ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും വന്‍ ജനത്തിരക്ക്

ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും വന്‍ ജനത്തിരക്ക്

500, 1000 നോട്ടുകള്‍ മാറാനെത്തി ജനങ്ങുടെ തിക്കും തിരക്കുമാണ് സംസ്ഥാനത്ത് ഇന്ന് മിക്ക ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും. നിയമപരമായ പണം പോലും കൈമാറാനാകാതെ ഇടപാടുകാര്‍ വലയുകയാണ്. പലയിടങ്ങളിലും പലരും നോട്ടുകള്‍ മാറാനാകാതെ മടങ്ങി വന്നു. അതേസമയം പോസ്റ്റ് ഓഫീസ് വഴിയുള്ള നോട്ടുമാറല്‍ അവതാളത്തിലായിരിക്കുകയാണ്. മതിയായ പണം ഇല്ലാത്തതാണ് പോസ്റ്റ് ഓഫീസ് വഴിയുള്ള നോട്ടുമാറല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പോസ്റ്റ് ഓഫീസുകളില്‍ നിന്ന് പ്രതിദിനം പതിനായിരം രൂപമാത്രമേ അനുവദിക്കാനാകു എന്ന് ബാങ്കുകള്‍ വ്യക്തമാക്കി. നോട്ടുമാറല്‍ കാരണം പോസ്റ്റ് ഓഫീസുകളിലെ ദൈനം ദിന […]

ഇന്ത്യയില്‍ യൂറ്റൂബ് കിഡ്‌സ് ആപ്ലിക്കേഷന്‍ ആരംഭിക്കുന്നു

ഇന്ത്യയില്‍ യൂറ്റൂബ് കിഡ്‌സ് ആപ്ലിക്കേഷന്‍ ആരംഭിക്കുന്നു

ഇന്ത്യയില്‍ കുട്ടികള്‍ക്കായി യൂറ്റൂബ് ആപ്ലിക്കേഷന്‍ തുടങ്ങുന്നു. കുട്ടികള്‍ക്ക് എളുപ്പത്തില്‍ വീഡിയോകള്‍ കാണാനുും മറ്റ് അസ്ലീലവീഡിയോകളിലേക്ക് എത്തിപ്പെടാതിരിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷന്‍ ആണ് ലോഞ്ച് ചെയ്യുന്നത്. ഇന്നലെയാണ് യൂറ്റൂബ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 20ല്‍ അധികം രാജ്യങ്ങളില്‍ ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശ്ശിപ്പിക്കാന്‍ ഇതൊരു അവസരമാണെന്ന് യൂറ്റൂബിന്റെ ഗ്ലോബല്‍ ഹെഡ് മാലിക് ഡ്യൂകാര്‍ഡ് പറഞ്ഞു.

കടല്‍വെള്ളത്തിലെ കളികാര്യമാകും, മരണംവരെ സംഭവിക്കാം

കടല്‍വെള്ളത്തിലെ കളികാര്യമാകും, മരണംവരെ സംഭവിക്കാം

കടല്‍ വെള്ളത്തില്‍ കാണപ്പെടുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയ മരണത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. കടല്‍ വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ഈ ബാക്ടീരിയ ശരീരത്തില്‍ എത്തുകയും തുടര്‍ന്ന് വ്രണങ്ങള്‍ രൂപപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ മേരിലാന്‍ഡിലുള്ള മൈക്കല്‍ ഫങ്ക് എന്നയാള്‍ ബാക്ടീരിയ ബാധിച്ച് മരിച്ചതോടെയാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം നല്‍കിയത്. കടല്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ശരീരത്തിലെ മുറിലുകളുലൂടെ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുകയും വ്രണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. തുടര്‍ന്ന് ഈ വ്രണങ്ങള്‍ ശരീരം […]

ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കും

ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കും

കള്ളപ്പണവും ഭീകരവാദവും തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 500 രൂപ, 1000 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത് ജനങ്ങളെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്.എന്നാല്‍ ശനിയും ഞായറും രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കും. ആര്‍.ബി.ഐ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അവധിദിവസത്തിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ പരിഭ്രാന്തിക്ക് കുറച്ചൊരു ശമനം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. അതേ സമയം ഒരു ദിവസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ച ബാങ്കുകള്‍ തുറക്കുമ്പോഴുള്ള തിരക്ക് എങ്ങനെ നിയന്ത്രിക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍. ശിശുദിനമായതിനാല്‍ തിങ്കളാഴ്ച ബാങ്ക് അവധിയാണ്. ഈ സാഹചര്യത്തിലാണ് ശനിയും […]

പെട്രോ കെമിക്കല്‍ പാര്‍ക്കിന് അനുകൂലമായ സമീപനം കേന്ദ്രത്തില്‍ നിന്നുണ്ടാകണം- മുഖ്യമന്ത്രി

പെട്രോ കെമിക്കല്‍ പാര്‍ക്കിന് അനുകൂലമായ സമീപനം കേന്ദ്രത്തില്‍ നിന്നുണ്ടാകണം- മുഖ്യമന്ത്രി

ഗെയ്ല്‍ പൈപ്പ്‌ലൈന്‍: ഗ്യാസ് ആഭ്യന്തര നിരക്കില്‍ വിതരണം ചെയ്യും കൊച്ചിയില്‍ ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന് അനുകൂലമായ സമീപനം കേന്ദ്രത്തില്‍ നിന്നുണ്ടാകണമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നടപടികള്‍ കേന്ദ്രത്തില്‍ നിന്നുണ്ടാവുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കേന്ദ്രമന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സ്ഥലമേറ്റെടുക്കല്‍ മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഗെയ്ല്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട […]

‘ഗോഡ്‌സ് ഓണ്‍ ഡിജിറ്റല്‍ സ്റ്റേറ്റ്’ അന്താരാഷ്ട്ര വ്യാപാരമേളയ്ക്കുള്ള കേരള പവലിയന്‍ അണിഞ്ഞൊരുങ്ങുന്നു

‘ഗോഡ്‌സ് ഓണ്‍ ഡിജിറ്റല്‍ സ്റ്റേറ്റ്’ അന്താരാഷ്ട്ര വ്യാപാരമേളയ്ക്കുള്ള കേരള പവലിയന്‍ അണിഞ്ഞൊരുങ്ങുന്നു

ന്യൂഡല്‍ഹി പ്രഗതി മൈതാനില്‍ നടക്കു 2016 ലെ ഭാരത അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് മുന്നോടിയായി കേരള പവലിയനിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉന്നതഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു ഡിജിറ്റല്‍ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ 2016ലെ ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ പ്രദര്‍ശനസജ്ജമാകുന്നു. പവലിയന്റെ മുഖപ്പ്, തീം ഏരിയ എന്നിവയും സ്റ്റാളുകളും പൂര്‍ത്തിയായി വരുന്നു. കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് നിര്‍വഹിക്കും. കേരള പവലിയനിലെ ഡിസൈന്‍, മരാമത്ത്, ഇലക്ട്രിക്കല്‍ തുടങ്ങിയവയുടെ മിനുക്ക് പണികള്‍ നടന്നു വരുന്നു. പ്രമുഖ […]

കെ.ആര്‍. നാരായണന് അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാടിന് കഴിഞ്ഞിട്ടില്ല- ഉഴവൂര്‍ വിജയന്‍

കെ.ആര്‍. നാരായണന് അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാടിന് കഴിഞ്ഞിട്ടില്ല- ഉഴവൂര്‍ വിജയന്‍

