ബാങ്കില്‍ നിന്ന് ലഭിച്ച 2000 ന്റെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രമില്ല

ബാങ്കില്‍ നിന്ന് ലഭിച്ച 2000 ന്റെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രമില്ല

മധ്യപ്രദേശ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശിവപുരി റോഡ് ബ്രാഞ്ചില്‍ നിന്നും കര്‍ഷകന് ലഭിച്ചത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍. ഷിയോപുര്‍ ജില്ലയിലെ കര്‍ഷകര്‍ക്കാണ് ബാങ്കില്‍ നിന്ന് ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചതെന്ന് ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. നോട്ടുകള്‍ വ്യാജമല്ലെന്നും എന്നാല്‍ അച്ചടിപ്പിശക് കാരണമാണ് ഇത് സംഭവിച്ചതെന്നുമാണ് ബാങ്ക് അധികൃതരുടെ സ്ഥിരീകരണം. എന്നാല്‍ തനിക്ക് ലഭിച്ച പണം അവര്‍ തിരികെ വാങ്ങിയെങ്കിലും പുതിയ നോട്ടുകള്‍ തന്നില്ലെന്നും കര്‍ഷകനായ ലക്ഷമണ്‍ മീന പറുന്നു. ‘ഞാന്‍ ബാങ്കില്‍ നിന്ന് […]

കേന്ദ്രബജറ്റ് തിയതി മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

കേന്ദ്രബജറ്റ് തിയതി മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ പ്രതിപക്ഷം. ബജറ്റ് തീയതി മാറ്റണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. മുന്‍ വര്‍ഷങ്ങളിലേതിനു വിപരീതമായി ഫെബ്രുവരി 28നു പകരം ഫെബ്രുവരി ഒന്നിലേക്ക് ബജറ്റ് അവതരണം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് അഞ്ചിടത്ത് വോട്ടെടുപ്പ്. അതേസമയം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എടുത്ത തീരുമാനം […]

വിവാഹ ആവശ്യത്തിന് ബാങ്കില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിന്‍വലിക്കാനാവില്ല

വിവാഹ ആവശ്യത്തിന് ബാങ്കില്‍ നിന്ന് രണ്ടര ലക്ഷം രൂപ പിന്‍വലിക്കാനാവില്ല

നോട്ട് പ്രതിസന്ധിയില്‍പെട്ട് ഉഴലുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു വിവാഹത്തിനു വേണ്ടി രണ്ടര ലക്ഷം വരെ പിന്‍വലിക്കാമെന്നുള്ളത്. എന്നാല്‍ ഇനി വിവാഹാവശ്യത്തിന്റെ പേരില്‍ കൂടുതല്‍ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാവില്ല. നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം, വിവാഹാവശ്യത്തിനായി ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെ ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ 30 വരെയുള്ള വിവാഹങ്ങള്‍ക്കാണ് ഈ സൗകര്യം നല്‍കിയിരുന്നത്. നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി ഡിസംബര്‍ 30 വരെയാണ് എല്ലാ കാര്യത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. […]

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുലായത്തിനും അഖിലേഷിനും നോട്ടീസയച്ചു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുലായത്തിനും അഖിലേഷിനും നോട്ടീസയച്ചു

സമാജ്വാദി പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനും മുഖ്യമന്ത്രി അഖിലേഷ് യാദവിനും നോട്ടീസയച്ചു. പിന്തുണക്കുന്ന എംഎല്‍എമാരുടെ വിശദാംശങ്ങള്‍ സഹിതം തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി ചിഹ്നമായ സൈക്കിളിനുമേല്‍ ഇരു കൂട്ടരും അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അഖിലേഷ് യാദവും പിതാവ് മുലായത്തിന്റെ സഹോദരന്‍ ശിവ്പാലുമായുള്ള അഭിപ്രായ വ്യത്യാസമാണ് എസ്പിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്.

ക്യാപ്റ്റന്‍ സ്ഥാനത്ത് ഇനി ധോണിയില്ല

ക്യാപ്റ്റന്‍ സ്ഥാനത്ത് ഇനി ധോണിയില്ല

മഹേന്ദ്രസിങ് ധോനി ഇന്ത്യന്‍ ഏകദിന, ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു. നേരത്തെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-ട്വന്റി പരമ്പരയ്ക്ക് തൊട്ടു മുന്‍പാണ് ധോനി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍, ടീം സെലക്ഷനില്‍ താന്‍ ലഭ്യമായിരിക്കുമെന്ന് ധോനി അറിയിച്ചിട്ടുണ്ട്. ജനുവരി ആറിന് മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാണ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക. ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് നല്‍കിയ സേവനത്തിന് ധോനിയോട് നന്ദി […]

