ഭിന്നത പരിഹരിക്കും; മാണിയ്ക്ക് എന്‍ഡിഎയിലേക്ക് വരാമെന്ന് കുമ്മനം രാജശേഖരന്‍

ഭിന്നത പരിഹരിക്കും; മാണിയ്ക്ക് എന്‍ഡിഎയിലേക്ക് വരാമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കെ എം മാണിയ്ക്ക് എന്‍ഡിഎയിലേക്ക് വരാമെന്ന് കുമ്മനം രാജശേഖരന്‍. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസുമായുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ജയറാം ചിത്രം പഞ്ചവര്‍ണ തത്തയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയറാം ചിത്രം പഞ്ചവര്‍ണ തത്തയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന പഞ്ചവര്‍ണ തത്തയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്. ചിത്രത്തില്‍ ജയറാം മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് എത്തുന്നത്. അനുശ്രീ നായികയാകുന്ന പഞ്ചവര്‍ണതത്തയില്‍ സലീം കുമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

വാഹനാപകടത്തില്‍ എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു: നാല് പേര്‍ക്ക് പരുക്ക്

വാഹനാപകടത്തില്‍ എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു: നാല് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്നു ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ് വേയില്‍ വെച്ചാണ് അപകടം നടന്നത്. ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് മരിച്ചത്. ഡോക്ടര്‍മാര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. അപകടത്തില്‍ മറ്റു നാലു പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

രാജ്യസഭാ തെരഞ്ഞെടുപ്പ്; കേരളാ കോണ്‍ഗ്രസ് വിട്ടുനില്‍ക്കും

രാജ്യസഭാ തെരഞ്ഞെടുപ്പ്; കേരളാ കോണ്‍ഗ്രസ് വിട്ടുനില്‍ക്കും

കോട്ടയം: സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) വിട്ടുനിന്നേക്കും. എല്‍.ഡി.എഫിനോ യു.ഡി.എഫിനോ പിന്തുണ നല്‍കേണ്ടെന്ന തീരുമാനമാണ് പാര്‍ട്ടിയ്ക്കുള്ളത്. ഇന്ന് കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് ഇന്ന് തീരുമാനിക്കില്ല.

മലപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു; ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു; ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: അരിപ്രയില്‍ ലോഡുമായെത്തിയ പാചകവാതക ടാങ്കര്‍ മറിഞ്ഞു. നേരിയ തോതില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. വാതക ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

കെ എം മാണി അഴിമതിക്കാരനാണോയെന്ന് സംസ്ഥാന പ്രസിഡന്റ് പറയട്ടെയെന്ന് മുരളിധരന്‍

കെ എം മാണി അഴിമതിക്കാരനാണോയെന്ന് സംസ്ഥാന പ്രസിഡന്റ് പറയട്ടെയെന്ന് മുരളിധരന്‍

തിരുവനന്തപുരം: കെ എം മാണിക്കെതിരെ വിമര്‍ശനവുമായി വീണ്ടും വി മുരളിധരന്‍ രംഗത്ത്. മാണി അഴിമതിക്കാരനാണോയെന്ന് സംസ്ഥാന പ്രസിഡന്റ് പറയട്ടെയെന്ന് മുരളിധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുരളിധരന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, മാണിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് സംസാരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ആരുടേതായാലും സ്വീകരിക്കുമെന്ന് മുരളിധരന്‍ പറഞ്ഞു. അത് കള്ളന്റെതായാലും, കൊലപാതകിയുടേതായാലും വോട്ടു സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ഇന്ന് സമാപിക്കും

അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ഇന്ന് സമാപിക്കും

അമ്പലവയല്‍: പൂക്കളുടെ വര്‍ണ്ണ കാഴ്ചകള്‍ക്ക് വിരുന്നൊരുക്കിയ അന്താരഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന് ഞായറാഴ്ച സമാപനമാവും. വന്യമായതും പ്രകൃതിയില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നതുമായ ഓര്‍ക്കിഡ് വൈവിധ്യങ്ങളാല്‍ സമ്പന്നമായിരുന്നു ഓര്‍ക്കിഡ് ഫെസ്റ്റ്. ഓര്‍ക്കിഡ് വര്‍ണ്ണ പ്രപഞ്ചത്തിലെ മുഖ്യ ഇനങ്ങളായ സിസാര്‍ പിങ്ക്, വൈറ്റ് കേപ്പ് ഓറഞ്ച്, പിങ്ക് വാനില, സോണിയ, എല്ലോ, പര്‍പ്പിള്‍, പിങ്ക്, സ്‌പോട്ട്, കാലിക്‌സോ, ജൈലാക് വൈറ്റ് എന്നിവ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. വയനാട് പ്രതേ്യക കാര്‍ഷിക മേഖലയിലെ പ്രധാന പരിഗണന ഇനമായ പൂകൃഷി മേഖലയ്ക്ക് വലിയ ഉണര്‍വ്വുണ്ടാക്കി ഈ […]

