിംകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്‍. തൊഴിലില്ലായ്മ കാരണമാണ് മുസ്‌ലിംകള്‍ക്ക് കൂടുതല്‍ മക്കളുണ്ടാകുന്നതെന്നും അവര്‍ക്ക് ജോലി കൊടുക്കാന്‍ മോദി ശ്രമിക്കുകയാണെങ്കില്‍ അത് തടയാമെന്നുമായിരുന്നു അസംഖാന്റെ വിവാദ പ്രസ്താവന. ഉത്തര്‍പ്രദേശ് നഗര വികസന വകുപ്പ് മന്ത്രിയാണ് അസംഖാന്‍. അലഹബാദിലെ സമാജ്‌വാദി പാര്‍ട്ടി റാലിയിലാണ് അസംഖാന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. അതേ സമയം, അസംഖാന്റെ പ്രസ്താവനക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. മുസ്‌ലിംകള്‍ എന്തുകൊണ്ടാണ് തൊഴിലില്ലാത്തവരായി തുടരുന്നതെന്ന് അസം […]

ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം

ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് മത, സാമൂഹ്യ, ന്യൂനപക്ഷ ഗ്രൂപ്പുകള്‍, എന്‍.ജി.ഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൗര സമൂഹ സംരംഭങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങള്‍ കേന്ദ്ര നിയമ കമ്മീഷനെ അറിയിക്കാം. ഇ മെയിലിലൂടെ lci-dla@nic.in എന്ന ഇമെയില്‍ വിലാസത്തിലോ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ, ഫ്‌ളോര്‍14, എച്ച്.ടി ഹൗസ്, കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ്, ന്യൂ ഡല്‍ഹി -110001 എന്ന വിലാസത്തിലോ അഭിപ്രായങ്ങള്‍ അറിയിക്കാം. ഇതുസംബന്ധിച്ച വിശദാംശങ്ങളും അഭിപ്രായം രേഖപ്പെടുത്താനുള്ള ചോദ്യാവലിയും www.keralalawsect.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മുഖ്യമന്ത്രിയെ നേരിടാനായി ഇറോം ശര്‍മ്മിള പത്രിക നല്‍കി

മുഖ്യമന്ത്രിയെ നേരിടാനായി ഇറോം ശര്‍മ്മിള പത്രിക നല്‍കി

പ്രത്യേക സൈനിക നിയമമായ അഫ്സപയെ മണിപ്പൂരില്‍ നിന്നും തുടച്ച് നീക്കുന്നതിനാണ് തന്റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് ഇറോം ശര്‍മ്മിള അറിയിച്ചു. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെയാണ് ഇറോ ശര്‍മ്മിള മത്സരിക്കുന്നത്. സ്വന്തം നാട് വിട്ട് ഇറോം മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങ് മത്സരിക്കുന്ന തൗബാല്‍ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല എന്ന മുന്‍ തീരുമാനം മാറ്റി ഇത്തവണ സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുമെന്നും ഇറോം ശര്‍മ്മിള […]

തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും

തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും

കൂറുമാറ്റ നിരോധനനിയമം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുന്നത് അയോഗ്യത വരുത്തി വെയ്ക്കും എന്ന ഭീഷണി എംഎല്‍എമാരുടെ മേലെ ഉണ്ട്. ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിയോടെയാണ് നിയമസഭ ചേരുക. 234 അംഗങ്ങളുള്ള നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 123 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍ 11 പേര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ആകെ 234 അംഗങ്ങളാണ് […]

മോഷ്ടാക്കളോട് പെരുമാറുന്നത് പോലെ എന്നോട് പെരുമാറരുതെന്ന് ജയില്‍ അധികൃതരോട് ശശികല

മോഷ്ടാക്കളോട് പെരുമാറുന്നത് പോലെ എന്നോട് പെരുമാറരുതെന്ന് ജയില്‍ അധികൃതരോട് ശശികല

പോലീസ് ജീപ്പില്‍ ഇരിക്കാന്‍ എന്നെക്കിട്ടില്ല. എത് ദൂരത്തേക്ക് വേണമെങ്കിലും ഞാന്‍ നടന്നു വരാന്‍ തയ്യാറാണ് ആഡംബരത്തിന്റെ മടിത്തട്ടില്‍ നിന്ന് ജയിലിലെ പുതിയ ജീവിതത്തോട് പൊരുത്തപ്പെടാനകാതെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍. ജയില്‍വാസം രണ്ടാം ദിനം പിന്നിടുമ്പോള്‍ പരപ്പന അഗ്രഹാര ജയിലിലെ കാരാഗൃഹ വാസത്തോട് ശശികലയ്ക്ക് പൊരുത്തപ്പെടാനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ ജീവിതത്തില്‍ അവര്‍ തികച്ചും അസ്വസ്ഥയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വെറുമൊരു മോഷ്ടാവിനോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറരുതെന്ന് ശശികല ജയില്‍ അധികൃതരോട് പറഞ്ഞതായി മുംബൈ മിറര്‍ […]

ബിഹാറിനു പുറത്തും ‘കുടി’ പറ്റില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിതീഷിന്റെ മുന്നറിയിപ്പ്

ബിഹാറിനു പുറത്തും ‘കുടി’ പറ്റില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിതീഷിന്റെ മുന്നറിയിപ്പ്

