പൃഥ്വിയുടെ പ്രേതസിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി

പൃഥ്വിയുടെ പ്രേതസിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി

പൃഥ്വിരാജ് നായകനാകുന്ന പുതിയ ത്രില്ലര്‍ ഹൊറര്‍ സിനിമ എസ്രയുടെ ടീസര്‍ ഇറങ്ങി. പൃത്വിയുടെ ഫെയ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ഇറങ്ങിയത്. ടീസര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു. ജെ.കെയാണ് സിനിമയുടെ സംവിധായകന്‍. “അവര്‍ അവന്റെ പ്രണയം കവര്‍ന്നു. അവന്‍ അവരുടെ ലോകവും… ഈ ശിശിരത്തില്‍ എബ്രഹാം എസ്ര പ്രതികാരം ചെയ്യും.. ”  നിഗൂഢതയും ദുരൂഹതയും നിറഞ്ഞ ഈ വാക്കുകളുടെയും കാഴ്ചകളുടെയും അകമ്പടിയോടെയാണ് എസ്രയുടെ വരവ്. പറയുന്ന വാക്കുകള്‍ക്കും കാണിക്കുന്ന കാഴ്ചകള്‍ക്കുമപ്പുറം മറ്റെന്തൊക്കെയോ സിനിമയില്‍ നിന്നും […]

കുവൈത്തില്‍ പാസ്പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍ വഴി വിദേശികള്‍ക്ക് വിസ അനുവദിക്കും

കുവൈത്തില്‍ പാസ്പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍ വഴി വിദേശികള്‍ക്ക് വിസ അനുവദിക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ പാസ്പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍വഴി വിദേശികള്‍ക്ക് കുടുംബ, സന്ദര്‍ശന വിസ അനുവദിക്കും. വിസ അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ സേവനകേന്ദ്രം മേധാവികള്‍ക്ക് അധികാരം നല്‍കിയതായും താമസകാര്യ വിഭാഗം മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅ്റഫി അറിയിച്ചു. ഓരോ ഗവര്‍ണറേറ്റിലെയും താമസകാര്യ ഓഫിസില്‍നിന്നാണ് അതത് ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനായി സന്ദര്‍ശന വിസ അനുവദിക്കുന്നത്. പാസ്പോര്‍ട്ട് സേവനകേന്ദ്രങ്ങളില്‍കൂടി വിസ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകന് 200 ദീനാറിന് മുകളില്‍ ശമ്പളമുണ്ടെങ്കില്‍ ഭാര്യ, മക്കള്‍ എന്നിവര്‍ക്കുള്ള മൂന്നുമാസത്തെ സന്ദര്‍ശന […]

ശിശുദിനത്തില്‍ കുഞ്ഞുങ്ങളെ കാണാന്‍ അമ്പിളി ഇന്ന് അടുത്ത് വരും

ശിശുദിനത്തില്‍ കുഞ്ഞുങ്ങളെ കാണാന്‍ അമ്പിളി ഇന്ന് അടുത്ത് വരും

ഇന്ന് ശിശുദിനം. കുട്ടികളുടെ പ്രിയപ്പെട്ട ചാചാ നെഹ്‌റുവിന്റെ ജന്മദിനം. എന്നാല്‍ ഈ ദിനത്തിന് ഇന്ന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഇന്നാണ് കുട്ടികളുടെ അമ്പിൡമ്മാവന്‍ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്ന ദിനം. ഇത്തരത്തില്‍ ഇനിയൊരു സൂപ്പര്‍മൂണിനെ കാണണമെങ്കില്‍ 2034വരെ കാത്തിരിക്കണം. ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ ചുറ്റുന്ന ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സമയത്ത് വെളുത്തവാവ് ഉണ്ടായാല്‍ ചന്ദ്രബിംബത്തിന് പതിവില്‍ക്കവിഞ്ഞ വലുപ്പവും പ്രകാശവും ഉണ്ടാകും. ഇതാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസമായി അറിയപ്പെടുന്നത്. ഇന്ന് ഭൂമിയുടെ 3,56,509 കിലോമീറ്റര്‍ അടുത്ത് ചന്ദ്രന്‍ എത്തും. ഇപ്പോള്‍ കാണുന്ന […]

രണ്ടാം ജന്മത്തിന്റെ സന്തോഷം പങ്കുവെച്ച് ജയലളിതയുടെ സന്ദേശം

രണ്ടാം ജന്മത്തിന്റെ സന്തോഷം പങ്കുവെച്ച് ജയലളിതയുടെ സന്ദേശം

ചെന്നൈ: ഇത് തന്റെ രണ്ടാം ജന്മമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ജനങ്ങളുടെ പ്രാര്‍ത്ഥനയും ആരാധനയുമാണ് എനിക്ക് രണ്ടാം ജന്മം സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ഈ സന്തോഷം നിങ്ങളോട് പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും നവംബര്‍ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ ജയലളിത അറിയിച്ചു. രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് ജയലളിത ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നത്. അസുഖമെല്ലാം പൂര്‍ണ്ണമായി ഭേദമായി എത്രയും പെട്ടെന്നുതന്നെ ജോലിയിലേക്ക് തിരികെയെത്തും. എന്നാല്‍ പ്രവര്‍ത്തകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്നും സാഹചര്യങ്ങള്‍ […]

