അശ്ലീല വീഡിയോ കാണല്‍: കര്‍ണാടക വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായി എത്തി

അശ്ലീല വീഡിയോ കാണല്‍: കര്‍ണാടക വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായി എത്തി

ബംഗളൂരു: കഴിഞ്ഞ ദിവസം ടിപ്പു ജയന്തി ആഘോഷ വേദിയിലിരുന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് വിശദീകരണവുമായി കര്‍ണാടക മന്ത്രി തന്‍വീര്‍ സെയ്ത്. ടിപ്പു ജയന്തി ആഘോഷ വേദിയിലിരുന്നാണ് അശ്ലീല വീഡിയോ കണ്ടത് കണ്ടത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തന്‍വീര്‍ സെയ്ത് വിശദീകരണത്തില്‍ വ്യക്തമാക്കി. താന്‍ അറിഞ്ഞുകൊണ്ടല്ല അശ്ലീല വീഡിയോ തുറന്നത്. വാട്ട്സ്ആപ്പില്‍ വന്ന ചിത്രം തുറന്നപ്പോഴാണ് അത് അശ്ലീല വീഡിയോ ആണെന്ന് മനസ്സിലായതെന്നും മന്ത്രി പറഞ്ഞു. റായ്പൂരില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടയില്‍ മന്ത്രി മൊബൈല്‍ഫോണില്‍ അശ്ലീല […]

സര്‍ക്കാരിന്റെ ഇടപെട്ടു: ബാങ്കുനിയന്ത്രണം വലച്ച കായികതാരങ്ങള്‍ക്കു പണം എത്തിച്ചു

സര്‍ക്കാരിന്റെ ഇടപെട്ടു: ബാങ്കുനിയന്ത്രണം വലച്ച കായികതാരങ്ങള്‍ക്കു പണം എത്തിച്ചു

തിരുവനന്തപുരം: ദേശീയ അത്‌ലിറ്റിക് ചാമ്പ്യന്‍ഷിപ്പിനു കേരളത്തില്‍ നിന്നുപോയ കായികതാരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചെലവിന് അനുവദിച്ച പണം ബാങ്കില്‍നിന്നു പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ ഉണ്ടായ പ്രതിസന്ധി സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പരിഹരിച്ചു. കറന്‍സി നിരോധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കായികതാരങ്ങളെ വലച്ചത്. അവര്‍ക്ക് ആവശ്യമായ തുക മത്സരം നടക്കുന്ന കോയമ്പത്തൂരില്‍ പ്രത്യേക പണംകൈമാറല്‍ സംവിധാനത്തിലൂടെ എത്തിക്കുകയായിരുന്നു. കായികതാരങ്ങളുടെ പ്രതിസന്ധി അറിഞ്ഞയുടന്‍ ധനമന്ത്രി തോമസ് ഐസക്ക് ഇടപെടുകയും പ്രശ്‌നം പരിഹരിക്കാന്‍ ധനവകുപ്പുദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അഞ്ചുലക്ഷം രൂപ […]

അതീവ രഹസ്യമെന്നവകാശപ്പെട്ട നോട്ട് പിന്‍വലിക്കല്‍ വാര്‍ത്ത 7 മാസം മുന്‍പ് ഗുജറാത്തി പത്രത്തില്‍

അതീവ രഹസ്യമെന്നവകാശപ്പെട്ട നോട്ട് പിന്‍വലിക്കല്‍ വാര്‍ത്ത 7 മാസം മുന്‍പ് ഗുജറാത്തി പത്രത്തില്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ രണ്ടു ദിവസം പിന്നിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് 7 മാസങ്ങള്‍ക്കുമുന്‍പ് ഒരു ഗുജറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ്. ഗുജറാത്തിലെ സൗരാഷ്ട്രയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അകില’ എന്ന പത്രത്തിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2016 ഏപ്രില്‍ 1 നാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും പത്രം വാര്‍ത്തയില്‍ പറയുന്നു. രാജ്യത്തെ കള്ളപ്പണ്ണത്തിന്റെ […]

കറൻസിനയം: മോദിയുടെ ആരാധകരുടെ എണ്ണം കുറയുന്നു

കറൻസിനയം: മോദിയുടെ ആരാധകരുടെ എണ്ണം കുറയുന്നു

ദില്ലി: 500, 1000 നോട്ടുകള്‍ ഒറ്റരാത്രി കൊണ്ട് പിന്‍വലിച്ച് വിപ്ലവകരമായ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടി. പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ ജനകീയനായ ട്വിറ്ററില്‍ അദ്ദേഹത്തിന് വന്‍ ആരാധക നഷ്ടം. നോട്ടുകള്‍ അസാധുവാക്കി കൊണ്ടുള്ള നടപടിക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന പ്രചരണങ്ങള്‍ക്കിടെയാണ് മോദിക്കെതിരായ പ്രതിഷേധം പ്രത്യക്ഷമാകുന്നത്. ട്വിറ്റര്‍ കൗണ്ടര്‍ അനലറ്റിക്കല്‍ സര്‍വ്വീസ് നല്‍കുന്ന വിവര പ്രകാരം നവംബര്‍ 9ന് 3.13 ലക്ഷം ട്വിറ്റര്‍ അനുഅനുയായികളാണ് പ്രധാനമന്ത്രിയെ അണ്‍ഫോളോ ചെയ്തത്. മറ്റൊരു സൈറ്റായ ‘ട്രാക്കലിറ്റിക്‌സ്’ നല്‍കുന്ന വിവര പ്രകാരം 3.18 […]

സൗമ്യകേസ്- ജസ്റ്റ്‌സ് കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്

സൗമ്യകേസ്- ജസ്റ്റ്‌സ് കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്

പുനഃപരിശോധന ഹര്‍ജി തള്ളി ദില്ലി: സൗമ്യകേസിലെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്ജുവിന് കോടതിയലക്ഷ്യ നോട്ടീസ്. കോടതിയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കിടയില്‍ കട്ജുവിനോട് കോടതിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അസാധാരണ നടപടിയിലാണ് കോടതി കേസ് ഇന്ന് പരിഗണിച്ചത്. സൗമ്യവധക്കേസിലെ കോടതി വിധിയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച് കുറിപ്പെഴുതിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരായി വിധിയിലെ പിഴവ് എന്തെന്ന് ചൂണ്ടിക്കാണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ജസ്റ്റിസ് കട്ജു കോടതിയിലെത്തുന്നത്. സൗമ്യകേസില്‍ കോടതിക്ക് പിഴവ് […]

കത്രിനയും ആകാശ് അബാനിയും തമ്മില്‍ പ്രണയം?

കത്രിനയും ആകാശ് അബാനിയും തമ്മില്‍ പ്രണയം?

കത്രിനയുടെ കാമുകന്മാരില്‍ അവസാനമായി ഉയര്‍ന്നുവരുന്ന പേര് റിലയന്‍സിന്റെ മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടേത്. അതോടെ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് കത്രീന കൈഫ്. ഇക്കുറി പിടി ഒരു പുളിങ്കൊമ്പില്‍തന്നെ ആയതിനാല്‍ വാര്‍ത്തകളില്‍ കത്രീന നിറയുന്നതിന് ഒരു കുറവുമില്ല. അമിതാഭ് ബച്ചന്റെയും അനില്‍ കപൂറിന്റെയും വീടുകളില്‍ നടന്ന ദീപാവലി പാര്‍ട്ടിയില്‍ ഒരേ കാറില്‍ ഒരുമിച്ചെത്തിയത് മുതലാണ് ഇരുവരെയും കുറിച്ച് മസാല പുരുട്ടിയ വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്. നടന്‍ രണ്‍ബീര്‍ കപൂറുമായി കത്രീന ദീര്‍ഘകാലം പ്രണയത്തിലായിരുന്നു. […]

