കമലഹാസന്റെ ‘വിശ്വരൂപം 2’ ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍

കമലഹാസന്റെ ‘വിശ്വരൂപം 2’ ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍

കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കമലഹാസന്റെ വിശ്വരൂപം 2 ആഗസ്റ്റ് 10 ന് തിയേറ്ററുകളില്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍മാണവും കമലഹാസന്‍ തന്നെയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ വിശ്വരൂപം 2 ല്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുഹമ്മദ് ഗിബ്രാന്‍ സംഗീതം നിര്‍വഹിക്കുന്ന […]

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചോല’; ഫസ്റ്റ് ലുക്ക് കാണാം

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചോല’; ഫസ്റ്റ് ലുക്ക് കാണാം

ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ചോല യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷക ശ്രദ്ധനേടിയ ‘ഒഴിവു ദിവസത്തെ കളി’ക്കും, നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ‘എസ് ദുര്‍ഗ്ഗ’യ്ക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോല. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ചിത്രം ഡിസംബറോടെ തിയേറ്ററിലെത്തും. ഛായാഗ്രഹണം അജിത് ആചാര്യയും, കലാസംവിധാനം ദിലീപ് […]

‘സഞ്ജു’ എന്ന് പേരിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജ്കുമാര്‍ ഹിറാനി

‘സഞ്ജു’ എന്ന് പേരിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജ്കുമാര്‍ ഹിറാനി

ന്യൂഡല്‍ഹി: സഞ്ജയ്ദത്തിന്റെ ബയോപിക് ചിത്രത്തിന് സഞ്ജു എന്ന് പേരിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി. സഞ്ജയ്ദത്തിന്റെ അമ്മയും പ്രശസ്ത ബോളിവുഡ് താരവുമായ നര്‍ഗീസ് ദത്തിന് സഞ്ജു എന്ന വിളിപ്പേരാണ് ഇഷ്ടം. സഞ്ജു എന്നാണ് അവര്‍ തന്റെ മകനെ വിളിക്കുന്നത്. She lovingly called him #Sanju, and now that's what we all do too! Watch the ever so wonderful Manisha Koirala as Nargisji on 29th June. […]

കാര്‍ത്തി നായകനാകുന്ന കടെയ്കുട്ടി സിങ്കം ആദ്യ ടീസര്‍ പുറത്തിറങ്ങി

കാര്‍ത്തി നായകനാകുന്ന കടെയ്കുട്ടി സിങ്കം ആദ്യ ടീസര്‍ പുറത്തിറങ്ങി

കടെയ്കുട്ടി സിങ്കത്തിലൂടെ കാര്‍ത്തി വീണ്ടും നാടന്‍ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് കാര്‍ത്തിയുടെ സഹോദരന്‍ കൂടിയായ സൂര്യയാണ്. ഒരു കര്‍ഷകനായാണ് കാര്‍ത്തി ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. സായേഷ, പ്രിയ ഭവാനി തുടങ്ങിയവര്‍ നായികമാരായി എത്തുന്നു.

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം കാലയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം കാലയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷ് നിര്‍മ്മിച്ച് രജനികാന്തും പാ രഞ്ജിത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം കാലയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ തീപാറുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല. ഹിന്ദി, മറാത്തി ചിത്രങ്ങളിലൂടെ പ്രശസ്തയായ അഞ്ജലി പാട്ടില്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. നാനാ പടേക്കര്‍, […]

‘ദേവി’ല്‍ കാര്‍ത്തിയും രാകുല്‍ പ്രീതും വീണ്ടും ഒന്നിക്കുന്നു

‘ദേവി’ല്‍ കാര്‍ത്തിയും രാകുല്‍ പ്രീതും വീണ്ടും ഒന്നിക്കുന്നു

രജത്ത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ദേവിലൂടെ കാര്‍ത്തിയും രാകുല്‍ പ്രീതും വീണ്ടും ഒന്നിക്കുന്നു. ഹൈദരാബാദില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിച്ചു കഴിഞ്ഞു. ആക്ഷനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം കൂടിയാണ് ദേവ് എന്നും വാര്‍ത്തകളുണ്ട്. യു എസ്, യൂറോപ്പ്, മുംബൈ, ഹിമാലയം എന്നിവിടങ്ങളിലായിരിക്കും ആക്ഷന്‍ സീനുകള്‍ ചിത്രീകരിക്കുക. കാര്‍ത്തിയും രാകുലും ഉള്‍പ്പെട്ടിട്ടുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഉണ്ടാവുകയെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. […]

ജയസൂര്യ നായകനാകുന്ന ‘ഞാന്‍ മേരിക്കുട്ടി’യിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും

ജയസൂര്യ നായകനാകുന്ന ‘ഞാന്‍ മേരിക്കുട്ടി’യിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും

ജയസൂര്യ – രഞ്ജിത്ത് ശങ്കര്‍ ടീം ഒന്നിക്കുന്ന ഞാന്‍ മേരിക്കുട്ടിയിലെ ആദ്യ ഗാനം ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തിറങ്ങും. ചിത്രം പെരുന്നാള്‍ റിലീസായി ജൂണ്‍ 15ന് തിയേറ്ററില്‍ എത്തും. പുണ്യാളന്‍ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ജുവല്‍ മേരി, ഇന്നസെന്റ്, അജുവര്‍ഗ്ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ട്രാന്‍സ്ജെന്‍ഡേഴ്സ് ജനവിഭാഗത്തിന്റെ ജീവിതകഥയാണ് ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് ശങ്കറും ജയസൂര്യയും പറയുന്നത്.

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം നീരാളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം നീരാളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. അജോയ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റര്‍. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സണ്ണി ജോര്‍ജ് […]

ആസിഫ് അലി ചിത്രം മന്ദാരത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

ആസിഫ് അലി ചിത്രം മന്ദാരത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ മെക്സിക്കന്‍ അപാരതയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മേഘ മാത്യൂസാണ് നായികയാകുന്നത്. ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്റെ നായികയായാണ് മേഘ എത്തുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് […]

കാലത്തിന്റെ വികൃതി കാട്ടിത്തരുന്ന ‘ഡസ്റ്റ്ബിന്‍’; ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക്

കാലത്തിന്റെ വികൃതി കാട്ടിത്തരുന്ന ‘ഡസ്റ്റ്ബിന്‍’; ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക്

നന്മ ചെയ്യുന്ന മനസ്സുകള്‍ക്കു തീരാദുരിതം സമ്മാനിക്കുന്ന കാലത്തിന്റെ വികൃതി കാട്ടിത്തരുന്ന ‘ഡസ്റ്റ്ബിന്‍’ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തുന്നു. മധു തത്തംപള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മേജര്‍ ഫിലിംസിന്റെ ബാനറില്‍ രേഖാ ശ്രീകുമാര്‍, കേണല്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നായക് പ്രശാന്ത് എന്ന കേന്ദ്ര കഥാപാത്രത്തെ യുവ നായകന്‍ കാര്‍ത്തിക് ശ്രീ അവതരിപ്പിക്കുന്നു. മുംബൈ മലയാളിയായ ധനുഷ സുരേന്ദ്രന്‍ ആണു നായികയായി എത്തുന്നത്.

1 2 3 52