അമിതഭാരം: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി

അമിതഭാരം: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി

നാസിക്: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അമിത ഭാരത്തെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെ 9.30 ഓടെ ഔറംഗബാദില്‍ നിന്നും നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അമിതഭാരമെന്ന് തിരിച്ചറിഞ്ഞ് ഹെലികോപ്റ്റന്‍ നിലത്തിറക്കിയത്. മുഖ്യമന്ത്രിക്കൊപ്പം ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനും സഞ്ചരിച്ചിരുന്നു. ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ശേഷമാണ് പൈലറ്റിന് അമിതഭാരമാണെന്ന് വ്യക്തമായത്. 50 അടിയോളം ഉയരത്തില്‍ എത്തിയ ഹെലികോപ്റ്റര്‍ പിന്നീട് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ലെഗേജുകളും പാചകക്കാരനെയും ഒഴിവാക്കി യാത്ര തുടരുകയായിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഉച്ചവരെ 37 ശതമാനം പോളിംഗ്

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഉച്ചവരെ 37 ശതമാനം പോളിംഗ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 37 ശതമാനം പോളിംഗ് നടന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നു ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോളിംഗ് ശതമാനം കണക്കാക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. അതേസമയം നിരവധി ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതു വോട്ടിംഗിനെ ബാധിച്ചു. സൂററ്റില്‍ 70ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായത്. മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ച ബൂത്തുകളില്‍ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

യുവാക്കള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി

യുവാക്കള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി

യുവാക്കള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി. നവംബറില്‍ പുറത്തിറക്കിയ ഓപ്പോ എഫ് 5 സ്മാര്‍ട്‌ഫോണിന്റെ അതേ ഫീച്ചറുകളോടെയാണ് യുവാക്കളെ ലക്ഷ്യമിട്ട് കൊണ്ട് ഓപ്പോ എഫ് 5 യൂത്ത് എത്തിയിരിക്കുന്നത്. 16,990 രൂപയാണ് ഫോണിന്റെ വില. യുവജനങ്ങള്‍ക്ക് മികച്ച ഫോട്ടോഗ്രാഫി, സെല്‍ഫി അനുഭവങ്ങള്‍ നല്കുന്നതായിരിക്കും പുതിയ ഫോണെന്ന് കമ്പനി വ്യക്തമാക്കി. ഫാഷനബിളായ വ്യക്തിത്വവുമായി നന്നായി ചേരുന്ന ഡിവൈസ് ചെറുപ്പക്കാര്‍ ആവശ്യപ്പെടുന്നുണ്ടെന്നും, ഇന്ത്യന്‍ വിപണിയില്‍ സെല്‍ഫി വ്യവസായം നയിക്കുന്നവരും, ഇന്ത്യയില്‍ ആദ്യമായി എഐ ബ്യൂട്ടി […]

പൊതുജനങ്ങളുടെ കൈയില്‍ എത്തിയില്ലെങ്കിലും ഇരുനൂറിന്റെ കള്ളനോട്ടുകള്‍ സുലഭം

പൊതുജനങ്ങളുടെ കൈയില്‍ എത്തിയില്ലെങ്കിലും ഇരുനൂറിന്റെ കള്ളനോട്ടുകള്‍ സുലഭം

ന്യുഡല്‍ഹി: 200 രൂപയുടെ നോട്ടുകള്‍ ഇനിയും പ്രചാരത്തിലായിട്ടില്ലെങ്കിലും കള്ളനോട്ടുകള്‍ സുലഭം. ജമ്മു കശ്മീരിലാണ് കള്ളനോട്ടുകള്‍ പ്രചരിക്കുന്നത്. കശ്മീര്‍ പോലീസ് വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ 6.36 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത നോട്ടുകളില്‍ 270 എണ്ണം ഇരുനൂറ് രൂപയുടെ കള്ളനോട്ടുകള്‍ ആയിരുന്നു. അഞ്ഞൂറിന്റെ 1150 നോട്ടുകളും 50 രൂപയുടെ 19 നോട്ടുകളും പിടിച്ചെടുത്തു. ഈ വര്‍ഷം ഓഗസ്റ്റിലാണ് റിസര്‍വ് ബാങ്ക് 200 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. രാജ്യത്തെ എടിഎം മെഷീനുകളിലോ പൊതുജനങ്ങളുടെ കൈയിലോ 200ന്റെ നോട്ടുകള്‍ എത്തിയിട്ടില്ല. […]

