ദുല്‍ഖര്‍ ചിത്രം ‘സോളോ’യുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി

ദുല്‍ഖര്‍ ചിത്രം ‘സോളോ’യുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി

ബിജോയ് നമ്പ്യാര്‍ ഒരുക്കിയ ദുല്‍ഖര്‍ ചിത്രം ‘സോളോ’യുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി. നാല് ചിത്രങ്ങളിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്‌സ് ആണ് എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ വരുത്തിയത്. നാല് ചിത്രങ്ങളുടെ ആന്തോളജിയാണ് ചിത്രം. വേള്‍ഡ് ഓഫ് രുദ്ര, വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതില്‍ രുദ്രയുടെ ക്ലൈമാക്‌സ് ആണ് റിഎഡിറ്റ് ചെയ്ത് പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലീഷ്, തമിഴ് ഭാഷങ്ങളില്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ […]

തട്ട് കടയില്‍ ദോശ ചുടുന്നത് മലയാളികളുടെ ഇഷ്ട നടി

തട്ട് കടയില്‍ ദോശ ചുടുന്നത് മലയാളികളുടെ ഇഷ്ട നടി

കവിത ലക്ഷ്മി എന്ന് കേട്ടാല്‍ മലയാളികള്‍ക്ക് അത്ര പരിചയം കാണില്ല. എന്നാല്‍ സ്ത്രീധനം എന്ന സീരിയലിലെ ചാള മേരിയുടെ മരുമകള്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് കൂടുതല്‍ വ്യക്തമാവും. ഇപ്പോള്‍ പ്രൈം ടൈം സീരിയലില്‍ പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന നടി തട്ട് കടയില്‍ ദോശ ചുടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ രംഗ പ്രവേശം ചെയ്ത കവിത ലക്ഷ്മി സീരിയല്‍ രംഗത്തെ സജീവ സാന്നിദ്യം ആണ്. സമൂഹ മാധ്യമങ്ങളില്‍ പരന്നിരിക്കുന്ന […]

ദിലീപിന്റെ ജാമ്യം റദ്ദാക്കിയേക്കും

ദിലീപിന്റെ ജാമ്യം റദ്ദാക്കിയേക്കും

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച പ്രമുഖ നടന്‍ ദിലീപിന്റെ ജാമ്യം റദ്ധാക്കാന്‍ സാധ്യതയെന്ന് നിരീക്ഷകരുടെ നിഗമനം. ഫാന്‍സുക്കാരുടെ പേക്കൂത്ത് തന്നെയാണ് ദിലീപിന് വിനയാകാന്‍ പോകുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. അധികമായാല്‍ അമൃതവും വിഷം എന്നത് പോലെ ആരാധന അതിരു കടന്ന ഫാന്‍സുക്കാര്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് മുന്നില്‍ പ്രതിഷേധവുമായി എത്തുകയും മാധ്യമപ്രവര്‍ത്തരെയും മറ്റ് ജോലിക്കാരെയും ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള കോലാഹലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു എന്നാണ് അറിയാന്‍ സാധിച്ചത്. ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ”ജാമ്യം കിട്ടി അവന്‍ […]

ദുല്‍ഖറിന്റെ സോലോ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളിലേക്ക്

ദുല്‍ഖറിന്റെ സോലോ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളിലേക്ക്

വീഡിയോയില്‍ നിന്നും ദുല്‍ഖര്‍ പക്കാ മാസ് കഥാപാത്രത്തെയെയാണ് അവതരിപ്പിക്കുന്നതെന്ന് വ്യക്തമാണ്. ചുണ്ടുകള്‍ക്കിടയില്‍ സിഗരറ്റ് വെച്ച് കയ്യില്‍ തോക്കുമായി എതിരാളികള്‍ക്ക് നേരെ ആക്രോഷിക്കുന്ന യുവതാരത്തിനെ കാണുമ്പോള്‍ പഴയ മമ്മൂട്ടി കഥാപാത്രമായ ധ്രുവത്തിലെ നരസിംഹ മന്നാടിയാരെയും കൗരവറിലെ ആന്റണിയെയും ഓര്‍മിപ്പിക്കും. ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ ആര്‍തി വെങ്കിടേഷാണ് നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു […]

ദിലീപിന്റെ ജാമ്യം; പ്രോസിക്യുഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡി.ജി.പി

ദിലീപിന്റെ ജാമ്യം; പ്രോസിക്യുഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡി.ജി.പി

കൊച്ചി: ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കോടതിയുടെ നിയമപരമായ നടപടി മാത്രമാണ് ജാമ്യം. നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദമില്ലെന്നും ഡിജിപി പറഞ്ഞു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവര്‍ത്തകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ദിലീപിന് വേണ്ടി തയ്യാറാക്കിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ […]

രാമലീല ദിലീപിന്റെ അവസാനത്തെ ചിത്രമോ? നടന് ഈ ആഴ്ച നിര്‍ണായകം

രാമലീല ദിലീപിന്റെ അവസാനത്തെ ചിത്രമോ? നടന് ഈ ആഴ്ച നിര്‍ണായകം

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ 84 ദിവസമായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഈ ആഴ്ച നിര്‍ണായകമാകും. ജാമ്യാപേക്ഷയില്‍ വിധി വരുന്നതിനൊപ്പം താരത്തിനെതിരേയുള്ള കുറ്റപത്രം ഈമാസം എട്ടിനു മുന്‍പ് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഒക്ടോബര്‍ ആറിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കുറ്റപത്രം ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പോലീസ്. കുറ്റപത്രം കോടതിയില്‍ എത്തുന്നതോടെ നടി ആക്രമിക്കപ്പെട്ട […]

ബ്രാഹ്മണനായി ജനിക്കാന്‍ കൊതിക്കുന്ന സുരേഷ്‌ഗോപിയെ മലയാളി കാണുന്ന നോക്കിക്കാണുന്നത് ഇങ്ങനെ: വി.കെ ശ്രീരാമന്‍

ബ്രാഹ്മണനായി ജനിക്കാന്‍ കൊതിക്കുന്ന സുരേഷ്‌ഗോപിയെ മലയാളി കാണുന്ന നോക്കിക്കാണുന്നത് ഇങ്ങനെ: വി.കെ ശ്രീരാമന്‍

കൊച്ചി: ബാഹ്മണനായി ജനിക്കാന്‍ കൊതിക്കുന്ന സുരേഷ്ഗോപിയെ കാണുമ്പോള്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയെണീറ്റ് തുറിച്ചുനോക്കുന്ന നിലയിലാണ് ഭൂരിഭാഗം മലയാളികളുമിന്നെന്ന് സിനിമാ താരവും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. ഉറക്കം ഞെട്ടി, പിടഞ്ഞുണരുന്നവരുടെ പുറത്തേക്കു തള്ളിയ കണ്ണുകളില്‍ ഇയാളിതേതാ എന്ന അന്ധാളിപ്പാണ്. സുരേഷ്ഗോപിക്കൊപ്പം ഒരുഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. വി.കെ ശ്രീരാമന്റെ പോസ്റ്റ്: പണ്ടുപണ്ട്, പറവക്കും വെളിപാടിന്റെ പുസ്തകത്തിനും മുമ്പ്, പുന്നത്തൂര്‍ കോട്ടയില്‍ ‘ഒരു വടക്കന്‍ വീരഗാഥ’യുടെ ഷൂട്ടിങ്ങ് നടക്കുന്ന […]

ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ മഞ്ജുവെത്തിയില്ല; വഴിയാധാരമായ രോഗികള്‍ പ്രതിഷേധത്തിലേക്ക്

ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ മഞ്ജുവെത്തിയില്ല; വഴിയാധാരമായ രോഗികള്‍ പ്രതിഷേധത്തിലേക്ക്

ആലപ്പുഴ: ആലപ്പുഴയില്‍ പാവപ്പെട്ട രോഗികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ മഞ്ജുവെത്തിയില്ല. മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാതയുടെ’ പ്രമോഷനോടനുബന്ധിച്ച് ഹരിപ്പാട് ഭവാനി മന്ദിറില്‍ ശനിയാഴ്ച മെഡിക്കല്‍ ക്യാംപ് നടത്താന്‍ മഞ്ജു വാര്യര്‍ ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷനാണ് തീരുമാനിച്ചിരുന്നത്. ഇതു പ്രകാരം മുന്‍കൂട്ടി നോട്ടീസ് അടിച്ച് വിതരണം ചെയ്യുകയും രജിസ്‌ട്രേഷന്‍ നേരത്തെ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തലേ ദിവസം വരാന്‍ പറ്റില്ലന്ന് പറഞ്ഞ് മഞ്ജു ഒഴിഞ്ഞു മാറുകയായിരുന്നു. ഇതോടെ വെട്ടിലായത് പരിപാടി മാറ്റിയതറിയാതെ […]

പിഷാരടിയുടെ പഞ്ചവര്‍ണതത്ത ട്രോളന്‍മാര്‍ ഏറ്റെടുത്തു കഴിഞ്ഞു

പിഷാരടിയുടെ പഞ്ചവര്‍ണതത്ത ട്രോളന്‍മാര്‍ ഏറ്റെടുത്തു കഴിഞ്ഞു

മിമിക്രി വേദികളെ പുളകം കൊള്ളിക്കുന്ന നടനും അവതരകനുമായ രമേഷ് പിഷാരടി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. പഞ്ചവര്‍ണ തത്തകള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയുമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ഒപ്പം ഏറെ കാലത്തിന് ശേഷം ജയറാം വ്യത്യസ്ത വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. തലമുടി മൊട്ടയടിച്ച് മുണ്ടും ഷര്‍ട്ടും ധരിച്ച് തത്തയും കൂടും കൈയില്‍ പിടിച്ചു നില്‍ക്കുന്ന […]

ഞാന്‍ വിഗ്ഗ് വെയ്ക്കുന്ന ആളാണ്…

ഞാന്‍ വിഗ്ഗ് വെയ്ക്കുന്ന ആളാണ്…

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീ കാന്തിനെപ്പോലുള്ളവര്‍ തിരയ്ക്കു പുറത്ത് മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുമ്പോള്‍ താങ്കളടക്കമുള്ള താരങ്ങള്‍ അങ്ങനെ ചിന്തിക്കാത്തത് പ്രതിച്ഛായയെ ഭയന്നാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ. അങ്ങനെ നിയമങ്ങളില്ലല്ലോ. സീ..ഇപ്പോ ള്‍ രജനീകാന്തിന്റെ കാര്യം….അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുളളത്? രജനീകാന്ത് എന്നു പറയുന്നയാള്‍ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയായാലുമൊക്കെ. അദ്ദേഹം സ്‌ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് […]