മലയാളികള്‍ ഒരുക്കിയ ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബില്‍ ഒരു കോടി വ്യൂസ് കടന്നു ഒരു ആല്‍ബം പാട്ടിനു കിട്ടുന്ന അപൂര്‍വ ബഹുമതിയാണിത്

മലയാളികള്‍ ഒരുക്കിയ ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബില്‍ ഒരു കോടി വ്യൂസ് കടന്നു  ഒരു ആല്‍ബം പാട്ടിനു കിട്ടുന്ന അപൂര്‍വ ബഹുമതിയാണിത്

കൊച്ചി: ഏവരും ഇഷ്ടപ്പെട്ട തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ യൂട്യൂബില്‍ ഒരു കോടി വ്യൂസ് കടന്നു. ഒരു ആല്‍ബം പാട്ടിനു കിട്ടുന്ന അപൂര്‍വ ബഹുമതിയാണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9നാണ് മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ റിലീസ് ചെയ്തത്. വീഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് അവാര്‍ഡ് ജേതാവായ ഫിലിം മേക്കര്‍ രാഹുല്‍ റിജി നായരാണ്. ജയകുമാര്‍ എന്‍ രചിച്ച വരികള്‍ക്ക് സിദ്ധാര്‍ത്ഥ പ്രദീപാണ് സംഗീതം നല്‍കിയത്. അമൃത ജയകുമാറും നിതിന്‍ രാജും […]

മൃഗശാല ഉടമയെ സിംഹം കടിച്ചുകീറി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

മൃഗശാല ഉടമയെ സിംഹം കടിച്ചുകീറി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ വൃദ്ധനെ സിഹം ആക്രമിച്ചു. മൃഗശാല ഉടമയായ മിക്കേ ഹോഡ്ഗെ(67) ആണ് സിംഹത്തിന്റെ ആക്രമണത്തിന് ഇരയായത്. സിംഹക്കൂട്ടില്‍ കയറിയ ഹോഡ്ഗെ പുറത്തിറങ്ങുന്നതിനു മുമ്പേ സിംഹം ഓടി അടുത്തേക്കെത്തുകയായിരുന്നു. ഹോഡ്ഗെയെ കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയി. വിനോദ സഞ്ചാരികള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഹോഡ്ഗെയെ സിംഹം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം കണ്ടുനിന്ന സഞ്ചാരികള്‍ അലറിവിളിച്ചതോടെ മൃഗശാല ജീവനക്കാര്‍ ഓടിയെത്തുകയും വെടിവെയ്ക്കുകയും ചെയ്തു. വെടിയൊച്ച കേട്ട സിംഹം ഹോഡ്ഗെയെ ഉപേക്ഷിച്ച് പോയി. […]

ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരം അരുണ്‍ വിവാഹിതനായി

ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരം അരുണ്‍ വിവാഹിതനായി

ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അശ്വതിയാണ് വധു. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അശ്വതി. മോഹന്‍ലാല്‍ നായകനായി എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരവേഷമാണ് അരുണിനെ പ്രശസ്തനാക്കിയത്. പിന്നീട് സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി ഈ ചെറുപ്പക്കാരന്‍. ദിലീപ് ചിത്രമായ സ്പീഡിലെ അനിയന്റെ വേഷവും അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ചുവട് ഉറപ്പിച്ചു കഴിഞ്ഞു ഈ ചെറുപ്പക്കാരന്‍. അടാര്‍ […]

ഈറന്‍ മാറും.. ശ്രേയാ ഘോഷാല്‍ പാടിയ അങ്കിളിലെ ആദ്യ ഗാനം കാണാം

ഈറന്‍ മാറും.. ശ്രേയാ ഘോഷാല്‍ പാടിയ അങ്കിളിലെ ആദ്യ ഗാനം കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അങ്കിളിലെ വിഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയാ ഘോഷാല്‍ ആണ് ഗാനം പാടിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ അങ്കിള്‍ തിയറ്ററുകളിലെത്തും. അബ്രാ ഫിലിംസ് ആന്‍ഡ് എസ്.ജെ ഫിലിംസിന്റെ ബാനറില്‍ ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോയ് മാത്യു തന്നെയാണ് തിരക്കഥ ഒരുക്കിയത്. കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഏറെ സവിശേഷതകളുള്ള […]

മമ്മൂട്ടി നായകനായെത്തുന്ന ‘അങ്കിള്‍’; ചിത്രത്തിന്റെ ട്രെയ്ലര്‍ കാണാം

മമ്മൂട്ടി നായകനായെത്തുന്ന ‘അങ്കിള്‍’; ചിത്രത്തിന്റെ ട്രെയ്ലര്‍ കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അങ്കിളിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. അബ്രാ ഫിലിംസ് ആന്‍ഡ് എസ്.ജെ ഫിലിംസിന്റെ ബാനറില്‍ ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ജോയ് മാത്യു തന്നെയാണ് തിരക്കഥ ഒരുക്കിയത്. കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അച്ഛന്റെ ഒരു സുഹൃത്ത് എത്തുകയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആശാ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, […]

ആലിയ ഭട്ടും, വിക്കി കൗശലും പ്രധാന വേഷത്തില്‍ എത്തുന്ന ‘രാസി’ ; ട്രെയിലര്‍ പുറത്ത്

