നടി ആക്രമിക്കപ്പെട്ട സംഭവം: ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

നടി ആക്രമിക്കപ്പെട്ട സംഭവം: ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വേഷണം കടുപ്പിച്ചു. സിനിമയിലെ പല പ്രമുഖരും കുടുങ്ങുന്നെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കേസില്‍ ഇന്ന് നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം ഇടവേള ബാബുവിനെ വിളിച്ച് വരുത്തുകയായിരുന്നു. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി കൂടിയാണ് ഇടവേള ബാബു. ഒരുമണിക്കാണ് ഇടവേള ബാബു ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. ചലച്ചിത്ര നിര്‍മാണ മേഖലയിലെ ദിലീപിന്റെ ഇടപെടലുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അറിയുന്നതിനാണ് […]

ഞാനും കുട്ടിക്കാലത്ത് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍

ഞാനും കുട്ടിക്കാലത്ത് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍

കുട്ടിക്കാലത്ത് തനിക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയ ചിത്രമായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അക്ഷയ്. വൃത്തി ഇല്ലായ്മയാണ് രാജ്യം നേരിടുന്ന വലിയ പ്രശ്‌നമെന്ന് അക്ഷയ് പറഞ്ഞു. രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അക്ഷയ് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ‘എനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് ആ സംഭവം. കുട്ടിക്കാലത്ത് ഞാന്‍ എന്നും അയല്‍വക്കത്തെ കൂട്ടുകാരുടെ വീടുകളിലേക്ക് കളിക്കാന്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ കളിക്കാന്‍ പോകുന്ന വഴി […]

തമന്ന ഇനി ഡോക്ടര്‍ തമന്ന

തമന്ന ഇനി ഡോക്ടര്‍ തമന്ന

തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഇനി വെറും തമന്നയല്ല. ഡോക്ടര്‍ തമന്നയാണ്. തെന്നിന്ത്യന്‍ സിനിമാലോകത്തിന് താരം നല്‍കിയ സമഗ്രമായ സംഭാവനകളെ മുന്‍നിര്‍ത്തികൊണ്ട് CIAC(ദ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ അക്രീഡിയേഷന്‍ കമ്മീഷന്‍) എന്ന ഇന്റനാഷണല്‍ എന്‍ജിഒ ആണ് അംഗീകാരം നല്‍കിയിരിക്കുന്നത്. തനിക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം സാമൂഹ്യമാധ്യമങ്ങളില്‍ കൂടി താരം തന്നെയാണ് പങ്കുവെച്ചത്. തന്റെ സന്തോഷം ആരാധകര്‍ക്കൊപ്പം പങ്കിടുകയാണ് മലയാളികള്‍ക്കും പ്രിയപ്പെട്ട ഈ താര സുന്ദരി. ഈ ബഹുമതിക്ക് പൂര്‍ണ്ണമായും ബഹുമാനം നല്‍കുന്ന രീതിയിലേ പെരുമാറുകയുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു. […]

മലയാളത്തിന്റെ മഞ്ജു പുരസ്‌കാരത്തിളക്കത്തിലാണ്

മലയാളത്തിന്റെ മഞ്ജു പുരസ്‌കാരത്തിളക്കത്തിലാണ്

ന്യൂയോര്‍ക്ക്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതി ജാമ്യം നിഷേധിക്കപ്പെട്ടു തടവില്‍ കഴിയുമ്പോള്‍ മുന്‍ ഭാര്യ മഞ്ജു പുരസ്‌കാരത്തിളക്കത്തിന്റെ ആഘോഷത്തില്‍. നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് (എന്‍.എ.എഫ്.എ) ന്റെ രണ്ടാം എഡിഷന്‍ പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടിയായിരുന്നു മഞ്ജു. നടന്‍ നിവിന്‍ പോളിയെയാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. ശനിയാഴ്ച ബ്രോണ്‍കസ് ലേമാന്‍ കോളജിലായിരുന്നു ചടങ്ങുകള്‍. നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം നിഷേധിക്കുന്ന തരത്തിലായിരുന്നു മഞ്ജു ചുവപ്പും വെള്ളയും കലര്‍ന്ന പോള്‍ക്ക […]

നടി സാഹചര്യം മുതലാക്കുന്നുവെന്നും, നഷ്ട പരിഹാരം നല്‍കില്ലന്നും സംവിധായകന്‍ ലാല്‍

നടി സാഹചര്യം മുതലാക്കുന്നുവെന്നും, നഷ്ട പരിഹാരം നല്‍കില്ലന്നും സംവിധായകന്‍ ലാല്‍

തന്റെ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാലിനെതിരെ പരാതി കൊടുത്ത നടിയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന പരാമര്‍ശവുമായി സംവിധായകന്‍ ലാല്‍. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയതിനാലാണ് നടിക്ക് പ്രതിഫലം കൊടുക്കാതിരുന്നത്. ഹണി ബീ ടുവില്‍ അഭിനയിക്കാനായിട്ടാണ് വന്നത്. ഒരു സീനില്‍ അഭിനയിക്കാനാണ് നടി വന്നത്. അന്‍പതിനായിരം രൂപ പ്രതിഫലം പറഞ്ഞിരുന്നു. ഇപ്പോള്‍ സാഹചര്യം മുതലെടുക്കുകയാണ് നടി. വാഗ്ദാനം ചെയ്ത പണം നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും ലാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സിനിമ കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞു പരാതി നല്‍കിയതിനു കാരണം […]

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപും, മാഡവും, ഗായികയും ചേര്‍ന്നൊരുക്കിയ കെണിയോ?

