സ്ഥാനാര്‍ത്ഥിയുടെ വംശം- ജാതി- മതം പറഞ്ഞ് വോട്ട് തേടുന്നത് നിയമവിരുദ്ധം- സുപ്രീംകോടതി

സ്ഥാനാര്‍ത്ഥിയുടെ വംശം- ജാതി- മതം പറഞ്ഞ് വോട്ട് തേടുന്നത് നിയമവിരുദ്ധം- സുപ്രീംകോടതി

മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് നിഷേധിച്ച് സുപ്രീം കോടതി. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടേയോ മറ്റോ ജാതിയോ മതമോ പറഞ്ഞ് വോട്ട് തേടുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ് മതത്തിന് ഇവിടെ പ്രസക്തിയില്ല. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളും മതേതരമാകണം. വിശ്വാസം വ്യക്തിപരമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്ദുത്വം മതമായി പ്രചരിപ്പിച്ച് അതുപയോഗിച്ച് വോട്ട് പിടിക്കുന്നതിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ […]

പിളരുന്നു; അഖിലേഷിനെതിരെ മുലായം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

പിളരുന്നു; അഖിലേഷിനെതിരെ മുലായം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സൂചന സമാജ് വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായംസിംഗ് യാദവ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും. പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗം തങ്ങളാണെന്ന കാരണം നിരത്തിയാകും മുലായം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. അതേമസയം, അഖിലേഷ് യാദവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നു സൂചനയുണ്ട്. നേരത്തെ, മുലായം സിംഗ് യാദവിനു പകരം യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു. അതേസമയം, ദേശീ യ അധ്യക്ഷന്റെ […]

സുപ്രീം കോടതിക്ക്‌ മുന്നില്‍ കോണ്‍സ്റ്റബിള്‍ വെടിവെച്ച് ആത്മഹത്യചെയ്തു

സുപ്രീം കോടതിക്ക്‌ മുന്നില്‍ കോണ്‍സ്റ്റബിള്‍ വെടിവെച്ച് ആത്മഹത്യചെയ്തു

ന്യൂഡല്‍ഹി: സുപ്രീം കോടതി കവാടത്തിനു മുന്നില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. സര്‍വീസ് റിവോള്‍വറില്‍നിന്നു സ്വയം നിറഴയാഴിച്ചാണ് ഇദ്ദേഹം ജീവനൊടുക്കിയത്. ഡല്‍ഹി സ്വദേശി ചന്ദ്പാല്‍ എന്ന കോണ്‍സ്റ്റബിളാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തെ ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണത്തെ സംബന്ധിച്ചുള്ള അഭ്യൂഹം തുടരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് രണ്ടാഴ്ചക്കിടെ 3,285 കോടി രൂപ പിന്‍വലിച്ചു

ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് രണ്ടാഴ്ചക്കിടെ 3,285 കോടി രൂപ പിന്‍വലിച്ചു

അക്കൗണ്ടുകളില്‍ 24.13 ശതമാനവും ഇപ്പോഴും സീറോ ബാലന്‍സില്‍തന്നെയാണ് നോട്ട് അസാധുവാക്കലിനുശേഷം നിക്ഷേപം കുമിഞ്ഞുകൂടിയ ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിന്‍വലിച്ചത് 3,285 കോടി രൂപ. ഡിസംബര്‍ ഏഴിന് അവസാനിച്ച ആഴ്ചവരെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമായെത്തിയത് 74,610 കോടി രൂപയാണ്. എന്നാല്‍ ഡിസംബര്‍ 28 ആപ്പോഴേയ്ക്കും നിക്ഷേപം കാര്യമായി പിന്‍വലിക്കുന്നതാണ് കണ്ടത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ രണ്ട് ദിവസംമാത്രം അവശേഷിക്കേ, മൊത്തം നിക്ഷേപം 71,037 കോടിയായി കുറഞ്ഞു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ പരമാവധി നിക്ഷേപ തുക 50,000 രൂപയാണ്. പിന്‍വലിക്കാവുന്ന […]

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ഇന്ന് ഒരുവര്‍ഷം തികയുന്നു

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ഇന്ന് ഒരുവര്‍ഷം തികയുന്നു

* പത്താന്‍കോട്ട് ഭീകരാക്രമണത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി * ഗ്രനേഡ് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മലയാളിയായ എന്‍എസ്ജി കമാന്റോ ലഫ്. കേണല്‍ നിരഞ്ജന്‍ കൊല്ലപ്പെട്ടത് ഇന്ത്യയെ ഞെട്ടിച്ച പത്താന്‍കോട്ട് ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുവര്‍ഷം കഴിയുന്നു. ഒരു കൊല്ലംകഴിഞ്ഞിട്ടും പത്താന്‍കോട്ട് ആക്രമണം രാജ്യത്തിന് ഉണ്ടാക്കിയ മുറിവുകള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. 2015 ഡിസംബര്‍ 30നാണ് വന്‍ആയുധ ശേഖരവുമായി ഒരു സംഘം തീവ്രവാദികള്‍ പഞ്ചാബിലെ കത്വ ഗുര്‍ദാസ്പുര്‍ മേഖലയിലൂടെ ഇന്ത്യയിലേക്ക് കടന്നത്. ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം പഞ്ചാബിലേക്ക് […]

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് റാലി ഇന്ന്; പ്രധാനമന്ത്രി നോട്ട് വിഷയത്തെ കുറിച്ച് സംസാരിക്കുമെന്ന് സൂചന