പാറ്റ്ന: തെരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ഭാഗമായി ബിഹാറില്‍ മദ്യനിരോധനം കര്‍ശനമായി നടപ്പാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പുതിയ ഉത്തരവ് കേട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഞെട്ടല്‍. സര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തു മാത്രമല്ല, ബിഹാറിനു പുറത്തു സഞ്ചരിക്കുമ്പോഴും അന്യരാജ്യങ്ങളില്‍ പോകുമ്പോഴും മദ്യം ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് മുഖ്യമന്ത്രിയുടേതായി പുറത്തുവന്നിരിക്കുന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ മന്ത്രിസഭ കഴിഞ്ഞയാഴ്ച കൊണ്ടുവന്ന നിയമഭേദഗതിപ്രകാരം മജിസ്ട്രേറ്റുമാര്‍, ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ തുടങ്ങിയവര്‍ ലോകത്തിന്റെ ഏതു കോണില്‍വച്ചു മദ്യപിച്ചു പിടിയിലായാലും കുറ്റക്കാരാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റക്കാരാണെന്നു […]

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രമന്ത്രി

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ വൈകുമെന്ന് കേന്ദ്രമന്ത്രി അനില്‍ മാധവ് ദവേ ആന്റോ ആന്റണി എം.പിയെ അറിയിച്ചു. കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്പ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തമിഴ്‌നാട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് വിജ്ഞാപനം വൈകുമെന്ന് അറിയിച്ചത്. ഇതോടെ മാര്‍ച്ച് നാലിന് അവസാനിക്കുന്ന ഇടക്കാല വിജ്ഞാപനത്തിന്റെ കാലാവധി നീട്ടാനും സാധ്യതയുണ്ട്.

കൂട്ട ബലാല്‍സംഗം: യു.പി മന്ത്രിക്കെതിരെ കേസെടുത്ത് 8 ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി

കൂട്ട ബലാല്‍സംഗം: യു.പി മന്ത്രിക്കെതിരെ കേസെടുത്ത് 8 ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി

ലക്‌നൗ: കൂട്ട ബലാല്‍സംഗ കേസില്‍ ഉത്തര്‍പ്രദേശ് മന്ത്രിയും അമേഠി മണ്ഡലത്തിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഗായത്രി പ്രജാപതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേസന്വേഷിച്ച് എട്ട് ആഴ്ചക്കകം മറുപടി നല്‍കാനാണ് കോടതി യു.പി പൊലീസിനോട് നിര്‍ദേശിച്ചത്?. നേരത്തെ അഴിമതി വിഷയത്തിലും വോട്ടര്‍മാര്‍ക്ക് കൈക്കുലി നല്‍കിയ സംഭവത്തിലും തെരഞ്ഞെടുപ്പ് കമീഷന്‍ പ്രജാപതിയെ താക്കീത് ചെയ്തിരുന്നു. വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ പ്രജാപതിയുടെ പേരില്‍ വിതരണം ചെയ്യാനായി കൊണ്ടുപോയ 4452 സാരിയുടെ പേരില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ തുടര്‍നടപടി എടുക്കാത്തതില്‍ […]

യുപിയുടെ വളര്‍ത്തുപുത്രനെന്ന് അവകാശപ്പെടാന്‍ പ്രധാനമന്ത്രിക്ക് എന്ത് യോഗ്യത- മോഡിക്കെതിരെ മായാവതി

യുപിയുടെ വളര്‍ത്തുപുത്രനെന്ന് അവകാശപ്പെടാന്‍ പ്രധാനമന്ത്രിക്ക് എന്ത് യോഗ്യത- മോഡിക്കെതിരെ മായാവതി

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവധി രംഗത്ത്. വളര്‍ത്തുപുത്രനെന്ന് അവകാശപ്പെട്ട് എന്ത് നാടകം കളിച്ചാലും ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തില്ലെന്ന് മായാവതി തുറന്നടിച്ചു. ഉത്തര്‍പ്രദേശില്‍ ഫത്തേപ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് മായാവതി മോഡിക്കെതിരെ ആഞ്ഞടിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് താന്‍ ഉത്തര്‍പ്രദേശിന്റെ വളര്‍ത്ത് പുത്രനാണെന്ന് മോഡി അവകാശപ്പെട്ടത്. എസ്.പി- കോണ്‍ഗ്രസ് സഖ്യത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് മായാവതി ഉന്നയിക്കുന്നത്. മുത്തലാഖ്, ഏകീകൃത സിവില്‍ കോഡ് എന്നീ വിവാദ വിഷയങ്ങളില്‍ ബിഎസ്പി ഇടപെടുന്നില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

എന്നെ നോക്കി ചിരിക്കരുതെന്ന് പുതിയ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍

എന്നെ നോക്കി ചിരിക്കരുതെന്ന് പുതിയ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍

ചെന്നൈ: തന്നെ നോക്കി ചിരിക്കരുതെന്ന് പുതിയ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് സംസ്ഥാന പ്രതിക്ഷ നേതാവ് എം.കെ സ്റ്റാലിന്‍. നിയമസഭയില്‍ എത്തുമ്പോള്‍ തന്നെ നോക്കി ചിരിക്കരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന. മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനെ നോക്കി ചിരിക്കാറുണ്ടായിരുനെന്ന് ശശികല ആരോപണം ഉന്നയിച്ചിരുന്നു. പനീര്‍സെല്‍വവും പ്രതിപക്ഷവും തമ്മിലുള്ള അവിശുദ്ധ ബന്ധമെന്ന ആരോപണത്തിന് തെളിവായാണ് ശശികല വിചിത്രമായ വാദം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രി തന്നെ നോക്കി ചിരിക്കരുതെന്ന് സ്റ്റാലിന്‍ ആവശ്യപ്പട്ടത്. സ്റ്റാലിനുമായി […]