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപും, മാഡവും, ഗായികയും ചേര്‍ന്നൊരുക്കിയ കെണിയോ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാഡമെന്നു വിളിക്കുന്ന സ്ത്രീയാണ് മുഖ്യ ആസൂത്രകയെന്ന നിഗമനത്തിലേക്ക് പൊലീസ്. കേസില്‍ നടിയോട് ദിലീപിനു പകയുണ്ടായിരുന്നുവെങ്കിലും ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയത് മാഡമായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. അതേസമയം നടിയെ ആക്രമിക്കാന്‍ തയാറാക്കിയ പദ്ധതി സംബന്ധിച്ച് അറിവുണ്ടായിരുന്നത് ദിലീപിനും മാഡത്തിനും പിന്നെ ദിലീപിന്റെ സുഹൃത്തായ ഗായികക്കുമായിരുന്നു. നടിയെ ആക്രമിക്കാനുള്ള നീക്കത്തെ കുറിച്ച് നാദിര്‍ഷയ്ക്ക് അറിവില്ലായിരുന്നു. ഉറ്റ സുഹൃത്തുക്കള്‍ പോലും അറിയാതെയാണ് മാഡവും ദിലീപും പദ്ധതി തയാറാക്കിയിരുന്നത്. ആക്രമിക്കപ്പെട്ട നടിയെ ഈ നിലയില്‍ കാണമെന്ന് ഗായികയായ […]

ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ലിബര്‍ട്ടി ബഷീര്‍

കൊച്ചി: ദിലീപ് നേരത്തെ നിരവധി നടികള്‍ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്ന് ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പടുത്തല്‍. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. അല്ലെങ്കില്‍ സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ. അവരൊക്കെ എന്തൊ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും.ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ‘നിഷാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാന്‍ പോകുന്നത്. […]

ശ്രീശാന്തിന്റെ സിനിമയ്ക്ക് പോസ്റ്ററൊട്ടിക്കാന്‍ പോലും ആളില്ല: ടീം ഫൈവിന്റെ നിര്‍മ്മാതാവ് രാജ് സക്കറിയ

ശ്രീശാന്തിന്റെ സിനിമയ്ക്ക് പോസ്റ്ററൊട്ടിക്കാന്‍ പോലും ആളില്ല: ടീം ഫൈവിന്റെ നിര്‍മ്മാതാവ് രാജ് സക്കറിയ

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്ന് ആരോപണം ഉന്നയിച്ച് ടീം ഫൈവിന്റെ നിര്‍മ്മാതാവ് രാജ് സക്കറിയ. ശ്രീശാന്ത് ബി. ജെ. പിക്കാരന്‍ ആയതുകൊണ്ടാണോ ഈ വിവേചനം എന്നും അദ്ദേഹം ചോദിക്കുന്നു. സിനിമ പുറത്തിറങ്ങിയിട്ട് രണ്ടുദിവസമായി. എന്നാല്‍ ഇതുവരെ പോസ്റ്റര്‍ ഒട്ടിക്കാനോ മാര്‍ക്കറ്റിങ് ചെയ്യാനോ ആരും തയ്യാറാകുന്നില്ല. മലയാളത്തില്‍ പുതുമുഖങ്ങള്‍ സിനിമ ചെയ്യുകയെന്നാല്‍ ട്രെയിനിന് തലവെക്കുന്നത് പോലെയാണെന്നും ടീം ഫൈവിന്റെ നിര്‍മ്മാതാവ് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. […]

ദിലീപിന് ജാമ്യമില്ല

ദിലീപിന് ജാമ്യമില്ല

കൊച്ചി: ദിലീപിന് ജാമ്യമില്ല. പോസിക്യുഷന്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചു. നേരത്തെ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപിനെ ഇനി വീണ്ടും ആലുവ ജയിലിലേക്ക് കൊണ്ട് പോകും. വാദത്തിനിടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയതെന്ന് പറയുന്ന കത്ത് ഡിജിപി കോടതിയെ വായിച്ച് കേള്‍പ്പിച്ചു. കത്ത് ദിലീപിന് കൈമാറിയിട്ടില്ലെന്ന് അഭിഭാഷകന്‍ കെ.രാംകുമാര്‍ പറഞ്ഞു. എന്നാല്‍ കത്തുലഭിക്കാതെ ബ്ലാക്ക് മെയിലിംഗിനെ കുറിച്ച് ദിലീപ് എങ്ങനെയാണ് പരാതി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ദിലീപിന് വേണ്ടി മുതിര്‍ന്ന […]

1 24 25 26 27 28 49