വിപ്ലവം തുപ്പുന്ന പാര്‍ട്ടികള്‍ ചെകുത്താന്‍ സേവക്കെതിരെ കോടതി കയറാന്‍ എന്നാണു ധൈര്യം കാണിക്കുക!

വിപ്ലവം തുപ്പുന്ന പാര്‍ട്ടികള്‍ ചെകുത്താന്‍ സേവക്കെതിരെ കോടതി കയറാന്‍ എന്നാണു ധൈര്യം കാണിക്കുക!

കൊച്ചി: ആള്‍ ദൈവങ്ങള്‍ ചെകുത്താന്റെ അവതാരങ്ങളാണെന്ന് നടന്‍ ജോയ് മാത്യു. ആള്‍ ദൈവങ്ങള്‍ എന്നതിന് പകരം ചെകുത്താനെന്നും ആരാധകര്‍ എന്നതിന് അടിമകളെന്നോ ചെകുത്താന്‍ സേവക്കാര്‍ എന്നോ പറഞ്ഞു ശീലിച്ചാല്‍ പാവം ദൈവവിശ്വാസികള്‍ ഹാപ്പിയാകുമെന്നും ജോയ് മാത്യു. ഇമ്മാതിരി ചെകുത്താന്മാര്‍ക്കും അവരുടെ അടിമകള്‍ക്കും വളരാന്‍ പറ്റിയ മണ്ണാണൂ നമ്മുടെ രാജ്യം എന്ന് വീണ്ടും വീണ്ടും നമ്മള്‍ തെളിയിച്ചു കൊണ്ടിരിക്കയാണു ഒരു ബലാല്‍സംഗിക്ക് കോടതി ശിക്ഷവിധിക്കും മുന്‍പേ മുപ്പത്തിയാറൂപേരുടെ ജീവന്‍ ബലി നല്‍കേണ്ടി വരുന്ന ഒരവസ്ഥ ഭീകരമാണ്. ഇങിനെയുള്ള ചെകുത്താന്മാരുടെ […]

പെണ്‍ ചേലാകര്‍മം; ഞെട്ടിക്കുന്ന അനുഭവവുമായി ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ്

പെണ്‍ ചേലാകര്‍മം; ഞെട്ടിക്കുന്ന അനുഭവവുമായി ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ്

കൊച്ചി: സ്ത്രീകളുടെ ചേലാകര്‍മം എന്ന ദുരാചാരത്തെക്കുറിച്ച് ഞെട്ടലോടെയാണ് കേരളം ചര്‍ച്ചചെയ്ത് തുടങ്ങിയത്. എന്നാല്‍, ഇത് ആദ്യമായല്ല, ഈ പ്രബുദ്ധകേരളത്തില്‍ ചേലാകര്‍മം നടക്കുന്നതെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഗവേഷണ വിദ്യാര്‍ത്ഥി രംഗത്തെത്തി. ഷാനി.എസ്.എസ് എന്ന വിദ്യാര്‍ത്ഥിനി ഇത് സംബന്ധിച്ച് തന്റെ സ്വന്തം അനുഭവം തന്നെയാണ് വിവരിക്കുന്നത്. ഷാനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, ഞാന്‍ ഷാനി എസ്.എസ്. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചു. ഇപ്പോള്‍ ഗവേഷക വിദ്യാര്‍ഥിനി. മാതൃഭൂമി പത്രത്തില്‍ വന്ന (27/08/’17) ‘കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും ചേലാകര്‍മം’ എന്ന വാര്‍ത്തയാണ് ഈ കുറിപ്പെഴുതാന്‍ […]

