അന്തര്‍ദേശീയ ക്രിസ്ത്യന്‍ എക്‌സ്‌പോ ഡല്‍ഹിയില്‍ ആരംഭിച്ചു

അന്തര്‍ദേശീയ ക്രിസ്ത്യന്‍ എക്‌സ്‌പോ ഡല്‍ഹിയില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: അന്തര്‍ദേശീയ ക്രിസ്ത്യന്‍ എക്‌സ്‌പോ ഡല്‍ഹി നാഷണണ്‍ വൈ.എം.സി.എ. ഗ്രൗണ്ടില്‍ ആരംഭിച്ചു. എക്‌സ്‌പോ കമ്മറ്റിയുടെ ക്രിസ്ത്യന്‍ ബുക്ക് അവാര്‍ഡിന് അര്‍ഹനായ ഡോ. ബാബു കെ. വയ്യഗീസിന് മുന്‍ കേന്ദ്രമന്ത്രി ശ്രീ. ഓസ്‌കാര്‍ ഫര്‍ണ്ണാണ്ടസ്(ങജ) അവാര്‍ഡ് നല്‍കി ആദരിച്ചു. ശ്രീ. സുധീര്‍ കുമാര്‍ സിങ്ങ് മുഖ്യാതിഥി ആയിരുന്നു. പവര്‍ ടി.വി. മാനേജിംങ് ഡയറക്ടര്‍ ഡോ.ആര്‍.ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ കര്‍ട്ടിസ് ജി. റിസ്‌കി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. സി.വി. വടവന […]

പട്ടികവര്‍ഗക്കാര്‍ക്കായുള വിവിധ ക്ഷേമപദ്ധതികളും അനുകൂല്യങ്ങളും നടപ്പാക്കും- ഗവര്‍ണ്ണര്‍

പട്ടികവര്‍ഗക്കാര്‍ക്കായുള വിവിധ ക്ഷേമപദ്ധതികളും അനുകൂല്യങ്ങളും നടപ്പാക്കും- ഗവര്‍ണ്ണര്‍

തിരുവനന്തപുരം : ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീ രവി താക്കൂര്‍ ഗവര്‍ണര്‍ ശ്രീ ജസ്റ്റിസ് പി സദാശിവത്തെ സന്ദര്‍ശിച്ചു. പട്ടികവര്‍ഗക്കാര്‍ക്കായുള വിവിധ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച നടത്തി. പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് വൈകാതെ അയച്ചുനല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പട്ടികവര്‍ഗക്കാര്‍ക്കായുള വിവിധ ക്ഷേമപദ്ധതികളും അനുകൂല്യങ്ങളും നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൂര്‍ണസഹകരണം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ശില്പ നിര്‍മ്മാണ പഠനകളരിക്ക് തുടക്കമായി

ശില്പ നിര്‍മ്മാണ പഠനകളരിക്ക് തുടക്കമായി

പെരിയ നവോദയ വിദ്യാലയത്തില്‍ നടക്കുന്ന ശില്പ നിര്‍മ്മാണ പഠനകളരിയില്‍ നിന്ന് പെരിയ: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശില്പ നിര്‍മ്മാണ കളരിക്ക് തുടക്കമായി. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ശില്ല ശാലയിലൂടെ വിദ്യാര്‍ത്ഥികളില്‍ ശില്ല നിര്‍മ്മാണ വൈദഗ്ധ്യം നല്‍കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള ശില്പികളുടെ നേതൃത്വത്തിലാണ് ശില്ലശാല നടക്കുന്നത്. കളിമണ്‍ ശില്ലങ്ങള്‍, ചുമര്‍ചിത്രങ്ങള്‍, സിമന്റില്‍ തീര്‍ത്ത ശില്പങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കും. ആര്‍ടിസ്റ്റ് ശിവദാസന്‍, അമ്പിളി, ടി.പി.മണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനകളരി സംഘടിപ്പിക്കുന്നത്. സമീപ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും […]

ക്ഷേമപെന്‍ഷനുകളുടെ വിതരണം കുറ്റമറ്റതാക്കാന്‍  കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു;  60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍-തോമസ് ഐസക്ക്

ക്ഷേമപെന്‍ഷനുകളുടെ വിതരണം കുറ്റമറ്റതാക്കാന്‍  കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു;  60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍-തോമസ് ഐസക്ക്

തിരുവനന്തപുരം : സര്‍ക്കാരിന്റെ ക്ഷേമ-ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം വേഗത്തിലും കുറ്റമറ്റതുമാക്കാന്‍ മുഴുവന്‍ പെന്‍ഷന്‍കാരുടെയും വിവരശേഖരം രണ്ടാഴ്ചയ്ക്കകം കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു. വിവിധ ക്ഷേമനിധിബോര്‍ഡുകളില്‍ അംഗങ്ങളയ മുഴുവന്‍പേരും രണ്ടാഴ്ചയ്ക്കകം ആധാര്‍ നമ്പരുകള്‍ അതതു ബോര്‍ഡുകള്‍ക്കു നല്‍കണം. ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരശേഖരം നവംബര്‍ 22നകം ക്ഷേമനിധി ബോര്‍ഡുകള്‍ തദ്ദേശഭരണവകുപ്പിന്റെ ഡിബിറ്റി സെല്ലിനു കൈമാറണം. ഇതും അനുബന്ധപ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കിയാലേ പെന്‍ഷന്‍ വിതരണം ആരംഭിക്കൂ. യോഗം തീരുമാനിച്ചു. ഈ പ്രവര്‍ത്തനം പൂര്‍ണ്ണമായാല്‍ സംസ്ഥാനത്തെ 60 വയസു കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന […]

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം മഞ്ചേശ്വരത്ത് കവിയരങ്ങ് നടത്തി

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം മഞ്ചേശ്വരത്ത് കവിയരങ്ങ് നടത്തി

മഞ്ചേശ്വരം : രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപിടിച്ച് നവംബര്‍ 10,11,12 തിയ്യതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന സമ്മേളനത്തിന്റ പ്രചരണാര്‍ത്ഥം മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സപ്തഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരത്തെ രാഷ്ട്ര കവി ഗോവിന്ദ പൈ യുടെ വീടങ്കണത്തില്‍ മുതിര്‍ന്ന ബഹുഭാഷാ കവി മുഹമ്മദ് ബഡ്ഡുറിന്റെ അദ്ധ്യക്ഷതയില്‍ കവിയരങ്ങ് നടന്നു പ്രശസ്ത യുവ ഫോക്ലോര്‍ കവി എന്‍ മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയതു മലയാളം കവി രാഘവന്‍ ബെല്ലിപ്പാടി, […]

രാജ്യത്ത് സമ്പൂര്‍ണ്ണ അടിയന്തിരാവസ്ഥക്ക് മുന്നോടിയായ സാമ്പത്തികാടിയന്തിരാവസ്ഥ – ഹമീദ് വാണിയമ്പലം

രാജ്യത്ത് സമ്പൂര്‍ണ്ണ അടിയന്തിരാവസ്ഥക്ക് മുന്നോടിയായ സാമ്പത്തികാടിയന്തിരാവസ്ഥ – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: രാജ്യത്ത് സമ്പൂര്‍ണ്ണ അടിയന്തിരാവസ്ഥക്ക് മുന്നോടിയായ സാമ്പത്തികാടിന്തിരാവസ്ഥയാണ് നിലവില്‍ വന്നത്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന് ന്യായീകരണം കണ്ടെത്താനാണ് രാജ്യത്താകെ അരാജകത്വം തോന്നിപ്പിക്കവിധത്തില്‍ നോട്ടുകള്‍ പിന്‍വലിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ജനങ്ങളെ ആകെ ദുരിതത്തിലാക്കിയിരിക്കുന്നു കേന്ദ സര്‍ക്കാറിന്റെ തീരുമാനം. രാജ്യത്തെമ്പാടും ഉയര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനും ജനങ്ങളെ ഭീതിപ്പെടുത്തി കൂടെ നിര്‍ത്താനുമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ സമ്പദ്ഘടനയാകെ തകരാറിലാക്കും ഈ തീരുമാനം. അടിയന്തിരമായി ഈ തീരുമാനം പിന്‍വലിച്ച് ജനങ്ങളെ പ്രയാസത്തിലാക്കാത്ത പരിഷ്‌കരണങ്ങളോ […]

