മഴ നനഞ്ഞ് പോകാം വാല്‍പ്പാറകാണാന്‍…

മഴ നനഞ്ഞ് പോകാം വാല്‍പ്പാറകാണാന്‍…

പശ്ചിമഘട്ടത്തിലെ മഴകാടുകള്‍, തണല്‍ വിരിച്ച ഇടുങ്ങിയ പാതയിലൂടെയുള്ള യാത്ര മറ്റൊരു അനുഭവം തന്നെയാണ്. കേരള തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശമാണ് വാല്‍പ്പാറ. താഴെ ആളിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല മുകളില്‍ തേയില തോട്ടങ്ങള്‍.ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും ഒരു60- 64 കിലോമീറ്റര്‍ കാണും. അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ് ഫോറസ്റ്റാണ്. നിറയെ വളവുകളും തിരിവുകളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും മഴയില്‍ കുത്തിയൊഴുക്കുന്ന […]

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ ആലോചന

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ ആലോചന

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ ആലോചന. പ്രതിമാസ പെന്‍ഷന്‍ പരമാവധി 25,000 ആയി നിജപ്പെടുത്തണമെന്ന നിര്‍ദേശവും മന്ത്രിസഭ പരിഗണിക്കും. അതേ സമയം നിര്‍ണായകമായ നിര്‍ദേശങ്ങള്‍ കെ.എസ.്ആര്‍.ടി.സി ബോര്‍ഡ് യോഗം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തലും പരിധി നിശ്ചിയക്കലും പോലുള്ള നിര്‍ണായക നടപടികളെടുത്തില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി പൂട്ടിപ്പോകും. ഇതാണ് സര്‍ക്കാരിന്റെയും കെ.എസ.്ആര്‍.ടി.സി മാനേജ്‌മെന്റിന്റെയും നിലപാട്. ഇതിന്റെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 60 ലേയ്ക്ക് ഉയര്‍ത്താനുള്ള ആലോചന. കെ.എസ.്ആര്‍.ടി.സി സാമ്പത്തികമായി മെച്ചെപ്പെടുന്നതു വരെയെങ്കിലും […]

വാഹനമുള്ളവര്‍ പട്ടിണിക്കാരല്ല, ഇന്ധന വിലവര്‍ധന മനഃപൂര്‍വ്വം: അല്‍ഫോന്‍സ് കണ്ണന്താനം

വാഹനമുള്ളവര്‍ പട്ടിണിക്കാരല്ല, ഇന്ധന വിലവര്‍ധന മനഃപൂര്‍വ്വം: അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം: രാജ്യത്ത് ദിവസേനെ ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. ഇന്ധനവില വര്‍ധന മന:പൂര്‍വ്വമാണെന്നും, ഇതിനെതിരായ പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില വര്‍ധന സര്‍ക്കാരിന്റെ മനഃപൂര്‍വ്വമുള്ള തീരുമാനമാണ്. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനമുള്ളവരാണ്. വാഹനങ്ങള്‍ ഉള്ളവര്‍ പട്ടിണി കിടക്കുന്നവരല്ല, കഴിവുള്ളവരാണെനും കണ്ണന്താനം പറഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 67 ശതമാനം ആളുകള്‍ക്ക് ശൗചാലയമില്ല. ശൗചാലയം നിര്‍മ്മിക്കുക, എല്ലാവര്‍ക്കും വീട് […]

ഇനി ബസുകളുടെ മത്സര ഓട്ടം നടക്കില്ല, ഓട്ടോ ചാര്‍ജ്ജ് വരെ ജി.പി.എസ്. നിയന്ത്രിക്കും

ഇനി ബസുകളുടെ മത്സര ഓട്ടം നടക്കില്ല, ഓട്ടോ ചാര്‍ജ്ജ് വരെ ജി.പി.എസ്. നിയന്ത്രിക്കും

