കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേര്‍സ് യൂണിയന്‍ ഹൊസ്ദുര്‍ഗ്ഗ് യൂണിറ്റ് കണ്‍വെന്‍ഷന്‍

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേര്‍സ് യൂണിയന്‍ ഹൊസ്ദുര്‍ഗ്ഗ് യൂണിറ്റ് കണ്‍വെന്‍ഷന്‍

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണം അടയന്തിരമായി നടപ്പിലാക്കുക, പെന്‍ഷന്‍ക്കാരുടെ ചികിത്സാ പദ്ധതി ഉടന്‍ നടപ്പിലാക്കുക, എന്നീ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ ഉന്നയിച്ചു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഹൊസ്ദുര്‍ഗ്ഗ് യൂണിറ്റ് (കെ.എസ്.എസ്.പി.യു) 26-ാം സംസ്ഥാന സമ്മേളളനത്തിന്റെ ഭാഗമായി നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് പി.കെ.മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ.മീനാക്ഷി അധ്യക്ഷനായി. ശില്പി വി.നാരായണ മാസ്റ്റരുടെ ഫോട്ടോ ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പുനായര്‍ അനാഛാനം ചെയ്തു. വി.വി.ബാലകൃഷ്ണന്‍, കൃഷ്ണന്‍ കുട്ടമത്ത്, എസ്.ഗോപാലകൃഷ്ണന്‍, എം.ശാരദ […]

ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ അക്ഷര മുറ്റത്ത് ഒത്തുകൂടി

ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ അക്ഷര മുറ്റത്ത് ഒത്തുകൂടി

ആലംപാടി: ആലംപാടി ഗവ സ്‌കൂള്‍ 97 എസ് എസ് എല്‍ സി ബാച്ച് അക്ഷരമുറ്റം 97എന്ന കൂട്ടായ്മ സംഘടിപിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയതു. സ്‌കൂളിലേക്ക് ടേബിള്‍ പ്രസിഡണ്ട് ഷാഹിന സലീം പ്രകാശ് മാഷ് പിടിഎ പ്രസിഡണ്ട് എന്നിവര്‍ക്ക് കൈമാറി. അക്ഷരമുറ്റത്തിന്റെ് പ്രവര്‍ത്തനം മറ്റുള്ള ബാച്ചിലുള്ളവര്‍ക്ക് മാതൃകാ അവട്ടെയെന്ന് അവര്‍ പ്രത്യാശിച്ചു. അഷ്‌റഫ് തൂകിയമൂല അദ്ധ്യക്ഷത വഹിച്ചു. മുന്‍ പിടിഎ പ്രസിഡണ്ട് മുഹമ്മദ് മുബാറക് ഹാജിയേയും സ്‌കൂളിന് പ്രധാന കവാടം നിര്‍മ്മിച്ച് നല്‍കിയ […]

ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച രതീഷ് കണ്ടടുക്കത്തിന് ലയണ്‍സ് കാഞ്ഞങ്ങാടിന്റെ ആദരവ്

ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച രതീഷ് കണ്ടടുക്കത്തിന് ലയണ്‍സ് കാഞ്ഞങ്ങാടിന്റെ ആദരവ്

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് ലയണ്‍സ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച രതീഷ് കണ്ടടുക്കത്തിനെ ആദരിച്ചു. ചടങ്ങില്‍ പ്രസിഡണ്ട് എന്‍.അനില്‍കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി സി.കുഞ്ഞിരാമന്‍ നായര്‍, ശ്രീകണ്ഠന്‍ നായര്‍, ബാബു രാജേന്ദ്രഷേണായി ഡോ.ബലറാം നമ്പ്യാര്‍, സി.വിജയന്‍, പി.നാരയണന്‍ നായര്‍, പി.പി.കുഞ്ഞികൃഷ്ണന്‍, ടി.വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

