വിശ്വാസ്യതയുടെ ഒന്നരപതിറ്റാണ്ടു പിന്നിട്ട് സിറ്റി ബാഗ്

വിശ്വാസ്യതയുടെ ഒന്നരപതിറ്റാണ്ടു പിന്നിട്ട് സിറ്റി ബാഗ്

കാസര്‍ഗോഡ്: പതിനാറു വര്‍ഷം മുമ്പ് കാസര്‍ഗോഡ് തായലങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കെ എം അബ്ദുള്‍കരീംഹാജി തുടങ്ങിയ ചെറിയ സ്ഥാപനം ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമല്ല ഗള്‍ഫ് നാടുകളിലേക്കു കൂടി പടര്‍ന്നു പന്തലിച്ച പ്രസ്ഥാനമായി മാറിയിരിക്കുന്നു- ഇത് സിറ്റി ബാഗെന്ന സ്ഥാപനത്തിന്റെ മാത്രമല്ല, അതിനു സാരഥ്യം വഹിക്കുന്ന അന്‍വര്‍ സാദത്തെന്ന സ്ഥിരോല്‍സാഹിയായ ചെറുപ്പക്കാരന്റെ വിജയകഥയാണ്. തുടക്കത്തില്‍ നോണ്‍ ബ്രാന്‍ഡഡ് ഐറ്റംസായിരുന്നു ഇവിടെയുണ്ടായിരുന്നത്. മുംബൈയില്‍ സ്വന്തമായുള്ള വെല്‍വിഷര്‍ എന്ന നിര്‍മ്മാണശാലയില്‍ നിന്നും ബാഗുകളെത്തിച്ചായിരുന്നു വില്‍പ്പന. രണ്ടു മൂന്നു വര്‍ഷങ്ങള്‍ […]

മനസ്സില്‍ മായാതെ സലാവത് ഫിദായിയുടെ പെന്‍സില്‍ രൂപങ്ങള്‍

മനസ്സില്‍ മായാതെ സലാവത് ഫിദായിയുടെ പെന്‍സില്‍ രൂപങ്ങള്‍

ക്യാമറ, പുസ്തകം, ബഹുനില കെട്ടിടം, ഗിറ്റാര്‍ , ബുര്‍ജ് ഖലീഫ, ഈഫല്‍ ടവര്‍ തുടങ്ങി നിരവധി രൂപങ്ങള്‍ ചെറിയ പെന്‍സില്‍ മുനകളില്‍ മനോഹരമായി ഒതുക്കപ്പെട്ടു ഷാര്‍ജ: മുപ്പത്തിയഞ്ചാമത് ഷാര്‍ജ പുസ്തകോത്സവം അവസാനിച്ചിട്ടും മനസ്സില്‍ മായാതെ കുറെ പെന്‍സില്‍ രൂപങ്ങള്‍ ഇപ്പോഴുമുണ്ട്. ബുക്ക് ഫെയര്‍ബ്രോഷറുകളില്‍ തുടങ്ങി പുസ്തകോത്സവത്തിന്റെ പ്രധാനപരിപാടികള്‍ അരങ്ങേറിയ വേദികളില്‍ വരെ ആലേഖനം ചെയ്യപ്പെട്ട സലാവത് ഫിദായിയുടെ പെന്‍സില്‍ മുന ശില്പങ്ങള്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന്റെ പ്രോഗ്രാം ബ്രോഷറുകള്‍ കണ്ടപ്പോള്‍ മുതല്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ഇപ്പോള്‍ സര്‍വ്വവും ഗ്രാഫിക്‌സ് […]

ശ്രീകാന്ത് ജിച്കര്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ഡിഗ്രികള്‍ സമ്പാദിച്ച ഇന്ത്യക്കാരന്‍

ശ്രീകാന്ത് ജിച്കര്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ഡിഗ്രികള്‍ സമ്പാദിച്ച ഇന്ത്യക്കാരന്‍

