എറണാകുളത്ത് ഒന്നര വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു

എറണാകുളത്ത് ഒന്നര വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു

കൊച്ചി: എറണാകുളം മരടില്‍ ഒന്നരവയസ്സുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇന്ന് ഉച്ചയ്ക്ക് വീടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ച് വലിച്ച് പുറത്തിടുകയായിരുന്നു. ആക്രമണത്തില്‍ കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേര്‍ക്ക് കൂടി നായയുടെ കടിയേറ്റിട്ടുണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കും

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിക്കും. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കുക. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നത്. കാവ്യയുടെ ഡ്രൈവറും കൊച്ചിയിലെ അഭിഭാഷകനും ചേര്‍ന്നാണ് സാക്ഷികളെ സ്വാധീനിക്കാന്‍ […]

ഹൃദ്യം: കുട്ടികള്‍ക്കായി സൗജന്യ ഹൃദയ ചികിത്സ പദ്ധതി കെ.കെ ശൈലജ ടീച്ചര്‍

ഹൃദ്യം: കുട്ടികള്‍ക്കായി സൗജന്യ ഹൃദയ ചികിത്സ പദ്ധതി കെ.കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ജനനസമയത്ത് സങ്കീര്‍ണ്ണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിയുടെ സേവനത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്താദ്യമായാണ് വെബ്‌സൈറ്റ് രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനം നടത്തുന്നത്. കേരള സര്‍ക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രമവുമാണ് ഇതിനുള്ള ഫണ്ട് നല്‍കുന്നത്. രോഗം നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ hridyam.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അത്യാഹിത […]

ബാലാവകാശവും ബാലസുരക്ഷയും: പ്രാധാന്യം വിളിച്ചോതി മണല്‍ശില്‍പ പ്രദര്‍ശനം

ബാലാവകാശവും ബാലസുരക്ഷയും: പ്രാധാന്യം വിളിച്ചോതി മണല്‍ശില്‍പ പ്രദര്‍ശനം

കാസറഗോഡ്: ജില്ലാശിശുസംരക്ഷണ യൂണിറ്റിന്റെയും സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശവാരാചരണം 2017ന്റെ ഭാഗമായി ബേക്കല്‍ ബീച്ചില്‍ മണല്‍ശില്‍പ പ്രദര്‍ശനം നടത്തി. കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന ബാനറില്‍ അവബോധരൂപീകരണത്തിനായാണ് മണല്‍ശില്‍പ പ്രദര്‍ശനം നടത്തിയത്. ശ്യാമശശി, ദേവദാസ്, ശ്യാമപ്രസാദ്, അഭിരാം, അവിനാഷ് തുടങ്ങിയ ശില്‍പികളാണ് മണല്‍ശില്‍പ നിര്‍മ്മാണം നടത്തിയത്. പ്രദര്‍ശനത്തിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ജില്ലാകളക്ടര്‍ ജീവന്‍ ബാബു.കെ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി അധ്യക്ഷത വഹിച്ചു. ജില്ലാശിശു സംരക്ഷണ ഓഫീസര്‍ പി.ബിജു സ്വാഗതം […]

ഭിന്നശേഷിക്കാരുടെ ജീവിതം ഭദ്രമാക്കാന്‍ പൊതുസമൂഹം ഒന്നിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

ഭിന്നശേഷിക്കാരുടെ ജീവിതം ഭദ്രമാക്കാന്‍ പൊതുസമൂഹം ഒന്നിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: ജന്മനാ ഇരുകാലുകളും തളര്‍ന്ന ഭവിഷത്തും ഒന്‍പതുവര്‍ഷം മുമ്പ് നിര്‍മ്മാണ ജോലിക്കിടെ അപകടത്തില്‍ ഇരുകാലുകളും തളര്‍ന്നുപോയ നാരായണനും പറഞ്ഞറിയിക്കുവാനാകാത്ത സന്തോഷത്തിലാണ്. അഡൂരില്‍ പ്ലസ് ടുവിന് പഠിക്കുന്ന ഭവിഷത്തിന് ഇനി റിക്ഷയെ ആശ്രയിക്കാതെ സ്‌കൂളില്‍ പോകാം. അന്‍പതുകാരനായ നാരായണനും ഒറ്റയ്ക്ക് സ്വന്തം വാഹനത്തില്‍ വീട്ടില്‍ നിന്നും പുറത്തു പോയിവരാം. ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ജില്ലാതല കര്‍മ്മ പദ്ധതിയോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്ത മുച്ചക്ര വാഹനങ്ങള്‍ ലഭിച്ചതോടെയാണ് […]

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സാസൗകര്യം ഫലപ്രദമാക്കണമെന്ന് സിപിഐ എം കാസര്‍കോട് ഏരിയാ സമ്മേളനം

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സാസൗകര്യം ഫലപ്രദമാക്കണമെന്ന് സിപിഐ എം കാസര്‍കോട് ഏരിയാ സമ്മേളനം

