കേരള രാജ്യാന്തര ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഇന്നുകൂടി അവസരം

കേരള രാജ്യാന്തര ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഇന്നുകൂടി അവസരം

ഡിസംബര്‍ ഒന്‍പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21 ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഇന്നുകൂടി അവസരം. www.iffk.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മീഡിയാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21 ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) മീഡിയ പാസിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റായ www.iffk.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍, സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ […]

ഗോവ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ഗോവ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യയുടെ നാല്‍പത്തിയേഴാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐ.എഫ്.എഫ്.ഐ) ഇന്ന് തുടക്കമാകും. അയ്യായിരത്തിലേറെ ഡെലിഗേറ്റുകളാണ് ഇത്തവണ മേളയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹികസാംസ്‌കാരികരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ബോളിവുഡ് താരം അജയ് ദേവ്ഗണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി എത്തുന്നത്. പോളിഷ് സംവിധായകന്‍ ആന്ദ്രെ വെയ്ദയുടെ അവസാന ചിത്രമായ ‘ആഫ്റ്റര്‍ ഇമേജാണ്’ ഉദ്ഘാടന ചിത്രം. മേളയുടെ വേദികളിലൊന്നായ കലാ അക്കാദമിയിലായിരിക്കും ഉദ്ഘാടനത്തിനു ശേഷം ‘ആഫ്റ്റര്‍ഇമേജ്’ പ്രദര്‍ശിപ്പിക്കുക. എന്‍ട്രികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 194 ചിത്രങ്ങളാണ് ഇത്തവണ […]

പൃഥ്വിയുടെ പ്രേതസിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി

പൃഥ്വിയുടെ പ്രേതസിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി

പൃഥ്വിരാജ് നായകനാകുന്ന പുതിയ ത്രില്ലര്‍ ഹൊറര്‍ സിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി. പൃത്വിയുടെ ഫെയ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ഇറങ്ങിയത്. ടീസര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു. ജെ.കെയാണ് സിനിമയുടെ സംവിധായകന്‍. “അവര്‍ അവന്റെ പ്രണയം കവര്‍ന്നു. അവന്‍ അവരുടെ ലോകവും… ഈ ശിശിരത്തില്‍ എബ്രഹാം എസ്ര പ്രതികാരം ചെയ്യും.. ”  നിഗൂഢതയും ദുരൂഹതയും നിറഞ്ഞ ഈ വാക്കുകളുടെയും കാഴ്ചകളുടെയും അകമ്പടിയോടെയാണ് എസ്രയുടെ വരവ്. പറയുന്ന വാക്കുകള്‍ക്കും കാണിക്കുന്ന കാഴ്ചകള്‍ക്കുമപ്പുറം മറ്റെന്തൊക്കെയോ സിനിമയില്‍ നിന്നും […]

ശ്രുതിയെ അടുത്ത്കിട്ടിയാല്‍ കുത്തിമലര്‍ത്തും

ശ്രുതിയെ അടുത്ത്കിട്ടിയാല്‍ കുത്തിമലര്‍ത്തും

കമല്‍ഹാസന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ ശ്രുതി ഹാസന് നേരെ വധഭീഷണി. കര്‍ണാടകയില്‍ നിന്നുമുള്ള ഡോ.കെ.ജി.ഗുരുപ്രസാദ് എന്ന വ്യക്തിയാണ് ഭീഷണിക്ക് പിന്നില്‍ എന്ന് നടി ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ ശ്രുതി ചെന്നൈയിലെ സൈബര്‍ സെല്ലിനെതിരെ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലെ അക്കൗണ്ട് വഴി ഇയാള്‍ അശ്ശീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും ശല്യം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായെന്നും പരാതിയില്‍ പറയുന്നു. താക്കീത് നല്‍കിയപ്പോള്‍ കൊന്നുകളയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായി ശ്രുതി പരാതിയില്‍ പറഞ്ഞു. ശ്രുതിയെ എന്നെങ്കിലും അടുത്ത് കിട്ടിയാല്‍ കുത്തിമലര്‍ത്തുമെന്നുള്ള സന്ദേശങ്ങള്‍ അയച്ചെന്നും പരാതി. […]

ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ റെയ്ഡ്

ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ റെയ്ഡ്

ഹൈദരാബാദ്: ബാഹുബലി സിനിമയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അസാധുവാക്കിയ നോട്ടുകളടക്കം അമ്പത് കോടി രൂപയിലധികം പിടിച്ചെടുത്തു. ബാഹുബലി1, ബാഹുബലി2 എന്നിവയുടെ നിര്‍മ്മാതാക്കളായ ശോഭു യാര്‍ലാഗദ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളില്‍ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃതമായി പണം സൂക്ഷിക്കുന്നവരെ കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള റെയിഡിന്റെ ഭാഗമായാണ് ബാഹുബലി നിര്‍മാതാക്കളുടെ വീട്ടില്‍ റെയിഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു

കത്രിനയും ആകാശ് അബാനിയും തമ്മില്‍ പ്രണയം?

കത്രിനയും ആകാശ് അബാനിയും തമ്മില്‍ പ്രണയം?

കത്രിനയുടെ കാമുകന്മാരില്‍ അവസാനമായി ഉയര്‍ന്നുവരുന്ന പേര് റിലയന്‍സിന്റെ മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടേത്. അതോടെ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് കത്രീന കൈഫ്. ഇക്കുറി പിടി ഒരു പുളിങ്കൊമ്പില്‍തന്നെ ആയതിനാല്‍ വാര്‍ത്തകളില്‍ കത്രീന നിറയുന്നതിന് ഒരു കുറവുമില്ല. അമിതാഭ് ബച്ചന്റെയും അനില്‍ കപൂറിന്റെയും വീടുകളില്‍ നടന്ന ദീപാവലി പാര്‍ട്ടിയില്‍ ഒരേ കാറില്‍ ഒരുമിച്ചെത്തിയത് മുതലാണ് ഇരുവരെയും കുറിച്ച് മസാല പുരുട്ടിയ വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്. നടന്‍ രണ്‍ബീര്‍ കപൂറുമായി കത്രീന ദീര്‍ഘകാലം പ്രണയത്തിലായിരുന്നു. […]

ട്രോളുകള്‍ക്ക് മറുപടിയുമായി ടോമിച്ചന്‍ മുളകുപാടം

ട്രോളുകള്‍ക്ക് മറുപടിയുമായി ടോമിച്ചന്‍ മുളകുപാടം

ട്രോളുകളെ തമാശമായിട്ടാണ് കാണുന്നത്. അതില്‍ പറയുന്ന കാര്യങ്ങളില്‍ വാസ്തവമില്ല. തീയേറ്ററില്‍ നിന്നും ലഭിക്കുന്ന പണം എന്റെ കയ്യില്‍ അല്ല ഉള്ളത്. അവര്‍ അത് അതാത് അക്കൗണ്ടുകളില്‍ ഇടുകയാണ് ചെയ്യുന്നത്. എല്ലാ പണമിടപാടും അക്കൗണ്ട് വഴി സുരക്ഷിതമായി നടക്കുകയാണ് എന്നും ടോമിച്ചന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ കറന്‍സി നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ട്രോളര്‍മാരുടെ ട്രോളുകള്‍തന്നെയായിരുന്നു വാട്ട്‌സാപ്പിലും ഫേസ്ഹൂക്കിലും. നൂറുകോടി നേടിയ പുലിമുരുകന്‍ സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഈ പണം ചില്ലറയാക്കാന്‍ എന്തു ചെയ്യുമെന്ന തരത്തിലുള്ള ട്രോളുകള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചത്. […]

