പൂരക്കളിയും മറുത്തുകളിയും

പൂരക്കളിയും മറുത്തുകളിയും

ഉത്തരകേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സമുദായ ദേവീക്ഷേത്രങ്ങളില്‍ ജീവിക്കുന്ന ഉല്‍കൃഷ്ടമായ ഒരു അനുഷ്ഠാന കലയാണ് പൂരക്കളി. അരോഗദൃഢഗാത്രരായ അമ്പതോളം ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഓരോ സംഘമാണ് ആയാസപൂര്‍ണമായ പൂരക്കളി ക്ഷേത്രങ്ങളുടെ തിരുമുറ്റത്ത് അവതരിപ്പിച്ചു വരുന്നത്. ചുവട്, താളം തുടങ്ങിയ ചില അംശങ്ങള്‍ കൊണ്ട് പൂരക്കളി മറുനാടന്‍ കലകളില്‍ നിന്ന് വൈവിധ്യമാര്‍ന്നതാണ്. എന്നാല്‍ ഉദ്ധതമായ ചുവടുകളും പല വിധത്തിലുള്ള ലളിതമായ താളക്രമങ്ങളും പൂരക്കളിയുടെ സ്വന്തമാണ്. കളരിമുറയിലുള്ള ചവിട്ടും മറ്റ് അഭ്യാസമുറകളും സമന്വയിപ്പിച്ചു കൊണ്ടുള്ള പൂരക്കളി ഏതൊരു കലാകൗതുകികളേയും ആഹ്ലാദപ്പിക്കുന്നവയത്രേ. […]

പരീക്ഷാപേടി മാറാന്‍ കളര്‍ റെയ്കി

പരീക്ഷാപേടി മാറാന്‍ കളര്‍ റെയ്കി

കേരളത്തില്‍ പരീക്ഷയുടെ കാലം തുടങ്ങികഴിഞ്ഞു. അതു മാതിരി കുട്ടികളെയും രക്ഷിതാക്കളെയും ഒരു പോലെ അലട്ടുന്ന പരീക്ഷാ പേടിയുടെയും. ചിലപ്പോള്‍ നന്നായി പഠിക്കാനും പഠിച്ചത് ഓര്‍മ്മി ച്ചെടുക്കാനും ബുദ്ധിമുട്ട്. ചിലപ്പോള്‍ പരീക്ഷാ ഹാളിലെത്തിയാല്‍ പരിഭ്രമം, വിയര്‍ക്കല്‍, പേടി, പഠിച്ചത് മറന്നു പോകല്‍ ഇതൊക്കെയാണ് പരീക്ഷാ പേടികള്‍. റെയ്കിയില്‍ രണ്ടാമത്തെ ഡിഗ്രിയെങ്കിലും ഉള്ള ആളിനു ചുരുങ്ങിയ സമയം കൊണ്ട് റെയ്കിയിലൂടെ അനായാസേന ഈ പ്രശ്‌നം പരിഹരിക്കാം. നന്നായി പഠിക്കാനും പഠിച്ചത് ഓര്‍മ്മയില്‍ നില്‍ക്കാനും അതു നന്നായി എഴുതാനും ശാന്തമായ മനസ്സും […]

ഉത്സവങ്ങളും തെയ്യംകെട്ടുകളും ഗ്രാമജീവിതത്തിന്റെ പരിഛേദങ്ങള്‍

ഉത്സവങ്ങളും തെയ്യംകെട്ടുകളും ഗ്രാമജീവിതത്തിന്റെ പരിഛേദങ്ങള്‍

പാലക്കുന്നില്‍ കുട്ടി ഗ്രാമജീവിതത്തിന്റെ കൂട്ടായ്മ ഊട്ടിയുറപ്പിക്കുന്നതാണ് ക്ഷേത്രോത്സവങ്ങളും വയനാട്ടുകുലവന്‍ തറവാടുകളിലെ തെയ്യംകെട്ടുകളും. ഉത്സവാഘോഷങ്ങളെല്ലാം ഗ്രാമവിശുദ്ധിയുടെ നേര്‍കാഴ്ചകളാണ്. ജാതി മത ഭേദമന്യേ സര്‍വരുടെയും സാന്നിധ്യവും ഈ ഉത്സവാഘോഷങ്ങളില്‍ പ്രകടമാകുമ്പോള്‍, ആ കൂട്ടായ്മകള്‍ പൂര്‍ണ്ണത നേടുന്നു. ജനസാന്നിധ്യ പെരുമയില്‍ ദൃശ്യ മിസ്മയ വിരുന്നൊരുക്കുന്ന കമനീയ കാഴ്ചകള്‍ ഭരണി ഉത്സവത്തിന് നിറം കൂട്ടുമ്പോള്‍ അനുഷ്ഠന സവിശേഷതലോടെ തെയ്യങ്ങളുടെ നിറഞ്ഞാട്ടം, തെയ്യംകെട്ടുഉത്സവങ്ങളിലൂടെ വിശ്വാസികള്‍ക്ക് അപൂര്‍വ ദര്‍ശനസായൂജ്യമാകുന്നു.പാലക്കുന്ന് കഴക പരിധിയില്‍ രണ്ടു തെയ്യംകെട്ടുത്സവങ്ങളാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ തറവാട്ടില്‍ ഏപ്രില്‍ […]

മൂവര് ചാമുണ്ഡിയാരും പാലക്കുന്ന് കഴകവും

മൂവര് ചാമുണ്ഡിയാരും പാലക്കുന്ന് കഴകവും

തീയ്യസമുദായത്തിന്റെ ആരാധന പാരമ്പര്യം അനാദൃശ്യവും സമാനതകളില്ലാത്തതുമാണ്… ”എട്ടില്ലം കരുമനമാര്‍ക്ക് മാലയെന്നും പുതിയവളെന്നും പുലി ദൈവങ്ങള്‍ ഐവരെന്നും കണ്ടനാര്‍കേളനെന്നും കതിവന്നൂര്‍ വീരനെന്നും പരമാനന്ദ സ്വരൂപന്‍ വിഷ്ണുമൂര്‍ത്തിയെന്നും ഇങ്ങനെയിരിക്കുന്ന കൂട്ടുകെട്ടും ഉറപ്പും കൈ നില വിശ്വാസവും ഉണ്ടെങ്കിലും കുലശ്രേഷ്ഠനായിട്ട് വയനാട്ടുകുലവനുമുണ്ടല്ലോ ഭജിച്ചോളേ വേണ്ടൂ.. അഭിമാന്യത്തെ പൊഴിയിച്ച് തന്നോളാം……….” എട്ടില്ലക്കാരായ തീയ്യസമുദായത്തിന്റെ കുലദൈവമായ വയനാട്ടുകുലവന്റെ മൊഴിയാണ്. ”കടലരികേ ചീര്‍മ്പയും ചീര്‍മ്പയുടെ അനുജത്തിയും..മലയരികേ..പുലിയും..” എന്ന് തുടങ്ങുന്ന ഉരിയാട്ടവും നെയ്യ്ക്കും തിരിക്കെത്ത പൂജാരി അരിക്കും തിരിക്കൊത്ത കാര്‍ന്നോന്‍ ….തുടങ്ങി എനിക്കെന്റെ എട്ടില്ലം തന്നെയല്ലേ … […]

ശ്രീ വയനാട്ടുകുലവന്‍

ശ്രീ വയനാട്ടുകുലവന്‍

മനൂഷ്യരില്‍ ഭക്തി നാള്‍ക്കുനാള്‍ കൂടി വരുന്ന ഈ കാലഘട്ടത്തില്‍ വടക്കേ മലബാറിലെ തീയ്യത്തറവാടുകളില്‍ കെട്ടിയാടപ്പെടുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് ഇന്ന് ഏറെ പ്രസിദ്ധമാണ്.നാനാ ജാതിമതസ്ഥര്‍ പരസ്പരം ബഹുമാനിച്ചും ആദരിച്ചും ജീവിക്കുന്ന ഈ പ്രദേശം വയനാട്ടു കുലവന്‍ തെയ്യംകെട്ടു നടക്കുമ്പോള്‍ മത സൗഹാര്‍ദ്ദത്തിന് ഉത്തമ മാതൃകയാക്കി മാറ്റപ്പെടുന്നു. മഹോത്സവത്തിന്റെ ഭാഗമായുള്ള ശ്രീ വയനാട്ടുകുലവന്‍ തെയ്യം അരങ്ങിലെത്തി ആദി പറമ്പന്‍ കുഞ്ഞാലിയില്‍ നിന്നും മധു വാങ്ങി സേവിച്ച പുരാവൃത്തം അയവിറക്കിക്കൊണ്ട് ‘ബോനം കൊടുക്കല്‍’ ‘ചടങ്ങ് ഭക്ത്യാദര പൂര്‍വം നടത്തപ്പെടുന്നു.മലബാറിലെ ക്ഷേത്രങ്ങളിലും […]

പാലക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്രം

പാലക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്രം

ഈശ്വരചൈതന്യം നിറഞ്ഞ് നില്‍ക്കുന്ന സത്ഗുണോപാസനാ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രദര്‍ശനങ്ങളിലൂടെ മന:ശാന്തിയും ആത്മസംസ്‌ക്കാരവുമാണ് കൈവരിക്കേണ്ടത്. അച്ചടക്കം, വിനയം, ആദരവ്, സര്‍വ്വജീവജാലങ്ങളോടുമുള്ള അനുകമ്പ, സമത്വചിന്താഗതി മുതലായവ ആര്‍ജ്ജിക്കുവാന്‍ സാധിച്ചാല്‍ ഈശ്വരോപാസന സാര്‍ത്ഥകമായി എന്നു കരുതാം. ആധുനിക ജീവിതത്തിലെ സുഖലോലുപതയില്‍ മയങ്ങി സമ്പത്താണ് സര്‍വ്വതും എന്ന് മനസ്സിലുറപ്പിച്ച് നടത്തുന്ന ക്ഷേത്രദര്‍ശനങ്ങള്‍ വെറും കെട്ടുകാഴ്ചകള്‍ മാത്രമായിപ്പോവും. ദര്‍ശനം നടത്തിയ ക്ഷേത്രങ്ങളുടെ എണ്ണവും പണമടച്ച് നടത്തിയ വഴിപാടുകളുടെ കണക്കിനെക്കാളും പ്രധാനം ഈശ്വരദര്‍ശനത്തിലൂടെ നമ്മള്‍ എന്താണ് ഉള്‍ക്കൊണ്ടത് എന്നതാണ്. ഈശ്വരോപാസനക്കായി നിരവധി ക്ഷേത്രസങ്കല്‍പ്പങ്ങളുണ്ടെങ്കിലും അവയ്‌ക്കെല്ലാം വ്യത്യസ്തങ്ങളായ […]

കഞ്ചാവ് മണക്കുന്ന നമ്മുടെ നാട്

കഞ്ചാവ് മണക്കുന്ന നമ്മുടെ നാട്

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കഞ്ചാവ്, ലഹരി മാഫിയകള്‍ പിടി മുറുക്കുന്നുവോ…. മാഫിയകളെ തുടച്ചു നീക്കാന്‍ നമ്മള്‍ ഒറ്റകെട്ടായി മുന്നിട്ടിറങ്ങണം! നമ്മുടെ അനുജന്മാര്‍ക്ക് വേണ്ടി മക്കള്‍ക്ക് വേണ്ടി. നാളെയുടെ തലമുറയ്ക്ക് വേണ്ടി, യൗവനത്തെ കാര്‍ന്ന് തിന്നുന്ന ഒരര്‍ബുധമായി ഇന്ന് കഞ്ചാവ് മാറിയിരിക്കുന്നു. ഇതിന് അടിമകള്‍ ആയിരികുന്നത് സ്‌കൂള്‍ വിദ്ധ്യാര്‍ത്ഥികളും കോളേജ് കുമാരന്മാരുമാണ് ഇത് ഒരു തലമുറയുടെ നശീകരണത്തിന് തന്നെ കാരണമാവും. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായി പലതും പെറുക്കിയും വിറ്റും കിട്ടിയ പണം കൊണ്ട് ബാഗ് കെട്ടി പെരുന്നാള് കൂടാന്‍ […]

ജാസിമിന്റെ മരണത്തില്‍ ദുഃഖിക്കുന്ന രക്ഷിതാക്കളോട് സ്‌നേഹപൂര്‍വ്വം ചില ചോദ്യങ്ങള്‍…

ജാസിമിന്റെ മരണത്തില്‍ ദുഃഖിക്കുന്ന രക്ഷിതാക്കളോട്  സ്‌നേഹപൂര്‍വ്വം ചില ചോദ്യങ്ങള്‍…