ഇനി 500 ൻ്റെയും 1000 ൻ്റെയും നോട്ടുകൾ ഇല്ല; നാളെ ബാങ്കുകളും എ.ടി.എമ്മും പ്രവർത്തിക്കില്ല

ഇനി 500 ൻ്റെയും 1000 ൻ്റെയും നോട്ടുകൾ ഇല്ല; നാളെ ബാങ്കുകളും എ.ടി.എമ്മും പ്രവർത്തിക്കില്ല

ദില്ലി:  ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധു. പ്രഖ്യാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗം. ഭീകരര്‍ക്ക് പണം വരുന്നത് പാകിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു. ഇത് ഒഴിവാക്കാനാണ് സുപ്രധാന തീരുമാനം. നഷ്ടമുണ്ടാകാതിരിക്കാൻ നടപടിയുണ്ടാകും. പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ടെന്ന് പ്രധാനമന്ത്രി. എടി.എമ്മിനും നിയന്ത്രണം. എടി.എമ്മിൽ നിന്നും 11-മത്തെ തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രം.  രാജ്യത്ത് സാമ്പത്തിക […]

എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാർ അന്തരിച്ചു

കോട്ടികുളം:  പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ കാപ്പില്‍ ബദരിയ മന്‍സിലിലെ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍(80) നിര്യാതനായി. കോട്ടിക്കുളം ജുമാ മസ്ജിദ്, പുത്തൂര്‍ ജുമാമസ്ജിദ്, കുമ്പോല്‍ ജുമാ മസ്ജിദ്, ബേക്കല്‍ ഖിള് ര്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഖത്തീബായും നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്, തങ്കയം ജുമാ മസ്ജിദ്, മാവില കടപ്പുറം ജുമാ മസ്ജിദ്, കോട്ടപ്പുറം ജുമാ മസ്ജിദ്, കര്‍ണ്ണാടകയിലെ പുത്തൂര്‍ എന്നിവിടങ്ങളില്‍ മുദരീസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്നു.

മുന്‍ മന്ത്രി വി.പി രാമകൃഷ്ണപിള്ള അന്തരിച്ചു

മുന്‍ മന്ത്രി വി.പി രാമകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: ആര്‍എസ്പി മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വി.പി രാമകൃഷ്ണപിള്ള (83) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1998-2001 കാലയളവില്‍ ജലവിഭവ മന്ത്രിയായിരുന്നു. ആര്‍എസ്പി മുന്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു അദ്ദേഹം.

ഏഴാംഘട്ട ആശ പരിശീലന പരിപാടിക്ക് തുടക്കമായി

ഏഴാംഘട്ട ആശ പരിശീലന പരിപാടിക്ക് തുടക്കമായി

കാസര്‍കോട് : ആശവര്‍ക്കര്‍മാര്‍ക്കുളള ഏഴാംഘട്ട ആശ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നീലശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാരായണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ജി രമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍ മുഖ്യാതിഥി ആയിരുന്നു. വാര്‍ഡ് മെമ്പര്‍ ടി.പി രാഘവന്‍, ജില്ലാ ആശ കോര്‍ഡിനേറ്റര്‍ പി.ശശികാന്ത്, എല്‍.എച്ച്.ഐ.ടി.ആര്‍ ഗീത എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പി.ആര്‍.ഒ കം എല്‍.ഒ രമ്യ […]