ഓര്‍ക്കിഡ് മേളയില്‍ നൂതന ആശയങ്ങളുമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം

ഓര്‍ക്കിഡ് മേളയില്‍ നൂതന ആശയങ്ങളുമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം

അമ്പലവയല്‍: അന്താരാഷ്ട്ര ഓര്‍ക്കിഡ് മേളയില്‍ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുകയാണ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഡെന്‍ഡ്രോബിയം, ഫെലനോപ്‌സിസ് തുടങ്ങിയ എട്ടോളം വ്യത്യസ്ത ഇനങ്ങളിലുളള ഓര്‍ക്കിഡ് ചെടികളാണ് ഇവിടെ വില്‍പനയ്ക്കുളളത്. പൂര്‍ണ്ണമായും ജൈവ രീതിയിലുളള ചകിരി, കല്‍ക്കരി, ഇഷ്ടിക കഷണങ്ങള്‍ എന്നിവയാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ തന്നെ ഉദ്യാനത്തില്‍ തന്നെ പൂവിട്ട ഉയര്‍ന്ന ഗുണനിലവാരമുളള ചെടികളാണ് ഇവിടെ വില്‍പനയ്ക്കുളളതാണ്. 2 മുതല്‍ 3 മാസം വരെയാണ് ഇവയുടെ വളര്‍ച്ച. പ്രധാനമായും […]

ഓര്‍ക്കിഡ് കൃഷിയില്‍ വയനാടിന് രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യം

ഓര്‍ക്കിഡ് കൃഷിയില്‍ വയനാടിന് രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യം

അമ്പലവയല്‍: കൃഷിയെ മാത്രം ആശ്രയിച്ച് നില നില്‍ക്കുന്ന വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയാവുകയാണ് പ്രതേ്യക കാര്‍ഷിക മേഖലാ പ്രഖ്യാപനം. പുഷ്പ കൃഷിയ്ക്ക് പ്രാധാന്യം ലഭിക്കുമെന്നതിനാല്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അവഗണിക്കപ്പെട്ടുകിടക്കുന്ന ഈ മേഖലയ്ക്ക് ഉണര്‍വ്വുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ഷകര്‍ പറയുന്നു. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഓര്‍ക്കിഡ് സെസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയാണ് കൃഷി ആരംഭിച്ചത്. എന്നാല്‍ ഇന്ന് പതിനഞ്ചിലധികം കര്‍ഷകര്‍ മാത്രമാണ് ഈ […]

വയനാടിനെ കാര്‍ഷിക സമ്പദ് സമൃദ്ധിയാല്‍ സമ്പന്നമാക്കും കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍

വയനാടിനെ കാര്‍ഷിക സമ്പദ് സമൃദ്ധിയാല്‍ സമ്പന്നമാക്കും കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍

അമ്പലവയല്‍: കാര്‍ഷിക സമ്പദ് സമൃദ്ധിയാല്‍ വയനാടിനെ സമ്പന്നമാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അന്തരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്റെ ഔദേ്യാഗിക ഉത്ഘാടനത്തിനോടനുബന്ധിച്ച് വയനാടിനെ പ്രതേ്യക കാഷിക മേഖല പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ പ്രതേ്യക കാലാവസ്ഥയില്‍ വളരുന്ന പൂക്കൃഷിക്കും, നെല്ല്, പഴ വര്‍ഗ്ഗങ്ങള്‍ ചെറു ധാന്യങ്ങള്‍ എന്നിവയ്ക്കാണ് ഈ കാര്‍ഷിക മേഖലയില്‍ മുഖ്യ പരിഗണന ലഭിക്കുക. കാര്‍ഷികോദ്പാദനത്തിലും മൂല്യവര്‍ദ്ധനവിലും, വിപണി ഇടപെടലിലും കര്‍ഷകരുടെകൂടി പങ്കാളിത്തം ഉറപ്പുവരുത്തിയാണ് പ്രതേ്യക കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനം നടക്കുക. നഷ്ടപ്പെട്ട നെല്‍ വയലുകള്‍ […]