ഗണേശോല്‍സവം: പൊരുളും, വിഗ്രഹ പൂജയുടെ ചരിത്രവും

ഗണേശോല്‍സവം: പൊരുളും, വിഗ്രഹ പൂജയുടെ ചരിത്രവും

പ്രതിഭാരാജന്‍ കൊല്ലവര്‍ഷം ചിങ്ങത്തിലെ ശുക്ല പക്ഷത്തിലാണ് ഗണേശോല്‍സവം. അന്നു തന്നെയാണ് ഗണേശന്റെ ജന്മദിനമെന്നും ഒരു വാദമുണ്ട്. പത്തു ദിവസം നീണ്ടു നില്‍ക്കുന്നതാണ് മഹോല്‍സവം. വീടുകളിലും പൊതു സ്ഥലങ്ങളിലും ഗണേശ വിഗ്രഹം സ്ഥാപിക്കും. രാവിലെയും വൈകുന്നേരങ്ങളിലും പൂജ. വൈവിധ്യമാര്‍ന്ന നാടന്‍ കലാ രൂപങ്ങളും, നൃത്ത നൃത്ത്യങ്ങളും, കുട്ടികള്‍ക്കായുള്ള മല്‍സരങ്ങളും അരങ്ങേറും. ഇന്ത്യയിലും, പുറത്ത് നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് അടക്കം ഏതാനും രാജ്യങ്ങളില്‍ ഗണേശ ചതുര്‍ത്ഥി എന്ന പേരില്‍ ഈ വാരം ആഘോഷിക്കുന്നു. എന്താണ് ചതുര്‍ത്ഥി? നൂറ്റാണ്ടുകള്‍ക്കും അപ്പുറം മഹാരാഷ്ട്രയിലെ […]

ലൈംഗിക വൈകൃതം അതിരു വിടുന്നു: അങ്കണ്‍വാടികളും, ആരോഗ്യ പ്രവര്‍ത്തകരും നോക്കുകുത്തികള്‍, നേര്‍ക്കാഴ്ച്ചകള്‍….

ലൈംഗിക വൈകൃതം അതിരു വിടുന്നു: അങ്കണ്‍വാടികളും, ആരോഗ്യ പ്രവര്‍ത്തകരും നോക്കുകുത്തികള്‍, നേര്‍ക്കാഴ്ച്ചകള്‍….

പ്രതിഭാരാജന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന 16കാരനായ മകനുമായി വേള്‍ച്ച പങ്കിടാന്‍ പിതാവ് ഗള്‍ഫില്‍ നിന്നും തിരിക്കുക, നാട്ടില്‍ വന്നാല്‍ പോകുന്നതു വരെ ഭാര്യക്കു പുറമെ സ്വന്തം മോനേയും ഉപയോഗിച്ചു രസിക്കുക. ഞെട്ടറ്റു വീഴുകയാണ് നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍. വിടില്ല, സമൂഹം കല്ലെറിഞ്ഞു കൊല്ലുമെന്ന് ഭയപ്പെട്ട് രാജ്യം വിടാനൊരുങ്ങിയ ഇയാളെ കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ കെ. സുനില്‍ കുമാര്‍ നാടകിയമായി പിടികൂടി ജയിലിലടച്ചിരിക്കുന്നു. ‘സ്വന്തം ഇന്ദ്രിയങ്ങളോടു വേണം ആദ്യം പൊരുതി ജയിക്കാന്‍. അതു സ്വന്തം വീട്ടില്‍ നിന്നും വേണം […]