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 127ാം ജന്മദിനം ആഘോഷിച്ചു

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 127ാം ജന്മദിനം ആഘോഷിച്ചു

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 127ാം ജന്മദിനം കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായി ആചരിച്ചു. നെഹ്‌റു മണഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ചന്ദ്രശേഖരന്‍, അഡ്വ. മാത്യൂസ് ചെറുപുഴ, കെ.പി.മോഹനന്‍, പദ്മനാഭന്‍, സബിന്‍രാജ്, ഷാജി തോയ്യമ്മന്‍, എന്‍.കെ.രത്‌നാകരന്‍, രവീന്ദ്രന്‍ ചേടിറോഡ് എന്നിവര്‍ സംബന്ഡിച്ചു

നോട്ട്പിന്‍വലിച്ച നടപടി സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കും യൂറോപ്പ്യന്‍ യൂണിയന്‍

നോട്ട്പിന്‍വലിച്ച നടപടി സമ്പദ്  വ്യവസ്ഥയെ ശുദ്ധീകരിക്കും യൂറോപ്പ്യന്‍ യൂണിയന്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച നടപടിക്ക് കേന്ദ്ര സര്‍ക്കാറിന് യൂറോപ്യന്‍ യൂണിയന്‍ പിന്തുണ. ഇന്ത്യയുടെ നടപടി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ശുദ്ധീകരിക്കുകയും ശക്തമാക്കുകയും ചെയ്യുമെന്ന് യൂറോപ്യന്‍ കമീഷന്‍ വൈസ് പ്രസിഡന്റ് ജിര്‍കി കറൈയ്നന്‍ പറഞ്ഞു. ആഗോളതലത്തില്‍ ഏറ്റവും ആകര്‍ഷണീയമായ നിക്ഷേപ അന്തരീക്ഷമുള്ള സ്ഥലമാണ് ഇന്ത്യ. ജി.എസ്.ടി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും കറ്റൈനന്‍ അഭിനന്ദിച്ചു. ജി.എസ്.ടി പരിഷ്‌കരണം വളരെ അനിവാര്യമായ സംഗതിയാണെന്നും അത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യയുമായി വിശാല വ്യാപാര നിക്ഷേപ കരാറിലേര്‍പ്പെടുന്നത സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള […]

ശിശുദിനം ആഘോഷിച്ചു

ശിശുദിനം ആഘോഷിച്ചു

ശിശുദിനത്തോടനബന്ഡിച്ച് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍ അംഗന്‍വാടികുരുന്നുകള്‍ക്ക് മിഠായിവിതരണം നടത്തുന്നു.

പുതിയ അഞ്ഞൂറിന്റെ നോട്ടുകള്‍ ഉടനെ ലഭ്യമാകില്ല

പുതിയ അഞ്ഞൂറിന്റെ നോട്ടുകള്‍ ഉടനെ ലഭ്യമാകില്ല

അഞ്ഞൂറിന്റെ പുതിയ നോട്ടുകള്‍ തിരുവനന്തപുരം: റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്ന 500 രൂപയുടെ നോട്ടുകള്‍ എത്തുവാന്‍ ഇനിയും താമസിക്കും. പുതിയ അഞ്ഞൂറിന്റെ നോട്ടുകള്‍ ഉടനെ ബാങ്കുകളില്‍ എത്തിക്കാനുള്ള നടപടിയുണ്ടകുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. എന്നാല്‍ റിസര്‍വ് ബാങ്ക് ഇന്ന് എത്തിക്കുന്ന പുതിയ നോട്ടുകളിലും 500 രൂപ നോട്ടുകള്‍ ഉണ്ടാവില്ലെന്നാണ് വിവരം. 2000 രൂപ നോട്ടുകള്‍ തന്നെയാണ് ഇന്നും റിസര്‍വ്വ് ബാങ്ക് വിവിധ ബാങ്കുകളില്‍ എത്തിച്ചിട്ടുള്ളത്. 100, 50 രൂപ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പുതിയ 500 രൂപ നോട്ടുകളും […]

നാളെ നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി

നാളെ നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍നിന്ന് പിന്മാറിയതായി അറിയിച്ചു. സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസ്‌റുദ്ദീന്‍ പറഞ്ഞു. കൂടാതെ ശബരിമല മണ്ഡലകാലം കണക്കിലെടുത്തുമാണ് വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ അതിനു പകരമായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ ലഭ്യമാക്കുകയോ ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ വ്യാപാരികള്‍ കടകകള്‍ […]

അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളം പവലിയന്‍ ഉദ്ഘാടനം ഇന്ന്

അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളം പവലിയന്‍ ഉദ്ഘാടനം ഇന്ന്

വിവര സാങ്കേതിക വിദ്യയില്‍ കേരളം കൈവരിച്ച അഭിമാന നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ‘ഡിജിറ്റല്‍ കേരള’ പവലിയനുമായി ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയ്ക്കായി കേരളം ഒരുങ്ങി. വിദ്യാഭ്യാസം, വ്യവസായം, കൃഷി, ശാസ്ത്രം മത്സ്യബന്ധനം, പരമ്പരാഗത തൊഴില്‍ മേഖലകള്‍ തുടങ്ങി സമഗ്ര മേഖലകളിലും നാഴികക്കല്ലുകളാവുന്ന ഡിജിറ്റല്‍ നേട്ടങ്ങളാണ് കേരളം സ്വന്തമാക്കിയിരിക്കുതന്നത്. രാജ്യത്തിനു തന്നെ മാതൃകയായ ഇത്തരം മുന്നേറ്റങ്ങള്‍ വിവിധ സ്റ്റാളുകളിലായി കേരളം ചിത്രീകരിച്ചിട്ടുണ്ട്. കേരള പവലിയന്‍ ഇന്ന് രാവിലെ 12.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ […]