മാനുഷിയുടെ വിജയം ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ വിജയം കൂടിയാണ്

മാനുഷിയുടെ വിജയം ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ വിജയം കൂടിയാണ്

മാനുഷിയുടെ വിജയം രാജ്യത്തെ പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ചണ്ഡീഗഡ് വനിതാ ശിശുക്ഷേമ മന്ത്രി കവിതാ ജെയ്ന്‍. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ലോകസുന്ദരിപട്ടം നേടിത്തന്ന മാനുഷിയെ മന്ത്രി അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതിയുടെ ശരിയായ ദിശയിലാണെന്ന് ഉറപ്പിക്കുന്നതാണ് മാനുഷിയുടെ വിജയമെന്നും അവര്‍ പറയുന്നു. സ്ത്രീ പുരുഷലിംഗനുപാതത്തില്‍ ഏറ്റവും പിറകില്‍ നിന്നിരുന്ന ഹരിയാണയിലാണ് ഇതുമായി ബദ്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നത്. ആയിരം ആണ്‍കുട്ടികള്‍ക്ക് 937 പെണ്‍കുട്ടികളാണ് ഹരിയാണയില്‍ ഉള്ളത്. […]

തലസ്ഥാനത്ത് 52 ശതമാനം വിദ്യാര്‍ത്ഥികളും ശ്വസന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവെന്ന് റിപ്പോര്‍ട്ട്

തലസ്ഥാനത്ത് 52 ശതമാനം വിദ്യാര്‍ത്ഥികളും ശ്വസന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ഡല്‍ഹിയില്‍ 52 ശതമാനം വിദ്യാര്‍ത്ഥികളും ശ്വസന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന മലിനീകരണ നിലവാരത്തെക്കുറിച്ച് വിലയിരുത്തുന്നതിനായി നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.18 നും 24 നും ഇടയില്‍ പ്രായമുള്ള 1,044 വിദ്യാര്‍ത്ഥികളാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ പകുതിയിലധികം പേരും ശ്വാസകോശ സംബന്ധിയായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. വിദ്യാര്‍ത്ഥികളില്‍ 42 ശതമാനം പേരും ശ്വാസകോശത്തിലെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന അണുബാധ അനുഭവിക്കുന്നുണ്ടെന്നും, 11 ശതമാനം ഇതിനോടകം തന്നെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തി. ഇത്തരത്തിലൊരു […]

മാര്‍ത്താണ്ഡവര്‍മ്മയായി റാണാ ദഗുപതി മലയാളത്തിലേയ്ക്ക്

മാര്‍ത്താണ്ഡവര്‍മ്മയായി റാണാ ദഗുപതി മലയാളത്തിലേയ്ക്ക്

മമ്മൂട്ടിയെ വെല്ലാനൊരുങ്ങി റാണാ ദഗുപതി. സാമൂതിരിയുടെ കടന്‍ പടയാളി കുഞ്ഞാലി മരയ്ക്കാരാവാനൊരുങ്ങുകയാണ് മമ്മൂട്ടി. ഈ സാഹചര്യത്തിലാണ് റാണാ ദഗ്ഗുപതിയും തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടാകുന്നത്. റാണാ ദഗുപതി മലയാളത്തിലേയ്ക്ക് അരങ്ങേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയില്‍ ഭല്ലാല ദേവനായെത്തി വെള്ളിത്തിരയെ വിറപ്പിച്ച റാണാ ദഗുപതി ഇനി മാര്‍ത്താണ്ഡ വര്‍മ്മയാകുന്നു. തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ പേര് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ- ദി കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്നാണ്. കെ.മധു ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് […]

തെന്നിന്ത്യന്‍ ഹോട്ട് സുന്ദരി നമിത വിവാഹിതയാകുന്നു!

തെന്നിന്ത്യന്‍ ഹോട്ട് സുന്ദരി നമിത വിവാഹിതയാകുന്നു!