പൃത്ഥ്വിരാജ് നായകനാകുന്ന കര്‍ണ്ണന്റെ തമിഴ് തിരക്കഥ ജയമോഹന്‍ എഴുതുന്നു

പൃത്ഥ്വിരാജ് നായകനാകുന്ന കര്‍ണ്ണന്റെ തമിഴ് തിരക്കഥ ജയമോഹന്‍ എഴുതുന്നു

എന്ന് സ്വന്തം മൊയ്തീനിന്റെ ഡയറക്ടര്‍ ആര്‍.എസ്.വിമല്‍ പൃത്ഥ്വിരാജിനെവച്ച് സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍ എന്ന സിനിമയുടെ തമിഴ് തിരക്കഥ ബി.ജയമോഹന്‍ എഴുതുന്നു. തനിക്ക് ഇന്ത്യന്‍ ഇതിഹാസകഥകള്‍ വളരെ ഇഷ്ടമാണെന്നും കര്‍ണ്ണനെ ഒരു പോരാളി എന്നതിലുപരി മഹാഭാരതം കര്‍ണ്ണന്റെ വീക്ഷണത്തില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ ഇഷ്ടപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ ഒഴിമുറി, തമിഴില്‍ അങ്ങാടിത്തെരു തുടങ്ങിയ സിനിമകളുടെ തിരക്കഥാരചനയില്‍ നിന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും പടവെട്ടാന്‍ ഒരുങ്ങുകയാണ് ജയമോഹന്‍. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, […]

ഹിറ്റ്‌മേക്കര്‍ തുളസീദാസ് മടങ്ങിയെത്തുന്നു, ‘ഗേള്‍സു’മായി

ഹിറ്റ്‌മേക്കര്‍ തുളസീദാസ് മടങ്ങിയെത്തുന്നു, ‘ഗേള്‍സു’മായി

സ്ത്രീകഥാപാത്രങ്ങള്‍ മാത്രമുള്ള സസ്‌പെന്‍സ് ത്രില്ലറാണ് ഗേള്‍സ്. ഒരു ഫ്രയിമില്‍ പോലും പുരുഷ കഥാപാത്രങ്ങള്‍ വരുന്നില്ല. അതാണ് ഗേള്‍സിന്റെ വ്യത്യസ്തത. ഗേള്‍സില്‍ തമാശയും ആക്ഷനും സെന്റിമെന്റ്‌സും ഹെവി സസ്‌പെന്‍സും എല്ലാമുണ്ട്. കുടുംബ പ്രേക്ഷകരുള്‍പ്പെടെ എല്ലാവര്‍ക്കും രസിക്കുന്ന സിനിമയാണു ഗേള്‍സ്. നദിയ മൊയ്തു, ഇനിയ, മാനസപുത്രി സീരിയല്‍ ഫെയിം അര്‍ച്ചന, തമിഴ് കോമഡി താരം ആര്‍തി, സുഭിക്ഷ, ഈഡന്‍, രേഷ്മ തുടങ്ങി തമിഴിലെയും മലയാളത്തിലെയും താരനിര ഗേള്‍സിലുണ്ട്. ആറു നായികമാരാണ് ഗേള്‍സില്‍. മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇനിയ. ഒരു നായികയെ കേന്ദ്രീകരിച്ചാണു […]

സിനിമാ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്ററില്‍ നിന്നു ചാടിയ നടന്മാരെ തടാകത്തില്‍ കാണാതായി

സിനിമാ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്ററില്‍ നിന്നു ചാടിയ നടന്മാരെ തടാകത്തില്‍ കാണാതായി

ബംഗളൂരു: കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലിക്കോപ്റ്ററില്‍ നിന്നു ചാടിയ രണ്ടു നടന്മാരെ തടാകത്തില്‍ കാണാതായി. വില്ലന്‍, സഹനട വേഷങ്ങളില്‍ ശ്രദ്ധേയരായ അനില്‍, ഉദയ് എന്നിവരാണു മുങ്ങിത്താഴ്ന്നത്. രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. ഇവര്‍ക്കു മുമ്പേ ചാടിയ നായകന്‍ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു. ഗുരുതര സുരക്ഷാ വീഴ്ചയാണു സംഭവിച്ചതെന്നും നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. തടാക തീരത്തു മാത്രമെ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നുള്ളുവെന്നും ഇതു മറികടന്നാണു തടാകമധ്യത്തില്‍ ചിത്രീകരണം നടത്തിയതെന്നും ആരോപണമുണ്ട്. മലയാള ചിത്രം […]