ചലച്ചിത്രമേള: പ്രതിനിധികള്‍ക്ക് സൗകര്യമൊരുക്കാന്‍ ഹൈടെക് ആപ്ലിക്കേഷനുകള്‍

ചലച്ചിത്രമേള: പ്രതിനിധികള്‍ക്ക് സൗകര്യമൊരുക്കാന്‍ ഹൈടെക് ആപ്ലിക്കേഷനുകള്‍

*സീറ്റു ബുക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ്  *ഐ.ഡി ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ ആര്‍.എഫ്.ഐ.ഡി സംവിധാനം ഡെലിഗേറ്റുകള്‍ക്ക് ആര്‍.എഫ്.ഐ.ഡി തിരിച്ചറിയല്‍ കാര്‍ഡുകള്‍, സിനിമാ പ്രദര്‍ശന വിവരങ്ങളറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, തിയറ്ററുകള്‍ക്കുള്ളില്‍ താമസം കൂടാതെ പ്രവേശനം സാദ്ധ്യമാക്കുന്നതിന് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം തുടങ്ങി ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഫലപ്രദമായി ഉപയോഗിക്കും. പ്രതിനിധികളുടെ വിശദാംശങ്ങള്‍ ഒറ്റ സ്‌കാനിംഗില്‍ മനസ്സിലാക്കുന്നതിനാണ് ആര്‍.എഫ്.ഐ.ഡി സംവിധാനം പ്രധാനമായും ഉപയോഗിക്കുന്നത്. പ്രതിനിധി പാസിന്റെ ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാനും ഇതുവഴി സാധിക്കും. പ്രതിനിധികള്‍ക്ക് […]

ടൂറിങ് ടാക്കീസിന് നാളെ സമാപനം

ടൂറിങ് ടാക്കീസിന് നാളെ സമാപനം

ചലച്ചിത്ര മേളയുടെ വരവറിയിച്ച് കേരള ചലച്ചിത്ര അക്കാദമി ഒരുക്കിയ ടൂറിങ് ടാക്കീസ് ഡിസംബര്‍ നാലിന് തിരുവനന്തപുരത്ത് സമാപിക്കും. ഫിലിം സൊസൈറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂറിങ് ടാക്കീസ് നവംബര്‍ ഒന്നിന് കാസര്‍കോട്ട് നിന്നാണ് യാത്ര തുടങ്ങിയത്. മുന്‍ ചലച്ചിത്രമേളകളില്‍ സുവര്‍ണചകോരം ലഭിച്ച ചിത്രങ്ങള്‍ 14 ജില്ലകളിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് ടൂറിങ് ടാക്കീസ് തിരുവനന്തപുരത്ത് എത്തുന്നത്. സമാപന പരിപാടികള്‍ ശംഖുമുഖത്ത് നാളെ വൈകുന്നേരം അഞ്ചു മണിക്ക് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, ഊരാളി ബാന്‍ഡിന്റെ സംഗീത വിരുന്നും […]

ഐ.എഫ്.എഫ്.കെ: മിഴിവുള്ള കാഴ്ചകള്‍ക്ക് നിശാഗന്ധി ഒരുങ്ങി

ഐ.എഫ്.എഫ്.കെ: മിഴിവുള്ള കാഴ്ചകള്‍ക്ക് നിശാഗന്ധി ഒരുങ്ങി

3000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഹ ആധുനിക സംവിധാനത്തോടെയുള്ള ഇരിപ്പടം ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയെ വരവേല്‍ക്കാന്‍ നിശാഗന്ധിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോകോത്തര നിലവാരത്തിലുള്ള തുറന്ന വേദിയില്‍ ഇത്തവണ ഡെലിഗേറ്റുകള്‍ക്ക് സിനിമകള്‍ ആസ്വദിക്കാനാകും. 3000 പേര്‍ക്ക് ഇരിക്കാവുന്ന മേല്‍ക്കൂരയുള്ള ഓപ്പണ്‍ ഓഡിറ്റോറിയമാക്കി മാറ്റിയാണ് ഇക്കുറി നിശാഗന്ധി ചലച്ചിത്രമേളയ്ക്ക് മാറ്റ് കൂട്ടുന്നത്. ടൂറിസം വകുപ്പാണ് നിശാഗന്ധിക്ക് പുതിയ മുഖം ഒരുങ്ങിയിരിക്കുന്നത്. താത്കാലികമായി നിര്‍മിച്ച തിയേറ്ററിലായിരുന്നു കഴിഞ്ഞ വര്‍ഷം നിശാഗന്ധിയിലെ സിനിമാ പ്രദര്‍ശനം. 1000 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന സൗകര്യമാണ് […]

പുലിമുരുകന്‍ ”മന്യം പുലി”യായി തെലുങ്കിലേക്ക്

പുലിമുരുകന്‍ ”മന്യം പുലി”യായി തെലുങ്കിലേക്ക്

മലയാള സിനിമയില്‍ ചരിത്രം കുറിച്ച മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ഇന്നുമുതല്‍ തെലുങ്കിലും. ആന്ധ്രയിലും തെലുങ്കാനയിലും 300 ലധികം തിയേറ്ററുകളിലായാണ് പുലിമുരുകന്റെ തെലുങ്ക് റിമെയ്ക്ക് എത്തുന്നത്. ‘ജനത ഗാരേജ്’ എന്ന ഒറ്റ സിനിമകൊണ്ട് തെലുങ്ക് പ്രേക്ഷകരുടെ മനം കീഴടക്കിയ മോഹന്‍ലാല്‍ വീണ്ടും ആ ഉജ്ജ്വലവിജയം പുലിമുരുകനിലൂടെ ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. മുരുകന് പകരം കുമാര്‍ എന്ന പേരിലായിരിക്കും ”മന്യം പുലി”യില്‍ ലാല്‍. തെലുങ്കിലേക്ക് പുലിമുരുകന്‍ മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോള്‍ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ”മന്യം പുലി”യിലും മോഹന്‍ലാല്‍ തന്നെയായിരിക്കും നായകന് […]

കുടിയേറ്റക്കാരുടെ ദുരിതമുഖങ്ങളുമായി ഐ.എഫ്.എഫ്.കെയില്‍ ‘മൈഗ്രേഷന്‍ പാക്കേജ്’

കുടിയേറ്റക്കാരുടെ ദുരിതമുഖങ്ങളുമായി ഐ.എഫ്.എഫ്.കെയില്‍ ‘മൈഗ്രേഷന്‍ പാക്കേജ്’

സമകാലിക ലോകത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യമായ പലായനവും കുടിയേറ്റവും ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യപ്രമേയമാകുന്നു. വിവിധ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ പലതിലും ഒരിക്കലുമൊടുങ്ങാത്ത മനുഷ്യ പലായനവും കുടിയേറ്റവും ഇതിവൃത്തമാണ്. ഇതിനു പുറമേ നിലനില്‍പ്പിനും അതിജീവനത്തിനുമായി അന്യദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന മനുഷ്യന്റെ കേവലാവസ്ഥ പ്രമേയമാക്കുന്ന പ്രത്യേക പാക്കേജും ഇക്കുറി ചലച്ചിത്രമേളയിലുണ്ട്. പ്രമുഖ ഫെസ്റ്റിവല്‍ പ്രോഗ്രാമറും ചലച്ചിത്ര നിരൂപകനുമായ പൗലോ ബെര്‍ട്ടോലിന്‍ ക്യുറേറ്റ് ചെയ്ത എട്ട് ചിത്രങ്ങളാണ് മൈഗ്രേഷന്‍ പാക്കേജിലുള്ളത്. താമിര്‍ എല്‍ സെയിദിന്റെ ‘ഇന്‍ ദ ലാസ്റ്റ് ഡേയ്‌സ് […]

ഐ.എഫ്.എഫ്.കെ: ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ഐ.എഫ്.എഫ്.കെ: ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ഡല്‍ഹിയിലെ ‘നിര്‍ഭയ’ സംഭവത്തെ അടിസ്ഥാനമാക്കിയ ചിത്രമാണ് ദീപാ മേത്തയുടെ ‘അനാട്ടമി ഓഫ് വയലന്‍സ്’ ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ മിഷേല്‍ ക്ലെഫിയുടേതടക്കം (ഇസ്രയേല്‍) നാലു പേരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രതാരം സീമ ബിശ്വാസ്, ഇറാനിയന്‍ ചലച്ചിത്രതാരം ബാരന്‍ കൊസാറി, കസാക്കിസ്ഥാന്‍ സംവിധായകനായ സെറിക് അപ്രിമോവ്, ഡര്‍ബന്‍ ചലച്ചിത്രമേളയിലെ പ്രോഗ്രാം ഡയറക്ടറായ പെഡ്രോ പിമെന്ത എന്നിവരാണ് ജൂറി അംഗങ്ങള്‍. സീമ ബിശ്വാസ് അഭിനയിച്ച ദീപാ […]

