ദൃശ്യവിസ്മയമൊരുക്കാന്‍ വീണ്ടുമൊരു ഉത്സവക്കാലം പതിവിലും നേരത്തെ..

ദൃശ്യവിസ്മയമൊരുക്കാന്‍ വീണ്ടുമൊരു ഉത്സവക്കാലം പതിവിലും നേരത്തെ..

ഉത്സവക്കാലം വീണ്ടുമെത്തി പാലക്കുന്നില്‍. പതിവിലും നേരത്തെയാണ് ഇത്തവണ ആറാട്ടും ഭരണിയും സമാഗതമായത്. മുമ്പേ ആണെങ്കിലും പതിവിലും പുതുമയോടെയാണ് രണ്ട് ഉത്സവങ്ങളെയും ഇത്തവണ ദേശം വരവേല്‍ക്കുന്നത്. തൃക്കണ്ണാട് ത്രയംബംകേശ്വരക്ഷേത്ര ഉത്സവത്തിന് അന്നദാനമൊരുക്കാന്‍ ആദ്യമായാണ് ഘോഷയാത്രയായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടത്തിയത്. പാലക്കുന്ന് ക്ഷേത്ര പരിസരത്തുനിന്ന് ആളും ആരവങ്ങളുമായാണ് കലവറഘോഷയാത്ര തൃക്കണ്ണാട് എത്തിയത്. കൊടിയേറ്റത്തിന് പതിവിലേറെ ജനങ്ങള്‍ ഇത്തവണ ക്ഷേത്രത്തിലെത്തി. കുംഭത്തിലെ പഞ്ചമിനാള്‍ മാസാരംഭത്തില്‍ തന്നെ എത്തിപ്പെട്ടതാണ് ഉത്സവങ്ങള്‍ പതിവിലും മുമ്പെ ആഘോഷിക്കാന്‍ നിമിത്തമായത്. ആറാട്ടുത്സവത്തിന്റെ തിഥിയും തീയ്യതിയുമനുസരിച്ചാണ് പാലക്കുന്നിലെ […]

മൂന്നുതറ..

മൂന്നുതറ..

പുടവനാട്ടു പന്ത്രണ്ടും, മലനാട്ട് പന്ത്രണ്ടും, മകനും മരുമകനും, മുന്നു തായ്ക്കകത്തെ കുരുവനാദികളും, തെക്ക് വടക്ക് പതിനാറ് നാട്ടില്‍ നിന്ന് വന്ന മഹാജനങ്ങളോടും അനുവാദം ചോദിക്കുക എന്ന ആചാരസ്ഥാനികരുടെ വരമൊഴിയില്‍ സൂചിപ്പിച്ചിരുക്കുന്ന മൂന്ന്തറ എന്ന സങ്കല്‍പ്പത്തെപറ്റി അല്‍പം ആഴത്തില്‍ ചിന്തിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളാണ് ഇവിടെ കുറിക്കുന്നത്. പടിഞ്ഞാര്‍ അറബിക്കടലും വടക്ക് ചന്ദ്രഗിരിപ്പുഴയും കിഴക്ക് കൊളത്തൂര്‍ കല്ലടക്കുറ്റിയും തെക്ക് ചിത്താരിപ്പുഴയും അതിരുകളായിട്ടുള്ള പാലക്കുന്ന് കളകത്തിന്റെ പ്രാരംഭകാലം തൊട്ടേ മൂന്ന് തറകള്‍ എന്ന സങ്കല്‍പ്പം നിലനിന്നു പോന്നതായി കരുതുന്നു. മുപ്പാരിനു ഉടയവനായ […]