ആര്‍.എസ്.എസും, ഡിവൈഎഫ്ഐയും ജനങ്ങളെ വെല്ലു വിളിക്കുന്നു

ആര്‍.എസ്.എസും, ഡിവൈഎഫ്ഐയും ജനങ്ങളെ വെല്ലു വിളിക്കുന്നു

പ്രതിഭാ രാജൻ ബി ജെ പി – ആര്‍ എസ് എസ് ശക്തി കേന്ദ്രമായ കോട്ടപ്പാറയില്‍ വെച്ചായിരുന്നു ഇത്തവണ ഡി വൈ എഫ് ഐയുടെ സ്വാതന്ത്ര്യ ദിനാഘോഷം. യുവജന പ്രതിരോധ സംഗമം എന്നാണ് അവരതിനു പേരിട്ടു വിളിച്ചത്. ‘നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഞങ്ങള്‍ കോട്ടപ്പാറയില്‍ സംഗമിക്കുന്നതെന്നാണ് അവര്‍ ജനങ്ങളോട് പറഞ്ഞിരുന്നത്. ഇങ്ങനെയൊരു ദേശീയാഘോഷം നടത്തേണ്ടുന്ന സ്ഥലവും പരിസരവും ആഘോഷ വേളകളെ സമ്പന്നമാക്കാന്‍ പറ്റിയ സാഹചര്യത്തിലാണോ എന്ന പോലീസിന്റെ ആശങ്ക അവര്‍ മുഖവിലക്കെടുത്തിരുന്നില്ല. […]

രാജ്യം എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവില്‍

രാജ്യം എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവില്‍

‘ സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്യം തന്നെ അമൃതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം ‘ ഇന്ന് ആഗസ്റ്റ് 15 ; നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജനതയെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നമ്മുടെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഇതാ വീണ്ടുമൊരു സ്വാതന്ത്യദിനം. ലക്ഷക്കണക്കിനാളുകള്‍ നീണ്ട നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം . ‘ഞാനില്ലെങ്കിലും വരും തലമുറയെങ്കിലും ഇവിടെ തലയുയര്‍ത്തി കഴിയണമെന്നാഗ്രഹിച്ച നമ്മുടെ പൂര്‍വ്വികരായ ധീര ദേശാഭിമാനികള്‍ […]

കാണം വില്‍ക്കാതെ ഓണമുണ്ണാന്‍ 800 കോടി കടമെടുക്കുന്നു

കാണം വില്‍ക്കാതെ ഓണമുണ്ണാന്‍ 800 കോടി കടമെടുക്കുന്നു

ഓണം കടന്നു വരുന്നു. ശമ്പളത്തിനു പുറമെ ഉല്‍സവബത്തയും ക്ഷേമ പെന്‍ഷനുകളുടേയും വിതരണത്തിനു സമയമായി. ഖജാനാവിലെ നീക്കിയിരിപ്പ് ഒന്നിനും തികയില്ല. കടം വാങ്ങാതെ തരമില്ലെന്നും, 800 കോടി ചോദിച്ചിട്ടുണ്ടെന്നും ധനകാര്യ വകുപ്പു മന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി. നിലവില്‍ വന്നതോടെ നികുതി പിരിവില്‍ വന്ന വ്യതിയാനം മറികടക്കാനാണ് വായ്പ. റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന പത്തുവര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെയാണ് വായ്പ തരപ്പെടുത്തുന്നതെന്ന് ധനമന്ത്രി പറഞ്ഞു. എട്ടു മുതല്‍ ഒമ്പതു ശതമാനം വരെയാണ് പലിശ. റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന […]

സാക്ഷര നവ കേരളത്തിന്റെ ജീര്‍ണ്ണിച്ച ജാതി വെറിയെ നമുക്ക് ചോദ്യം ചെയ്യാം

സാക്ഷര നവ കേരളത്തിന്റെ ജീര്‍ണ്ണിച്ച ജാതി വെറിയെ നമുക്ക് ചോദ്യം ചെയ്യാം

സസെക്സ് സര്‍വകലാശാലയില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥിയ്ക്ക് കേരളത്തില്‍ സഹിക്കേണ്ടിവന്ന ഗതികേടുകള്‍ കാസര്‍കോട് സ്വദേശി ബിനേഷ് ബാലന്‍ തുറന്നു പറയുന്നു. പോരാട്ടത്തിന്റെ വിജയമാണ് ബിനേഷ് ആഘോഷിക്കുന്നത്. തുറന്നുപറയാതെ മനസിന്റെ ഉള്ളറകളില്‍ അയാള്‍ അടക്കിപ്പിടിച്ച ദളിദ് ബലിയാടാകപ്പെടലിന്റെ വേദനകള്‍ സമൂഹത്തിന് മുന്നില്‍ തുറക്കാന്‍ ഇത്രയും കാലം വേണ്ടിവന്നു, അവന്. ബിനേഷ് ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ : കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐക്കാര്‍ എന്നെ തല്ലി.. ഞാനിതും തുറന്നു പറയുകയാണ്. രോഹിത് വെമുലയ്ക്കും ഉത്തരേന്ത്യയിലെ ദളിതര്‍ക്കുമെല്ലാം വേണ്ടി ശബ്ദിക്കുന്നവരും സമരം ചെയ്യുന്നവരുമാണ് ഇടതുപക്ഷ […]