ഗ്ലാമര്‍ വേഷങ്ങളിലും ഐറ്റം ഡാന്‍സുകളിലൂടെയും തിളങ്ങി നില്‍ക്കുന്ന തെന്നിന്ത്യന്‍ നടിയാണ് നമിത. നമിതയെ പറ്റി പലതരത്തിലുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് താരം വിവാഹം കഴിക്കാന്‍ പോവുന്ന വാര്‍ത്തയാണ്. നടി ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ഇത് പറഞ്ഞിരിക്കുന്നത്. സുഹൃത്തായ വീര്‍ (വീരേന്ദ്ര ചൗദരി)യാണ് നമിതയെ വിവാഹം കഴിക്കാന്‍ പോവുന്നത്. എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ വിവാഹിതയാകാന്‍ പോവുകയാണ്. നവംബര്‍ 24 നാണ് വിവാഹമെന്നും എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്നും നടി വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് മെസഞ്ചറും നിശ്ചലമായി

ഫെയ്‌സ്ബുക്ക് മെസഞ്ചറും നിശ്ചലമായി

ഫെയ്‌സ്ബുക്ക് മെസഞ്ചറും നിശ്ചലമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 30 മിനിറ്റ് വാട്ട്‌സ്ആപ്പ് സേവനം നിലച്ചത് ട്വിറ്ററിലൂടെയാണ് വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ അറിയിച്ചത്. സെര്‍വറിന്റെ തകരാറാണ് വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായായതെന്നാണ് സൂചന. എന്നാല്‍ പ്രശ്‌നം ഏകദേശം അരമണിക്കൂറിനു ശേഷം പരിഹരിച്ചു. ഇതേ പ്രശ്‌നം തന്നെയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിനും സംഭവിച്ചത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ മെസേജുകള്‍ ഡിലീറ്റായതായി കണ്ടെത്തിയതായും പലരും ട്വീറ്റ് ചെയ്തു. മെസേജ് അയയ്ക്കാനോ മെസേജ് സ്വീകരിക്കാനോ കഴിയാതെ വന്നതോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ഈ വിവരം ട്വിറ്ററില്‍ അറിയിച്ചത്. […]

സുജാത ഒരു സ്ത്രീയുടെ ഉദാഹരണമല്ല

സുജാത ഒരു സ്ത്രീയുടെ ഉദാഹരണമല്ല

‘ഉദാഹരണം സുജാത’ യെ ഈ വരികളില്‍ നിര്‍വചിക്കാം. അശ്വനി അയ്യര്‍ തിവാരി ‘നില്‍ ബാട്ടേ സന്നത’, ‘അമ്മ കണക്ക്’ എന്നീ പേരുകളില്‍ ഹിന്ദിയിലും തമിഴിലും സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ‘ഉദാഹരണം സുജാത’യായപ്പോള്‍ അത് അനുവര്‍ത്തനത്തിനപ്പുറത്ത് മലയാളത്തിന്റെ ചിത്രമായി. തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്ന ഒരു കോളനിയില്‍ താമസിക്കുന്ന സുജാതയുടേയും മകള്‍ ആതിരയുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും സംഘര്‍ഷഭരിതമായ തലമുറാനന്തരവിടവും വൈകാരികതയുടെ ദൃശ്യഭാഷയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. അന്യഭാഷയില്‍ നിന്ന് കടം കൊണ്ട പ്രമേയമാണെങ്കിലും അത് തിരുവനന്തപുരമെന്ന തലസ്ഥാന/രാജനഗരിയുടെ മണ്ണിലേക്ക് […]

സണ്ണി ലിയോണ്‍ മനസ്സ് തുറക്കുന്നു

സണ്ണി ലിയോണ്‍ മനസ്സ് തുറക്കുന്നു

കുറച്ചു കാലം മുന്‍പ് ന്യൂയോര്‍ക്കില്‍ നടന്ന ഫാഷന്‍ വീക്ക് പരിപാടിയില്‍ അരങ്ങിലൂടെ നടന്നുവന്ന ഒരു അപ്സരസിനെ കണ്ടു കാണികള്‍ കരഘോഷം മുഴക്കി. അത് സണ്ണി ലിയോണായിരുന്നു. ഈ സ്റ്റേജില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ നടിയും സണ്ണിയായിരുന്നു. ഇവര്‍ ടൈറ്റാനിക് നായികയാണോ എന്നും കാണികള്‍ ശങ്കിച്ചു. സന്തോഷത്താല്‍ വിടര്‍ന്നിരുന്ന സണ്ണി സ്റ്റേജില്‍നിന്നും വിടപറഞ്ഞപ്പോള്‍ നിറഞ്ഞ മിഴിനീര് തൂവാലകൊണ്ട് ഒപ്പിയെടുക്കുന്നത് കാണാമായിരുന്നു. അഭിനയിക്കുന്ന സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയങ്ങള്‍ നേടുന്നില്ലെങ്കിലും ബോളിവുഡിന് പുറത്ത് മോഡലിംഗും അഡ്വര്‍ട്ടൈസിംഗുമെല്ലാമായി വലിയ വിപണിമൂല്യമുള്ള […]

വിപ്ലവം തുപ്പുന്ന പാര്‍ട്ടികള്‍ ചെകുത്താന്‍ സേവക്കെതിരെ കോടതി കയറാന്‍ എന്നാണു ധൈര്യം കാണിക്കുക!

