ശമ്പളം വാങ്ങാന്‍ മാത്രമായി എന്തിനിവിടെ ഒരു യുവജന കമ്മീഷന്‍

ശമ്പളം വാങ്ങാന്‍ മാത്രമായി എന്തിനിവിടെ ഒരു യുവജന കമ്മീഷന്‍

നേര്‍ക്കഴ്ച്ചകള്‍…  ടുറിസം വകുപ്പിന്റെ ചിലവില്‍ തച്ചങ്ങാട് പണികഴിപ്പിച്ച സാംസ്‌ക്കാരിക നിലയം തുറന്നു കൊടുത്തിരിക്കുന്നു. യുവാക്കളുടേയും, സാംസ്‌കാരിക പ്രവര്‍ത്തകരുടേയും ഈറ്റില്ലമായി ഇവിടുങ്ങളില്‍ ഇനിമുതല്‍ മാറി മറിയും എന്നു കരുതാന്‍ വരട്ടെ. തറക്കല്ലിട്ടതും കെട്ടിടം പണിതതും യു.ഡി.എഫ് സര്‍ക്കാര്‍. ഉല്‍ഘാടനത്തിനു ഭാഗ്യം കിട്ടിയത് എല്‍.ഡി.എഫ് സര്‍ക്കാരിന്. ടൂറിസം വകുപ്പു മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ വന്ന് ഉല്‍ഘാടിച്ചു പോയി. യു.ഡി.എഫിലെ ഒരു കുഞ്ഞു പോലും പങ്കെടുത്തില്ല. ബഹിഷക്കരണത്തിനു അവര്‍ പറയുന്ന കാരണം തങ്ങളെ വകഞ്ഞു മറ്റിയതിനാണത്രെ. സാംസ്‌കാരിക രാഷ്ട്രീയം അവിടെ ചെകുത്താനെന്ന […]

വിഷു പൊടി പൊടിക്കാം: ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിത്തുടങ്ങി

വിഷു പൊടി പൊടിക്കാം: ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിത്തുടങ്ങി

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പെന്‍ഷനുകള്‍ വിഷുവിനു മുമ്പു തന്നെ വീട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പതിവു പോലെ ബന്ധപ്പെട്ട ബാങ്കുകള്‍ വഴി അവരവരുടെ അക്കൗണ്ടിലേക്കും നേരിട്ട് വീട്ടില്‍ എത്തിക്കണം എന്ന് ആവശ്യപ്പെട്ടവരുടെ പെന്‍ഷന്‍ തുക ബാങ്ക് അധികൃതര്‍ വീട്ടില്‍ എത്തിക്കുകയും ചെയ്യും. എന്തു വന്നാലും വീഷുവിനു മുമ്പായി തന്നെ മുഴുവന്‍ പേര്‍ക്കും തുക വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും തിവ്രഗതിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഓണത്തിനും, ക്രിസ്തുമസിനും ഇതേ രീതിയില്‍ തന്നെയാണ് പെന്‍ഷന്‍ എത്തിച്ചിട്ടുള്ളത്. […]

നമ്മുടെ മക്കള്‍ക്കെന്തു പറ്റി?

നമ്മുടെ മക്കള്‍ക്കെന്തു പറ്റി?

ഇന്ന് നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ പരസ്പരം വേദനയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് നമ്മുടെ മക്കള്‍ക്ക് എന്ത് പറ്റി? ടെക്നോളജി വളര്‍ന്നപ്പോള്‍ ചെറുതായിപ്പോയ കുടുംബ ബന്ധങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കുന്ന ആധിയുടെ ശബ്ദ രൂപമാണ് ഈ ചോദ്യം. നമ്മുടെ മക്കള്‍ക്കെന്തു പറ്റി? എല്ലാവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം, അപ്പോള്‍ നമ്മുടെ മക്കള്‍ക്കെന്തോ പറ്റിയിട്ടുണ്ട് അല്ലെങ്കില്‍ പറ്റുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല എന്ന് സാരം. പക്ഷെ ഇതിലെ വിരോധാഭാസം എന്ന് പറയുന്നത് നമ്മളെല്ലാവരും ചര്‍ച്ച ചെയ്യുന്നത് മക്കളുടെ സ്വഭാവ […]

