തമിഴ്‌നാട് മോഡല്‍ അധികാരം നേടല്‍: നാഗാ എംഎല്‍എമാര്‍ കൂട്ടത്തോടെ റിസോര്‍ട്ടില്‍; നിംഫൂ റിയോ പുതിയ മുഖ്യമന്ത്രിയായേക്കും

തമിഴ്‌നാട് മോഡല്‍ അധികാരം നേടല്‍: നാഗാ എംഎല്‍എമാര്‍ കൂട്ടത്തോടെ റിസോര്‍ട്ടില്‍; നിംഫൂ റിയോ പുതിയ മുഖ്യമന്ത്രിയായേക്കും

കൊഹീമ: അധികാരത്തര്‍ക്കത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടിന്റെ തനിയാവര്‍ത്തനമായി നാഗാലാന്‍ഡും. അധികാരം നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഡെമോക്രാറ്റിക് അലയന്‍സ് ഓഫ് നാഗാലാന്‍ഡിന്റെ 42 എംഎല്‍എമാരെ തൊട്ടടുത്ത സംസ്ഥാനമായ ആസാം കാസിരംഗ പാര്‍ക്കിന് സമീപമുള്ള റിസോര്‍ട്ടിലേക്ക് മാറ്റി. നാഗ പീപ്പിള്‍ ഫ്രന്റ് തലവന്‍ ഷര്‍ഹോസിലി ലിസീറ്റ്‌സുവിന്റെ മുഖ്യമന്ത്രി മോഹങ്ങള്‍ക്ക് തടയിടാനാണ് ഡിഎഎന്‍ എംപിമാരെ കാസിരംഗയിലേക്ക് മാറ്റിയത്. മുന്‍ മുഖ്യമന്ത്രിയും, ലോക്‌സഭാ എംപിയുമായ നിംഫൂ റിയോവിനു അധികാരം കൈമാറാനുള്ള മുഖ്യമന്ത്രി ടി.ആര്‍.സീലിംഗിന്റെ നീക്കങ്ങളാണ് നാഗാലാന്‍ഡിനെയും ദേശീയ ശ്രദ്ധയില്‍ നിര്‍ത്തുന്നത്. മുഖ്യമന്ത്രി ടി.ആര്‍.സീലിംഗ് ഉടന്‍ […]

കേരളം ആസ്ഥാനമായി പുതിയൊരു ബാങ്ക് കൂടി പ്രവര്‍ത്തനം തുടങ്ങുന്നു

കേരളം ആസ്ഥാനമായി പുതിയൊരു ബാങ്ക് കൂടി പ്രവര്‍ത്തനം തുടങ്ങുന്നു

നിക്ഷേപത്തിന് കൂടുതല്‍ പലിശയാണ് ഇസാഫിന്റെ പ്രധാന ആകര്‍ഷണം. ബാങ്കിംഗ് സേവനം എത്താത്ത ഇടുക്കിയിലെ വട്ടവട, കാസര്‍കോടുള്ള ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇസാഫ് ബ്രാഞ്ചുകള്‍ ആരംഭിക്കും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേരളത്തില്‍ നിന്ന് പുതിയൊരു ബാങ്ക് കൂടി. 1992ല്‍ പ്രവര്‍ത്തനം ആരംഭിച്ച സന്നദ്ധസംഘമായ ഇവാഞ്ചിലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറമാണ് ഇസാഫ് എന്ന ബാങ്കായി മാറുന്നത്. 2015ല്‍ ഇസാഫിന് ചെറുകിട ബാങ്കിനുള്ള ലൈന്‍സസ് ലഭിച്ചു. 85 ശാഖകളുമായാണ് തുടക്കത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനം. ഇതില്‍ 45 ശാഖകള്‍ കേരളത്തിലാണ്. തൃശൂരിലെ മണ്ണുത്തിയാണ് ബാങ്കിന്റെ ആസ്ഥാനം. […]