വിപ്ലവം തുപ്പുന്ന പാര്‍ട്ടികള്‍ ചെകുത്താന്‍ സേവക്കെതിരെ കോടതി കയറാന്‍ എന്നാണു ധൈര്യം കാണിക്കുക!

കൊച്ചി: ആള്‍ ദൈവങ്ങള്‍ ചെകുത്താന്റെ അവതാരങ്ങളാണെന്ന് നടന്‍ ജോയ് മാത്യു. ആള്‍ ദൈവങ്ങള്‍ എന്നതിന് പകരം ചെകുത്താനെന്നും ആരാധകര്‍ എന്നതിന് അടിമകളെന്നോ ചെകുത്താന്‍ സേവക്കാര്‍ എന്നോ പറഞ്ഞു ശീലിച്ചാല്‍ പാവം ദൈവവിശ്വാസികള്‍ ഹാപ്പിയാകുമെന്നും ജോയ് മാത്യു. ഇമ്മാതിരി ചെകുത്താന്മാര്‍ക്കും അവരുടെ അടിമകള്‍ക്കും വളരാന്‍ പറ്റിയ മണ്ണാണൂ നമ്മുടെ രാജ്യം എന്ന് വീണ്ടും വീണ്ടും നമ്മള്‍ തെളിയിച്ചു കൊണ്ടിരിക്കയാണു ഒരു ബലാല്‍സംഗിക്ക് കോടതി ശിക്ഷവിധിക്കും മുന്‍പേ മുപ്പത്തിയാറൂപേരുടെ ജീവന്‍ ബലി നല്‍കേണ്ടി വരുന്ന ഒരവസ്ഥ ഭീകരമാണ്. ഇങിനെയുള്ള ചെകുത്താന്മാരുടെ […]

ഈ ചുരുണ്ട മുടിയാണ് എന്റെ ഭാഗ്യം: മെറീന മൈക്കിള്‍

ഈ ചുരുണ്ട മുടിയാണ് എന്റെ ഭാഗ്യം: മെറീന മൈക്കിള്‍

ഹാപ്പി വെഡ്ഡിങ്, എബി, ചങ്ക്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ മെറീന മൈക്കിളിന്റെ സിനിമ വിശേഷങ്ങള്‍… ബേസിക്കലീ ഞാനൊരു മോഡലാണ്. എയര്‍ ഹോസ്റ്റസാവാന്‍ ആഗ്രഹിച്ചു, തികച്ചും യാദൃച്ഛികമായാണ് മിസ് മലബാര്‍ കോമ്പറ്റീഷനിലൂടെ റാംപിലെത്തിയത്. കോറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസാണ് എന്നെ റാംപിലും മോഡലിംഗിലും ഗൈഡ് ചെയ്തത്. പിന്നെ പരസ്യങ്ങള്‍ ചെയ്തു തുടങ്ങി. അവസാനം സിനിമയിലുമെത്തി. കോഴിക്കോട് പ്രോവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചത്. ഒരു ആംഗ്ലോ ഇന്ത്യന്‍ ടീച്ചര്‍ ലിപ്സ്റ്റിക് ഇട്ടുവരുന്നതു കണ്ടിട്ട് ഞാന്‍ സിന്ദൂരമൊക്കെ വാരി തേച്ചു […]

പ്രധാനമന്ത്രിയെ കാണാനില്ലെന്ന് പോസ്റ്റര്‍

പ്രധാനമന്ത്രിയെ കാണാനില്ലെന്ന് പോസ്റ്റര്‍

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനില്ലെന്ന് വാരണാസിയില്‍ പോസ്റ്റര്‍. മോഡിയുടെ ചിത്രവുമായുള്ള പോസ്റ്ററില്‍ വാരണാസി എംപിയെ കാണാനില്ല എന്നാണ് എഴുതിയിരിക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ മുതലാണ് മോഡിയുടെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. നേരത്ത രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പറഞ്ഞ് അമേത്തിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടൈ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.