42 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 20 ഡിഗ്രികള്‍ ലിംകാം ബുക്കില്‍ ഇടംനേടിയ മോസ്റ്റ് ക്വോളിഫൈഡ് ഇന്ത്യക്കാരന്‍ ജീവിതത്തില്‍ ഒരു ഡിഗ്രിയെടുക്കുമ്പോഴേക്കും മതിയാകുന്ന നമുക്ക് നമ്മുടെ നാട്ടില്‍ തന്നെ ഡിഗ്രികള്‍ വാരിക്കൂട്ടിയ ശ്രീകാന്ത് ജിച്കര്‍ എന്ന മനുഷ്യന്റെ ജീവിതകഥ കേട്ടാല്‍ ഒരു പക്ഷേ വിശ്വാസം വരില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇന്ത്യക്കാര്‍ അത്രയേറെയൊന്നും ശ്രദ്ധിച്ചിട്ടില്ലാത്ത വ്യക്തിത്വം. നാഗ്പൂരിലെ ഒരു മറാത്തി കുടുംബത്തില്‍ 1954 ല്‍ ജനിച്ചു. പിന്നീട് ഐ.എ.എസ്, ഐ.പി.എസ്, ഡോക്ടര്‍, അഡ്വകെറ്റ്, എം.ബി.എ, എം.എ, പി.എച്ച്.ഡി, ചെറുപ്പക്കാരനായ എം.എല്‍.എ, ചിത്രകാരന്‍, […]

മാറുന്ന കാലവസ്ഥ: വയനാട്ടില്‍ മരമഞ്ഞള്‍ പുഷ്പ്പിച്ചു

മാറുന്ന കാലവസ്ഥ: വയനാട്ടില്‍ മരമഞ്ഞള്‍ പുഷ്പ്പിച്ചു

  കല്‍പ്പറ്റ: അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതും അത്യപൂര്‍വ്വമായി പുഷ്പ്പിക്കുന്നതുമായ മരമഞ്ഞള്‍ വയനാട്ടില്‍ പുഷ്പ്പിച്ചു. ജൈവവൈവിധ്യത്തിന്റെ കലവറയായ പേര്യ- കുഞ്ഞോം ജീന്‍പൂള്‍ മേഖലയില്‍പ്പെട്ട ബോയ്‌സ് ടൗണിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മരമഞ്ഞള്‍ പുഷ്പ്പിച്ചത്. മനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ്സ് സൊസൈറ്റിക്ക് കീഴിലാണ  ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുന്നത്. ബ്രഹ്മഗിരി മലനിരകളില്‍ പ്പെട്ട കൊട്ടിയൂര്‍ വനമേഖലയിലെ പാല്‍ചുരത്തിന്റെ മേല്‍ത്തട്ടാണ് ബോയ്‌സ് ടൗണ്‍.  നിത്യഹരിത വനങ്ങളിലും ഈര്‍പ്പം കൂടിയതും ഫലപുഷ്ടിയുള്ളതുമായ മണ്ണിലും മരമഞ്ഞള്‍ വളരും. ഇന്ത്യ കൂടാതെ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള […]

മഴപെയ്യാതെ മഴക്കാലം: വയനാട് ആശങ്കയുടെ നിഴലില്‍

മഴപെയ്യാതെ മഴക്കാലം: വയനാട് ആശങ്കയുടെ നിഴലില്‍

കല്‍പ്പറ്റ: വയനാടിന്റെ ഓര്‍മ്മകളിലൊന്നുമില്ലാത്തവിധം മഴ ജില്ലയെ കൈയ്യാഴിയുന്നു.കോരിച്ചൊരിയുന്ന മഴ പെയ്യേണ്ട കാലത്ത് വെയില്‍ പരന്ന കാഴ്ച ഈ നാടിനെ ആശങ്കയിലാഴ്ത്തുകയാണ്. ഇനിയും ഉറവെയടുക്കാത്ത കിണറുകളും ജലാശയങ്ങളും മഴക്കാലത്തെ വേറിട്ട കാഴ്ചയായി. കടുത്ത വര്‍ളച്ചയെ പിന്നിട്ടെത്തിയ മഴക്കാലത്തും മഴ ശക്തിപ്രാപിക്കാത്തതിനാല്‍ കിണറുകളില്‍ പോലും വെള്ളമില്ലൊണ് മിക്ക ഗ്രാമങ്ങളിലെയും പരാതി. പുഴകളിലും തോടുകളിലും നീരൊഴുക്ക് വേണ്ടവിധം ഇനിയുമായിട്ടില്ല. മലനിരകളില്‍ നിന്നുമുള്ള കാട്ടരുവികളുടെ ഒഴുക്കും കുറഞ്ഞതോടെ ശേഷിക്കുന്ന വെള്ളമെല്ലാം വലിഞ്ഞുപോകാന്‍ ദിവസങ്ങള്‍ മതിയാകും. തുലാമഴയും ഈ നാട്ടില്‍ പെയ്തില്ല.നെല്‍കര്‍ഷകരുടെ ദുരിതമാണ് ഇരട്ടിക്കുന്നത്. […]

