പുലിമുരുകന്റെ റെക്കോര്‍ഡ് പിന്നിലാക്കി ദുല്‍ഖറിന്റെ ”ജോമോന്റെ സുവിശേഷങ്ങള്‍”

പുലിമുരുകന്റെ റെക്കോര്‍ഡ് പിന്നിലാക്കി ദുല്‍ഖറിന്റെ ”ജോമോന്റെ സുവിശേഷങ്ങള്‍”

മോഹന്‍ലാലിന്റെ പുലിമുരുകന്റെ യൂട്യൂബ് റെക്കോര്‍ഡ് മറകടന്ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്‌. വ്യവസായിയായ വിന്‍സെന്റിന്റെയും കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ വിന്‍സെന്റായി മുകേഷും ജോമോനായി ദുല്‍ഖറും അഭിനയിക്കുന്നു. ശനിയാഴ്ച രാത്രി എട്ട് മണിക്ക് പുറത്തിറങ്ങിയ ട്രെയ്ലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7 ലക്ഷത്തിലേറെ തവണ ടീസര്‍ കണ്ടു കഴിഞ്ഞു. ആദ്യ ഇരുപത് മണിക്കൂറില്‍ 4.92 ലക്ഷം തവണയും ടീസര്‍ കണ്ടു. എന്നാല്‍ പുലിമുരുകന്‍ ടീസറിന് […]

ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് ഫീസ് അടയ്ക്കാന്‍ നവംബര്‍ 30 വരെ അവസരം

ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് ഫീസ് അടയ്ക്കാന്‍ നവംബര്‍ 30 വരെ അവസരം

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുകള്‍ക്ക് ഫീസ് അടയ്ക്കാന്‍ നവംബര്‍ 30 വരെ അവസരം. കൂടാതെ, നിശ്ചിത സമയത്തിനുള്ളില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ അസാധുവാകുന്ന 500 പ്രതിനിധികള്‍ക്കുള്ള പാസ്സുകള്‍ക്കായി ഡിസംബര്‍ അഞ്ചിന് അപേക്ഷിക്കാമെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. 700 രൂപയാണ് ഫൈന്‍ അടക്കമുള്ള അപേക്ഷാഫീസ്.

ഐ.എഫ്.എഫ്.കെ: സ്മൃതി പരമ്പരയില്‍ സേതുമാധവനും കെന്‍ലോച്ചും

ഐ.എഫ്.എഫ്.കെ: സ്മൃതി പരമ്പരയില്‍ സേതുമാധവനും കെന്‍ലോച്ചും

കണ്‍ടെംപററി ഫോക്കസില്‍ മിയ ഹാന്‍സെന്‍ മലയാളത്തിന്റെ സംവിധായക പ്രതിഭ കെ.എസ്. സേതുമാധവന് രാജ്യാന്തരചലച്ചിത്ര മേളയുടെ ആദരം. സ്മൃതിപരമ്പര വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് മലയാളം, ഹിന്ദി, ഒറിയ, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ ചലച്ചിത്ര വിസ്മയം തീര്‍ത്ത സംവിധായകന് ഓര്‍മച്ചിത്രം ഒരുക്കുന്നത്. സേതുമാധവനൊപ്പം ഇംഗ്ലീഷ് സംവിധായകന്‍ ‘കെന്‍ ലോച്ചിന്റെ’ ഒന്‍പത് ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മലയാളികള്‍ നെഞ്ചേറ്റിയ സേതുമാധവന്റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’, ‘അച്ഛനും ബാപ്പയും’, ‘പുനര്‍ജന്മം’, ‘അടിമകള്‍’, ‘മറുപക്കം’ എന്നീ ചിത്രങ്ങളാണ് വിവിധ ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. […]

ഐ.എഫ്.എഫ്.കെ: ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍

ഐ.എഫ്.എഫ്.കെ: ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍

കിം കി ഡുക്കിന്റെ ‘നെറ്റും’ മാര്‍ട്ടിന്‍ സാന്‍ഡ്വിലറ്റിന്റെ ‘ലാന്‍ഡ് ഓഫ് മൈനും ‘  പ്രദര്‍ശനത്തിന് ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യ ഉള്‍പ്പടെ 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ പുതിയ ചിത്രമായ ‘നെറ്റും’ ഇത്തവണ ലോകവിഭാഗത്തിലുണ്ട്. വടക്കന്‍ കൊറിയയിലെ പാവപ്പെട്ട ഒരു മീന്‍പിടുത്തക്കാരന്റെ ജീവിത കഥയാണ് ‘നെറ്റ്’. കിം ജീ വൂന്‍ സംവിധാനം ചെയ്ത ‘ദി ഏജ് […]

ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാവുന്നു

ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാവുന്നു

കൊച്ചി: മലയാള സിനിമയിലെ ഭാഗ്യജോഡികള്‍ ജീവിതത്തിലും ഒന്നിക്കുന്നു. ഏറെക്കാലം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കികൊണ്ട് സിനിമാ താരങ്ങളായ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാവുന്നു. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍. അതീവ രഹസ്യമായി നടത്തുന്ന ചടങ്ങില്‍ വളരെ ചുരുക്കം പേര്‍ക്കു മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാര്‍ത്ത സ്ഥിരീകീരിച്ചിരുന്നില്ല. ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെയാണ് […]

