മൂന്നു ലക്ഷത്തിനു മുകളില്‍ കറന്‍സിയില്‍ ഇടപാട് അനുവദിക്കില്ല; ആദായനികുതിയില്‍ ഇളവ്

മൂന്നു ലക്ഷത്തിനു മുകളില്‍ കറന്‍സിയില്‍ ഇടപാട് അനുവദിക്കില്ല; ആദായനികുതിയില്‍ ഇളവ്

രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന പരിധി 2000 രൂപ. കൂടുതല്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. ന്യൂഡല്‍ഹി: രാജ്യത്ത് 10 ലക്ഷത്തിനു മുകളില്‍ വരുമാനം കാണിച്ചത് 24 ലക്ഷം പേര്‍ മാത്രമാണെന്ന് ജെയ്റ്റ്ലി. 50 ലക്ഷത്തിനു മേല്‍ വരുമാനമുള്ളത് 1.72 ലക്ഷം പേര്‍. സംഘടിത തൊഴില്‍ മേഖലയില്‍ 4.2 കോടി ആളുകളുണ്ട്. എന്നാല്‍ റിട്ടേണ്‍ നല്‍കുന്നത് 1.7 കോടി മാത്രം. നികുതി അടയ്ക്കാത്തവരുടെ ബാധ്യതകൂടി നികുതി നല്‍കുന്നവരുടെ മേല്‍ വരുന്നു. രണ്ടര ലക്ഷംമുതല്‍ അഞ്ചുലക്ഷംവരെ വരുമാനമുള്ളവര്‍ അഞ്ച് ശതമാനം നികുതി […]

പാകിസ്ഥാനിലെ ഇന്ത്യന്‍ സിനിമകള്‍ക്കുള്ള നിരോധനം നീങ്ങുന്നു; ആദ്യ പ്രദര്‍ശനം കാബിലിന്റേത്

പാകിസ്ഥാനിലെ ഇന്ത്യന്‍ സിനിമകള്‍ക്കുള്ള നിരോധനം നീങ്ങുന്നു; ആദ്യ പ്രദര്‍ശനം കാബിലിന്റേത്

നാലുമാസത്തെ നിരോധനത്തിനുശേഷം പാകിസ്ഥാനില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം കാബിലിനാണ് അനുമതി നല്‍കിയത്. റിത്വിക് റോഷനാണ് ചിത്രത്തിലെ നായകന്‍. ഷാരൂഖ് ഖാന്‍ നായകനായ റയീസിനും ഉടന്‍ പ്രദര്‍ശനാനുമതി ലഭിച്ചേക്കും. ഉറി ഭീകരാക്രമണത്തിനുശേഷം ഉടലെടുത്ത അസ്വാരസ്യത്തെതുടര്‍ന്നാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിരോധനം കൊണ്ടുവന്നത്. നടപടി പിന്‍വലിക്കണമെന്ന് തിയറ്ററുകളും വിനോദവ്യവസായ ലോകവും ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി വൈകിപ്പിക്കുകയായിരുന്നു. തീരുമാനം കാരണം നഷ്ടം സംഭവിച്ചത് ബോളിവുഡ് നിര്‍മാതാക്കള്‍ക്കായിരുന്നു. ഇതിനിടെ ഇന്ത്യന്‍ […]

ബജറ്റ് മാറ്റിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കേരള എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു

ബജറ്റ് മാറ്റിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കേരള എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു

പാര്‍ലമെന്റ് അംഗം ഇ.അഹമ്മദ് മരിച്ച സാഹചര്യത്തില്‍ ബജറ്റ് മാറ്റിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു. ഇ.അഹമ്മദിനോട് കേന്ദ്രം അനാദരവ് കാട്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇ.അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സഭാ നടപടികള്‍ തുടങ്ങിയത്. എന്നാല്‍ ആദരാഞ്ജലി അര്‍പ്പിച്ചതിനു ശേഷം സഭ പിരിയാത്തതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. പക്ഷേ ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ക്ഷണിക്കുകയായിരുന്നു. ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിപ്പോള്‍ പ്രതിഷേധിച്ച് കേരളത്തില്‍ […]

ഇ.അഹമ്മദിന് അനുശോചനം രേഖപ്പെടുത്തി ബജറ്റ് ആരംഭിച്ചു; നാളെ സഭ ഉണ്ടാകില്ല

ഇ.അഹമ്മദിന് അനുശോചനം രേഖപ്പെടുത്തി ബജറ്റ് ആരംഭിച്ചു; നാളെ സഭ ഉണ്ടാകില്ല

ഉല്‍പാദന രംഗത്ത് ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ ആറാം സ്ഥാനത്തെന്ന് ജെയ്റ്റ്‌ലി ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുകയാണ്. ബജറ്റ് അവതരണത്തിന് മുന്നോടിയായി സഭ അന്തരിച്ച അംഗം ഇ.അഹമ്മദിന് അനുശോചനം രേഖപ്പെടുത്തി. സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് അനുശോചനം രേഖപ്പെടുത്തി. നോട്ട് നിരോധനത്തില്‍ സര്‍ക്കാറിന് എല്ലാ പിന്തുണയും നല്‍കിയ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി ധനകാര്യ മന്ത്രി. ഇന്ത്യ അതിവേഗം വികസിക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ്. […]

എട്ട് വിദേശ യാത്രകള്‍: മോദി എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുണ്ടായിരുന്ന 119.70 കോടി കടം തീര്‍ത്തു