ഒറ്റത്തടിയല്ല സേതു ബങ്കളം

ഒറ്റത്തടിയല്ല സേതു ബങ്കളം

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ ജില്ലയ്ക്കകത്ത് തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുന്ന ഒറ്റ നമ്പര്‍ വ്യാജ ലോട്ടറി വ്യവസായത്തിനെതിരെ സി.ഐ.ടി.യു നേതൃത്വം ഇടപെടുന്നു. കേരള സര്‍ക്കാറിന്റെ ലോട്ടറിക്കു തുരങ്കം വെക്കുന്ന ഇത്തരം ചൂതാട്ടത്തിനെതിരെ മലബാര്‍ വാര്‍ത്ത തൊടുത്തുവിട്ടതും, അതുവഴി പത്രത്തിന്റെ സബ് എഡിറ്റര്‍ സേതു ബങ്കളം കൊടുവാളിനെ നേരിടേണ്ടി വന്നതുമായ സാഹചര്യത്തില്‍ പൊതു സമൂഹം കാണിച്ച ജിജ്ഞാസയായിരിക്കണം ഒരു പക്ഷെ സി.ഐ.ടി.യു നേതൃത്വത്തിന് പ്രക്ഷോഭത്തിനൊരുമ്പെടാന്‍ നിമിത്തമായ്. ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേര്‍സ് യൂണിയന്‍ സി.ഐ.ടി.യു വിഭാഗമാണ് പ്രക്ഷോഭത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ‘സേതു ബങ്കളം […]

ഔദ്യോഗിക തലത്തിലും തലയെടുപ്പോടെ പാലക്കുന്ന്

ഔദ്യോഗിക തലത്തിലും തലയെടുപ്പോടെ പാലക്കുന്ന്

മനുഷ്യന്റെ ജീവിതാവസ്ഥകളിലൂടെ ജന്മം കൊള്ളുന്ന വൈവിധ്യങ്ങളിലൂടെയാണ് പലരും പലവഴിക്ക് അന്നം തേടി പോകുന്നത്. പലര്‍ക്കുമത് ജന്മനാട്ടില്‍ തന്നെയാണെങ്കിലും ചിലര്‍ക്കത് ജന്മം നല്‍കിയ നാടിനു വെളിയിലുമാവാം. ജനിച്ച നാട് വിട്ട് രാജ്യത്തിനു അകത്തും രാജ്യത്തിന് പുറത്തും ജോലി ചെയ്യാന്‍ വിധിയ്ക്കപ്പെട്ടവര്‍ നമ്മുടെ ക്ഷേത്രപരിധിയിലേറെയുണ്ട്. ഈ നാടിന്റ ധനക്കൂറിന്റെ മുഖ്യ പ്രഭവകേന്ദ്രവും ഇവരായിരിക്കാം. ഏത് വിഭാഗത്തില്‍ പെട്ടാലും ജന്മംകൊണ്ടു ഇവരെല്ലാം പാലക്കുന്നുകാര്‍ തന്നെ. അതിലവര്‍ അഭിമാനം കൊള്ളുന്നുമുണ്ട്. ഇവരുടെയെല്ലാം ബാല്യകാലവും തുടര്‍ന്നുള്ള വിദ്യാഭ്യാസവും ഇവിടുത്തെ സംസ്‌കാര പാരമ്പര്യത്തിലൂടെ തന്നെയായിരുന്നു പൂര്‍ത്തിയായത്. […]

തീയ്യന്‍ എന്ന പദം എന്ത്?

തീയ്യന്‍ എന്ന പദം എന്ത്?

