കുറ്റക്കാരിയെന്ന് സുപ്രീംകോടതി; വിധികേട്ട് ശശികല പൊട്ടിക്കരഞ്ഞു

കുറ്റക്കാരിയെന്ന് സുപ്രീംകോടതി; വിധികേട്ട് ശശികല പൊട്ടിക്കരഞ്ഞു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രിംകോടതി വിധി കേട്ട് ശശികല പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയിരിക്കേ കനത്ത തിരിച്ചടിയാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ ശശികലയ്ക്ക് നേരിടേണ്ടി വന്നത്. ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ റോയി എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച നാല് വര്‍ഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ശശികല നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയത്. ഇതോടെ […]

മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടി; ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി

മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടി; ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി

തടവ് ശിക്ഷ നാലുകൊല്ലം അയതിനാല്‍ അത് കഴിഞ്ഞ് ആറുവര്‍ഷത്തോളം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും ശശികല വിട്ടുനില്‍ക്കേണ്ടിവരും. ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനകേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് കനത്ത തിരിച്ചടി. ശിക്ഷ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച നാല് വര്‍ഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു. ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ റോയി എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഇതോടെ ശശികലയുടെ രാഷ്ട്രീയ ഭാവി […]

യുവതികള്‍ക്ക് ജോലി വാഗ്ദാനം; സെക്സ്റാക്കറ്റില്‍ എത്തിച്ച ബിജെപി നേതാക്കാള്‍ അറസ്റ്റില്‍

യുവതികള്‍ക്ക് ജോലി വാഗ്ദാനം; സെക്സ്റാക്കറ്റില്‍ എത്തിച്ച ബിജെപി നേതാക്കാള്‍ അറസ്റ്റില്‍

നാലു ബിജെപി നേതാക്കള്‍ ഉള്‍പ്പടെ ഒന്‍പതു പേര്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായ സെക്സ് റാക്കറ്റിന് പിന്നില്‍ മുതിര്‍ന്ന ബിജെപി നേതാക്കളെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. പിടിയിലായ ബിജെപി നേതാക്കളുടെ പേരുകള്‍ മറച്ചുവയ്ക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമമെന്നും അതുകൊണ്ടു തന്നെ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഘത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ പിന്തുണയില്ലാതെ ഈ റാക്കറ്റിന് […]

ന്യുനപക്ഷങ്ങളെ മതപരിവര്‍ത്തനം ചെയ്യാത്തതിനാല്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു- കിരണ്‍ റിജിജു

ന്യുനപക്ഷങ്ങളെ മതപരിവര്‍ത്തനം ചെയ്യാത്തതിനാല്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു- കിരണ്‍ റിജിജു

ന്യുഡല്‍ഹി: ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണ്. കാരണം അവര്‍ ന്യുനപക്ഷങ്ങളെ മതപരിവര്‍ത്തനം ചെയ്യുന്നില്ല. എന്നാല്‍ ഇന്ത്യയിലെ ന്യുനപക്ഷങ്ങള്‍ മറ്റേതൊരു രാജ്യത്തേക്കാും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. ട്വിറ്ററിലായിരുന്നു റിജിജുവിന്റെ പ്രതികരണം. അരുണാചല്‍ പ്രദേശിനെ ഹിന്ദു സംസ്ഥാനമാക്കി മാറ്റാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു റിജിജു. കോണ്‍ഗ്രസ് പ്രകോപനപരമായ പ്രസ്താവന നടത്തുകയാണെന്ന് ആരോപിച്ച മന്ത്രി ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യമെന്താണെന്നും ചോദിച്ചു. അതേമസയം […]

വ്യാപം അഴിമതിക്കേസില്‍ 634 പേരുടെ എം.ബി.ബി.എസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

വ്യാപം അഴിമതിക്കേസില്‍ 634 പേരുടെ എം.ബി.ബി.എസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