എട്ട് വിദേശ യാത്രകള്‍: മോദി എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുണ്ടായിരുന്ന 119.70 കോടി കടം തീര്‍ത്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങളുടെ കടം പൂര്‍ണ്ണമായും തീര്‍ത്തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എട്ടു യാത്രകളില്‍ നിന്നായി എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുണ്ടായിരുന്ന 119.70 കോടി രൂപ പൂര്‍ണ്ണമായും നല്‍കി. ഇതു സംബന്ധിച്ച പൂര്‍ണ്ണ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്. ജപ്പാന്‍, ലാവോസ്, മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് നടത്തിയ യാത്രയുടെ ചിലവായിരുന്നു ഇത്. ഒരു വര്‍ഷത്തിനിടെ നടത്തിയ എട്ട് യാത്രകളുടെ തുകയാണ് […]

പാചക വാതകത്തിന് വില കൂട്ടി

പാചക വാതകത്തിന് വില കൂട്ടി

ഡല്‍ഹി: രാജ്യത്ത് പാചക വാതകത്തിന് വില കുത്തനെ കൂട്ടി. സബ്‌സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടിയിട്ടുണ്ട്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര ബജറ്റ് ബഹളത്തില്‍ മുങ്ങാന്‍ സാധ്യത; കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി

കേന്ദ്ര ബജറ്റ് ബഹളത്തില്‍ മുങ്ങാന്‍ സാധ്യത; കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി

ബജറ്റ് അവതരണവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്ത സാഹചര്യത്തില്‍ ബജറ്റ് അവതരണം ബഹളത്തില്‍ മുങ്ങാന്‍ സാധ്യത. സിറ്റിങ് എം.പിയായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് മാറ്റിയില്ലെങ്കില്‍, ബജറ്റ് അവതരണം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെയും കേരളത്തില്‍ നിന്നുള്ള എംപിമാരുടെയും ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണില്ല. ഇ. അഹമ്മദിന് പാര്‍ലമെന്റിന്റെ അനുസ്മരണം രേഖപ്പെടുത്തിയതിന് ശേഷം ഇന്നുതന്നെ ബജറ്റ് അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. മുമ്പും സിറ്റിങ് എം.പിമാര്‍ മരിച്ചപ്പോള്‍ ബജറ്റ് മാറ്റിയ കീഴ് വഴക്കം […]

ഭാരത്പര്‍വ്വ് മഹോത്സവം അവസാനിച്ചു

ഭാരത്പര്‍വ്വ് മഹോത്സവം അവസാനിച്ചു

ഭാരത്പര്‍വ്വ് വേദിയില്‍ കേരളത്തിന്റെ ‘ജയഭാരതവും’ ഫ്യൂഷന്‍ ഡാന്‍സും കളരിപ്പയറ്റും അരങ്ങേറി റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ജനുവരി 26 മുതല്‍ ഒരാഴ്ചയായി ചെങ്കോട്ടയില്‍ നടന്ന ഭാരത്പര്‍വ്വ് മഹോത്സവത്തിന് കൊടിയിറങ്ങി. ഭാരത്പര്‍വ്വ് വേദിയിലെ കേരളത്തിന്റെ കലാപരിപാടികള്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ദേശഭക്തി ആസ്പദമാക്കി എസ്.എന്‍.ഡി.പി യോഗം ഡല്‍ഹി യൂണിയന്റെ നേതൃത്വത്തില്‍ 15 കുട്ടികള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ സംഘനൃത്തം ‘ജയഭാരതം’ കാണികളുടെ വന്‍കരഘോഷങ്ങള്‍ നേടി. രാജേശ്വരി മേനോന്റെ നേതൃത്വത്തില്‍ 21 അംഗസംഘം മോഹിനിയാട്ടം, കേരള നടനം എന്നിവ സംയോജിപ്പിച്ച് അവതരിപ്പിച്ച നൃത്തവും, പന്താട്ടവും […]

ഇ.അഹമ്മദ് അന്തരിച്ചു

ഇ.അഹമ്മദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് (78) പാര്‍ലമെന്റില്‍ അന്തരിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മരണം. ഇന്നനലെ ആരംഭിച്ച പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രി  വെന്റിലേറ്ററിലേക്ക് നില ഗുരുതരമായതിനെ തുടര്‍ന്ന് മാറ്റിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ.അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം സ്ട്രെക്ചറില്‍ ലോക്സഭാ ഹാളിന് പുറത്തേക്ക് […]

സമാജ്വാദി പാര്‍ട്ടി പിളരുന്നു: പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് ശിവ്പാല്‍

സമാജ്വാദി പാര്‍ട്ടി പിളരുന്നു: പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് ശിവ്പാല്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുലായം സിംഗിന്റെ അനുജനുമായ ശിവ്പാല്‍ യാദവ് മാര്‍ച്ച് 11ന് അസംബ്ലി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് അറിയിച്ചു. മുലായം സിംഗിന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ് എസ്.പി ഉയര്‍ന്നു വന്നത്. എസ്.പിയുടെ അദ്ധ്യക്ഷനായി മുലായം തന്നെ തുടരണമെന്ന ആവശ്യം അഖിലേഷിനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ നേതാജിയെ പുകഴ്ത്തി പറഞ്ഞവര്‍ തന്നെ അദ്ദേഹത്തെ പരസ്യമായി അപമാനിച്ചിരിക്കുകയാണെന്നും ശിവ്പാല്‍ പറഞ്ഞു. ജസ്വന്ത് നഗര്‍ സീറ്റില്‍ […]