സുഷുമ്‌നാ നാഡിക്കുള്ള തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്തി

സുഷുമ്‌നാ നാഡിക്കുള്ള തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്തി

നട്ടെല്ലിലെ പ്രധാന നാഡീവ്യൂഹമായ സുഷുമ്‌നാ നാഡിക്ക് പറ്റുന്ന ക്ഷതങ്ങള്‍ക്ക് പരിഹാരവുമായി ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. സുഷുമ്‌നയിലെ പൊട്ടലുകള്‍ ഭേതമാക്കാന്‍ കഴിയുന്ന പ്രോട്ടീനുകളെയാണ് കണ്ടത്തിയതത്. ഇവയുടെ ഉപയോഗത്തിലൂടെ നാഡികോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ആകുമെന്നും മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും വിജയകരമാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

എന്‍.ഡി.ടി.വി വിലക്ക് ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു

എന്‍.ഡി.ടി.വി വിലക്ക് ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി ഇന്ത്യ ചാനലിന് ഒരുദിവത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എന്‍.ഡി.ടി.വി നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവുണ്ടായാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കേന്ദ്ര തീരുമാനത്തിന് പിന്നിലുണ്ട്. എന്‍ ഡി ടിവി പ്രൊമോട്ടര്‍ പ്രണോയ് റോയും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡുമന്ത്രി വെങ്കയ്യ നായിഡുവും നേരത്തെ കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നിരോധനം മരവിപ്പിച്ചു കൊണ്ടുള്ള […]

ഏഴ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റികള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഏഴ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റികള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഇന്ത്യയുടെ ഏഴ് എംബസ്സികള്‍ ഹാക്ക് ചെയ്യപ്പെട്ടതായി നെതര്‍ലാന്റിലെ രണ്ട് ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. സൗത്ത് ആഫ്രിക്ക, ലിബിയ, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ് , മലായി, മാലി, റൊമാനിയ എന്നിവിടങ്ങളിലെ എംബസിസൈറ്റുകളാണ് ഹാക്ക് ചെയ്യ്തതായി അവകാശപ്പെടുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളുടെ ലോഗ് ഇന്‍ വിവരങ്ങള്‍, പ്രവാസികളുടെ പേര്, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഇ-മെയില്‍ വിവരങ്ങള്‍, ഫോണ്‍ നംമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നു. ഹാക്കേര്‍സ് ആണെന്നുകരുതുന്ന കാപുസ്ട്ക്‌സി, കാസിമിയേഴ്‌സ് എന്നിവര്‍ ട്വിറ്ററിലൂടെയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി

വൃദ്ധസദനങ്ങള്‍ ആര്‍ക്കു വേണ്ടി

  ഒരു വയോജനദിനം കൂടി കടന്നു പോയി. പ്രവാസലോകത്തു നിന്നും ശരാശരി മലയാളി മനസുകളിലെ ഉത്കണ്ഠയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. നൊന്തു പെറ്റ വയറിന്റെ രോദനം, ഒരു പുരുഷായുസ്സു മുഴുവന്‍ ഹോമിക്കപ്പെട്ടവന്റെ നെഞ്ചിടിപ്പ്, ഇതൊന്നും കേള്‍ക്കാനോ മനസിലാക്കാനോ ബുദ്ധിവികാസം വരാത്ത ഒരു തലമുറയിലൂടെയാണ് നാം കടന്നു പോകുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജയും സങ്കടവുമല്ല, മറിച്ച് വല്ലാത്തൊരു ഭീതിയാണ് മനസില്‍. നാം, നമ്മുടെ തലമുറ എന്താണ് ലക്ഷ്യമിടുന്നത്? പണവും പദവിയും വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ ജീവന്‍ നല്‍കി ഉശിരും ഉയിരും പ്രദാനം ചെയ്ത […]