പൃത്ഥ്വിരാജ് നായകനാകുന്ന കര്‍ണ്ണന്റെ തമിഴ് തിരക്കഥ ജയമോഹന്‍ എഴുതുന്നു

പൃത്ഥ്വിരാജ് നായകനാകുന്ന കര്‍ണ്ണന്റെ തമിഴ് തിരക്കഥ ജയമോഹന്‍ എഴുതുന്നു

എന്ന് സ്വന്തം മൊയ്തീനിന്റെ ഡയറക്ടര്‍ ആര്‍.എസ്.വിമല്‍ പൃത്ഥ്വിരാജിനെവച്ച് സംവിധാനം ചെയ്യുന്ന കര്‍ണ്ണന്‍ എന്ന സിനിമയുടെ തമിഴ് തിരക്കഥ ബി.ജയമോഹന്‍ എഴുതുന്നു. തനിക്ക് ഇന്ത്യന്‍ ഇതിഹാസകഥകള്‍ വളരെ ഇഷ്ടമാണെന്നും കര്‍ണ്ണനെ ഒരു പോരാളി എന്നതിലുപരി മഹാഭാരതം കര്‍ണ്ണന്റെ വീക്ഷണത്തില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ ഇഷ്ടപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ ഒഴിമുറി, തമിഴില്‍ അങ്ങാടിത്തെരു തുടങ്ങിയ സിനിമകളുടെ തിരക്കഥാരചനയില്‍ നിന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും പടവെട്ടാന്‍ ഒരുങ്ങുകയാണ് ജയമോഹന്‍. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, […]

ഹിറ്റ്‌മേക്കര്‍ തുളസീദാസ് മടങ്ങിയെത്തുന്നു, ‘ഗേള്‍സു’മായി

ഹിറ്റ്‌മേക്കര്‍ തുളസീദാസ് മടങ്ങിയെത്തുന്നു, ‘ഗേള്‍സു’മായി

സ്ത്രീകഥാപാത്രങ്ങള്‍ മാത്രമുള്ള സസ്‌പെന്‍സ് ത്രില്ലറാണ് ഗേള്‍സ്. ഒരു ഫ്രയിമില്‍ പോലും പുരുഷ കഥാപാത്രങ്ങള്‍ വരുന്നില്ല. അതാണ് ഗേള്‍സിന്റെ വ്യത്യസ്തത. ഗേള്‍സില്‍ തമാശയും ആക്ഷനും സെന്റിമെന്റ്‌സും ഹെവി സസ്‌പെന്‍സും എല്ലാമുണ്ട്. കുടുംബ പ്രേക്ഷകരുള്‍പ്പെടെ എല്ലാവര്‍ക്കും രസിക്കുന്ന സിനിമയാണു ഗേള്‍സ്. നദിയ മൊയ്തു, ഇനിയ, മാനസപുത്രി സീരിയല്‍ ഫെയിം അര്‍ച്ചന, തമിഴ് കോമഡി താരം ആര്‍തി, സുഭിക്ഷ, ഈഡന്‍, രേഷ്മ തുടങ്ങി തമിഴിലെയും മലയാളത്തിലെയും താരനിര ഗേള്‍സിലുണ്ട്. ആറു നായികമാരാണ് ഗേള്‍സില്‍. മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇനിയ. ഒരു നായികയെ കേന്ദ്രീകരിച്ചാണു […]

സിനിമാ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്ററില്‍ നിന്നു ചാടിയ നടന്മാരെ തടാകത്തില്‍ കാണാതായി

സിനിമാ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്ററില്‍ നിന്നു ചാടിയ നടന്മാരെ തടാകത്തില്‍ കാണാതായി

ബംഗളൂരു: കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലിക്കോപ്റ്ററില്‍ നിന്നു ചാടിയ രണ്ടു നടന്മാരെ തടാകത്തില്‍ കാണാതായി. വില്ലന്‍, സഹനട വേഷങ്ങളില്‍ ശ്രദ്ധേയരായ അനില്‍, ഉദയ് എന്നിവരാണു മുങ്ങിത്താഴ്ന്നത്. രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. ഇവര്‍ക്കു മുമ്പേ ചാടിയ നായകന്‍ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു. ഗുരുതര സുരക്ഷാ വീഴ്ചയാണു സംഭവിച്ചതെന്നും നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. തടാക തീരത്തു മാത്രമെ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നുള്ളുവെന്നും ഇതു മറികടന്നാണു തടാകമധ്യത്തില്‍ ചിത്രീകരണം നടത്തിയതെന്നും ആരോപണമുണ്ട്. മലയാള ചിത്രം […]

