സംസ്ഥാനത്തു നിന്നും നൊബേല്‍ പുരസ്കാരത്തിന് അര്‍ഹനാകുന്നവര്‍ക്ക് 100 കോടി രൂപ സമ്മാനം നല്‍കുമെന്ന് ആന്ധ്രപ്രദേശ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ശ്രീ പദ്മാവതി വനിതാ സര്‍വകലാശാലയില്‍ ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ നൂതന ആശയങ്ങളാണ് മഹത്തായ കണ്ടുപിടുത്തങ്ങളിലേക്ക് എത്തുന്നത്. നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ ആസ്വദിക്കണമെന്നും അതിന്റെ പൂര്‍ത്തീകരണത്തിനായി കഠിനാധ്വാനം ചെയ്യണമെന്നും ചന്ദ്രബാബു നായിഡു വിദ്യാര്‍ഥികളോട് പറഞ്ഞു. 2015 ല്‍ ഭൗതിക ശാസ്ത്ര നൊബേല്‍ നേടിയ തക്കാകി കജിതയെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. കേന്ദ്ര […]
മധ്യപ്രദേശ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശിവപുരി റോഡ് ബ്രാഞ്ചില്‍ നിന്നും കര്ഷകന് ലഭിച്ചത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍. ഷിയോപുര്‍ ജില്ലയിലെ കര്‍ഷകര്‍ക്കാണ് ബാങ്കില്‍ നിന്ന് ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചതെന്ന് ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. നോട്ടുകള്‍ വ്യാജമല്ലെന്നും എന്നാല്‍ അച്ചടിപ്പിശക് കാരണമാണ് ഇത് സംഭവിച്ചതെന്നുമാണ് ബാങ്ക് അധികൃതരുടെ സ്ഥിരീകരണം. എന്നാല്‍ തനിക്ക് ലഭിച്ച പണം അവര്‍ തിരികെ വാങ്ങിയെങ്കിലും പുതിയ നോട്ടുകള്‍ തന്നില്ലെന്നും കര്‍ഷകനായ ലക്ഷമണ് മീന പറുന്നു. ‘ഞാന്‍ ബാങ്കില്‍ നിന്ന് […]
കൊച്ചി: സിനിമാ സമരം ഒത്തുതീര്‍പ്പാക്കാന്‍ കൊച്ചിയില്‍ ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയം. തിയറ്റര്‍ വിഹിതം കൂട്ടാനാകില്ല എന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ചുനിന്നു. ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്കു ആരും തയാറായില്ല. സിനിമാ സമരം തുടരുന്ന സാഹചര്യത്തിലാണ് അനുനയ ശ്രമവുമായി ഫിലിം ചേംബര്‍ രംഗത്തെത്തിയത്. തിയറ്ററുടമകളെയും നിര്‍മാതാക്കളെയും വിതരണക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു അനൗദ്യോഗിക ചര്‍ച്ചയാണ് ഇന്നു നടന്നത്. ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ചുനിന്നതോടെ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് ചേംബറിന്റെ ഇടപെടല്‍. കഴിഞ്ഞ 30 മുതല്‍ […]
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ പ്രതിപക്ഷം. ബജറ്റ് തീയതി മാറ്റണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. മുന്‍ വര്‍ഷങ്ങളിലേതിനു വിപരീതമായി ഫെബ്രുവരി 28നു പകരം ഫെബ്രുവരി ഒന്നിലേക്ക് ബജറ്റ് അവതരണം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് അഞ്ചിടത്ത് വോട്ടെടുപ്പ്. അതേസമയം, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എടുത്ത തീരുമാനം […]
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന് രാജ് ഷാ (43)യെ നിയമിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ക്ലിന്റണ് വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് രാജ് ആയിരുന്നു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഷായ്ക്കുണ്ട്. രാജിന്റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1970 കളിലാണ് പഠനത്തിനായി രാജിന്റെ പിതാവ് അമേരിക്കയിലേക്ക് ആദ്യമെത്തുന്നത്. പിന്നീട് തിരിച്ചെത്തുകയും വിവാഹത്തിന് ശേഷം വീണ്ടും അമേരിക്കയിലേക്ക് പോവുകയുമായിരുന്നു. രാജ് ജനിച്ചതു് അമേരിക്കയിലാണ്. ഷിക്കാഗോയിലായിരുന്നു […]
നോട്ട് പ്രതിസന്ധിയില്‍പെട്ട് ഉഴലുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു വിവാഹത്തിനു വേണ്ടി രണ്ടര ലക്ഷം വരെ പിന്‍വലിക്കാമെന്നുള്ളത്. എന്നാല്‍ ഇനി വിവാഹാവശ്യത്തിന്റെ പേരില്‍ കൂടുതല്‍ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാവില്ല. നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം, വിവാഹാവശ്യത്തിനായി ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെ ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ 30 വരെയുള്ള വിവാഹങ്ങള്‍ക്കാണ് ഈ സൗകര്യം നല്‍കിയിരുന്നത്. നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി ഡിസംബര്‍ 30 വരെയാണ് എല്ലാ കാര്യത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. […]
ഭൂമാത ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായ് വിലക്ക് ലംഘിച്ച് ശബരിമല സന്നിധാനത്ത് എത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കി. വേഷ പ്രച്ഛന്നയായി ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയില്‍ ഡ്യൂട്ടി കഴിഞ്ഞ മടങ്ങിയ പോലീസുകാരെയും സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി തിരിച്ചുവിളിച്ചു. സംസ്ഥാന പോലീസിന് പുറമേ ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസും സുരക്ഷയ്ക്കുണ്ട്. എന്നാല്‍ സുരക്ഷ ശക്തമാക്കിയത് […]
കേരളത്തിലെ എല്ലാ സ്കൂളുകളിലും ജനുവരി 27ന് പി.ടി.എ., പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഗ്രീന്‍ കാമ്പസ് പ്രോട്ടോക്കോള്‍ പ്രഖ്യാപനം സംഘടിപ്പിക്കും സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളുടെയും വികസനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ […]
സീറ്റുകള്‍- എല്‍.ഡി.എഫിന് 9, യു.ഡി.എഫിന് 2, ബി.ജെ.പിക്ക് 3 കേരള കോ.(എം)ന് 1 ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി. എഫ് 9 ഉം യു.ഡി.എഫ് 2 ഉം ബി.ജെ.പി 3 ഉം കേരള കോ.(എം) 1 ഉം വാര്‍ഡുകളില്‍ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. എല്‍.ഡി.എഫ് വിജയിച്ച ജില്ല, വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍ തിരുവനന്തപുരം -കരകുളം ഗ്രാമപഞ്ചായത്ത്-കാച്ചാണി-വികാസ്.ഡി-585, ആലപ്പുഴ-പുറക്കാട് ഗ്രാമപഞ്ചായത്ത്-ആനന്ദേശ്വരം-നിജ.അനില്‍കുമാര്‍-223, കൈനകരി ഗ്രാമപഞ്ചായത്ത്-ചെറുകാലികായല്‍- അനിത പ്രസാദ്-533, പാലക്കാട്- […]