സ്ത്രീധന പീഡന കേസ്: ദുരൂപയോഗം തടയണമെന്ന്കോടതി

സ്ത്രീധന പീഡന കേസ്: ദുരൂപയോഗം തടയണമെന്ന്കോടതി

ഒരാഴ്ച്ചത്തെ അവധിക്കു നാട്ടില്‍ വന്നു. നേരമില്ല, പെണ്ണു കെട്ടി ഉടന്‍ തിരിച്ചു പോകണം. ശരീരമാസകലം വെള്ള ചൂരിദാറില്‍ മുക്കി വെച്ച മാലാഖയേപ്പോലുള്ള പെണ്ണിനെ ആദ്യ നോട്ടത്തില്‍ തന്നെ ഇഷ്ടപ്പെട്ടു. ആദ്യരാത്രിയെത്തുമ്പോഴാണ് മനസിലായത്, അവള്‍ക്ക് സോറിയാസിസായിരുന്നു. ചൊറിഞ്ഞ് വൃണം വരാത്ത ഒരിഞ്ചു ഇടമില്ല ദേഹത്ത്. ഛര്‍ദ്ദിച്ചു പോയത്രെ ആ മണവാളന്‍. അടുത്ത ദിവസം അതിരാവിലെത്തന്നെ അയാള്‍ രാജ്യം വിട്ടു. പിന്നീട് വന്നപ്പോള്‍ ജയിലിലുമായി. ജയില്‍ ശിക്ഷ അനുഭവിച്ചതിലല്ല, സങ്കടം. അമ്മയും പെങ്ങന്മാര്‍ അടക്കം കോടതി തിണ്ണ നിരങ്ങേണ്ടി വന്നു. […]

മെഡിക്കല്‍ കോഴ്‌സുകളില്‍ മികവിന്റെ 22-ാം വര്‍ഷത്തിലേക്ക് യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

മെഡിക്കല്‍ കോഴ്‌സുകളില്‍ മികവിന്റെ 22-ാം വര്‍ഷത്തിലേക്ക് യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

മെഡിക്കല്‍ കോഴ്‌സുകളില്‍ മികവിന്റെ 22-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. കാസര്‍ഗോഡ് കൂടാതെ മറ്റു ജില്ലകളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വിവിധ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. വടക്കേ മലബാറിലെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ 21 വര്‍ഷങ്ങളായി ഈ സ്ഥാപനത്തില്‍ നിന്നും വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കിയ പതിനായിരക്കണക്കിന് […]

കാസര്‍ഗോഡ്: ഇവിടെ വല്ലാത്തൊരു ഭയം വളരുകയാണ്

കാസര്‍ഗോഡ്: ഇവിടെ വല്ലാത്തൊരു ഭയം വളരുകയാണ്

ഒരു ഉള്‍ഭയം എല്ലാ കാസര്‍ഗോഡ് കാരന്റെയും ഉള്ളില്‍ എന്നും ആളുന്നുണ്ട്. എന്തിനെന്നോ.. ആര്‍ക്ക് വേണ്ടിയെന്നോ അറിയത്തൊരു ഉള്‍ഭയം. പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രദേശത്താണ് താന്‍ ജീവിക്കുന്നതെന്നും, എപ്പോള്‍ വേണമെങ്കിലും, എന്തും സംഭവിച്ചേക്കാമെന്നുമുള്ള തീവ്രമായ ഭയമാണ് ഒരു പക്ഷേ അതിന് പിന്നിലെന്ന് കരുതാം. കാലം അങ്ങനെയാണ് അവനെ പഠിപ്പിച്ചത്. ചരിത്രത്തിന്‍ പലയിടത്തും പലസമയങ്ങളിലായി ചിതറിയ മനുഷ്യ രക്തത്തിന്റെ മനംമടുപ്പിക്കുന്ന ഗന്ധത്തിനും, പുകഞ്ഞുകൊണ്ടിരിക്കുന്ന മത-രാഷ്ട്രീയ വിദ്വേഷങ്ങള്‍ക്കും, ദൃക്‌സാക്ഷിയായവരും, വാര്‍ത്താ മാധ്യമങ്ങളിലൂടെ കണ്ട കരളലിയിക്കുന്ന ചിത്രങ്ങള്‍ ഇനിയും മനസില്‍ നിന്നും മാഞ്ഞുപോകാത്തതുകൊണ്ടുമായിരിക്കണം, അങ്ങനെയൊരു […]

