സമ്മേളനത്തിരക്കിനിടയിലും ബാങ്കിലെത്തിയവരെ സഹായിച്ച് യൂത്തലീഗ് പ്രവര്‍ത്തകര്‍

സമ്മേളനത്തിരക്കിനിടയിലും ബാങ്കിലെത്തിയവരെ സഹായിച്ച് യൂത്തലീഗ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: ചാലാട് ബേങ്കുകള്‍ക്ക് മുമ്പില്‍ ഇന്നു കാലത്ത് 7 മണി മുതല്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയാണ് ചാലാട് ശാഖാ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. സമ്മേളന തിരക്കിനിടയിലും ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രവര്‍ത്തകരെ നാട്ടുകാര്‍ അഭിനന്ദിച്ചു.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു

വലിയന്നൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു. പറമ്പില്‍ ഹൗസില്‍ എം.കെ.നിധിന്റെ ബൈക്കാണ് സാമൂഹ്യ വിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് സംഭവം. പെട്രോളിന്റെ മണം വ്യാപിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ബൈക്കിന് പുറമെ പൈപ്പും, മോട്ടോറും നശിപ്പിച്ചത് കണ്ടത്. ബൈക്കിന്റെ സീറ്റ് മുഴുവനായും കീറി നശിപ്പിച്ചു. സി.പി.എം വലിയന്നൂര്‍ നോര്‍ത്ത് ബ്രാഞ്ചംഗമായ നിധിന്‍ ദേശാഭിമാനി ഏജന്റ് കൂടിയാണ്. ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കി.

മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു

പാറ്റ്‌ന: ബിഹാറിലെ റോഹ്താസ് ജില്ലയില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഹിന്ദി ദിനപത്രമായ ദയ്‌നിക്‌ ഭാസ്‌കറിന്റെ ലേഖകന്‍ ധര്‍മേന്ദര്‍ സിംഗാണ് റോഹ്താസിലെ ഒരു ചായക്കടയ്ക്ക് പുറത്തുവച്ച് കൊല്ലപ്പെട്ടത്. അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മേയില്‍ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ ലേഖകന്‍ രാജ്ഡിയോ രഞ്ജനും അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം തുടരുകയാണ്.

ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചു

ജസ്റ്റിസ് കട്ജു തന്റെ ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഇന്നലെ സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹാജരായപ്പോള്‍ തനിക്കുണ്ടായ അനുഭവം സംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു പിന്‍വലിച്ചു. കോടതിയില്‍ നടന്നത് കരുതിക്കൂട്ടിയുള്ള നാടകമായിരുന്നുവെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് ഗൊഗോയില്‍ നിന്ന് തനിക്ക് കടുത്ത അവഗണനയാണ് ഏല്‍ക്കേണ്ടി വന്നതെന്നും കട്ജു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നിലവിലെ നിലപാടുകള്‍ തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന് ജസ്റ്റീസ് ഗൊഗോയ് പറഞ്ഞെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് കട്ജു പോസ്റ്റ് പിന്‍വലിച്ചത്. വാദത്തിനു 20 മിനിറ്റുമാത്രമേ മാത്രമേ അനുവദിക്കൂ […]

നോട്ട്‌നിരോധനം ബി.ജെ.പിക്കാര്‍ നേരത്തെ അറിഞ്ഞു; പണം ബാങ്കില്‍ നിക്ഷേപിച്ചു

നോട്ട്‌നിരോധനം ബി.ജെ.പിക്കാര്‍ നേരത്തെ അറിഞ്ഞു; പണം ബാങ്കില്‍ നിക്ഷേപിച്ചു

കൊല്‍ക്കത്ത: നോട്ട് നിരോധനം വേണ്ടപ്പെട്ടവര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നുള്ള വാദഗതികള്‍ സത്യമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. നോട്ട് നിരോധത്തിന് മണിക്കൂറുകള്‍ മുമ്പ് ബി.ജെ.പി പശ്ചിമബംഗാള്‍ ഘടകം ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചത് വിവാദമാകുന്നു. ഇന്ത്യന്‍ ബാങ്കിന്റെ കൊല്‍ക്കത്ത സെന്‍ട്രല്‍ അവന്യൂ ബ്രാഞ്ചിലെ 554510034 എന്ന അക്കൗണ്ടിലാണ് നവംബര്‍ എട്ടാം തീയതി രണ്ടു തവണയായി 60 ലക്ഷവും 40 ലക്ഷവും വീതം നിക്ഷേപിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാത്രമായാണ് തുക അടച്ചിരിക്കുന്നത്. ബി.ജെ.പി പശ്ചിമ ബംഗാള്‍ യൂണിറ്റിന്റെ പേരിലുളള […]