മകളുടെ വിവാഹം നടത്താനിരുന്ന അച്ഛന് ‘പൗര്‍ണമി ‘ നല്‍കിയത് 70 ലക്ഷം

മകളുടെ വിവാഹം നടത്താനിരുന്ന അച്ഛന് ‘പൗര്‍ണമി ‘ നല്‍കിയത് 70 ലക്ഷം

രാജപുരം: മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ വിഷമിച്ചിരുന്ന പിതാവിന് ഭാഗ്യക്കുറി അടിച്ചു. മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ സ്വത്ത് പണയപ്പെടുത്താനൊരുങ്ങിയ പിതാവിന് ഭാഗ്യദേവത സമ്മാനിച്ചത് 70 ലക്ഷം രൂപ. വിവാഹത്തിന് പണം കണ്ടെത്താന്‍ വിഷമിച്ചിരുന്ന എം.കെ.രവീന്ദ്രനും ഭാര്യ കൈരളിയും സ്വത്ത് ബാങ്കില്‍ പണയം വച്ച് കിട്ടുന്ന പണം കൊണ്ട് മകളുടെ വിവാഹം നടത്താന്‍ ഒരുങ്ങവേയാണ് ഭാഗ്യക്കുറി അടിച്ച വിവരമറിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് ചുള്ളിക്കര അയറോട്ട് എരുമകുളത്തെ കൂലിപ്പണിക്കാരനായ എം.കെ.രവീന്ദ്രന് ഒന്നാം സമ്മാനമായി 70 […]

‘ജലതരംഗം’ ഡോക്യുഫിക്ഷനു തിരി തെളിഞ്ഞു

‘ജലതരംഗം’ ഡോക്യുഫിക്ഷനു തിരി തെളിഞ്ഞു

മുള്ളേരിയ: കുണ്ടാര്‍ എ യു പി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ സഹായത്തോടെ നിര്‍മിക്കുന്ന ‘ജലതരംഗം’ ഡോക്യുഫിക്ഷനു തിരി തെളിഞ്ഞു. ഭൂമിയെ നീലഗോളമാക്കി നിലനിര്‍ത്തുന്ന ജലത്തിന്റെ സമഗ്ര സൗന്ദര്യവും പ്രാധാന്യവും ഈ ലഘു ചിത്രം ചര്‍ച്ച ചെയ്യുന്നു. പള്ളങ്ങള്‍, തുരങ്കങ്ങള്‍, മതക്കങ്ങള്‍ എന്നിങ്ങനെയുള്ള സ്വാഭാവിക ജലസ്രോതസ്സുകളടക്കം തുളുനാടന്‍ പ്രകൃതി ബോധത്തിന്റെ അടയാളങ്ങള്‍ ചിത്രം കാട്ടിത്തരുന്നു. ജലത്തെ മുന്‍നിര്‍ത്തിയുള്ള ആഘോഷങ്ങളും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം ‘ജലതരംഗം’ പ്രമേയമാക്കുന്നു. കുമ്പള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൈലാസ മൂര്‍ത്തി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. […]

ശങ്കരംപാടിയില്‍ ജല സംരക്ഷണ യജ്ഞം

ശങ്കരംപാടിയില്‍ ജല സംരക്ഷണ യജ്ഞം

പടുപ്പ്: ഇ.എം.എസ് ഗ്രന്ഥാലയം ശങ്കരംപാടിയും, പടുപ്പ് വനിതാ സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കിണര്‍ റീചാര്‍ജ്ജുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പ്രൊഫസ്സര്‍ ഗോപാലകൃഷ്ണന്‍ ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ രാജന്‍, എം എ ബേബി, ബാങ്ക് സെക്രട്ടറി ശോഭന കുമാരി എന്നിവര്‍ നേതൃത്വം കൊടുത്തു. കിണര്‍ റീചാര്‍ജിങ്ങില്‍ മുഴുവന്‍ നാട്ടുകാരെയും സഹകരിപ്പിക്കാനും ജലക്ഷാമം ശാസ്ത്രീയമായി പരിഹരിക്കാനും ക്ലാസില്‍ തീരുമാനമായി

ദേവകിയുടെ കൊലപാതകം; പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല

ദേവകിയുടെ കൊലപാതകം; പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല

പനയാല്‍: പനയാല്‍, ബങ്ങാട്, കാട്ടിയടുക്കത്തെ ദേവകി(68)യുടെ കൊലയാളികളെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞില്ല. പ്രതികളെ കണ്ടെത്തുന്നതിനായി തുറന്ന പ്രത്യേക ക്യാമ്പ് ഓഫീസ് ക്രൈംബ്രാഞ്ച് അടച്ചുപൂട്ടി. ഇതോടെ കേസിന്റെ അന്വേഷണം പൂര്‍ണ്ണമായും നിലച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടിയടുക്കത്തെ വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ദേവകിയെ 2016 ജനുവരി 13ന് വൈകുന്നേരമാണ് സ്വന്തം വീട്ടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. അടച്ചുറപ്പില്ലാത്ത വീട്ടിനകത്തു കിടക്ക പായയില്‍ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു ജഡം കാണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ […]

മഴയും കാറ്റും ശക്തം; കുണ്ടാറില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു

മഴയും കാറ്റും ശക്തം; കുണ്ടാറില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു

മുള്ളേരിയ: ശക്തമായ കാറ്റിലും മഴയിലും കുണ്ടാര്‍ അമ്പിളിപ്പള്ളത്തെ വത്സലയുടെ വീട് തകര്‍ന്നു. അടുത്ത പറമ്പിലെ തെങ്ങു വീണാണ് പകുതി ഷീറ്റും ഓടും മേഞ്ഞ വീടിന്റെ പകുതി ഭാഗം തകര്‍ന്നത്. കാറ്റും മഴയുമായതിനാല്‍ തൊട്ടടുത്ത് താമസിക്കുന്ന അമ്മ നാരായണിയുടെ വീട്ടില്‍ പോയതിനാല്‍ വീട്ടിലാരും ഉണ്ടായിരുന്നില്ല. അഡൂര്‍, പാണ്ടി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ മഴ വ്യാപകമായ നാശം വിതച്ചു

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

കൊച്ചി : പെരുമ്പാവൂരിന് സമീപം ബസും കാറും കൂട്ടിയിച്ച അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ ഇടുക്കി ഏലപ്പാറ സ്വദേശികളായ ആറ് പേരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പുത്തന്‍പുരയ്ക്കല്‍ യേശുദാസിന്റെ മകന്‍ ജെറിന്‍(23), ഏലപ്പാറ ഫെയര്‍ഫീല്‍ഡ് എസ്റ്റേറ്റില്‍ സ്റ്റീഫന്റെ മകന്‍ ജീനീഷ് (22), മൂലയില്‍ വില്‍സന്റെ മകന്‍ വിജയന്‍ (30) സെബ്മിവാരി എസ്റ്റേറ്റില്‍ ഹരിയുടെ മകന്‍ കിരണ്‍(21), ചെമ്മണ്ണ് എസ്റ്റേറ്റില്‍ റോയിയുടെ മകന്‍ ഉണ്ണി(20) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ […]

റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓണ്‍ലൈനില്‍

റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓണ്‍ലൈനില്‍

റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓണ്‍ലൈനില്‍ സമര്‍പ്പിക്കാവുന്ന റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം ഈ മാസം അവസാനത്തോടെ എല്ലാ ജില്ലകളിലും നടപ്പാകുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇപ്പോള്‍ തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസിലും ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫീസിലും ഇപ്പോള്‍ ഇതു നടപ്പായിക്കഴിഞ്ഞു. ഈ സംവിധാനമുപയോഗിച്ച് റേഷന്‍കാര്‍ഡ് സംബന്ധിച്ച ഏത് ആവശ്യത്തിനും ബന്ധപ്പെട്ട ഓഫീസുകളില്‍ കയറിയിറങ്ങാതെതന്നെ അപേക്ഷ സമര്‍പ്പിക്കാമെന്നും മന്ത്രി പറഞ്ഞു. റേഷന്‍കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്ന റേഷന്‍കാര്‍ഡ് മാനേജ്മെന്റ് […]