മധ്യപ്രദേശ് ഗവര്‍ണറുടെ മകന്‍ അടക്കം കേസിലെ പ്രതികളും സാക്ഷികളും മാധ്യമപു്രവര്‍ത്തകരും ഉള്‍പ്പെടെ അന്‍പതോളം പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെയാണ് കേസ് വീണ്ടും ജനശ്രദ്ധയിലെത്തിയത്. ഭോപ്പാല്‍: മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസില്‍ 634 പേരുടെ എം.ബി.ബി.എസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. 2008 മുതല്‍ 2012 വരെയുളള കാലത്തെ പ്രവേശനങ്ങളാണ് കോടതി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട മധ്യപ്രദേശ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി. വ്യാപം പ്രവേശനപരീക്ഷാ തട്ടിപ്പ് അഴിമതി 2007 ലാണു പുറത്തു വന്നത്. മധ്യപ്രദേശ് ഗവര്‍ണറുടെ മകന്‍ […]

കംബള കാളയോട്ട മത്സരം നടത്താനുള്ള ബില്‍ കര്‍ണാടക നിയമസഭ പാസാക്കി

കംബള കാളയോട്ട മത്സരം നടത്താനുള്ള ബില്‍ കര്‍ണാടക നിയമസഭ പാസാക്കി

ബെംഗളൂരു: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പോലെ കര്‍ണാടകയിലെ പരമ്പരാഗത കാളയോട്ട മത്സരമായ കംബള നിയമവിധേയമാക്കുന്നതിനുള്ള ബില്‍ കര്‍ണാടക നിയമസഭ പാസാക്കി. ഉഴുതുമറിച്ച വയലിലൂടെ എരുമകളെ മല്‍സരിച്ചോടിക്കുന്ന കംബളയ്ക്കു കഴിഞ്ഞ നംവബറില്‍ കര്‍ണാടക ഹൈക്കോടതി ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. മൃഗസംരക്ഷണ സംഘടനയായ പെറ്റ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ പശ്ചാത്തലത്തിലാണ് കംബള നിയമവിധേയമാക്കുന്നതിനുള്ള ഭേദഗതി ബില്‍ കര്‍ണാടക നിയമസഭ പാസാക്കിയത്. ദക്ഷിണ കന്നഡ ജില്ലയില്‍ കാര്‍ഷികോല്‍സവത്തിന്റെ ഭാഗമായാണു കംബള മല്‍സരങ്ങള്‍ നടത്തുന്നത്. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ […]

നാല് വയസുകാരനെ ഇടിച്ചിട്ടു; ആശുപത്രിയില്‍ എത്തിക്കാതെ അഞ്ച് മണിക്കൂര്‍ നഗരം ചുറ്റി; കുട്ടിക്ക് ദാരുണാന്ത്യം

നാല് വയസുകാരനെ ഇടിച്ചിട്ടു; ആശുപത്രിയില്‍ എത്തിക്കാതെ അഞ്ച് മണിക്കൂര്‍ നഗരം ചുറ്റി; കുട്ടിക്ക് ദാരുണാന്ത്യം

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നാല് വയസുകാരനെ കാറിടിച്ച് കൊന്നു. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ ടാക്സി കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് സംഭവം. കാറിടിച്ച് വീണ ബാലനെയും അമ്മയെയും ആശുപത്രിയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടാക്‌സി ഡ്രൈവര്‍, അമ്മയെയും മകനെയും കാറില്‍ കയറ്റി അഞ്ച് മണിക്കൂര്‍ നഗരം ചുറ്റുകയും ചെയ്തു. ഇന്ദിരാ വികാസ് കോളനിയിലുള്ള വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ പിന്നോട്ടെടുത്ത കാര്‍ ബാലനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ ഡ്രൈവര്‍ രാഹുല്‍ എന്നയാള്‍ രോഹിതിനെയും അമ്മ വാസന്തി കുമാരിയെയും കാറില്‍ കയറ്റി. […]