തീയ്യന്‍ എന്ന പദം എന്തില്‍ നിന്ന് വന്നു എന്നതില്‍ പല ചരിത്രകാരന്മാരും പല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. പല ചരിത്രകാരന്മാരുടെ അഭിപ്രായങ്ങളും അവരുടെ മനോവ്യാപാരങ്ങളിലെ ഊഹാപോഹങ്ങള്‍ മാത്രമാണു. ചിലര്‍ തീയ്യസമുദായത്തെ ഇകഴ്ത്തുവാന്‍ വേണ്ടി തീയ്യ ശബ്ദം ‘മോശമായത്’ എന്ന അര്‍ത്ഥം കല്‍പിച്ചിട്ടുണ്ട് . ചിലര്‍ തീയ്യസമുദായത്തെ തിരുവിതാംകൂറിലെ സംസ്‌കാരശൂന്യരായ ഒരു വിഭാഗവുമായി ബോധപൂര്‍വ്വം കൂട്ടിക്കെട്ടുവാന്‍ വേണ്ടി തീയ്യ ശബ്ദത്തിനു ‘ദീപന്‍ ‘ എന്ന അര്‍ത്ഥം കല്‍പിച്ചു. തീയ്യ ശബ്ദാര്‍ത്ഥം എന്താണു എന്നും എന്തല്ല എന്നും ഈ ലേഖനം നിങ്ങള്‍ക്ക് […]

കാഴ്ചകള്‍ പഴമയും പുതുമയും

കാഴ്ചകള്‍ പഴമയും പുതുമയും

ജാതി മത ദേശ ഭാഷ വ്യത്യാസമില്ലാതെ ഏവരും അനുഗ്രഹാശ്ശിസ്സുകള്‍ക്കായി കൈകൂപ്പുന്ന പുണ്യപുരാതന ആരാധനാലയമാണ് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം. ഉത്തര കേരളത്തിന്റെ സ്‌നേഹ വിശുദ്ധിയും വിശ്വാസങ്ങളും എന്നും കാത്തുസൂക്ഷിക്കുന്ന ഈ ക്ഷേത്രം, മനോഹരമായ രാജഗോപുരത്തോടു കൂടി പ്രൗഢിയോടെ തിളങ്ങി നില്‍ക്കുന്നു. വര്‍ണ്ണങ്ങളുടെ പൂക്കാലം പോലെ വീണ്ടും ഈ സ്‌നേഹ തീരത്ത് ഉല്‍ത്സവങ്ങള്‍ക്ക് വേണ്ടി ഒരു നാട് മുഴുവന്‍ കാത്തുനില്‍ക്കുകയാണ്. തൃക്കണ്ണാട് ആറാട്ടും പാലക്കുന്ന് ഭരണിയും മനസ്സിലിട്ട് താലോലിക്കാത്തവര്‍ ഈ ദേശത്ത് വിരളമായിരിക്കും. ആയിരം അലങ്കാര ദീപങ്ങളുടെ വര്‍ണ്ണയോടെ […]

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍

“സംഘടിച്ചു ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക” എന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പരിധിയിലെ വിദ്യഭ്യാസ തല്‍പ്പരരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് 1968 മെയ് 31ന് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി രൂപം കൊള്ളുന്നത്. പരേതനായ ജി. എച്ച് ഗോപാലന്‍ മാസ്റ്ററും അഡ്വ.ടി ഭരതനുമാണ് സമിതിയുടെ സ്ഥാപക പ്രസിഡന്റും ജനറല്‍ സെക്രെട്ടറിയും. സ്ഥാപക കമ്മിറ്റിയുടെ വൈസ് പ്രെസിഡന്റായിരുന്ന ശ്രീ കെ.വി കരുണാകരന്‍ മാസ്റ്ററാണ് ജീവിച്ചിരിക്കുന്ന ഏക സ്ഥാപക […]

സുറുങ്കിപ്പുവും ആറാട്ടും പിന്നെ ഭരണി ഉത്സവവും

സുറുങ്കിപ്പുവും ആറാട്ടും പിന്നെ ഭരണി ഉത്സവവും

വേനലിന്റെ ചൂടില്‍ ബേക്കല്‍ കടലോരത്തെ മണല്‍ ചുട്ടുപൊള്ളുകയാണ്. അറബിക്കടലിലെ തിരമാലകള്‍ കടലോരത്തെ പലവട്ടം തഴുകി തെന്നിമാറുന്നു. അങ്ങ് ആകാശവും കടലും ഒന്നായി ഒരു നേര്‍രേഖയായി കരയില്‍ നിന്ന് കുറച്ചകലെ തിരമാലക്കൂട്ടങ്ങള്‍ കറുത്ത കരിങ്കല്‍ക്കൂട്ടങ്ങളില്‍ തച്ചുതിമിര്‍ക്കുന്നു. കടലോരത്തിനിപ്പുറം കാഞ്ഞങ്ങാട്- കാസര്‍ഗോഡ് ഹൈവേ റോഡിന് കിഴക്കുവശം തൃക്കണ്ണാട് ശിവക്ഷേത്രം. പടിഞ്ഞാര്‍ ഭാഗത്തെ ക്ഷേത്രത്തിന്റെ പ്രധാന കവാടം. ഉത്തരകേരളത്തിലെ കാശി എന്നു പറയുന്ന പടിഞ്ഞാറു ഭാഗത്ത് പ്രധാനവാതിലുള്ള അപൂര്‍വക്ഷേത്രങ്ങളിലൊന്ന്. റോഡിലൂടെ തലങ്ങും വിലങ്ങുമായി പോകുന്ന വാഹനങ്ങള്‍, കടല്‍തീരത്തെ മുക്കുവകുടിലുകള്‍, ഉണക്കമീനിന്റെ ഗന്ധം, […]

പാലക്കുന്ന് കഴകത്തിലെ കന്നിക്കൊട്ടില്‍

പാലക്കുന്ന് കഴകത്തിലെ കന്നിക്കൊട്ടില്‍

പ്രാചീന ഭാരതത്തില്‍ ഓരോ നാട്ടുരാജ്യങ്ങളിലും വ്യത്യസ്തമായ രീതിയേയും ആചാരങ്ങളെയും അവലംഭിച്ചു കൊണ്ടുള്ള ഭരണരീതികളാണ് നില നിന്നു പോന്നിരുന്നത്. അതുപോലെ നാട്ടുസ്വാരൂപങ്ങളിലെ പ്രത്യേകിച്ചു വടക്കന്റെമണ്ണില്‍ സാമുദായീകഭരണസംവിധാനത്തിന്റെകേന്ദ്രബിന്ദു കഴകങ്ങളും കാവും പള്ളിയറകളുമായിരുന്നു.ഇതിനോട്‌ചേര്‍ന്ന് തന്നെ സാമുദായികമായി അലംഘനീയമായനിയമവ്യവസ്ഥിതികളും നില നിന്നിരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. വടക്കന്‍ കേരളത്തിലെ പ്രബല വിഭാഗമായ തീയ്യസമുദായത്തിന്റെആരാധാനകേന്ദ്രങ്ങളായ,താനം, തറ,അറ, മുണ്ട്യ, പള്ളിയറ തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുന്നആരാധാനാലയവുംഭരണസിരാകേന്ദ്രങ്ങളുമായിരുന്നുകഴകങ്ങള്‍. അതില്‍ പ്രധാനമായിരുന്നു കഴകങ്ങളിലെ തറയും തറക്കൂട്ടങ്ങളുംഅതിന്റെസിരാകേന്ദ്രമായാ കഴകവും. സമുദായത്തിന്റെഎല്ലാകാര്യങ്ങളിലും കഴകത്തില്‍ ശക്തമായ ഇടാപെടലുകള്‍ ഉണ്ടായിരുന്നു. സമുദായത്തിന്റെ ക്ഷേമത്തിനും കെട്ടുറപ്പിനും വേണ്ടിയുള്ള […]