ആലിയ ഭട്ടും, വിക്കി കൗശലും പ്രധാന വേഷത്തില്‍ എത്തുന്ന ‘രാസി’ ; ട്രെയിലര്‍ പുറത്ത്

മേഘ്ന ഗുല്‍സാര്‍ സംവിധാന ചെയ്യുന്ന പുതിയ ചിത്രമാണ് രാസി. ആലിയ ഭട്ടും, വിക്കി കൗശലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ധര്‍മ്മ പ്രൊഡക്ഷന്‍സും, ജംഗ്ലി പിക്ചേഴ്സിന്റെയും ബാനറില്‍ കരണ്‍ ജോഹറും, വിനീത് ജയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ചിത്രം ‘അരവിന്ദന്റെ അതിഥികളി’ലെ രണ്ടാമത്തെ ഗാനം കാണാം

വിനീത് ശ്രീനിവാസന്‍ ചിത്രം ‘അരവിന്ദന്റെ അതിഥികളി’ലെ രണ്ടാമത്തെ ഗാനം കാണാം

ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികളിലെ പുതിയ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വിനീതും ലിയ സൂസനും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബി കെയാണ് വരികളെഴുതിയിരിക്കുന്നത്. വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് വേഷമിടുന്നത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഉര്‍വശിയും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ജിമ്മിക്കി കമ്മലിന് ഒരു ദുബൈ വേര്‍ഷന്‍..

ജിമ്മിക്കി കമ്മലിന് ഒരു ദുബൈ വേര്‍ഷന്‍..

ജിമ്മിക്കി കമ്മലിന് ദുബൈയില്‍ പുതിയ വേര്‍ഷനൊരുക്കി ശ്രദ്ധേയനായി ദുബൈ മണ്ടേല മീഡിയ പ്രൊഡക്ഷന്‍സ് മേനേജിംഗ് ഡയറക്ടര്‍ നിഖില്‍ രാമന്‍. സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍ ചിത്രം വില്ലന്റെ പ്രമോ വീഡിയോയും നിഖില്‍ ഒരുക്കിയിരുന്നു. 54 വര്‍ഷമായി ജിസിസി രാജ്യങ്ങളില്‍ മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷാ സിനിമകള്‍ വിതരണം ചെയ്യുന്ന ഫാര്‍സ് ഫിലിംസും മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് ലാല്‍കെയറും ഒരുമിച്ചാണ് ജിമ്മിക്കി കമ്മലിന്റെ വേര്‍ഷനൊരുക്കിയത്. നിഖില്‍ രാമനും ഷാഹില്‍ റഹ്മാനും ചേര്‍ന്ന് സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചു. ലാല്‍കെയര്‍ […]

മേരിക്കുട്ടിയാകാന്‍ ജയസൂര്യ കാതുകുത്തി; വീഡിയോ കാണാം

മേരിക്കുട്ടിയാകാന്‍ ജയസൂര്യ കാതുകുത്തി; വീഡിയോ കാണാം

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നടന്‍ ജയസൂര്യ. ചിത്രത്തിനായി ജയസൂര്യ രണ്ട് കാതും കുത്തി. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയാണ് ജയസൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രസ് ചെയ്യുന്ന തരത്തിലുള്ള കമ്മലുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ സിനിമയ്ക്കായി എല്ലാതരത്തിലുമുള്ള കമ്മലുകള്‍ ഉപയോഗിക്കാന്‍ പറ്റില്ല. അതുകൊണ്ട് കോംപ്രമൈസ് ചെയ്യേണ്ടിവരും. അതുകൊണ്ട് റിയലാവാന്‍ വേണ്ടിയാണ് കാതുകുത്താമെന്ന് തീരുമാനിച്ചത്. ജയസൂര്യ വീഡിയോയില്‍ പറയുന്നു.

അഡാറ് ലവിലെ സീനിന് അല്ലു അര്‍ജുനിന്റെയും മകന്റെയും ഡബ്‌സ്മാഷ്

അഡാറ് ലവിലെ സീനിന് അല്ലു അര്‍ജുനിന്റെയും മകന്റെയും ഡബ്‌സ്മാഷ്

ഇന്ത്യയിലാകമാനം തരംഗമായ ഒമര്‍ ലുലുവിന്റെ അഡാറ് ലവ് ടീസര്‍ രംഗങ്ങള്‍ അനുകരിച്ച് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. മകന്‍ അയാനൊപ്പമാണ് അല്ലുവിന്റെ ഡബ്‌സ്മാഷ്. സാമൂഹിക മാധ്യമങ്ങള്‍ അല്ലുവിന്റെയും മകന്റെയും അഡാറ് അനുകരണം ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ മാണിക്യ മലര്‍ എന്ന ഗാനം ഇഷ്ടമായെന്ന് പറഞ്ഞ് അല്ലു ട്വീറ്റ് ചെയ്തിരുന്നു. ആര്യ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായ അല്ലുവിന്റെ അടുത്ത ചിത്രം ഞാ പേരു സൂര്യ ആണ്. ചിത്രത്തിന്റെ മലയാളം ഡബ്ഡ് വേര്‍ഷന് വേണ്ടി കാത്തിരിക്കുകയാണ് അല്ലു അര്‍ജുന്‍ […]

1 2 3 5