‘പനീര്‍സെല്‍വം കള്ളന്‍, മുഖ്യമന്ത്രി പദം വലിയ കാര്യമല്ല’- ശശികല

‘പനീര്‍സെല്‍വം കള്ളന്‍, മുഖ്യമന്ത്രി പദം വലിയ കാര്യമല്ല’- ശശികല

ജയലളിത മരിച്ചയുടന്‍ മുഖ്യമന്ത്രിയാകാന്‍ പനീര്‍സെല്‍വം തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ പന്നീര്‍സെല്‍വത്തോട് മുഖ്യമന്ത്രിയാകാനാണ് താന്‍ പറഞ്ഞത്. ചെന്നൈ: പനീര്‍സെല്‍വത്തെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. പനീര്‍സെല്‍വം കള്ളനും നന്ദിയില്ലാത്തവനുമാണെന്ന് ശശികല പറഞ്ഞു. പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല. മുഖ്യമന്ത്രി പദം വലിയ കാര്യമായി കാണുന്നില്ല. ജയലളിത മരിച്ചയുടന്‍ മുഖ്യമന്ത്രിയാകാന്‍ പനീര്‍സെല്‍വം തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ പന്നീര്‍സെല്‍വത്തോട് മുഖ്യമന്ത്രിയാകാനാണ് താന്‍ പറഞ്ഞത്. അന്ന് അമ്മക്കാണ് പരിഗണന നല്‍കിയത്. മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല […]

ഗോധ്ര കലാപത്തില്‍ നിന്ന് മോദിയെ രക്ഷപ്പെടുത്തിയതായി ശിവസേനയുടെ വെളിപ്പെടുത്തല്‍

ഗോധ്ര കലാപത്തില്‍ നിന്ന് മോദിയെ രക്ഷപ്പെടുത്തിയതായി ശിവസേനയുടെ വെളിപ്പെടുത്തല്‍

മറ്റു രാഷ്ട്രീയക്കാരെ പരിഹസിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി വായ തുറക്കുന്നത്. മോദിയുടെ ജാതകം ശിവസേനയുടെ കൈയിലുണ്ടെന്നും ഉദ്ധവ്. രാജ്യത്തെ ഞെട്ടിച്ച ഗോധ്ര കലാപത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷപ്പെടുത്തിയത് ബാല്‍ താക്കറെയാണെന്ന് മകന്‍ ഉദ്ധവ് താക്കറെ. തന്റെ പിതാവിന്റെ അസാധാരണ പിന്തുണ മൂലമാണ് കലാപത്തിന്റെ പേരിലുണ്ടായ വിവാദങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടത്. മോദിയുടെ ജാതകം ശിവസേനയുടെ കൈയിലുണ്ടെന്നും ഉദ്ധവ് വ്യക്തമാക്കി. ഗോധ്ര കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് മോദിക്ക് നല്ലതു പോലെ അറിയാം. ഒന്നും […]

തമിഴ്നാട്ടിലെ എം.എല്‍.എമാര്‍ തടങ്കലിലല്ലെന്ന് കോടതിയില്‍ പൊലീസ്

തമിഴ്നാട്ടിലെ എം.എല്‍.എമാര്‍ തടങ്കലിലല്ലെന്ന് കോടതിയില്‍ പൊലീസ്

സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന പ്രതിപക്ഷ ആരോപണത്തെ മറികടക്കാന്‍ പനീര്‍ശെല്‍വം സെക്രട്ടേറിയറ്റിലെത്തി. ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പൊലീസ് മദ്രാസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എം.എല്‍.എമാരെ ശശികല തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ താമസിക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചു. കോടതി നിര്‍ദ്ദേശിച്ചാല്‍ എം.എല്‍.എമാരെ ഹാജരാക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി. അതേസമയം, എം.എല്‍.എമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് […]