വിസാ തട്ടിപ്പു കേസ് കണ്ണൂര്‍ സ്വദേശിപിടിയില്‍

വിസാ തട്ടിപ്പു കേസ് കണ്ണൂര്‍ സ്വദേശിപിടിയില്‍

കല്‍പ്പററ.മൗറീഷ്യസ്സില്‍ ജോലിക്കു വിസ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടിയ കേസിലെ പ്രതിയെ ബാംഗ്ലൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു കണ്ണൂര്‍ പാളയം സ്വദേശിയായ നന്ദാവനം ബാബു (52) നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത് മൗറീഷ്യസ്സില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപവരെ പ്രതിഫലം പറഞ്ഞുറപ്പിച്ച് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി .കുറഞ്ഞ തുകയായത് കൊണ്ട് പണം നഷ്ടപ്പെട്ട പലരും പോലീസില്‍ പരാതിപ്പെടാത്തത് സൗകര്യമായി കണ്ട് തട്ടിപ്പ് കേരളത്തിലും,തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു .2011 […]

ഭാര്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ് വിഷം കഴിച്ചു

ഭാര്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ് വിഷം കഴിച്ചു

മുള്ളേരിയ: ഐത്തനടുക്കയിലെ സുധാകരനെ (40) യാണ് ഫ്യൂരിഡന്‍ കീടനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടിയ ശേഷം ഇയാള്‍ തൊട്ടടുത്ത മലമുകളില്‍ ചെന്ന് കീടനാശിനി കഴിക്കുകയായിരുന്നുവെന്നാണ് സൂചന. പിഞ്ചു മക്കളുടെ മുന്നില്‍ വെച്ച് വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സുധാകരന്‍ ഭാര്യ മമത(30)യെ വെട്ടിപ്പരിക്കേല്‍പിച്ചത്. കഴുത്തിന് വെട്ടേറ്റ മമത മംഗളൂരു യുണൈറ്റഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നാട്ടുകാരാണ് സുധാകരനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. […]

നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ എം.എസ്.സി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരോധാനത്തിന് 29 ദിവസം കഴിഞ്ഞിട്ടും നജീബിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ദില്ലി പൊലീസിന്റെ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ട് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറിയിരുന്നു. നജീബ് വിഷാദ രോഗിയാണെന്നും നാടുവിട്ട് പോയിരിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടി നാലുദിവസം മുമ്പാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞമാസം 14നാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ […]

അശ്ലീല വീഡിയോ കാണല്‍: കര്‍ണാടക വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായി എത്തി

അശ്ലീല വീഡിയോ കാണല്‍: കര്‍ണാടക വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായി എത്തി

ബംഗളൂരു: കഴിഞ്ഞ ദിവസം ടിപ്പു ജയന്തി ആഘോഷ വേദിയിലിരുന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിന് വിശദീകരണവുമായി കര്‍ണാടക മന്ത്രി തന്‍വീര്‍ സെയ്ത്. ടിപ്പു ജയന്തി ആഘോഷ വേദിയിലിരുന്നാണ് അശ്ലീല വീഡിയോ കണ്ടത് കണ്ടത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തന്‍വീര്‍ സെയ്ത് വിശദീകരണത്തില്‍ വ്യക്തമാക്കി. താന്‍ അറിഞ്ഞുകൊണ്ടല്ല അശ്ലീല വീഡിയോ തുറന്നത്. വാട്ട്സ്ആപ്പില്‍ വന്ന ചിത്രം തുറന്നപ്പോഴാണ് അത് അശ്ലീല വീഡിയോ ആണെന്ന് മനസ്സിലായതെന്നും മന്ത്രി പറഞ്ഞു. റായ്പൂരില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടയില്‍ മന്ത്രി മൊബൈല്‍ഫോണില്‍ അശ്ലീല […]