സി.പി.ഐ നേതാവ് ഇ.കുഞ്ഞിരാമന്‍ നായരുടെ സ്മാരക മന്ദിരം തകര്‍ത്തു

സി.പി.ഐ നേതാവ് ഇ.കുഞ്ഞിരാമന്‍ നായരുടെ സ്മാരക മന്ദിരം തകര്‍ത്തു

മയ്യില്‍ സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന ഇ.കുഞ്ഞിരാമന്‍ നായരുടെ കരിങ്കല്‍കുഴിയിലെ സ്മാരക മന്ദിരത്തിനു നേരെ അക്രമണം. അജ്ഞാതരായ അക്രമികള്‍ ഓഫിസ് കല്ലെറിഞ്ഞു തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഏതാനും ദിവസം മുമ്പ് സി.പി.ഐയുടെ കൊടിമരം തകര്‍ത്ത സംഭവം ഉണ്ടായിരുന്നു. ജില്ലയില്‍ സി.പി.ഐക്ക് ഏറെ സ്വാനീനമുളള മേഖലയാണ് കരിങ്കല്‍കുഴി. ഓഫിസ് തകര്‍ത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മയ്യില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നടിയെ ആക്രമിച്ച കേസിലെ 7 പ്രതികളെയും തിരിച്ചറിഞ്ഞു; എല്ലാവരും ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍

നടിയെ ആക്രമിച്ച കേസിലെ 7 പ്രതികളെയും തിരിച്ചറിഞ്ഞു; എല്ലാവരും ഗുണ്ടാസംഘത്തില്‍പ്പെട്ടവര്‍

കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി. കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 7 പ്രതികളെയും തിരിച്ചറിഞ്ഞു. എല്ലാവരും ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ സുനില്‍, മണികണ്ഠന്‍, ബിജീഷ്, മനു എന്നിവരാണ് പിടിയിലാവാനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. വടിവാള്‍ സലിമും കണ്ണൂര്‍ സ്വദേശി പ്രദീപുമാണ് ഇന്ന് കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായത്. വടിവാള്‍ സലിമിനെതിരെ നിരവധി കേസുകളുണ്ട്. തമ്മനം ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് എല്ലാവരും. അതേസമയം പള്‍സര്‍ സുനിയുടെ സിനിമാബന്ധവും അന്വേഷിക്കും. അന്വേഷണ തലവനായ ഐജി ദിനേന്ദ്ര കശ്യപാണ് […]

ഇറോം ശര്‍മിളയുടെ പാര്‍ട്ടിക്ക് കെജ്രിവാളിന്റെ വക 50,000 രൂപ ധനസഹായം

ഇറോം ശര്‍മിളയുടെ പാര്‍ട്ടിക്ക് കെജ്രിവാളിന്റെ വക 50,000 രൂപ ധനസഹായം

ന്യൂഡല്‍ഹി: ഇറോം ശര്‍മിളയുടെ രാഷ്ട്രീയ പാര്‍ട്ടിയായ പ്രജ പാര്‍ട്ടിക്ക് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ധനസഹായം. 50,000 രൂപയുടെ സംഭാവനയാണ് കെജ്രിവാള്‍ നല്‍കിയത്. കെജ്രിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇറോമിന്റെ പാര്‍ട്ടിക്ക് സംഭാവന നല്‍കി പിന്തുണയ്ക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. മണിപ്പൂരിലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെയാണ് ശര്‍മ്മിള പുതുതായി രൂപീകരിച്ച പ്രജ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇറോമിന്റെ പാര്‍ട്ടി ജനങ്ങളില്‍നിന്നും പിരിവ് എടുത്താണ് പ്രചാരണം നടത്തുന്നത്. ഇതുവരെ 4.5 […]

ഈ വര്‍ഷവും ഹയര്‍സെക്കന്ററി പരീക്ഷകളില്‍ ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി എഴുതാം

ഈ വര്‍ഷവും ഹയര്‍സെക്കന്ററി പരീക്ഷകളില്‍ ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി എഴുതാം

തിരുവനന്തപുരം: ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് ഇക്കൊല്ലവും ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി ഉത്തരമെഴുതാം. പുസ്തക രൂപത്തിലുള്ള ലോഗരിതവും പരീക്ഷാ ഹോളില്‍ അനുവദിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങളില്‍ ഇക്കൊല്ലം മാറ്റമൊന്നുമുണ്ടാകില്ലെന്നും മുന്‍വര്‍ഷങ്ങളിലെ നിര്‍ദേശങ്ങള്‍ 2017 മാര്‍ച്ചിലെ പരീക്ഷയിലും തുടരുമെന്നും ഡയറക്ടര്‍ അറിയിച്ചു. ഇക്കൊല്ലം മുതല്‍ വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി ഉത്തരം എഴുതാന്‍ പാടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റില്‍ നിര്‍ദേശം നല്കിയിരുന്നു. കോപ്പിയടി ഒഴിവാക്കാനെന്ന പേരിലാണ് പുസ്തകരൂപത്തിലുള്ള ലോഗരിതം ടേബിള്‍ വിലക്കിയത്. ഹയര്‍സെക്കന്ററി ഡയറക്ടറേറ്റിന്റെ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുത്ത […]