ഒരു കോടി രൂപയുടെ കള്ളപണവുമായി മൂന്നു പേര്‍ അറസ്റ്റില്‍

ഒരു കോടി രൂപയുടെ കള്ളപണവുമായി മൂന്നു പേര്‍ അറസ്റ്റില്‍

മംഗലൂരു: മംഗലൂരുവിലെ കങ്കനാടിയില്‍ കാറില്‍ കടത്തത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ കള്ളപണവുമായി മൂന്നു പേര്‍ പിടിയില്‍. മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ അമുല്‍ മാലി (29), ഭേല ഗാവിയിലെ ദിനേശ് എന്ന പ്രകാശ് (20), തനാജി (54) എന്നിവരാണ് ഒരു കോടി കടത്താന്‍ ശ്രമിക്കവെ അറസ്റ്റിലായത്. കങ്കനാടി പൊലീസ് ഇന്‍സ്പെക്ടര്‍ രവി നായ്ക്കും സംഘവും വെള്ളിയാഴ്ച്ച നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഹ്യുണ്ടായ് ഐ 20 […]

ബ്ലൂവെയ്‌ലിനേക്കാള്‍ അപകടകരമായ ഗെയിം: പതിനാറുകാരന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി

ബ്ലൂവെയ്‌ലിനേക്കാള്‍ അപകടകരമായ ഗെയിം: പതിനാറുകാരന്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ പതിനാറുകാരനെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക എന്നിവരെ ഗ്രേറ്റര്‍ നോയിഡയില്‍ ഗോര്‍ സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളി ഗെയിം ബ്ലു വെയ്‌ലിനേക്കാള്‍ അപകടകരമായ ‘ഗാംഗ്സ്റ്റര്‍ ഇന്‍ ഹൈസ്‌കൂള്‍’ എന്ന ഗെയിമിന് അടിമയായിരുന്നു കുട്ടിയെന്നാണ് പൊലീസ് ഭാഷ്യം. ഈ ഗെയിമുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ബാറ്റുകൊണ്ട് […]

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തടവിലിട്ടിരിക്കുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി ലഭിച്ചു. ഡിസംബര്‍ 25ന് ഇരുവര്‍ക്കും കുല്‍ഭൂഷണെ കാണാമെന്ന് പാക് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയില്‍ അറിയിച്ചത്.

മിശ്രവിവാഹത്തില്‍ ഭര്‍ത്താവിന്റെ മതം ഭാര്യയുടേതാവില്ല.. സുപ്രീം കോടതിയുടെ നിര്‍ണായക വിധി

മിശ്രവിവാഹത്തില്‍ ഭര്‍ത്താവിന്റെ മതം ഭാര്യയുടേതാവില്ല.. സുപ്രീം കോടതിയുടെ നിര്‍ണായക വിധി

ദില്ലി: മിശ്രവിവാഹം സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇതരമതസ്ഥനെ വിവാഹം കഴിക്കുമ്‌ബോള്‍, ഭാര്യ സ്വാഭാവികമായി ഭര്‍ത്താവിന്റെ മതത്തിലേക്ക് മാറില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. മറ്റൊരു മതത്തിലുള്ള വ്യക്തിയെ വിവാഹം കഴിക്കുമ്‌ബോള്‍ സ്ത്രീയുടെ മതം നഷ്ടമാകുമെന്ന് നിയമമില്ല. സ്വന്തം മതവിശ്വാസം സംരക്ഷിച്ച് കൊണ്ട് തന്നെ രണ്ട് പേര്‍ക്ക് വിവാഹിതരാവുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്യാം എന്നാണ് സുപ്രീം കോടതി നിരീക്ഷണം. ഹിന്ദുവിനെ വിവാഹം കഴിച്ച […]

വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്

വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്

ഹരിയാന: വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്. ഹരിയാന ജിന്‍ഡിലെ അഖില ഭാരതീയ അഗര്‍വാള്‍ സമാജ് ആണ് അഗര്‍വാള്‍ സമുദായത്തിലെ വിവാഹാഘോഷത്തില്‍ സ്ത്രീകളുടെ നൃത്തം നിരോധിച്ചത്. വിവാഹ ആഘോഷത്തില്‍ സ്ത്രീകളുടെ നൃത്തം അപമര്യാദയാണെന്ന് പറഞ്ഞ സമുദായ സംഘടന, ഇത് മറക്കുള്ളില്‍ ആകട്ടെയെന്നും നിര്‍ദേശിച്ചു. ഇത്തരം തീരുമാനങ്ങള്‍ പണത്തിന്റെ അമിത ഉപയോഗം തടയുമെന്നാണ് ജിന്‍ഡ് ബി.ജെ.പി വനിതാ വിഭാഗം പ്രസിഡന്റ് പുഷ്പ തയാല്‍ പ്രതികരിച്ചത്. ആഘോഷം മറക്കുള്ളില്‍ അനുവദിച്ചിട്ടുണ്ടെന്നും തയാല്‍ പറഞ്ഞു. ഇത്തരം ആഘോഷങ്ങള്‍ക്കായുള്ള പണം പാവപ്പെട്ടവരുടെ വിവാഹത്തിനായി വിനിയോഗിക്കാനും […]

ജമ്മു കാശ്മീരില്‍ ഭൂചലനം

ജമ്മു കാശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭൂചലനം. ഇന്നു രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്നു ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രാത്രി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8.49നായിരുന്നു അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.