21 ാമത്‌ അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

21 ാമത്‌ അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം : അന്താരാഷ്ട്ര ചലചിത്രമേളയുടെ ഡെലിഗേറ്റ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ ഒമ്പത് മുതല്‍ പതിനാറുവരെയാണ് മേള നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയും മറ്റുള്ളവര്‍ക്ക് 500രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഐ.എഫ്.എഫ്.കെയുടെ വെബ്‌സൈറ്റില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇത്തവണ 15000 ഡെലിഗേറ്റ്‌സ് പാസ്സുകളാണ് അനുവദിച്ചിട്ടുള്ളത്. ഭിന്നലിംഗവിഭാഗങ്ങള്‍ക്കായി പ്രത്യേകം സൗകര്യങ്ങളും തിയേറ്ററുകളില്‍ ഒരുക്കിയിട്ടുണ്ട്.

റെകോര്‍ഡ് കലക്ഷനുമായി പുലിമുരുകന്‍

റെകോര്‍ഡ് കലക്ഷനുമായി പുലിമുരുകന്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്‍ നൂറ് കോടി കളക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രം എന്ന നേട്ടത്തിന് അര്‍ഹമായി. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ വിദേശ രാജ്യങ്ങളില്‍ കൂടി റിലീസ് ചെയ്തതാണ് 100 കോടി ക്ലബ്ബിലേക്കുള്ള പുലിമുരുകന്റെ യാത്രയ്ക്ക് വേഗം കൂട്ടിയത്. സാറ്റലൈറ്റ് റൈറ്റ് ഉള്‍പ്പെടെയുള്ള വിവിധ റൈറ്റ്‌സുകളില്‍ നിന്ന് 15 കോടിയോളം രൂപയാണ് നിര്‍മ്മാതാവിന്റെ ലഭിച്ചത്. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 65 കോടിക്കു മേല്‍ നേടിയ ചിത്രം അമേരിക്ക, യൂറോപ്പ്, യുഎഇ എന്നിവിടങ്ങളിലും സൂപ്പര്‍ […]

ഷംന കാസിം ടോളിവുഡിന്റെ ‘ഹൊറര്‍ ക്വീന്‍’

ഷംന കാസിം ടോളിവുഡിന്റെ ‘ഹൊറര്‍ ക്വീന്‍’

ടോളിവുഡ് സിനിമയില്‍ ഷംന കാസിമിന് തിരക്കേറി വരികയാണ്. പ്രത്യേകിച്ച് ഹൊറര്‍ ചിത്രങ്ങളില്‍. രാജു ഗാരി ഗാദി, അവുനു, അവുനു2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിച്ചു വരികയാണ് ഷംന ഇപ്പോള്‍. ശ്രീ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് അവന്തിക എന്നാണ്. ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ഹൊറര്‍ മാത്രമല്ല സാമൂഹത്തിലെ ചില പ്രശ്‌നങ്ങള്‍ കൂടി സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ഷംന പറയുന്നു. ചില ഗ്രാമങ്ങളില്‍ പെണ്‍കുട്ടികളെ ദൈവത്തിന് ബലി കൊടുക്കാറുണ്ട്. അത്തരത്തില്‍ […]

സജീവമാകാന്‍ വീണ്ടും സിമ്രാന്‍

സജീവമാകാന്‍ വീണ്ടും സിമ്രാന്‍

വിവാഹത്തിനു ശേഷം ഗൗതം മേനോന്റെ വാരണം ആയിരം എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ താരമാണ് സിമ്രാന്‍. എന്നാല്‍ ആ ചിത്രത്തിനു ശേഷം അതിഥി വേഷങ്ങളിലാണ് താരത്തെ പിന്നീട് കണ്ടിട്ടുള്ളത്. ആഹാ കല്യാണം, തൃഷ ഇല്ലാന നയന്‍താര, കരയ് ഓരം എന്നിവയാണ് അവയില്‍ ചിലത്. പുതിയ വാര്‍ത്ത നടന്‍ പാര്‍ത്ഥിപ ന്‍ സംവിധാനം ചെയ്യുന്ന കോടിട്ട ഇടങ്ങളെയ് നിരപുഗ എന്ന ചിത്ര ത്തിലും സിമ്രാന്‍ അതിഥി താരമായി എത്തുന്നു എന്നാണ്. വാര്‍ത്ത സിമ്രാന്‍ സ്ഥിരീകരിക്കുകയും ചെയ്തു. […]

പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാല്‍ വരുന്നു

പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാല്‍ വരുന്നു

മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ദീപാവലി റിലീസായി തിയറ്ററുക ളിലേക്ക്. നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും. കോഴിക്കോട്ടെ ആദ്യഘട്ട ചിത്രീകരണത്തിന് ശേഷം സിനിമയുടെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. മെഗാഹിറ്റായ ‘ദൃശ്യ’ത്തിന് ശേഷം മീന മോഹന്‍ലാലിന്റെ നായികയായെത്തു ന്ന ചിത്രമെന്നതും ‘മുന്തിരിവള്ളികളു’ടെ പ്രത്യേ കതയാണ്. പ്രമുഖ ചെറുകഥാകൃത്ത് വി.ജെ.ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആധാര മാക്കി ഒരുക്കുന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്ന ത് എം.സിന്ധുരാജാണ്. കുടുംബപശ്ചാത്തലത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കപ്പെടു ന്ന എന്റര്‍ടെയ്‌നറാവും ചിത്രം.പഞ്ചായത്ത് […]

കളക്ഷന്‍ റെക്കോര്‍ഡില്‍ ‘ഒപ്പ’ത്തിനൊപ്പം ഇനിയേതു ചിത്രം

കളക്ഷന്‍ റെക്കോര്‍ഡില്‍ ‘ഒപ്പ’ത്തിനൊപ്പം ഇനിയേതു ചിത്രം

മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ മുപ്പത് കോടി കടന്ന ചിത്രമായി ഒപ്പം . മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ഒപ്പം മല യാളസിനിമയുടെ സര്‍വ്വകാലറിക്കാര്‍ഡുകളും തകര്‍ത്ത് മുന്നേറു കയാണ്. സെപ്റ്റംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. പ്രേമം സിനിമയെ തകര്‍ത്ത് മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി ഒപ്പം നേരത്തെ മാറിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതോടെ വീണ്ടും റിക്കോര്‍ഡുകള്‍ ഒപ്പത്തിനു വേണ്ടി വഴിമാറുകയാണ്. ഏറ്റവും വേഗത്തില്‍ മുപ്പതു […]

ഇത് അമാനുഷിക സിനിമയല്ല, പുലിമുരുകനെ കുറിച്ച് വൈശാഖ്

ഇത് അമാനുഷിക സിനിമയല്ല, പുലിമുരുകനെ കുറിച്ച് വൈശാഖ്

താന്‍ മുമ്പ് ചെയ്ത സിനിമകളുടെ ശൈലിയോ സ്വഭാവമോ ഉള്ള ഒന്നല്ല പുലിമുരുകനെന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു.. ഇതൊരു ടിപ്പിക്കല്‍ മാസ് മസാല സിനിമയല്ല. അമാനുഷികതയും യുക്തിയില്ലായ്മയും നിറച്ച് കഥ പറയുന്ന ഒന്നുമല്ല. അതേ സമയം മോഹന്‍ലാല്‍ എന്ന താരത്തെയും, തിയറ്ററുകളില്‍ കയ്യടിച്ചാരവമുയര്‍ത്താന്‍ ആഗ്രഹിക്കുന്ന ആരാധകരെയും പരിഗണിക്കുന്ന എല്ലാ ചേരുവകളും ഈ സിനിമയിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതും അതിസങ്കീര്‍ണവുമായ ഒരു ദൗത്യമായിരുന്നു ഈ ചിത്രം. അത് എല്ലാ ആസ്വാദകരെയും തൃപ്തിപ്പെടുത്തും വിധം ചെയ്യാനായി എന്ന സംതൃപ്തിയാണ് ഈ […]