പാല: മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന് അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാടിനു ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞു. കെ.ആര്‍. നാരായണന്റെ ജീവിതം തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. ആഗ്രഹവും പരിശ്രമവും ഉണ്ടെങ്കില്‍ ഏതു ഉന്നതസ്ഥാനത്തും എത്താന്‍ സാധിക്കുമെന്ന് ജീവിതത്തിലൂടെ തെളിയിച്ച മഹാനാണ് അദ്ദേഹം. ഇതിനായി അദ്ദേഹത്തിന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഉഴവൂര്‍ വിജയന്‍ നിര്‍ദ്ദേശിച്ചു. വരുംതലമുറകള്‍ക്ക് പ്രചോദനമേകാന്‍ ‘അറിയുക; കെ.ആര്‍. നാരായണനെ’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുവാനും ഫൗണ്ടേഷന്‍ തീരുമാനിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ […]

സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുമായി ഇന്ത്യൻ കന്പനി

സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുമായി ഇന്ത്യൻ കന്പനി

രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ പവര്‍ ബാങ്കുമായി ഒരിന്ത്യന്‍ കമ്പനി. യുഐഎംഐ ടെക്‌നോളജീസ് എന്ന കമ്പനിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട്‌ഫോണുകള്‍ക്കനുസൃതമായ പവര്‍ ബാങ്കുകളുമായി വിപണിയിലെത്തിയിരിക്കുന്നത്. 799 രൂപയാണ് ഈ യു3 പവര്‍ബാങ്ക് ഓണ്‍ലൈന്‍ റീട്ടെയില്‍ വില. എസി പവര്‍ സോക്കറ്റിനു പുറമേയാണ് സൗരോര്‍ജ്ജം വഴി ചാര്‍ജ് ചെയ്യുന്നതിനായി സോളാര്‍ പാനല്‍ നല്‍കിയിരിക്കുന്നത്. ഒരേ സമയം രണ്ടുപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി രണ്ട് യുഎസ്ബി ഔട്ട്പുട്ട് പോര്‍ട്ടുകളും ഈ പവര്‍ ബാങ്കിലുണ്ട്. റബര്‍ ഫിനിഷുള്ള ഉപകരണം വാട്ടര്‍, […]

2000 രൂപകളില്‍ നാനോചിപ്പ്: കുപ്രചരണം എന്ന് ആര്‍.ബി.ഐ

2000 രൂപകളില്‍ നാനോചിപ്പ്: കുപ്രചരണം എന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: പുതിയ കറന്‍സി നയം അനുസരിച്ച് 500ന്റെ യും 1000ന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും പുതുതായി 2000 രൂപയുടെ നോട്ടുകള്‍ ഇറക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോട്ടുകളെപറ്റിയുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ തെറ്റാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. 2000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടില്ലെന്നും നിലവില്‍ ഈ സംവിധാനം ലോകത്ത് എവിടെയും ഇല്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സിഗ്നല്‍ സംവിധാനംവഴി നോട്ടുകള്‍ 120 മീറ്റര്‍ താഴ്ചയില്‍ കുഴിച്ചിട്ടാല്‍പോലും കണ്ടെത്താനാകും എന്നുള്ളതരത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങള്‍ കൂടി സഹകരിക്കണം, ശബരിമല പ്ലാസ്റ്റിക് വിമുക്തമാകാന്‍-മുഖ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങള്‍ കൂടി സഹകരിക്കണം, ശബരിമല പ്ലാസ്റ്റിക് വിമുക്തമാകാന്‍-മുഖ്യമന്ത്രി

ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീര്‍ഥാടകരെ ബോധവത്കരിക്കാനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമീപ സംസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുഗമമായ ദര്‍ശനവും, സുരക്ഷിത സഞ്ചാരവും, വൃത്തിയുള്ള പരിസ്ഥിതിയും ഒരുക്കുന്നത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമല ഒരു പരിസ്ഥിതിലോല പ്രദേശമായതിനാല്‍ വനപ്രദേശത്തിന്റെ തനിമ അതേപടി സംരക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണ്. […]