കേരള രാജ്യാന്തര ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഇന്നുകൂടി അവസരം

കേരള രാജ്യാന്തര ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഇന്നുകൂടി അവസരം

ഡിസംബര്‍ ഒന്‍പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21 ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഇന്നുകൂടി അവസരം. www.iffk.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മീഡിയാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21 ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) മീഡിയ പാസിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റായ www.iffk.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍, സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ […]

ഗോവ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ഗോവ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യയുടെ നാല്‍പത്തിയേഴാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐ.എഫ്.എഫ്.ഐ) ഇന്ന് തുടക്കമാകും. അയ്യായിരത്തിലേറെ ഡെലിഗേറ്റുകളാണ് ഇത്തവണ മേളയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹികസാംസ്‌കാരികരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ബോളിവുഡ് താരം അജയ് ദേവ്ഗണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി എത്തുന്നത്. പോളിഷ് സംവിധായകന്‍ ആന്ദ്രെ വെയ്ദയുടെ അവസാന ചിത്രമായ ‘ആഫ്റ്റര്‍ ഇമേജാണ്’ ഉദ്ഘാടന ചിത്രം. മേളയുടെ വേദികളിലൊന്നായ കലാ അക്കാദമിയിലായിരിക്കും ഉദ്ഘാടനത്തിനു ശേഷം ‘ആഫ്റ്റര്‍ഇമേജ്’ പ്രദര്‍ശിപ്പിക്കുക. എന്‍ട്രികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 194 ചിത്രങ്ങളാണ് ഇത്തവണ […]

പൃഥ്വിയുടെ പ്രേതസിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി

പൃഥ്വിയുടെ പ്രേതസിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി

പൃഥ്വിരാജ് നായകനാകുന്ന പുതിയ ത്രില്ലര്‍ ഹൊറര്‍ സിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി. പൃത്വിയുടെ ഫെയ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ഇറങ്ങിയത്. ടീസര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു. ജെ.കെയാണ് സിനിമയുടെ സംവിധായകന്‍. “അവര്‍ അവന്റെ പ്രണയം കവര്‍ന്നു. അവന്‍ അവരുടെ ലോകവും… ഈ ശിശിരത്തില്‍ എബ്രഹാം എസ്ര പ്രതികാരം ചെയ്യും.. ”  നിഗൂഢതയും ദുരൂഹതയും നിറഞ്ഞ ഈ വാക്കുകളുടെയും കാഴ്ചകളുടെയും അകമ്പടിയോടെയാണ് എസ്രയുടെ വരവ്. പറയുന്ന വാക്കുകള്‍ക്കും കാണിക്കുന്ന കാഴ്ചകള്‍ക്കുമപ്പുറം മറ്റെന്തൊക്കെയോ സിനിമയില്‍ നിന്നും […]

ശ്രുതിയെ അടുത്ത്കിട്ടിയാല്‍ കുത്തിമലര്‍ത്തും

ശ്രുതിയെ അടുത്ത്കിട്ടിയാല്‍ കുത്തിമലര്‍ത്തും

കമല്‍ഹാസന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ ശ്രുതി ഹാസന് നേരെ വധഭീഷണി. കര്‍ണാടകയില്‍ നിന്നുമുള്ള ഡോ.കെ.ജി.ഗുരുപ്രസാദ് എന്ന വ്യക്തിയാണ് ഭീഷണിക്ക് പിന്നില്‍ എന്ന് നടി ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ ശ്രുതി ചെന്നൈയിലെ സൈബര്‍ സെല്ലിനെതിരെ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലെ അക്കൗണ്ട് വഴി ഇയാള്‍ അശ്ശീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും ശല്യം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായെന്നും പരാതിയില്‍ പറയുന്നു. താക്കീത് നല്‍കിയപ്പോള്‍ കൊന്നുകളയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായി ശ്രുതി പരാതിയില്‍ പറഞ്ഞു. ശ്രുതിയെ എന്നെങ്കിലും അടുത്ത് കിട്ടിയാല്‍ കുത്തിമലര്‍ത്തുമെന്നുള്ള സന്ദേശങ്ങള്‍ അയച്ചെന്നും പരാതി. […]

ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ റെയ്ഡ്

ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ റെയ്ഡ്

ഹൈദരാബാദ്: ബാഹുബലി സിനിമയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അസാധുവാക്കിയ നോട്ടുകളടക്കം അമ്പത് കോടി രൂപയിലധികം പിടിച്ചെടുത്തു. ബാഹുബലി1, ബാഹുബലി2 എന്നിവയുടെ നിര്‍മ്മാതാക്കളായ ശോഭു യാര്‍ലാഗദ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളില്‍ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃതമായി പണം സൂക്ഷിക്കുന്നവരെ കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള റെയിഡിന്റെ ഭാഗമായാണ് ബാഹുബലി നിര്‍മാതാക്കളുടെ വീട്ടില്‍ റെയിഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു