മഞ്ഞച്ചായം വാരിത്തേച്ച വാന്‍ഗോഗ്

മഞ്ഞച്ചായം വാരിത്തേച്ച വാന്‍ഗോഗ്

”പ്രിയ മോറീസ് പിയലാറ്റ് നിന്റെ സിനിമ വിസ്മയിപ്പിച്ചിരിക്കുന്നു.” വിഖ്യാത സംവിധായകനായ ഴാങ് ലുക് ഗോദാര്‍ദ്, ‘വാന്‍ഗോഗ്’ എന്ന ചിത്രം കണ്ടതിനുശേഷം സംവിധായകനായ മോറീസിനെ ആശ്ലേഷിച്ച് പറഞ്ഞതാണ് മുന്‍പറഞ്ഞ വാചകം വിഖ്യാത ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിനെക്കുറിച്ച് നിര്‍മ്മിച്ച ഈ ഫ്രഞ്ച് ചിത്രം (1991) 1991 – ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച അന്യഭാഷ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡും (64-ാം) ഈ ചിത്രത്തിനു ലഭിച്ചു. വാന്‍ഗോഗിനെക്കുറിച്ച് ‘ലസ്റ്റ് ഫോര്‍ ലൈഫ്’ എന്നൊരു ചിത്രം 1956 ല്‍ […]

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നിറയുന്ന പെണ്‍ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നിറയുന്ന പെണ്‍ചിത്രങ്ങള്‍

മത്സരവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാല് ചിത്രങ്ങളില്‍ രണ്ടെണ്ണം സ്ത്രീ സംവിധായകരുടേതാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേള മുന്‍വര്‍ഷങ്ങളേക്കാള്‍ ശക്തമായ സ്ത്രീസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. ഇന്ത്യ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മ്മനി, ചെക്കോസ്ലോവാക്യ, ദക്ഷിണകൊറിയ, മെക്‌സിക്കോ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി സ്ത്രീ സംവിധായകരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. മത്സരവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാല് ചിത്രങ്ങളില്‍ രണ്ടെണ്ണം സ്ത്രീ സംവിധായകരുടേതാണ്. മലയാളിയായ വിധുവിന്‍സെന്റിന്റെ ‘മാന്‍ഹോള്‍’ മത്സരവിഭാഗത്തിലുണ്ട്. ഇതാദ്യമായാണ് ഈ വിഭാഗത്തില്‍ മലയാളി സ്ത്രീ സാന്നിധ്യം. ബംഗാളി സംവിധായികയായ സാന്ത്വന ബര്‍ദലോയുടെ ‘മാജ് […]

ഐ.എഫ്.എഫ്.കെയില്‍ മണ്‍മറഞ്ഞ ചലച്ചിത്രകാരന്മാരുടെ അനുസ്മരണവും പുസ്തകപ്രകാശനവും

ഐ.എഫ്.എഫ്.കെയില്‍ മണ്‍മറഞ്ഞ ചലച്ചിത്രകാരന്മാരുടെ അനുസ്മരണവും പുസ്തകപ്രകാശനവും

മലയാള സിനിമയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കി കടന്നുപോയ കലാകാരന്മാരെ ചലച്ചിത്രോത്സവത്തില്‍ അനുസ്മരിക്കും. ചലച്ചിത്ര പ്രതിഭകളായ കല്പന, കലാഭവന്‍ മണി, ടി.എ റസാഖ് എന്നിവരുടെ ഓര്‍മ്മക്കുറിപ്പുകളടങ്ങുന്ന മൂന്ന് പുസ്തകങ്ങളും 24 കലാകാരന്മാരുടെ സ്മരണകളടങ്ങുന്ന ‘പിന്‍നിലാവ്’ എന്ന പുസ്തകവും വിവിധ ചടങ്ങുകളില്‍ പ്രകാശിപ്പിക്കും. ഡിസംബര്‍ 11 ന് വൈകുന്നേരം 6.30 ന് ശ്രീ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഉര്‍വ്വശി, ജോണ്‍പോള്‍, ഐ.വി. ശശി, കെ.പി.എ.സി ലളിത, സിദ്ധാര്‍ഥ് ഭരതന്‍, ഷാജി കൈലാസ്, രാഘവന്‍, ബി. ഉണ്ണികൃഷ്ണന്‍, മണിയന്‍പിള്ള രാജു, ടി.വി […]

ജയം രവി വിവാഹമോചനത്തിലേക്ക്; കാരണം ഹന്‍സിക

ജയം രവി വിവാഹമോചനത്തിലേക്ക്; കാരണം ഹന്‍സിക

തമിഴ്താരം ജയം രവി വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ജയം രവിയും ഭാര്യ അര്‍തിയും തമ്മിലുളള ബന്ധം മോശമായി തുടരുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ജയം രവി ഇപ്പോള്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ നടി ഹന്‍സികയുമായി ജയം രവി ഇപ്പോള്‍ പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പറഞ്ഞുപരത്തുന്നത്. ജയം രവിയും ഹന്‍സികയും തമ്മിലുളള ബന്ധമാണ് വിവാഹ ജീവിതത്തില്‍ വിളളല്‍ വീഴ്ത്തിയതെന്നതുമാണ് കണ്ടെത്തല്‍. ഹന്‍സികയുമായുളള ബന്ധം അവസാനിപ്പിക്കുവാന്‍ ജയം രവിയോട് പിതാവും നിര്‍മാതാവുമായ മോഹന്‍ ആവശ്യപ്പെട്ടുവെങ്കിലും സമ്മതിച്ചില്ല […]

സിനിമയിലുള്ളത് യഥാര്‍ത്ഥത്തില്‍ നടിയെ നടന്‍ ബലാത്സംഗം ചെയ്തത് തന്നെ

സിനിമയിലുള്ളത് യഥാര്‍ത്ഥത്തില്‍ നടിയെ നടന്‍ ബലാത്സംഗം ചെയ്തത് തന്നെ

റിയലിസ്റ്റിക്കിനായി സിനിമയില്‍ ബലാത്സംഗ രംഗം ഒറിജിനലായി ചിത്രീകരിച്ചെന്ന സംവിധായകന്റെ വെളിപ്പെടുത്തല്‍. സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ത്തുലൂസിയാണ് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. മാര്‍ലോണ്‍ ബ്രാന്റോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് എന്ന ചിത്രത്തിലെ ബലാത്സംഗ രംഗമാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ചിത്രത്തിലെ സ്വഭാവികയ്ക്ക് വേണ്ടിയാണ് ഇതെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. നടി മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞാണ് സംവിധായകന്‍ ചിത്രത്തിലെ ബലാത്സംഗ രംഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെര്‍ണാഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും […]

ഐ.എഫ്.എഫ്.കെ: മലയാളി സംവിധായികയുടെ ചിത്രമുള്‍പ്പെടെ മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങള്‍

ഐ.എഫ്.എഫ്.കെ: മലയാളി സംവിധായികയുടെ ചിത്രമുള്‍പ്പെടെ മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങള്‍

* മലയാളത്തില്‍ നിന്ന് മാന്‍ഹോളും, കാട് പൂക്കുന്ന നേരവും * ആദ്യമായി മലയാളി സംവിധായികയുടെ ചിത്രവും ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണചകോരത്തിനായി 15 ചിത്രങ്ങള്‍ മത്സരിക്കും. രണ്ട് മലയാളി സംവിധായകരുടെ ചിത്രങ്ങളുള്‍പ്പടെ നാല് ഇന്ത്യന്‍ സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. മേളയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി സംവിധായികയുടെ ചിത്രം മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സെന്റിന്റെ കന്നി ചിത്രമായ ‘മാന്‍ഹോള്‍’ ആണ് മേളയില്‍ ചരിത്രം കുറിക്കുന്നത്. ശുചീകരണ തൊഴിലാളികളുടെ ജീവിതമാണ് മാന്‍ഹോളിന്റെ […]

2017ല്‍ മഞ്ജുവിന്റെ വിവാഹമോ.. വരന്‍ സിനിമയില്‍ നിന്നുതന്നെയെന്ന് അഭ്യൂഹം

2017ല്‍ മഞ്ജുവിന്റെ വിവാഹമോ.. വരന്‍ സിനിമയില്‍ നിന്നുതന്നെയെന്ന് അഭ്യൂഹം

കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടു പോകുകയാണെങ്കില്‍ 2017ല്‍ മഞ്ജുവിന്റെ വിവാഹം നടക്കുമെന്നും ജീവിതപങ്കാളിയായി സിനിമാരംഗത്തുള്ള ആളുതന്നെ എത്തുമെന്നും ഒരു മലയാളമാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍നിന്ന് ലഭിക്കുന്ന വിവരമെന്ന രീതിയിലാണ് മാഗസിന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹം കഴിക്കില്ലെന്ന അന്തിമ തീരുമാനത്തിലല്ല മഞ്ജുവെന്നുമാണു ലേഖനം പറയുന്നത്. ദിലീപിന്റെ പുനര്‍വിവാഹത്തോടെയാണ് മഞ്ജുവിന്റെ വിവാഹം നടക്കുമോയെന്ന വാര്‍ത്തകള്‍ ചര്‍ച്ചയായിരുന്നു.

ചലച്ചിത്രോത്സവം: ടാഗോര്‍ തിയേറ്ററില്‍ നാടന്‍ കലകളുടെ പ്രദര്‍ശനം

ചലച്ചിത്രോത്സവം: ടാഗോര്‍ തിയേറ്ററില്‍ നാടന്‍ കലകളുടെ പ്രദര്‍ശനം

‘വജ്രകേരളം’ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ നാടന്‍ കലാരൂപങ്ങള്‍ക്ക് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അരങ്ങൊരുങ്ങും. ഡിസംബര്‍ 10 മുതല്‍ 15 വരെ വൈകിട്ട് 7.30 ന് ടാഗോര്‍ തിയേറ്ററിലാണ് പരിപാടികള്‍. നാടന്‍പാട്ടുകള്‍, ഗോത്രനൃത്തങ്ങള്‍, മുടിയേറ്റ്, ചവിട്ടുനാടകം, തോല്‍പ്പാവക്കൂത്ത്, അറബനമുട്ട് എന്നിവയാണ് അരങ്ങിലെത്തുന്ന കലാരൂപങ്ങള്‍. ഡിസംബര്‍ 10 ന് രസ ബാന്റിന്റെ സംഗീതവിരുന്നോടെയാണ് തുടക്കം. നാടന്‍പാട്ടും പാശ്ചാത്യസംഗീതവും സമന്വയിപ്പിക്കുന്ന ഈ സംഗീതവിരുന്നിന് രശ്മി സതീഷ് നേതൃത്വം നല്‍കും. 11 ന് വയലില്‍ ഗ്രൂപ്പിന്റെ മുളകൊണ്ടുള്ള വാദ്യമേളം അരങ്ങേറും. വിനോദ് നമ്പ്യാര്‍ നേതൃത്വം […]

ചലച്ചിത്രമേള: പാസ് വിതരണം നാളെ മുതല്‍

ചലച്ചിത്രമേള: പാസ് വിതരണം നാളെ മുതല്‍

രാജ്യാന്തര ചലച്ചിത്രമേളയില്‍ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം 6/12/2016 മുതല്‍ ആരംഭിക്കും. നാളെ രാവിലെ 11 ന് ടാഗോര്‍ തിയേറ്ററില്‍ മന്ത്രി എ.കെ. ബാലന്‍ നടി മഞ്ജുവാര്യര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മഞ്ജു വാര്യര്‍ ഭിന്നലിംഗക്കാരുടെ പ്രതിനിധി ശീതള്‍ ശ്യാമിന് ആദ്യപാസ് നല്‍കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 15,527 പേരാണ് മേളക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,500 […]

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കും: മന്ത്രി എ.കെ. ബാലന്‍

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കും: മന്ത്രി എ.കെ. ബാലന്‍

ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയുടെ വേദിയും മറ്റ് വിശദാംശങ്ങളും പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് ദേശീയ ചലച്ചിത്രോത്സവം സംഘടിപ്പിക്കാനും പരിപാടിയുണ്ട്. തിരുവല്ലത്ത് ഫിലിം സിറ്റി, രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി ഫെസ്റ്റിവല്‍ കോംപ്ലക്‌സ് തുടങ്ങി ചലച്ചിത്ര മേഖലയുടെ വികസനത്തിനായി നിരവധി പരിപാടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര […]

1 45 46 47 48 49 51