സെറ്റ് പരീക്ഷ ജയിച്ചവര്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം

സെറ്റ് പരീക്ഷ ജയിച്ചവര്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണം

എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പാസായവര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനകം സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുശേഷം അടുത്ത ഒരു വര്‍ഷം വരെയുളള കാലയളവില്‍ അപേക്ഷിക്കുവര്‍ 500 രൂപ പിഴയായി നല്‍കണം. ഈ കാലയളവിനുശേഷമുളള ഓരോ വര്‍ഷത്തിനും മേല്‍പറഞ്ഞ തുകയ്ക്കു പുറമേ 250 രൂപ വീതം അധികം നല്‍കണം. മുന്‍കാലങ്ങളില്‍ നടത്തിയ പരീക്ഷകള്‍ക്കും ഇത് ബാധകമായിരിക്കും. ബിരുദാനന്തരബിരുദം/ബി.എഡ് അവസാനവര്‍ഷം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സെറ്റ് പരീക്ഷ എഴുതിയവര്‍ ഫലം […]

ബ്രസീലിനുമുമ്പില്‍ മൂന്ന് ഗോളിന് മുട്ടുകുത്തി അര്‍ജന്റീന

ബ്രസീലിനുമുമ്പില്‍ മൂന്ന് ഗോളിന് മുട്ടുകുത്തി അര്‍ജന്റീന

ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം ലോകഫുട്‌ബോളിലെ അതികായന്‍മാര്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍മെസിയുടെ നേതൃത്വത്തലുള്ള അര്‍ജന്റീനയെ ബ്രസീല്‍ പട തുരത്തിയത്. ബ്രസീലിന് വേണ്ടി ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കകയും ചെയ്ത ക്യാപ്റ്റന്‍ നെയ്മറാണ് മഞ്ഞപ്പടയുടെ സൂപ്പര്‍ഹീറോ ആയത്. ദേശീയ ജഴ്‌സിയില്‍ നെയ്മറിന്റെ 50ാം ഗോളായിരുന്നു ഇത്. ജയത്തോടെ ബ്രസീല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫിലിപ്പെ കുട്ടീഞ്ഞോ (25), നെയ്മര്‍ […]

പണം നിക്ഷേപിക്കാന്‍ സാധിച്ചില്ല, ബാങ്കിന് മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

പണം നിക്ഷേപിക്കാന്‍ സാധിച്ചില്ല, ബാങ്കിന് മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

#ജീവിക്കാന്‍ പണമില്ലാത്തതുകൊണ്ടുള്ള ആത്മഹത്യകള്‍ക്കു പകരം കയ്യില്‍ കൂടുതല്‍ പണം ഉള്ളതു കൊണ്ട് ആളുകള്‍ ആത്മഹത്യ ചെയ്യുന്ന കാലം കണ്ണൂര്‍: പണം നിക്ഷേപിക്കാന്‍ എത്തിയ ആള്‍ തലശ്ശേരി സ്റ്റേറ്റ് ബാങ്കിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തലശ്ശേരി എസ് ബി ടി ശാഖക്കു മുകളില്‍ നിന്ന് പെരളശ്ശേരി സ്വദേശി കെ.എസ്.ഇ.ബി ഓവര്‍സിയറായ പെരളശ്ശേരി മക്രേരി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ ആണ് ആത്മഹത്യ ചെയ്തത് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന പണം ബാങ്ക് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നോട്ട് […]

ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങള്‍

ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങള്‍

വാഷിംഗ്ടണ്‍: വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍ ഡൊണാള്‍ഡ് ട്രംപിനുള്ള കഴിവ് വളരെ വലുതാണ്. എന്നാല്‍ താനും ഓട്ടും മോശമല്ല എന്ന് തെളിയിക്കുകയാണ് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയുടെ തലവായ ശതകോടീശ്വരന്‍ ട്രംപിന്റെ ഭാര്യ മെലാനിയ. എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചുകൊണ്ട് ട്രംപ് അമേരിക്കയുടെ സാരഥ്യം ഏറ്റെടുക്കമ്പോള്‍ അമേരിക്കന്‍ പ്രഥമ വനിതയും മാധ്യമങ്ങള്‍ക്കും പപ്പരാസികള്‍ക്കും മുതല്‍കൂട്ടാവുകയാണ്. ഇപ്പോള്‍ 48 വയസ്സാണ് മെലാനിയ ട്രംപിന്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയും ട്രംപ് ജയിക്കുകയും ചെയ്തതോടെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ […]