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് റാലി ഇന്ന്; പ്രധാനമന്ത്രി നോട്ട് വിഷയത്തെ കുറിച്ച് സംസാരിക്കുമെന്ന് സൂചന

ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിടും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ലക്‌നൗവില്‍ നടത്തുന്ന റാലിയില്‍ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. ഉച്ചയോടെയാണ് റാലി ആരംഭിക്കുക. രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. അതേസമയം റാലിയില്‍ ആള്‍ക്കാരുടെ എണ്ണംകൂട്ടാന്‍ വേണ്ടി ബി.ജെ.പി പണവും ഭക്ഷണവും വിതരണം ചെയ്യുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. നോട്ട് അസാധുവാക്കല്‍ മുഖ്യവിഷയമാക്കിയായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം. അതോടൊപ്പം റാലിക്ക് ശേഷം ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിടുമെനന്നും അഭ്യൂഹമുണ്ട്.

എന്‍എസ്ജി വെബ്സൈറ്റ് ഹാക്ക് ചെയ്തു; മോദിക്കെതിരേ അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ കുറിച്ചു

എന്‍എസ്ജി വെബ്സൈറ്റ് ഹാക്ക് ചെയ്തു; മോദിക്കെതിരേ അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ കുറിച്ചു

ദേശീയ സുരക്ഷാ സേന(എന്‍എസ്ജി)യുടെ വെബ്സൈറ്റിനുനേര്‍ക്ക് ഹാക്കര്‍മാരുടെ ആക്രമണം. വെബ്സൈറ്റ് സെര്‍വറില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തു. എലോണ്‍ ഇന്‍ജക്ടര്‍ എന്ന ഗ്രൂപ്പ് വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്റെ അവകാശം ഉന്നയിച്ചിട്ടുണ്ട്. ഹാക്ക് ചെയ്ത വെബ്സൈറ്റിന്റെ പ്രധാന പേജില്‍ സുരക്ഷാസേന സാധാരണക്കാരനെ മര്‍ദിക്കുന്നതിന്റെ ചിത്രവും കാഷ്മീരിനെ സ്വതന്ത്രമാക്കണമെന്ന സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ സൈറ്റ് ഓഫ്ലൈനായി. ഹോംപേജിനു നേര്‍ക്കു മാത്രമാണ് ആക്രമണം ഉണ്ടായത്. മറ്റു പേജുകള്‍ സുരക്ഷിതമാണ്. പാക്കിസ്ഥാനില്‍നിന്നുള്ളവരാണ് […]

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പത്താംക്ലാസുകാരന്‍ മരിച്ചു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പത്താംക്ലാസുകാരന്‍ മരിച്ചു

വില്ലപുരം: തമിഴ്നാട്ടില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. വില്ലപുരം ജില്ലയിലെ വനൂരില്‍ ഇന്നലെയായിരുന്നു സംഭവം. വ്യോമ സേന ഉദ്യോഗസ്ഥനായ എം. രാജേഷിന്റെയും ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ ആര്‍. ലളിതയുടെയും ഏകമകന്‍ ആര്‍. അഭിലാഷ് (15) ആണ് മരിച്ചത്. കേന്ദ്രീയ വിദ്യാലയത്തിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിലാഷ്. ക്രിസ്മസ് അവധി ആഘോഷങ്ങള്‍ക്കായി സഹോദരി വീട്ടില്‍ എത്തിയരായിരുന്നു രാജേഷും കുടുംബവും. ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്കായിരുന്നു സംഭവം. മൊബൈല്‍ ഫോണില്‍ അഭിലാഷ് സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണ്‍ ദൂരത്തേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും […]

എസ്.ബി.ഐ പലിശ നിരക്ക് കുറച്ചു

എസ്.ബി.ഐ പലിശ നിരക്ക് കുറച്ചു

ഡല്‍ഹി: എസ്.ബി.ഐ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്ക് 0.9 ശതമാനമായാണ് കുറച്ചത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുകള്‍ കുറയും.ഇന്നുമുതലാണ് ഈ നിരക്കുകള്‍ നിലവില്‍ വരുന്നത്. മറ്റുബാങ്കുകളും ഇതേപാത പിന്തുടര്‍ന്ന് പലിശ നിരക്കുകള്‍ ഉടനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

മുലയാത്തിന്റെ വിലക്ക് അവഗണിച്ച് അഖിലേഷിനെ സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു

മുലയാത്തിന്റെ വിലക്ക് അവഗണിച്ച് അഖിലേഷിനെ സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു

മുലായത്തിന്റെ വിശ്വസ്തന്‍ അമര്‍സിങിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നു അഖിലേഷ് യാദവിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. മുലയാത്തിന്റെ വിലക്ക് അവഗണിച്ച് വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനിലാണ് നാടകീയ പ്രഖ്യാപനം ഉണ്ടായത്. അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തുത്തതായി രാംഗോപാല്‍ യാദവ് അറിയിച്ചു. ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠേനയാണ് അഖിലേഷിനെ തിരഞ്ഞെടുത്തതെന്നും രാം ഗോപാല്‍ പറഞ്ഞു. കണ്‍വെന്‍ഷനില്‍ ഭൂരിഭാഗം നേതാക്കളും പങ്കെടുത്തിരുന്നു. അതേസമയം ദേശീയ കണ്‍വെന്‍ഷന്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് മുലായം പ്രഖ്യാപിച്ചു. മുലായത്തിന്റെ ഏറ്റവും വലിയ വിശ്വസ്തന്‍ അമര്‍സിങിനെ […]