മഴപെയ്യാതെ മഴക്കാലം: വയനാട് ആശങ്കയുടെ നിഴലില്‍

മഴപെയ്യാതെ മഴക്കാലം: വയനാട് ആശങ്കയുടെ നിഴലില്‍

കല്‍പ്പറ്റ: വയനാടിന്റെ ഓര്‍മ്മകളിലൊന്നുമില്ലാത്തവിധം മഴ ജില്ലയെ കൈയ്യാഴിയുന്നു.കോരിച്ചൊരിയുന്ന മഴ പെയ്യേണ്ട കാലത്ത് വെയില്‍ പരന്ന കാഴ്ച ഈ നാടിനെ ആശങ്കയിലാഴ്ത്തുകയാണ്. ഇനിയും ഉറവെയടുക്കാത്ത കിണറുകളും ജലാശയങ്ങളും മഴക്കാലത്തെ വേറിട്ട കാഴ്ചയായി. കടുത്ത വര്‍ളച്ചയെ പിന്നിട്ടെത്തിയ മഴക്കാലത്തും മഴ ശക്തിപ്രാപിക്കാത്തതിനാല്‍ കിണറുകളില്‍ പോലും വെള്ളമില്ലൊണ് മിക്ക ഗ്രാമങ്ങളിലെയും പരാതി. പുഴകളിലും തോടുകളിലും നീരൊഴുക്ക് വേണ്ടവിധം ഇനിയുമായിട്ടില്ല. മലനിരകളില്‍ നിന്നുമുള്ള കാട്ടരുവികളുടെ ഒഴുക്കും കുറഞ്ഞതോടെ ശേഷിക്കുന്ന വെള്ളമെല്ലാം വലിഞ്ഞുപോകാന്‍ ദിവസങ്ങള്‍ മതിയാകും. തുലാമഴയും ഈ നാട്ടില്‍ പെയ്തില്ല.നെല്‍കര്‍ഷകരുടെ ദുരിതമാണ് ഇരട്ടിക്കുന്നത്. […]

സുഷുമ്‌നാ നാഡിക്കുള്ള തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്തി

സുഷുമ്‌നാ നാഡിക്കുള്ള തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്തി

നട്ടെല്ലിലെ പ്രധാന നാഡീവ്യൂഹമായ സുഷുമ്‌നാ നാഡിക്ക് പറ്റുന്ന ക്ഷതങ്ങള്‍ക്ക് പരിഹാരവുമായി ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. സുഷുമ്‌നയിലെ പൊട്ടലുകള്‍ ഭേതമാക്കാന്‍ കഴിയുന്ന പ്രോട്ടീനുകളെയാണ് കണ്ടത്തിയതത്. ഇവയുടെ ഉപയോഗത്തിലൂടെ നാഡികോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആകുമെന്നും മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും വിജയകരമാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

എന്‍.ഡി.ടി.വി വിലക്ക് ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു

എന്‍.ഡി.ടി.വി വിലക്ക് ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി ഇന്ത്യ ചാനലിന് ഒരുദിവത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എന്‍.ഡി.ടി.വി നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവുണ്ടായാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കേന്ദ്ര തീരുമാനത്തിന് പിന്നിലുണ്ട്. എന്‍ ഡി ടിവി പ്രൊമോട്ടര്‍ പ്രണോയ് റോയും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡുമന്ത്രി വെങ്കയ്യ നായിഡുവും നേരത്തെ കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നിരോധനം മരവിപ്പിച്ചു കൊണ്ടുള്ള […]

ഏഴ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റികള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഏഴ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റികള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഇന്ത്യയുടെ ഏഴ് എംബസ്സികള്‍ ഹാക്ക് ചെയ്യപ്പെട്ടതായി നെതര്‍ലാന്റിലെ രണ്ട് ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. സൗത്ത് ആഫ്രിക്ക, ലിബിയ, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ് , മലായി, മാലി, റൊമാനിയ എന്നിവിടങ്ങളിലെ എംബസിസൈറ്റുകളാണ് ഹാക്ക് ചെയ്യ്തതായി അവകാശപ്പെടുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളുടെ ലോഗ് ഇന്‍ വിവരങ്ങള്‍, പ്രവാസികളുടെ പേര്, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഇ-മെയില്‍ വിവരങ്ങള്‍, ഫോണ്‍ നംമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നു. ഹാക്കേര്‍സ് ആണെന്നുകരുതുന്ന കാപുസ്ട്ക്‌സി, കാസിമിയേഴ്‌സ് എന്നിവര്‍ ട്വിറ്ററിലൂടെയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി

  ഒരു വയോജനദിനം കൂടി കടന്നു പോയി. പ്രവാസലോകത്തു നിന്നും ശരാശരി മലയാളി മനസുകളിലെ ഉത്കണ്ഠയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. നൊന്തു പെറ്റ വയറിന്റെ രോദനം, ഒരു പുരുഷായുസ്സു മുഴുവന്‍ ഹോമിക്കപ്പെട്ടവന്റെ നെഞ്ചിടിപ്പ്, ഇതൊന്നും കേള്‍ക്കാനോ മനസിലാക്കാനോ ബുദ്ധിവികാസം വരാത്ത ഒരു തലമുറയിലൂടെയാണ് നാം കടന്നു പോകുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജയും സങ്കടവുമല്ല, മറിച്ച് വല്ലാത്തൊരു ഭീതിയാണ് മനസില്‍. നാം, നമ്മുടെ തലമുറ എന്താണ് ലക്ഷ്യമിടുന്നത്? പണവും പദവിയും വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ ജീവന്‍ നല്‍കി ഉശിരും ഉയിരും പ്രദാനം ചെയ്ത […]

1 8 9 10