ഞാന്‍ വിഗ്ഗ് വെയ്ക്കുന്ന ആളാണ്…

ഞാന്‍ വിഗ്ഗ് വെയ്ക്കുന്ന ആളാണ്…

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീ കാന്തിനെപ്പോലുള്ളവര്‍ തിരയ്ക്കു പുറത്ത് മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുമ്പോള്‍ താങ്കളടക്കമുള്ള താരങ്ങള്‍ അങ്ങനെ ചിന്തിക്കാത്തത് പ്രതിച്ഛായയെ ഭയന്നാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ. അങ്ങനെ നിയമങ്ങളില്ലല്ലോ. സീ..ഇപ്പോ ള്‍ രജനീകാന്തിന്റെ കാര്യം….അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുളളത്? രജനീകാന്ത് എന്നു പറയുന്നയാള്‍ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയായാലുമൊക്കെ. അദ്ദേഹം സ്‌ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് […]

യുവ നടിയെ പൊതുവേദിയില്‍ അപമാനിച്ച രാജേന്ദറിനെതിരെ വിശാല്‍

യുവ നടിയെ പൊതുവേദിയില്‍ അപമാനിച്ച രാജേന്ദറിനെതിരെ വിശാല്‍

നടി സായി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച നടനും സംവിധായകനുമായ ടി.രാജേന്ദറിനെതിരെ നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്ത്. രാജേന്ദറിനെപ്പോലുള്ള ഒരു മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും വിശാല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ‘വിഴിത്തിരു’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയാണ് ടി രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചത്. വാര്‍ത്തസമ്മേളനത്തില്‍ ധന്‍സിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു രാജേന്ദര്‍ ക്ഷുഭിതനായത്. സംസാരത്തിനിടയില്‍ ധന്‍സിക ഒരിക്കല്‍ പോലും തന്റെ പേര് […]

രാമലീലയുടെ വിജയം; ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്

രാമലീലയുടെ വിജയം; ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്

ഏറെ പ്രതീക്ഷയോടെ ദിലീപ് കാത്തിരുന്ന സിനിമ ആയിരുന്നു രാമലീല. എന്നാല്‍ ആ സിനിമയുടെ റിലീസ് നീണ്ടുനീണ്ടു പോവുകയായിരുന്നു. ദിലീപ് ജയിലില്‍ ആയതുകൊണ്ട് സിനിമ പുറത്തിറക്കിയാല്‍ പരാജയപ്പെടുമോ എന്ന പേടിയില്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ സിനിമ പുറത്തിറങ്ങി. പേടിച്ചതൊന്നും സംഭവിച്ചില്ല. ആരാധകര്‍ സിനിമയെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോള്‍ ആലുവ സബ്ജയിലില്‍ ആയിരുന്നു ദിലീപ്. ജാമ്യത്തിന്റെ അവസാന പ്രതീക്ഷകളും അസ്തമിച്ചപ്പോഴാണ് രാമലീലയുടെ വിജയവാര്‍ത്ത ദിലീപിനടുത്തേക്ക് എത്തുന്നത്. ആ വാര്‍ത്ത എത്തിച്ചവര്‍ക്കും ഉണ്ട് പ്രത്യേകത. […]

കൃഷ് 4 ഒരുങ്ങുന്നു: ഹൃത്തിക്ക് തന്നെ താരം

കൃഷ് 4 ഒരുങ്ങുന്നു: ഹൃത്തിക്ക് തന്നെ താരം

ഹൃത്വിക് റോഷന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കൃഷ്. ആ ചിത്രത്തിന് ലഭിച്ച വരവേല്‍പ്പ് പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്കും മൂന്നാം ഭാഗത്തിലേയ്ക്കും നയിക്കുക ഉണ്ടായി. ഇപ്പോള്‍ കൃഷിന്റെ നാലാം ഭാഗവും എടുക്കാന്‍ ഒരുങ്ങുകയാണ് ചിത്രത്തിന്റെ സംവിധായകനും നടന്‍ ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷന്‍. കൃഷ് രണ്ടിലും മൂന്നിലും ഹൃത്വിക് ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത് .രോഹിത് മെഹ്രയും മകന്‍ കൃഷ്ണ മെഹ്രയും അങ്ങനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. വരുന്ന നാലാം ഭാഗത്തിലും ഇരട്ട വേഷങ്ങളില്‍ തന്നെയാവും ഹൃത്വിക് എത്തുക. […]

ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയിലേക്ക്

ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയിലേക്ക്

മലയാളത്തിന്റെ നോവല്‍ സങ്കല്പങ്ങളെ മാറ്റിമറിച്ച ഒവി വിജയന്‍ നോവല്‍ ഖസാക്കിന്റെ ഇതിഹാസം വെള്ളിത്തിരയില്‍ എത്തുന്നു. പ്രശസ്ത സംവിധായകന്‍ രഞ്ജിത് ദൃശ്യഭാഷ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥാ രചന പൂര്‍ത്തിയായി. ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഖസാക്ക് എന്ന ഗ്രാമവും അവിടുത്തെ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ അദ്ധ്യാപകനായി എത്തുന്ന രവി എന്ന ചെറുപ്പക്കാരനും അയാള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും മിത്തുകളും അച്ഛന്റെ ഓര്‍മകളും തുടങ്ങി ഖസാക്കിലെ കരിമ്ബനക്കാടുകള്‍ വരെ എന്നും മലയാളി ജീവിതത്തിന്റെ ഭാഗമാണ്. നോവലിലെ പ്രശസ്ത കഥാപാത്രങ്ങളായ രവിയും […]

ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്നു

ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്നു

മുബൈ: ഒടുവില്‍ മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ കപില്‍ ദേവായി രണ്‍വീര്‍ സിംഗ് എത്തുന്നു.1983 ലെ ലോകകപ്പും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പങ്കുവെയ്ക്കുന്നത്. കബീര്‍ ഖാന്റെ പുതിയ ചിത്രത്തിലാണ് പഴയ നായകന്റെ ജീവിതം പ്രമേയമാകുന്നത്. 1983 ല്‍ ലോകകപ്പ് നേടിത്തന്ന ഇന്ത്യന്‍ നായകനായി രണ്‍വീര്‍ എത്തുന്ന വിവരം സിനിമ നിരൂപകനായ തരണ്‍ ആദര്‍ശാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നേരത്തെ അര്‍ജുന്‍ കപൂറിന്റെ പേരാണ് നായക സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു കേട്ടത്. കപില്‍ ദേവാകാന്‍ രണ്‍വീറാണ് അനുയോജ്യന്‍ എന്നാണ് സംവിധായകന്‍ കബീര്‍ […]

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്

ചെന്നൈ: കുറച്ചുകാലമായി മലയാള സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന നടി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലല്ല, ആന്ധ്രയിലാണ് വാണി രാഷ്ട്രീയ അരങ്ങേറ്റം നടത്തുന്നത്. തെലുങ്കു ദേശം പാര്‍ട്ടിയാണ് വാണിയെ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്. തെലുങ്കു രാഷ്ട്രീയത്തിലെ ഫയര്‍ ബ്രാന്‍ഡായ റോജയെ ഒതുക്കുക എന്ന ജോലിയാണ് വാണിക്ക് തെലുങ്കു ദേശം തലവന്‍ ചന്ദ്രബാബു നായിഡു നല്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെക്കുറിച്ച് വാണി ഇതുവരെ പ്രതികരിച്ചിട്ടില്ല. 46കാരിയായ വാണി ഇപ്പോഴും തെലുങ്കില്‍ ഏറെ താരമൂല്യമുള്ള നടിയാണ്. അടുത്തിടെ ‘ജയ ജാനകി നായക’ […]

അതൊരു തമാശയായിരുന്നു; പൊട്ടിക്കരഞ്ഞ് ലിച്ചിയുടെ ഫേസ്ബുക്ക് ലൈവ്

അതൊരു തമാശയായിരുന്നു; പൊട്ടിക്കരഞ്ഞ് ലിച്ചിയുടെ ഫേസ്ബുക്ക് ലൈവ്

അങ്കമാലി ഡയറീസിലൂടെ സിനിമാരംഗത്ത് എത്തി, പ്രേക്ഷകരടെ മനസ്സ് കവര്‍ന്ന നായികയാണ് അന്ന രേഷ്മ രാജന്‍. സിനിമ വിജയിച്ചതോടെ അന്ന പതക്കെ പ്രേക്ഷകര്‍ക്ക് ലിച്ചിയായി. അവസാനം ലാല്‍ജോസ് മോഹന്‍ലാല്‍ ടീം ഒരമിച്ച വെളിപ്പാടിന്റെ പസ്തകം എന്ന സിനിമയിലും അന്നയായിരന്ന നായിക. സിനിമായുടെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട് അന്ന. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊന്നില്‍ പുലിവാല് പിടിച്ചിരിക്കകയാണ് അന്ന. ഒരു ചാനല്‍ പരിപാടിക്കിടെ മമ്മട്ടിയെക്കറിച്ച് നടത്തിയ പരാമര്‍ശമാണ് അന്നയ്ക്ക് പാരയായി മാറിയിരിക്കുന്നത്. ഇതെ തുടര്‍ന്ന് അന്നയടെ ഫെയ്സ്ബുക്ക് പേജില്‍ ആരാധകര്‍ […]

‘പത്മാവതി’ക്കുനേരെ കര്‍ണിസേന പ്രവര്‍ത്തകരുടെ പ്രതിഷേധം

‘പത്മാവതി’ക്കുനേരെ കര്‍ണിസേന പ്രവര്‍ത്തകരുടെ പ്രതിഷേധം

ദില്ലി: സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ പോസ്റ്റര്‍ അഗ്‌നിക്കിരയാക്കി. ശ്രീ രജപുത്ര കര്‍ണ്ണി സേനയാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.രാജ്മന്ദിര്‍ സിനിമ ഹാളിന് പുറത്ത് ശനിയാഴ്ചയോടെയായിരുന്നു സംഭവം.രണ്ട് ദിവസം മുമ്ബാണ് ദീപിക പദുക്കോണ്‍ നായികയായ പത്മാവതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും റവല്‍ രത്തന്‍ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് നേരത്തെ തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യം രജപുത്ര വിഭാഗത്തിന്റെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മാത്രമെ രാജസ്ഥാനില്‍ പത്മാവതി റിലീസ് ചെയ്യാന്‍ […]

ആ വേര്‍പിരിയല്‍ നാലു വര്‍ഷം മുന്‍പായിരുന്നു; ലെന

ആ വേര്‍പിരിയല്‍ നാലു വര്‍ഷം മുന്‍പായിരുന്നു; ലെന

നാലു വര്‍ഷം മുന്‍പാണ് ലെനയും ഭര്‍ത്താവ് അഭിലാഷും വേര്‍പിരിയുന്നത്. തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ അഭിലാഷിനെ പ്രേമിച്ച് കെട്ടി എങ്കിലും ഇരുവരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആളുകള്‍ക്ക് ഇപ്പോഴും അറിയേണ്ടത് തന്റെ ആ ബന്ധത്തെ കുറിച്ചാണെന്ന് ലെന പറയുന്നു. അഭിലാഷുമായി ഒത്തു പോകാന്‍ കഴിയാത്തതിനാലാണ് വേര്‍ പിരിഞ്ഞത് എങ്കിലും ഇനി തന്റെ ജീവിതത്തില്‍ പങ്കാളി ഉണ്ടാകില്ല എന്നു ലെന പറയുന്നു. സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ മാതാപിതാക്കള്‍ പണ്ടേ അനുമതി തന്നിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിങ് […]