സ്വപ്നങ്ങളുറങ്ങുന്ന ഗ്രാമഭൂമി: ബാണാസുരസാഗര്‍

സ്വപ്നങ്ങളുറങ്ങുന്ന ഗ്രാമഭൂമി: ബാണാസുരസാഗര്‍

മലനിരകളുടെ കണ്ണാടിയായി ബാണാസുരസാഗര്‍ മുഖം നോക്കിനില്‍ക്കുമ്പോള്‍ ഈ ജലാശയത്തിന്റെ വിദൂരതയിലേക്ക് കണ്ണയച്ചു നില്‍ക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്. പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ഇന്നലെകളില്‍ പ്രീയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് പാലയനം ചെയ്യേണ്ടി വന്നവരുടെ കണ്ണീര്‍കയങ്ങള്‍ക്ക് ഈ ജലാശയത്തേക്കാളും ആഴമുണ്ട്. തരിയോട് എന്ന ഗ്രാമത്തോടൊപ്പം അണക്കെട്ട് കവര്‍ന്നെടുത്ത ചരിത്രവും കാലത്തിനൊപ്പം മാഞ്ഞുപോകുമ്പോള്‍ ഇവയെ പുതിയ കാലത്തിലേക്ക് വിളക്കി ചേര്‍ക്കാന്‍ ഒരു ഗ്രാമ ജീവിതത്തിന്റെ നന്മയാര്‍ന്ന കഥകളുണ്ട്. നഷ്ടപ്രതാപങ്ങളുടെ ചരിത്രം അയവിറക്കുകയാണ് ഇന്ന് തരിയോട് പൈതൃക ഗ്രാമം. ബാണാസുരസാഗര്‍ ജലാശയം കൈകള്‍ നീട്ടിയതോടെ നാടും നഗരവുമെല്ലാം […]

പോത്ത് രാഷ്ട്രീയം വിവാദത്തിന്റെ കാണാപ്പുറങ്ങളിലേക്ക്… ഇതൊരു തീന്‍മേശ പ്രശ്നമല്

പോത്ത് രാഷ്ട്രീയം വിവാദത്തിന്റെ കാണാപ്പുറങ്ങളിലേക്ക്… ഇതൊരു തീന്‍മേശ പ്രശ്നമല്

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒരു അജണ്ടയായിത്തന്നെ ഇതിനെ മനസ്സിലാക്കുകയും അതിനെതിരെ ജനാധിപത്യപരമായ മുന്നേറ്റങ്ങള്‍ ഉണ്ടാവുകയും വേണം. കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പ്രതികരിച്ചത് ഇത് നാസിസമാണെന്നാണ്. നാസിസം, ഫാസിസം എന്നൊക്കെ പറഞ്ഞ് ഇക്കാര്യത്തെ ദുരൂഹമാക്കേണ്ടതില്ല കന്നുകാലി വില്‍പ്പന നിയന്ത്രണവുമായി കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍, പശുവിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് നടന്നുവരുന്ന രാഷ്ട്രീയ നീക്കങ്ങളുണ്ട്. അത് സംഘപരിവാര്‍ ശക്തികളൊക്കെ ഉണ്ടാവുന്നതിനും വളരെ മുമ്പ് തന്നെ അതിവിടെ തുടങ്ങിവച്ചിട്ടുണ്ട്. ദയാനന്ദ സരസ്വതി ഗോരക്ഷതി […]

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ തിരിച്ചറിയുക

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ തിരിച്ചറിയുക

ഇസ്ലാമിനെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ ഞാനൊരു ഇസ്ലാമിക പണ്ഡിതനല്ല. എങ്കിലും ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ പഠിച്ചതും മനസിലാക്കിയതുമായ ഇസ്ലാമും അതിന്റെ പ്രവാചകനായ മുഹമ്മദ് നബിയും വര്‍ഗീയതയും തീവ്രവാദവും അനുവദിക്കുന്നില്ല. ഹിന്ദു മതത്തെ കുറിച്ചോ, ക്രിസ്തു മതത്തെ കുറിച്ചോ ആധികാരികമായി പഠിച്ചവനല്ല ഞാന്‍. പക്ഷെ വിദ്യാഭ്യാസ കാലത്തും തുടര്‍ന്നുള്ള ജീവിത്തിലും ഒരു പാട് ഹൈന്ദവ, ക്രൈസ്തവ സുഹൃത്തുക്കള്‍ എനിക്കുണ്ടായിട്ടുണ്ട്. അന്നും ഇന്നും ജാതി മത ചിന്തകള്‍ക്കതീതമായി ഏകോദര സഹോദരങ്ങളായി കഴിയുന്ന ഞങ്ങള്‍ക്കിടയില്‍ യാതൊരു വിധ […]

1 2 3 4