ഐ.എഫ്.എഫ്.കെ: ജി.അരവിന്ദന് ആദരമര്‍പ്പിക്കാന്‍ ഗരിമയെത്തും ഒപ്പം ‘ടെസ’യും

ഐ.എഫ്.എഫ്.കെ: ജി.അരവിന്ദന് ആദരമര്‍പ്പിക്കാന്‍ ഗരിമയെത്തും ഒപ്പം ‘ടെസ’യും

ഇരുപത്തി ഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിഖ്യാത ചലച്ചിത്രകാരന്‍ ജി.അരവിന്ദന് ആദരമര്‍പ്പിക്കാന്‍ എത്യോപ്യന്‍ ചലച്ചിത്രകാരന്‍ ഹെയ്‌ലേ ഗരിമ എത്തും. 1993 ല്‍ പുറത്തുവന്ന ‘സാന്‍കോഫ’ എന്ന ചിത്രത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ സംവിധായകനും നിര്‍മാതാവുമാണ് ഗരിമ. പാര്‍ശ്വവത്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ യഥാതഥമായ ചലച്ചിത്രഭാഷ്യമെന്ന നിലയിലാണ് ഗരിമയുടെ സിനിമകളെ നിരൂപകര്‍ വാഴ്ത്തുന്നത്. ഹെയ്‌ലേ ഗരിമയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം ‘ടെസ’യും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. എത്യോപ്യയില്‍ ജനിച്ച് 1967 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഗരിമയെ ലാറ്റിനമേരിക്കന്‍ ചലച്ചിത്രങ്ങള്‍ പ്രചോദിപ്പിച്ചു. 1976 […]

5 മാസം കൊണ്ട് കുടവയര്‍ കുറയ്ക്കാം എന്ന് തെളിയിച്ച് അമീര്‍ ഖാന്‍

5 മാസം കൊണ്ട് കുടവയര്‍ കുറയ്ക്കാം എന്ന് തെളിയിച്ച് അമീര്‍ ഖാന്‍

പുതിയ ചിത്രം ദംഗലിനായിയാണ് അമീര്‍ ആദ്യം കുടവയറനായി മാറിയതും പിന്നീട് സിക്‌സ്പാക്ക് ശരീരമാക്കിയതും. ഭാരം കുറച്ച് ഫിറ്റ്നസ് കൈവരിക്കുന്ന ആമിറിന്റെ ഫിറ്റ്നെസ് വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 5 മാസം കൊണ്ടാണ് ആമിര്‍ ഫിറ്റ്നസ് കൈവരിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാന്‍ ആമിറിന് യാതൊരു മടിയുമില്ല എന്ന് തെളിയിക്കുന്നത് തന്നെയാണ് അമൂറിന്റെ ഓരോ സിനിമകളും. ദംഗലിലെ ഗുസ്തിക്കാരമായ മഹാവീര്‍ ഫോഗട്ടിന്റെ ജീവിതം അവതരിപ്പിക്കുന്നതിനായി അദ്ദേഹം ഒറ്റയടിക്ക് 28 കിലോ ഭാരമാണ് വര്‍ദ്ധിപ്പിച്ചത്. ആമിര്‍ […]

ഐ.എഫ്.എഫ്.കെ: എല്‍.ജി.ബി.ടി സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗം

ഐ.എഫ്.എഫ്.കെ: എല്‍.ജി.ബി.ടി സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗം

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘ജെന്‍ഡര്‍ ബെന്‍ഡര്‍’ വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എല്‍.ജി.ബി.ടി സമൂഹത്തിന്റെ പ്രണയവും ജീവിതവും, സമൂഹത്തില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികരണങ്ങളുമാണ് ഈ വിഭാഗത്തിലുള്ള ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. റേ യുങ് സംവിധാനം ചെയ്ത ‘ഫ്രണ്ട് കവര്‍’ (യു.എസ്.എ), സുധാന്‍ഷു സരിയയുടെ ‘എല്‍.ഒ.ഇ.വി’, (ഇന്ത്യ), എഡ്വാര്‍ഡോ ഡട്ട്യു റോയ് ജൂനിയറിന്റെ ‘ക്വിക്ക് ചേയ്ഞ്ച്’ (ഫിലിപ്പൈന്‍സ്), പെപ്പ സന്‍ മാര്‍ട്ടിന്റെ ‘രാരാ’ ( […]

പുലിമുരുകന്റെ റെക്കോര്‍ഡ് പിന്നിലാക്കി ദുല്‍ഖറിന്റെ ”ജോമോന്റെ സുവിശേഷങ്ങള്‍”

പുലിമുരുകന്റെ റെക്കോര്‍ഡ് പിന്നിലാക്കി ദുല്‍ഖറിന്റെ ”ജോമോന്റെ സുവിശേഷങ്ങള്‍”

മോഹന്‍ലാലിന്റെ പുലിമുരുകന്റെ യൂട്യൂബ് റെക്കോര്‍ഡ് മറകടന്ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്‌. വ്യവസായിയായ വിന്‍സെന്റിന്റെയും കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ വിന്‍സെന്റായി മുകേഷും ജോമോനായി ദുല്‍ഖറും അഭിനയിക്കുന്നു. ശനിയാഴ്ച രാത്രി എട്ട് മണിക്ക് പുറത്തിറങ്ങിയ ട്രെയ്ലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7 ലക്ഷത്തിലേറെ തവണ ടീസര്‍ കണ്ടു കഴിഞ്ഞു. ആദ്യ ഇരുപത് മണിക്കൂറില്‍ 4.92 ലക്ഷം തവണയും ടീസര്‍ കണ്ടു. എന്നാല്‍ പുലിമുരുകന്‍ ടീസറിന് […]