രാജപുരത്തും, ചെറുവത്തൂരും ആഘോഷം നേര്‍ക്കാഴ്ച്ചകള്‍…

രാജപുരത്തും, ചെറുവത്തൂരും ആഘോഷം നേര്‍ക്കാഴ്ച്ചകള്‍…

1839 ആഗസ്റ്റ 19നാണ് ആദ്യ ഫോട്ടോയുടെ പിറവിയെന്നതാണ് ചരിത്രം. ഫ്രാന്‍സിലാണിതിന്റെ പിറവി. ഇന്ന് പോക്കറ്റിലിട്ടു നടക്കുന്ന, കുളിമുറിയില്‍ മാത്രമല്ല, കീശയിലിരിക്കുന്ന പേനത്തുമ്പില്‍ വരെ ക്യാമറകള്‍. എത്ര വേഗതയിലായിരുന്നു വളര്‍ച്ച. ആദ്യമൊക്കെ ഇരുട്ടു മുറികളായിരുന്നു പഥ്യം. പിന്നീട് വെളിച്ചത്തിലേക്കു വന്നു തുടങ്ങി. അഭ്രപാളിയില്‍ നിന്നും സെല്ലിലോയ്ഡിലേക്കും, ക്രോമാറ്റിക്കില്‍ നിന്നും പാന്‍ ക്രമാറ്റിലേക്കുമായി അടുത്ത വളര്‍ച്ച. പിന്നീടാണ് ഷീറ്റ് ഫിലിം വന്നത്. അവിടുന്നുള്ള ചാട്ടമാണ് റോള്‍ ഫിലിം. അടുത്തു തന്നെ ലായനിയില്‍ നിന്നും മുക്തി നേടി ഇലക്രോട്ടിക്ക് പാത വഴി […]

ആര്‍.എസ്.എസും, ഡിവൈഎഫ്ഐയും ജനങ്ങളെ വെല്ലു വിളിക്കുന്നു

ആര്‍.എസ്.എസും, ഡിവൈഎഫ്ഐയും ജനങ്ങളെ വെല്ലു വിളിക്കുന്നു

പ്രതിഭാ രാജൻ ബി ജെ പി – ആര്‍ എസ് എസ് ശക്തി കേന്ദ്രമായ കോട്ടപ്പാറയില്‍ വെച്ചായിരുന്നു ഇത്തവണ ഡി വൈ എഫ് ഐയുടെ സ്വാതന്ത്ര്യ ദിനാഘോഷം. യുവജന പ്രതിരോധ സംഗമം എന്നാണ് അവരതിനു പേരിട്ടു വിളിച്ചത്. ‘നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഞങ്ങള്‍ കോട്ടപ്പാറയില്‍ സംഗമിക്കുന്നതെന്നാണ് അവര്‍ ജനങ്ങളോട് പറഞ്ഞിരുന്നത്. ഇങ്ങനെയൊരു ദേശീയാഘോഷം നടത്തേണ്ടുന്ന സ്ഥലവും പരിസരവും ആഘോഷ വേളകളെ സമ്പന്നമാക്കാന്‍ പറ്റിയ സാഹചര്യത്തിലാണോ എന്ന പോലീസിന്റെ ആശങ്ക അവര്‍ മുഖവിലക്കെടുത്തിരുന്നില്ല. […]

രാജ്യം എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവില്‍

രാജ്യം എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവില്‍

‘ സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്യം തന്നെ അമൃതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം ‘ ഇന്ന് ആഗസ്റ്റ് 15 ; നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജനതയെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നമ്മുടെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഇതാ വീണ്ടുമൊരു സ്വാതന്ത്യദിനം. ലക്ഷക്കണക്കിനാളുകള്‍ നീണ്ട നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം . ‘ഞാനില്ലെങ്കിലും വരും തലമുറയെങ്കിലും ഇവിടെ തലയുയര്‍ത്തി കഴിയണമെന്നാഗ്രഹിച്ച നമ്മുടെ പൂര്‍വ്വികരായ ധീര ദേശാഭിമാനികള്‍ […]

കാണം വില്‍ക്കാതെ ഓണമുണ്ണാന്‍ 800 കോടി കടമെടുക്കുന്നു

കാണം വില്‍ക്കാതെ ഓണമുണ്ണാന്‍ 800 കോടി കടമെടുക്കുന്നു

ഓണം കടന്നു വരുന്നു. ശമ്പളത്തിനു പുറമെ ഉല്‍സവബത്തയും ക്ഷേമ പെന്‍ഷനുകളുടേയും വിതരണത്തിനു സമയമായി. ഖജാനാവിലെ നീക്കിയിരിപ്പ് ഒന്നിനും തികയില്ല. കടം വാങ്ങാതെ തരമില്ലെന്നും, 800 കോടി ചോദിച്ചിട്ടുണ്ടെന്നും ധനകാര്യ വകുപ്പു മന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി. നിലവില്‍ വന്നതോടെ നികുതി പിരിവില്‍ വന്ന വ്യതിയാനം മറികടക്കാനാണ് വായ്പ. റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന പത്തുവര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെയാണ് വായ്പ തരപ്പെടുത്തുന്നതെന്ന് ധനമന്ത്രി പറഞ്ഞു. എട്ടു മുതല്‍ ഒമ്പതു ശതമാനം വരെയാണ് പലിശ. റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന […]