ബോളിവുഡ് താരങ്ങളുടെ പേരില്‍ മയക്കുമരുന്ന് കടത്തലെന്ന് ക്രൈംബ്രാഞ്ച്

ബോളിവുഡ് താരങ്ങളുടെ പേരില്‍ മയക്കുമരുന്ന് കടത്തലെന്ന് ക്രൈംബ്രാഞ്ച്

മുംബൈ: ബോളീവുഡ് താരങ്ങളുടെ പേരുകള്‍ മയക്കുമരുന്ന് കടത്തലിന് ഉപയോഗിക്കുന്നതായി ക്രൈംബ്രാഞ്ച്. ആലിയ ഭട്ടിന്റെ പേരാണ് കൊക്കൈയ്ന്‍ കടത്തലിന് ഉപയോഗിക്കുന്നത്. കങ്കണ കഞ്ചാവ്, കത്രീന കൈഫ് ഹെറോയ്ന്‍, പ്രിയങ്ക ചോപ്രഎല്‍എസ്ഡി, അനുഷ്‌ക ശര്‍മ ഹാഷിഷ്, രണ്‍വീര്‍ സിങ് പെഡ്ലെര്‍, രണ്‍ബീര്‍ കപൂര്‍ ഹോസ്റ്റ്, നര്‍ഗിസ് ഫക്രി എക്റ്റസി, എന്നിങ്ങനെ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. പലപ്പോഴും ഫോണ്‍ സംഭാഷണങ്ങളില്‍ ആണ് ഇത്തരം പേരുകള്‍ മാഫിയകള്‍ പറയുന്നത്. സുല്‍ത്താന്‍ വൈകിയാണ് എത്തുന്നത്, സുല്‍ത്താന്‍ ബോക്സ്ഓഫീസില്‍ ഹിറ്റായിരുന്നു, ഇവയൊക്കെ മയക്കുമരുന്നു കടത്തലിന് ഉപയോഗിക്കുന്ന കോഡ് […]

പവാറിനെതിരെ 25,000 കോടിയുടെ അഴിമതിക്കേസുമായി ഹസാരെ

പവാറിനെതിരെ 25,000 കോടിയുടെ അഴിമതിക്കേസുമായി ഹസാരെ

മുന്‍കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാറിനെതിരെ 25000 കോടിയുടെ അഴിമതിക്കേസുമായി അഴിമതി വിരുദ്ധപ്പോരാട്ട നായകന്‍ അണ്ണാഹസാരെ. സിബിഐ അന്വേഷണം തേടി മൂന്നു പൊതുതാല്പ്പര്യഹര്‍ജികളാണ് നല്‍കിയിരിക്കുന്നത്. 25000 കോടി രൂപയുടെ പഞ്ചസാര സഹകരണസംഘ കുംഭകോണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുക, ഇതില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്ക് അന്വേഷിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. പവാറിനും അനന്തരവന്‍ അജിത് പവാറിനും കുംഭകോണത്തില്‍ ബന്ധമുണ്ടെന്നാണ് ഹസാരെയുടെ ആരോപണം. ഈ കുംഭകോണം കാരണമാണ് മഹാാഷ്ട്ര സാമ്പത്തിക തകര്‍ച്ചയില്‍ എത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.അമിത ഭാരം നല്‍കി […]

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചനിലയില്‍

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തി. എട്ടു കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുടുംബത്തിലെ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വീട്ടുടമസ്ഥനെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടുണ്ട്. കുടുംബം ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണത്തെ സംബന്ധിച്ച് അന്വേഷിച്ചു വരികയാണ്. മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

ദാവൂദിന്റെ സ്വത്ത് കണ്ടെത്തല്‍: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ബി.ജെ.പിയെന്ന് റിപ്പോര്‍ട്ടുകള്‍

ദാവൂദിന്റെ സ്വത്ത് കണ്ടെത്തല്‍: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ബി.ജെ.പിയെന്ന് റിപ്പോര്‍ട്ടുകള്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് ദാവൂദിന്റെ 15,000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്. സോഷ്യല്‍ മീഡിയകളില്‍ പ്രരിച്ച വാര്‍ത്ത ദേശീയ മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. ദേശീയ മാധ്യമങ്ങള്‍ക്കു പിന്നാലെ മലയാള മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇത് നോട്ട് നിരോധനത്തില്‍ തകര്‍ന്ന മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ കെട്ടിച്ചമച്ചതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. നോട്ടു നിരോധനത്തില്‍ ജനങ്ങളുടെ പ്രതിഷേധം […]

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്കു സംവരണം നല്‍കണമെന്ന് കേന്ദ്രമന്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്കു സംവരണം നല്‍കണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ദളിതര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംവരണം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അഠാവാലെയാണ് സംവരണം ആവശ്യപ്പെട്ടിരിക്കുന്നത്. ദളിത് സംവരണം ഏര്‍പ്പെടുത്തുന്നത് ടീമിന് കൂടുതല്‍ വിജയങ്ങള്‍ നേടിത്തരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ദളിതര്‍ക്ക് സംവരണംനല്‍കണം. ടീം മിക്കപ്പോഴും മത്സരങ്ങള്‍ തോല്‍ക്കുന്നു. അതില്‍നിന്നു മാറ്റംവരാന്‍ ദളിത് വിഭാഗക്കാരെ ഉള്‍പ്പെടുത്തണം- അഠാവാലെ പറഞ്ഞു. ഇപ്പോള്‍ വിരാട് കോഹ്ലിയുടെ ടീം മോദിയുടെ ടീമിനേക്കാള്‍ ഫോമിലാണെന്നും അഠാവാലെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച കോണ്‍ഗ്രസ്, […]