അതൃക്കുഴി: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സാസൗകര്യം ഫലപ്രദമാക്കണമെന്ന് സിപിഐ എം കാസര്‍കോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടുന്നുണ്ടെങ്കിലും അത് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ല. നിത്യേന നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന കാസര്‍കോട് ജനറല്‍ ആശുപതിയില്‍ പ്രധാനപ്പെട്ട പല യൂണിറ്റും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. കണ്ണ് ഓപ്പറേഷന്‍ നടക്കാതായിട്ട് മാസങ്ങളായി. ഡയാലിസിസിന്റെ പ്രവര്‍ത്തനവും തൃപ്തികരമല്ല. രണ്ട് വെന്റിലേറ്ററുണ്ടെങ്കിലും ഒരെണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളു. ഗര്‍ഭിണികള്‍ക്ക് ആവശ്യമായി വരുന്ന സ്‌കാനിങ്ങിന് സ്വകാര്യ സ്ഥാപനങ്ങളെ […]

ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്ന് മാനുഷി

ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്ന് മാനുഷി

തന്റെ സൗന്ദര്യ രഹസ്യം ആരാധകര്‍ക്കായി പങ്കുവെച്ച് ലോകസുന്ദരി മാനുഷി ചില്ലര്‍. നമാമി അഗര്‍വാള്‍ എന്ന ന്യൂട്രീഷ്യനിസ്റ്റിന്റെ ഡയറ്റ് ടിപ്‌സാണ് മാനുഷി പിന്തുടര്‍ന്നിരുന്നത്.അവ നോക്കാം. പ്രാതല്‍ ഒഴിവാക്കരുത്. ഒഴിവാക്കിയാല്‍ ദിവസം മുഴുവനും വിശപ്പ് തോന്നിക്കൊണ്ടിരിക്കും. കൃത്യ സമയത്ത് ചെറിയ അളവുകളില്‍ ഭക്ഷണം കഴിയ്ക്കണം. ഇങ്ങനെ ചെയ്താല്‍ കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള നമ്മള്‍ വെറുതെ കൊറിക്കുന്ന ഭക്ഷണം ഒഴിവാക്കാന്‍ കഴിയും. മധുരം പാടെ ഒഴിവാക്കുക, റിഫൈന്‍ഡ് ഷുഗര്‍ ഒട്ടും ഉപയോഗിക്കരുത്. ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഉറക്കമാണെന്നാണ് മാനുഷി പറയുന്നത്. ദിവസവും […]

നാള്‍മരം മുറിക്കല്‍, കുല കെട്ടല്‍ ചടങ്ങും, ഫണ്ട് ഉദ്ഘാടനവും നടന്നു

നാള്‍മരം മുറിക്കല്‍, കുല കെട്ടല്‍ ചടങ്ങും, ഫണ്ട് ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട്: കാരാട്ട് തറവാട് ഡിസംബര്‍ 26, 27 ദിവസങ്ങളില്‍ നടത്തുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നാള്‍മരം മുറിക്കല്‍, കുല കെട്ടല്‍ ചടങ്ങും, ഫണ്ട് ഉദ്ഘാടനവും നടന്നു. മന്ന്യോട്ട് ദേവാലയത്തിലെ ആചാര്യ സ്ഥാനികമാരുടെയും, മുറിനാവി മുത്തപ്പന്‍ മടപ്പുര മടയന്‍ കെ.വി.നാരായണന്റെയും, കാര്‍മികത്വത്തില്‍ നാള്‍മരം മുറിക്കല്‍, കുല കെട്ടല്‍ ചടങ്ങും നടന്നു. തുടര്‍ന്ന് കണ്ടത്തില്‍ ഉമ്പിച്ച് അമ്മ ആദ്യ ഫണ്ട് നല്‍കി. ചിങ്ക, വേണു പെരുമലയന്‍, എന്നിവര്‍ക്ക് അടയാളം കൊടുത്തു. കമ്മിറ്റി പ്രസിണ്ട് ഗംഗാധരന്‍ ആലയി അധ്യക്ഷത വഹിച്ചു. സെക്രട്ടറി […]

ഡോളറിനെതിരെ രൂപക്ക് വീണ്ടും തകര്‍ച്ച

ഡോളറിനെതിരെ രൂപക്ക് വീണ്ടും തകര്‍ച്ച

വിദേശ നാണ്യ വിനിമയത്തില്‍ ഡോളറിനെതിരെ രൂപക്ക് തകര്‍ച്ച. ഒരു ഡോളറിന്റെ മൂല്യം 65.06 രൂപയായി. അഞ്ചു പൈസയാണ് രൂപക്ക് തിങ്കളാഴ്ച രാവിലെയുണ്ടായ ഇടിവ്. വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടിയതാണ് രൂപക്ക് തിരിച്ചടിയായത്.

1 2 3 677