പള്‍സര്‍ സുനി മുമ്പ് മേനകയേയും യുവനടിയേയും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു- സുരേഷ് കുമാര്‍

പള്‍സര്‍ സുനി മുമ്പ് മേനകയേയും യുവനടിയേയും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു- സുരേഷ് കുമാര്‍

നടി ഭാവനയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നേരത്തേയും ഇത്തരം സമാനമായ കൃത്യം ചെയ്തിട്ടുണ്ടെന്ന് നിര്‍മാതാവും നടി മേനകയുടെ ഭര്‍ത്താവുമായ സുരേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. അഞ്ച് വര്‍ഷം മുമ്പ് കൊച്ചിയില്‍ വച്ച് നടി മേനകാ സുരേഷിനെ തട്ടിക്കൊണ്ടു പോകാന്‍ പള്‍സര്‍ സുനി ശ്രമം നടത്തിയെന്നും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികള്‍ ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ ഹോട്ടലിലെ ചടങ്ങില്‍ […]

താജ്മഹലിന്റെ നിറം മാറുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ

താജ്മഹലിന്റെ നിറം മാറുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: താജ്മഹലിന്റെ നിറം മാറുന്നതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ ചുമത്തി. ആഗ്രയുടെ തീരത്ത് മുന്‍സിപ്പാലിറ്റി ഖര മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നെന്ന എന്‍ജിഒ സംഘടനകളുടെ ആരോപണത്തില്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി പിഴ ചുമത്തിയത്. ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യുണല്‍ ബഞ്ച് കോടതി നിര്‍ദേശത്തെ തുടര്‍ന്നും വ്യക്തമായ മറുപടി നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓരോരുത്തരും ഇരുപതിനായിരം രൂപ വീതം പിഴ ഒടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. താജ്മഹലിന് സമീപം […]

കലാഭവന്‍ മണിയുടെ മരണം: പ്രത്യേക അന്വേഷണ സംഘം കേസ് അവസാനിപ്പിക്കുന്നു

കലാഭവന്‍ മണിയുടെ മരണം: പ്രത്യേക അന്വേഷണ സംഘം കേസ് അവസാനിപ്പിക്കുന്നു

മണിമരിച്ച് ഒരുവര്‍ഷം തികയുമ്പോള്‍ മരണകാരണം ഇന്നും ദുരൂഹം. തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. അന്വേഷണം സിബിഐ ഏറ്റെടുക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിക്കാത്ത പശ്ചാതലത്തിലാണ് പൊലീസ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. സഹായികളായ പീറ്റര്‍, ജോബി, അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവരുടെ നുണപരിശോധനയുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു. എന്നാല്‍ […]

ഐ.പി.എല്‍ താരലേലം നാളെ; പ്രതീക്ഷയോടെ കേരളവും

ഐ.പി.എല്‍ താരലേലം നാളെ; പ്രതീക്ഷയോടെ കേരളവും

351 താരങ്ങളാണ് ലേല പട്ടികയിലുള്ളത്. അടിസ്ഥാനവില രണ്ടുകോടി രൂപയുള്ള ഇഷാന്ത് ശര്‍മ, ബെന്‍ സ്റ്റോക്സ്, ഓയിന്‍ മോര്‍ഗന്‍, ക്രിസ് വോക്സ്, മിച്ചല്‍ ജോണ്‍സന്‍, പാറ്റ് കമ്മിന്‍സ്, ഏഞ്ചലോ മാത്യൂസ് എന്നിവരാണ് വിലയേറിയ താരങ്ങള്‍ ബംഗലൂരു: ഈ സീസണിലെ ഐ.പ.എല്‍ താരലേലം നാളെ ബംഗലൂരുവില്‍ നടക്കും. 351 താരങ്ങളാണ് ലേല പട്ടികയിലുള്ളത്. ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് നാളെ വിരാമം. ഈ സീസണിലെ ഐ.പി.എല്ലില്‍ ആരൊക്കെ ഏതൊക്കെ ടീമുകളില്‍ കളിക്കുമെന്ന് നാളെ അറിയാം. 122 രാജ്യാന്തര താരങ്ങളും 229 […]