ലേഖകന്‍ : റിയാസ് അമലടുക്കം, 9349412020 പ്രിയപ്പെട്ട രക്ഷിതാവേ, ഉദുമയില്‍ കഞ്ചാവ് എന്ന മഹാ വിപത്തുമായി ബന്ധപ്പെട്ടു മരണമടഞ്ഞ ജാസിം എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ചും ചര്‍ച്ച ചെയ്തും, കഷ്ടമായിപ്പോയി തുടങ്ങിയ പ്രയോഗങ്ങള്‍ ഒക്കെ കഴിഞ്ഞെങ്കില്‍ ഒന്ന് വീട്ടില്‍ പോകൂ.. അവിടെയും ഉണ്ടാവും ഇത് പോലെ നിസ്സഹായനായ ഒരു ജാസിം.. സ്വന്തം ഉപ്പയോടും ഉമ്മയോടും തന്റെ സ്‌കൂള്‍ വിശേഷം പങ്കു വെക്കാന്‍ കൊതിക്കുന്ന ഒരു മകന്‍, അവനെ ഒന്ന് ചേര്‍ത്ത് പിടിക്കൂ, അവന്റെ കവിളില്‍ ഉമ്മ വെക്കൂ, […]

ബി.ജെ.പിയുടെ യാഗാശ്വം കര്‍ണാടക ലക്ഷ്യമാക്കി: ടിപ്പുവിന്റെ പടയോട്ടം പോലെയാണ് അമിത്ഷായുടെ പിടിച്ചടക്കല്‍

ബി.ജെ.പിയുടെ യാഗാശ്വം കര്‍ണാടക ലക്ഷ്യമാക്കി: ടിപ്പുവിന്റെ പടയോട്ടം പോലെയാണ് അമിത്ഷായുടെ പിടിച്ചടക്കല്‍

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍ ഗുജറാത്ത് നിലനിര്‍ത്തിയും ഹിമാചല്‍ പിടിച്ചെടുത്തും അമിത്ഷാ കെട്ടഴിച്ചു വിട്ട യാഗ്വാശ്വം കര്‍ണാടക ലക്ഷ്യമിട്ടു കുതിക്കുകയാണ്. 2018 ഏപ്രിലിലാണ് അവിടെ തെരെഞ്ഞെടുപ്പ്. ഒപ്പം മിസോറാമിലും, ത്രിപുരയിലും മേഘാലയിലും തെരെഞ്ഞെടുപ്പു നടക്കുമെങ്കിലും ദക്ഷിണേന്ത്യയുടെ കൈയ്യില്‍ കോണ്‍ഗ്രസിനായി ബാക്കി നില്‍ക്കുന്ന കര്‍ണാടകയാണ് ഇനി ഏക പിടിവള്ളി. അവിടേക്കാണ് ഷായുടെ യുദ്ധസന്നാഹങ്ങള്‍ പാഞ്ഞടുക്കുന്നത്. കോണ്‍ഗ്രസിന്റെ കൈയ്യില്‍ ആകെ ബാക്കി നില്‍ക്കുന്ന നാലും സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. വരാനിരിക്കും കര്‍ണാടക തെരെഞ്ഞെടുപ്പിന് അമിത് ഷാ പുതിയൊരു പേരു നല്‍കിയിരിക്കുകയായാണ്. ‘ഓപ്പറേഷന്‍ 20’ . […]

ജി.എസ്.ടി സഹകരണ ബാങ്കുകളുടെ ദുരിതം ആരു കാണാന്‍

ജി.എസ്.ടി സഹകരണ ബാങ്കുകളുടെ ദുരിതം ആരു കാണാന്‍

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍ നോട്ടു നിരോധനം ഉയര്‍ത്തിയ പ്രതിസന്ധികള്‍ മിറകടക്കുന്നതിനു മുമ്പേ സകരണബാങ്കുകളുടെ തലക്കു മേല്‍ തൂങ്ങിയ വാളായി മാറി ജി.എസ്.ടി. നോട്ടു നിരോധനത്തിന്റെ പ്രഹരമേറ്റ് പൂട്ടിപ്പോകാതെ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നതിനിടയിലാണ് കിട്ടയ മറ്റൊരു ഇടിവെട്ടാണിത്. ജി.എസ്.ടി വന്നതോടെ ഉല്‍പ്പാദക സഹകരണ സംഘങ്ങള്‍ക്ക് ഇതേവരെയുണ്ടായിരുന്ന പല ഇളവുകളും നഷ്ടപ്പെട്ടു എന്ന പരിദേവനത്തില്‍ തുടങ്ങുന്നു പല സംഘങ്ങളുടേയും തകര്‍ച്ച. അതിനു പുറമെയാണ് എല്ലാ വിധ സഹകരണ സ്ഥാപനത്തിലും ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള പുതിയ നീക്കം. ചിട്ടിയും പിഗ്മിയും വഴിയാണ് സാധാരണ ഗതിയില്‍ […]