മികവുറ്റ കാഴ്ചകള്‍ പകര്‍ത്താന്‍ DSLR ക്യാമറകള്‍

മികവുറ്റ കാഴ്ചകള്‍ പകര്‍ത്താന്‍ DSLR ക്യാമറകള്‍

ക്യാമറപ്രേമികള്‍ക്കായി നിക്കോണിന്റെ പുതിയ മോഡല്‍ പുറത്തിറങ്ങി. മീഡിയം ഫോര്‍മാറ്റ്, ഫുള്‍ ഫ്രെയിം എന്നിങ്ങനെ സെന്‍സറുകളുടെ വലിപ്പത്തിനനുസരിച്ച് DSLR ക്യാമറകള്‍ വിവിധ തരത്തിലുണ്ട്. അത്തരത്തില്‍ ഇന്ത്യയില്‍ ലഭിക്കുന്ന മികച്ച പുതിയ ഡി എസ് എല്‍ ആര്‍ ക്യാമറയായ നിക്കോണ്‍ ഡി 4 യെകുറിച്ച് മനസ്സിലാക്കാം. 6.2 മെഗാപിക്‌സലിന്റെ ഫുള്‍ ഫ്രെയിം സിമോസ് സെന്‍സറാണ് ഡി4എസിന്. ഫുള്‍ഫ്രെയിം സെന്‍സറായതിനാല്‍ തന്നെ ഓരോ പിക്‌സലും ഏറെ മിഴിവോടെ പകര്‍ത്താന്‍ ഇതിനാകും. അതിനാല്‍ പിക്‌സലുകളുടെ എണ്ണത്തിലെ കുറവ് കാര്യമാക്കേണ്ടതില്ല. നിക്കോണിന്റെ ഏറ്റവും പുതിയ […]

പുത്തന്‍ ആകാന്‍ 100ന്റെ നോട്ടുകളും- നോട്ടുകൾ മാറുന്നു

പുത്തന്‍ ആകാന്‍ 100ന്റെ നോട്ടുകളും- നോട്ടുകൾ മാറുന്നു

500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ ഇന്ത്യയില്‍ നിന്നും 100 രൂപ നോട്ടുകളും പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 100, 50, 20, 10 എന്നീ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ച് പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 500, 1000 രൂപകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ ബാങ്കുകളിലും നോട്ട്മാറ്റിയെടുക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലും കയറി ഇറങ്ങി വലയുമ്പോഴാണ് പുതിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യത്ത് നിലവിലുള്ള എല്ലാ നോട്ടുകളും […]

സൗമ്യ വധം ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും

സൗമ്യ വധം ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതില്‍ കോടതിക്ക് വീഴ്ചപറ്റിയെന്ന് പറഞ്ഞ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും. സുപ്രീംകോടതിയുടെ വിധിനിര്‍ണ്ണയത്തില്‍ പിഴവുണ്ടെന്ന് കട്ജു പറഞ്ഞതിനെ തുടര്‍ന്നാണ് നേരിട്ടെത്തി പോരായ്മകള്‍ ചൂണ്ടികാണിക്കാന്‍ കോടതി കട്ജുവിനോടാവശ്യപ്പെട്ടത്. സൗമ്യകൊലക്കേസില്‍ പ്രതിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതില്‍ സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ കോടതിയെ ബോധിപ്പിക്കാന്‍ പോലീസിനും സാധിച്ചില്ല എന്ന ആക്ഷേപവും പൊതുസമൂഹത്തിനുണ്ടായിരുന്നു. അത്തരം സാഹചര്യത്തില്‍ കട്ജുവിന്റെ വെളിപ്പെടുത്തല്‍ സമൂഹമനസാക്ഷിക്ക് ആശ്വാസമായിരുന്നു പകര്‍ന്നു നല്‍കിയത്. കോടതി […]

വെട്ടിക്കുറച്ച കേന്ദ്രനികുതിവിഹിതം പുനഃസ്ഥാപിക്കണം- കേന്ദ്രത്തിനു ധനമന്ത്രിയുടെ കത്ത്

വെട്ടിക്കുറച്ച കേന്ദ്രനികുതിവിഹിതം പുനഃസ്ഥാപിക്കണം- കേന്ദ്രത്തിനു ധനമന്ത്രിയുടെ കത്ത്

കേന്ദ്രനികുതിയുടെ പ്രതിമാസവിഹിതം വെട്ടിക്കുറച്ച നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ധനമന്ത്രി ഡോ: റ്റി.എം. തോമസ് ഐസക്ക് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് അദ്ദേഹം കത്തയച്ചു. കേരളത്തിനു പതിനാലാം ധനക്കമ്മിഷന്‍ അനുവദിച്ച കേന്ദ്രനികുതിവിഹിതം 2.526 ശതമാനമാണ്. കേന്ദ്രബജറ്റിലൂടെ അനുവദിച്ച മൊത്തം തുക 14,282 കോടിരൂപയും. ഇതുപ്രകാരം സംസ്ഥാനത്തിനു നല്‍കിവന്ന പ്രതിമാസവിഹിതം 1020.16 കോടി രൂപയാണ്. എന്നാല്‍ ഈ മാസം 566.89 കോടിരൂപയേ അനുവദിച്ചുള്ളൂ. കുറവുവരുന്നത് 44 ശതമാനമാണ്. വെട്ടിച്ചുരുക്കിയ ഈ 453.27 കോടി രൂപയുടെ […]