സാക്ഷര നവ കേരളത്തിന്റെ ജീര്‍ണ്ണിച്ച ജാതി വെറിയെ നമുക്ക് ചോദ്യം ചെയ്യാം

സാക്ഷര നവ കേരളത്തിന്റെ ജീര്‍ണ്ണിച്ച ജാതി വെറിയെ നമുക്ക് ചോദ്യം ചെയ്യാം

സസെക്സ് സര്‍വകലാശാലയില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥിയ്ക്ക് കേരളത്തില്‍ സഹിക്കേണ്ടിവന്ന ഗതികേടുകള്‍ കാസര്‍കോട് സ്വദേശി ബിനേഷ് ബാലന്‍ തുറന്നു പറയുന്നു. പോരാട്ടത്തിന്റെ വിജയമാണ് ബിനേഷ് ആഘോഷിക്കുന്നത്. തുറന്നുപറയാതെ മനസിന്റെ ഉള്ളറകളില്‍ അയാള്‍ അടക്കിപ്പിടിച്ച ദളിദ് ബലിയാടാകപ്പെടലിന്റെ വേദനകള്‍ സമൂഹത്തിന് മുന്നില്‍ തുറക്കാന്‍ ഇത്രയും കാലം വേണ്ടിവന്നു, അവന്. ബിനേഷ് ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ : കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐക്കാര്‍ എന്നെ തല്ലി.. ഞാനിതും തുറന്നു പറയുകയാണ്. രോഹിത് വെമുലയ്ക്കും ഉത്തരേന്ത്യയിലെ ദളിതര്‍ക്കുമെല്ലാം വേണ്ടി ശബ്ദിക്കുന്നവരും സമരം ചെയ്യുന്നവരുമാണ് ഇടതുപക്ഷ […]

സ്ത്രീധന പീഡന കേസ്: ദുരൂപയോഗം തടയണമെന്ന്കോടതി

സ്ത്രീധന പീഡന കേസ്: ദുരൂപയോഗം തടയണമെന്ന്കോടതി

ഒരാഴ്ച്ചത്തെ അവധിക്കു നാട്ടില്‍ വന്നു. നേരമില്ല, പെണ്ണു കെട്ടി ഉടന്‍ തിരിച്ചു പോകണം. ശരീരമാസകലം വെള്ള ചൂരിദാറില്‍ മുക്കി വെച്ച മാലാഖയേപ്പോലുള്ള പെണ്ണിനെ ആദ്യ നോട്ടത്തില്‍ തന്നെ ഇഷ്ടപ്പെട്ടു. ആദ്യരാത്രിയെത്തുമ്പോഴാണ് മനസിലായത്, അവള്‍ക്ക് സോറിയാസിസായിരുന്നു. ചൊറിഞ്ഞ് വൃണം വരാത്ത ഒരിഞ്ചു ഇടമില്ല ദേഹത്ത്. ഛര്‍ദ്ദിച്ചു പോയത്രെ ആ മണവാളന്‍. അടുത്ത ദിവസം അതിരാവിലെത്തന്നെ അയാള്‍ രാജ്യം വിട്ടു. പിന്നീട് വന്നപ്പോള്‍ ജയിലിലുമായി. ജയില്‍ ശിക്ഷ അനുഭവിച്ചതിലല്ല, സങ്കടം. അമ്മയും പെങ്ങന്മാര്‍ അടക്കം കോടതി തിണ്ണ നിരങ്ങേണ്ടി വന്നു. […]

1 7 8 9 10 11 13