പുതിയ പൈനിക്കരപാലം വരുന്നതോടെ സംസ്ഥാന പാതയില്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച അവസാന പാലവും ഓര്‍മ്മയാകും

പുതിയ പൈനിക്കരപാലം വരുന്നതോടെ സംസ്ഥാന പാതയില്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ച അവസാന പാലവും ഓര്‍മ്മയാകും

രാജപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൈനിക്കര പാലത്തിനു ശാപമോക്ഷമാകുന്നു. പുതിയ പാലത്തിന്റെ പണി രണ്ടാഴ്ച്ചക്കകം ആരംഭിക്കും. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് പാക്കേജില്‍പെടുത്തി 2.9 കോടി രൂപ ചെലവിലാണ് പാലം പുനര്‍നിര്‍മ്മിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതുവരെ പാലത്തിനോട് ചേര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ താത്കാലിക റോഡ് നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി അവസാനഘട്ട സര്‍വേ ഞായറാഴ്ച്ച പൂര്‍ത്തിയാക്കി. രണ്ടാഴ്ച്ചക്കകം പണി ആരംഭിക്കുന്ന പാലം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാണ് തീരുമാനം. താലൂക്ക് സര്‍വേ വിഭാഗം […]

പുതിയതായിറക്കിയ 2000 രൂപാ നോട്ടിന്റെ വ്യാജന്‍ ഇറങ്ങി

പുതിയതായിറക്കിയ 2000 രൂപാ നോട്ടിന്റെ വ്യാജന്‍ ഇറങ്ങി

ബംഗളുരു: കള്ളപ്പണവും കള്ളനോട്ടും തടയാനായി പുതിയതായി പുറത്തിറക്കിയ 2000 രൂപാ നോട്ടിന്റെയും വ്യാജന്‍ ഇറങ്ങി. കര്‍ണാടകയിലെ ചിക്കമംഗളൂരിലെ കാര്‍ഷിക വിപണിയിലാണ് 2000 രൂപാ നോട്ടിന്റെ വ്യാജ പതിപ്പ്‌ ആദ്യം പുറത്തിറങ്ങിയത്. പുതിയ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണ് ഈ നോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പഴയ നോട്ട് മാറ്റാന്‍ ശ്രമിക്കുന്നവരെയാണ് തട്ടിപ്പുകാര്‍ വലയിലാക്കിയത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് വാങ്ങിയാണ് ഈ 2000 രൂപയുടെ വ്യാജന്‍ നല്‍കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പുതിയ നോട്ടുമായി ജനങ്ങള്‍ പരിചയിച്ചുതുടങ്ങിയിട്ടില്ല. ഈ അവസരം മുതലെടുത്താണ് 2000 […]

ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ റെയ്ഡ്

ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ റെയ്ഡ്

ഹൈദരാബാദ്: ബാഹുബലി സിനിമയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അസാധുവാക്കിയ നോട്ടുകളടക്കം അമ്പത് കോടി രൂപയിലധികം പിടിച്ചെടുത്തു. ബാഹുബലി1, ബാഹുബലി2 എന്നിവയുടെ നിര്‍മ്മാതാക്കളായ ശോഭു യാര്‍ലാഗദ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളില്‍ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃതമായി പണം സൂക്ഷിക്കുന്നവരെ കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള റെയിഡിന്റെ ഭാഗമായാണ് ബാഹുബലി നിര്‍മാതാക്കളുടെ വീട്ടില്‍ റെയിഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു

രാജ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് അമേരിക്കക്കാര്‍

രാജ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് അമേരിക്കക്കാര്‍

വാഷിംങ്ടണ്‍ ഡിസി: അമേരിക്കയുടെ നിയുക്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രമ്പിനെതിരെയുള്ള പ്രതിഷേധം മൂര്‍ദ്ധന്യാവസ്ഥയില്‍. അമേരിക്കയിലെ ട്രമ്പ് വിരുദ്ധര്‍ തങ്ങളുടെ സ്വത്ത്-സമ്പാദ്യങ്ങള്‍ വിറ്റതിന് ശേഷം രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെയും കാനഡയിലെയും പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

സമ്മേളനത്തിരക്കിനിടയിലും ബാങ്കിലെത്തിയവരെ സഹായിച്ച് യൂത്തലീഗ് പ്രവര്‍ത്തകര്‍

സമ്മേളനത്തിരക്കിനിടയിലും ബാങ്കിലെത്തിയവരെ സഹായിച്ച് യൂത്തലീഗ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: ചാലാട് ബേങ്കുകള്‍ക്ക് മുമ്പില്‍ ഇന്നു കാലത്ത് 7 മണി മുതല്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയാണ് ചാലാട് ശാഖാ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. സമ്മേളന തിരക്കിനിടയിലും ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രവര്‍ത്തകരെ നാട്ടുകാര്‍ അഭിനന്ദിച്ചു.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു

വലിയന്നൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു. പറമ്പില്‍ ഹൗസില്‍ എം.കെ.നിധിന്റെ ബൈക്കാണ് സാമൂഹ്യ വിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് സംഭവം. പെട്രോളിന്റെ മണം വ്യാപിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബൈക്കിന് പുറമെ പൈപ്പും, മോട്ടോറും നശിപ്പിച്ചത് കണ്ടത്. ബൈക്കിന്റെ സീറ്റ് മുഴുവനായും കീറി നശിപ്പിച്ചു. സി.പി.എം വലിയന്നൂര്‍ നോര്‍ത്ത് ബ്രാഞ്ചംഗമായ നിധിന്‍ ദേശാഭിമാനി ഏജന്റ് കൂടിയാണ്. ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കി.

മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു

പാറ്റ്‌ന: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഹിന്ദി ദിനപത്രമായ ദയ്‌നിക്‌ ഭാസ്‌കറിന്റെ ലേഖകന്‍ ധര്‍മേന്ദര്‍ സിംഗാണ് റോഹ്താസിലെ ഒരു ചായക്കടയ്ക്ക് പുറത്തുവച്ച് കൊല്ലപ്പെട്ടത്. അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മേയില്‍ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ ലേഖകന്‍ രാജ്ഡിയോ രഞ്ജനും അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം തുടരുകയാണ്.

ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചു

ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഇന്നലെ സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹാജരായപ്പോള്‍ തനിക്കുണ്ടായ അനുഭവം സംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു പിന്‍വലിച്ചു. കോടതിയില്‍ നടന്നത് കരുതിക്കൂട്ടിയുള്ള നാടകമായിരുന്നുവെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് ഗൊഗോയില്‍ നിന്ന് തനിക്ക് കടുത്ത അവഗണനയാണ് ഏല്‍ക്കേണ്ടി വന്നതെന്നും കട്ജു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നിലവിലെ നിലപാടുകള്‍ തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് ജസ്റ്റീസ് ഗൊഗോയ് പറഞ്ഞെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് കട്ജു പോസ്റ്റ് പിന്‍വലിച്ചത്. വാദത്തിനു 20 മിനിറ്റുമാത്രമേ മാത്രമേ അനുവദിക്കൂ […]

നോട്ട്‌നിരോധനം ബി.ജെ.പിക്കാര്‍ നേരത്തെ അറിഞ്ഞു; പണം ബാങ്കില്‍ നിക്ഷേപിച്ചു

നോട്ട്‌നിരോധനം ബി.ജെ.പിക്കാര്‍ നേരത്തെ അറിഞ്ഞു; പണം ബാങ്കില്‍ നിക്ഷേപിച്ചു

കൊല്‍ക്കത്ത: നോട്ട് നിരോധനം വേണ്ടപ്പെട്ടവര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നുള്ള വാദഗതികള്‍ സത്യമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. നോട്ട് നിരോധത്തിന് മണിക്കൂറുകള്‍ മുമ്പ് ബി.ജെ.പി പശ്ചിമബംഗാള്‍ ഘടകം ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചത് വിവാദമാകുന്നു. ഇന്ത്യന്‍ ബാങ്കിന്റെ കൊല്‍ക്കത്ത സെന്‍ട്രല്‍ അവന്യൂ ബ്രാഞ്ചിലെ 554510034 എന്ന അക്കൗണ്ടിലാണ് നവംബര്‍ എട്ടാം തീയതി രണ്ടു തവണയായി 60 ലക്ഷവും 40 ലക്ഷവും വീതം നിക്ഷേപിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാത്രമായാണ് തുക അടച്ചിരിക്കുന്നത്. ബി.ജെ.പി പശ്ചിമ ബംഗാള്‍ യൂണിറ്റിന്റെ പേരിലുളള […]

വിസാ തട്ടിപ്പു കേസ് കണ്ണൂര്‍ സ്വദേശിപിടിയില്‍

വിസാ തട്ടിപ്പു കേസ് കണ്ണൂര്‍ സ്വദേശിപിടിയില്‍

കല്‍പ്പററ.മൗറീഷ്യസ്സില്‍ ജോലിക്കു വിസ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടിയ കേസിലെ പ്രതിയെ ബാംഗ്ലൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു കണ്ണൂര്‍ പാളയം സ്വദേശിയായ നന്ദാവനം ബാബു (52) നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത് മൗറീഷ്യസ്സില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപവരെ പ്രതിഫലം പറഞ്ഞുറപ്പിച്ച് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി .കുറഞ്ഞ തുകയായത് കൊണ്ട് പണം നഷ്ടപ്പെട്ട പലരും പോലീസില്‍ പരാതിപ്പെടാത്തത് സൗകര്യമായി കണ്ട് തട്ടിപ്പ് കേരളത്തിലും,തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു .2011 […]