കാസര്‍കോട് ജില്ലയിലും ജി.പി.എസ് വരുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ബസുകളും തുടര്‍ന്ന് ഓട്ടോറിക്ഷകളും ഇതിന്റെ പരിധിയില്‍ വരും. ട്രീപ്പ് ഓടുന്ന മുഴുവന്‍ ബസുകളും ഇതിനായുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടതായി ജില്ല ആര്‍ടിഒ ബാബു ജോണ്‍ അറിയിച്ചു. എന്താണ് ജി.പി.എസ്? ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ബസ് ഓട്ടോ റിക്ഷകള്‍ തുടങ്ങിയ വാഹനങ്ങളില്‍ ആളു കേറിയ നിമിഷം മുതല്‍ ഇറങ്ങുന്നതു വരെ ഗൈഡ്ലെന്‍സ് തരാനും, അതിനായുള്ള അംഗീകരിച്ച ഫീസും, പോകേണ്ട വഴിയും ജി.പി.എസ് പറഞ്ഞു തരും. […]

മലയാളത്തിന് അഭിമാനിക്കാം… ഈ മലപ്പുറത്തുകാരിയെ ഓര്‍ത്ത്

മലയാളത്തിന് അഭിമാനിക്കാം… ഈ മലപ്പുറത്തുകാരിയെ ഓര്‍ത്ത്

യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീം കളത്തിലിറങ്ങുമ്പോള്‍ മലയാളികള്‍ക്കും തലയുയര്‍ത്തിപ്പിടിക്കാം, ആവേശത്തോടെ കയ്യടിക്കാം; കാരണം ആ ടീമിന്റെ നട്ടെല്ല് മലപ്പുറത്തുകാരിയാണ്. യുഎഇയുടെ ഓപ്പണിങ് ബാറ്റ്‌സ്വുമനായും ബോളറായും തിളങ്ങുന്ന ഷിനി സുനീറ. മികച്ച ഫുട്‌ബോള്‍ കളിക്കാരനും റഫറിയുമായിരുന്ന പാറയ്ക്കല്‍ ഖാലിദിന്റെ മകള്‍ യുഎഇയുടെ ദേശീയ കുപ്പായം അണിയാന്‍ തുടങ്ങിയിട്ടു നാലുവര്‍ഷം. മലയാളി പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിയില്‍ ആവേശം കൊള്ളുന്നതിനു മുന്‍പേ പിച്ചിലിറങ്ങിയ ഷിനിയുടെ കഥയ്ക്കുമുണ്ട് ട്വന്റി 20യുടെ ചടുലത. പ്രോല്‍സാഹിപ്പിക്കാന്‍ ഉമ്മയും വാപ്പയും ഒപ്പം നിന്നെങ്കിലും ക്രിക്കറ്റ് കളിയിലേക്കു […]

വരവായി….വീണ്ടും ഒരു നീലക്കുറിഞ്ഞിക്കാലം

വരവായി….വീണ്ടും ഒരു നീലക്കുറിഞ്ഞിക്കാലം

മൂന്നാര്‍: പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും നീലകുറഞ്ഞി കാലം വരവായി. ചെടികള്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ പുഷ്പിക്കാനൊരുങ്ങുന്നു. 2018 ഓഗസ്റ്റിലാണ് അടുത്ത കുറിഞ്ഞി പൂക്കാലം. പൂത്തു കഴിഞ്ഞാലുടന്‍ നശിച്ചുപോകുന്ന കുറിഞ്ഞി ചെടികളുടെ വിത്തുകള്‍ അടുത്ത പൂക്കാലത്തിന് ഏതാനുംവര്‍ഷം മുന്‍പു മാത്രമാണ് വീണ്ടും കിളിര്‍ക്കുന്നത്. ഹൈറേഞ്ചില്‍ കാണപ്പെടുന്ന 40 കുറിഞ്ഞി ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന സ്‌പ്രെ ബലാന്തസ് കുന്തിയാനസ് എന്ന ശാസത്രീയ നാമത്തിലറിയപ്പെടുന്ന നീലക്കുറിഞ്ഞി. 2006ലാണ് മൂന്നാറില്‍ അവസാനമായി നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്. […]

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ

ഓഫ് സീസണില്‍ യാത്രക്കാര്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി എയര്‍ ഇന്ത്യ. സൗജന്യ ബാഗേജ് 50 കിലോ ആക്കിയും ടിക്കറ്റില്‍ വന്‍ ഇളവ് നല്‍കിയുമാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലേക്കടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എയര്‍ ഇന്ത്യ 50 കിലോ ഗ്രാം ലഗേജ് ഓഫര്‍ നല്‍കിയിരിക്കുന്നത്. സപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 31 വരെ കേരളത്തിലേക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാര്‍ക്കാണ് 50 കിലോ ലഗേജ് ഓഫര്‍ നല്‍കുന്നത്. ദുബൈയില്‍ നിന്ന് […]

യാത്രക്കാര്‍ക്ക് ഇളവുമായി കൊച്ചി മെട്രോ

യാത്രക്കാര്‍ക്ക് ഇളവുമായി കൊച്ചി മെട്രോ

കൊച്ചി: സ്ഥിരം യാത്രക്കാര്‍ക്കു നിരക്കില്‍ ഇളവു നല്‍കാനുള്ള ആലോചനയുമായി കൊച്ചി മെട്രോ. കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും ഇളവു നല്‍കാനാണ് നീക്കം. ഇവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 40 ശതമാനം ഇളവ് നല്‍കാനാനുള്ള ആലോചനയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഭാഗത്തു നിന്നും ഉള്ളത്. മെട്രോ നിരക്ക് മൊത്തത്തില്‍ കുറയ്ക്കാനും ആലോചനയുള്ളതായി സൂചനയുണ്ട്. മഹാരാജാസ് ഗ്രൗണ്ടിലേക്കു മെട്രോ ഓടിത്തുടങ്ങുന്നതോടെ ഇളവും ലഭിക്കുമെന്നാണ് മെട്രോ അധികൃതര്‍ അറിയിക്കുന്നത്.കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 ശതമാനം നിരക്കില്‍ ഇപ്പോള്‍ […]

ചെര്‍ക്കള കല്ലടുക്ക റോഡില്‍ അറ്റക്കുറ്റപ്പണി ആരംഭിച്ചു: എന്‍.എ നെല്ലിക്കുന്ന്

ചെര്‍ക്കള കല്ലടുക്ക റോഡില്‍ അറ്റക്കുറ്റപ്പണി ആരംഭിച്ചു: എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: ചെര്‍ക്കള കല്ലടുക്ക റോഡില്‍ അറ്റക്കുറ്റപ്പണി ആരംഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയാണ് അറ്റകുറ്റപ്പണി. 24 ലക്ഷം രൂപയുടെ ഈ പ്രവര്‍ത്തി മാര്‍ച്ചില്‍ ടെണ്ടര്‍ വിളിച്ചിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല. ഇത് കാരണം അറ്റകുറ്റപ്പണി വൈകുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെയും എംഎല്‍എയുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഒരു കരാറുകാരന്‍ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ സന്നദ്ധനായതിനാലാണ് പണി ഇപ്പോഴെങ്കിലും തുടങ്ങാനായത്. 18 ലക്ഷം രൂപ കൂടി അറ്റകുറ്റപ്പണി മുഴുവന്‍ നടത്താന്‍ ആവശ്യമായി വന്നേക്കും. ഈ തുക […]

ദില്ലിയില്‍ രാജധാനി എക്‌സ്പ്രസ് പാളം തെറ്റി

ദില്ലിയില്‍ രാജധാനി എക്‌സ്പ്രസ് പാളം തെറ്റി

ദില്ലി: റാഞ്ചി-ദില്ലി- രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. ദില്ലി ശിവാജി ബ്രിഡ്ജിന് സമീപം കോണാട്ട് പ്ലെയ്‌സിലാണ് ട്രെയിന്‍ പാളം തെറ്റിയത്. എന്‍ജിനും പവര്‍ കാറുമാണ് അപകത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആളപായം ഇല്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ട്രെയിന്‍ വളരെ സാവധാനത്തില്‍ വന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. ഇന്നേ ദിവസം രണ്ടാം തവണയാണ് ട്രെയിനുകള്‍ പാളം തെറ്റുന്നത്. ഇന്ന് രാവിലെ ഉത്തര്‍പ്രദേശിലും ട്രെയിന്‍ പാളം തെറ്റിയിരുന്നു. ഹൗറയില്‍ നിന്നും ജബല്‍പൂരിലേക്ക് പോകുകയായിരുന്ന ശക്തിപൂഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോളികളായിരുന്നു […]

1 2 3 16