ട്രമ്പിന്റെ സൈറ്റിലെ മുസ്ലിം വിരുദ്ധപരാമര്‍ശ്ശങ്ങള്‍ നീക്കി

ട്രമ്പിന്റെ സൈറ്റിലെ മുസ്ലിം വിരുദ്ധപരാമര്‍ശ്ശങ്ങള്‍ നീക്കി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലേക്ക് മുസ്ലിംകള്‍ വരുന്നത് നിരോധിക്കും എന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാമ്പയിനിംഗ് വെബ് സൈറ്റില്‍ നല്കിയിരുന്ന പ്രസ്താവന പിന്‍വലിച്ചു. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇതു പിന്‍വലിക്കുന്നതെന്നാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ മറുപടി. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ നാലു ശതമാനം മാത്രം സാധ്യത കല്പിക്കപ്പെട്ട ട്രംപ് ഇപ്പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മുസ്ലിം വിരുദ്ധ പ്രസ്താവനയിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ട്രമ്പ് ഇപ്പോള്‍ അമേരിക്കയുടെ നിയുക്ത പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ തന്റെ നിലപാടില്‍ മാറ്റംവരുത്തുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. മുസ്ലിംകള്‍ അമേരിക്കയില്‍ എത്തുന്നത് തടയുമെന്ന […]

പുത്തന്‍ ആകാന്‍ 100ന്റെ നോട്ടുകളും- നോട്ടുകൾ മാറുന്നു

പുത്തന്‍ ആകാന്‍ 100ന്റെ നോട്ടുകളും- നോട്ടുകൾ മാറുന്നു

500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ ഇന്ത്യയില്‍ നിന്നും 100 രൂപ നോട്ടുകളും പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 100, 50, 20, 10 എന്നീ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ച് പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 500, 1000 രൂപകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ ബാങ്കുകളിലും നോട്ട്മാറ്റിയെടുക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളിലും കയറി ഇറങ്ങി വലയുമ്പോഴാണ് പുതിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യത്ത് നിലവിലുള്ള എല്ലാ നോട്ടുകളും […]

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: പ്രധാനമന്ത്രി ജപ്പാനില്‍ എത്തി

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: പ്രധാനമന്ത്രി ജപ്പാനില്‍ എത്തി

ജപ്പാന്‍: ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍ എത്തി. തായ്‌ലന്റിലെ ബാങ്കോക്കില്‍ എത്തിയ മോദി തായ് രാജാവ് ഭൂമിബോല്‍ അതുല്യദേജിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഇവിടെ നിന്നാണ് മൂന്നാം വാര്‍ഷിക ഉച്ചകോടിക്ക് മോദി ടോക്കിയോയില്‍ എത്തിയിരിക്കുന്നത്. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ, പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സൈനികേതര ആണവ കരാറുകളും ദക്ഷിണ ചൈനാ കടലിലെ തര്‍ക്കങ്ങളും മോദി – ആബെ കൂടിക്കാഴ്ചയില്‍ വിഷയമാകും.

ഡൊണാള്‍ഡ് ട്രമ്പ് ഒബാമയുമായി കൂടിക്കാഴ്ച നടത്തി

ഡൊണാള്‍ഡ് ട്രമ്പ് ഒബാമയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിനു ശേഷം ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൌസിലെത്തി. ന്യൂയോര്‍ക്കില്‍ നിന്ന് തന്റെ സ്വകാര്യവിമാനത്തിലാണ് വാഷിങ്ടണിലെ റീഗന്‍ വിമാനത്താവളത്തില്‍ ട്രംപ് എത്തിയത്. പിന്നീട്, അവിടെ നിന്ന് വൈറ്റ് ഹൌസിലേക്ക് പോകുകയായിരുന്നു. വൈറ്റ് ഹൌസിലെത്തിയ ട്രംപിനെ പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇരുവരും ഓവല്‍ ഓഫീസില്‍ സൌഹൃദ കൂടിക്കാഴ്ച നടത്തി. ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റ് മൈക് പെന്‍സ് എന്നിവരും ട്രംപിന് ഒപ്പമുണ്ടായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ […]

സൗമ്യ വധം ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും

സൗമ്യ വധം ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതില്‍ കോടതിക്ക് വീഴ്ചപറ്റിയെന്ന് പറഞ്ഞ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകും. സുപ്രീംകോടതിയുടെ വിധിനിര്‍ണ്ണയത്തില്‍ പിഴവുണ്ടെന്ന് കട്ജു പറഞ്ഞതിനെ തുടര്‍ന്നാണ് നേരിട്ടെത്തി പോരായ്മകള്‍ ചൂണ്ടികാണിക്കാന്‍ കോടതി കട്ജുവിനോടാവശ്യപ്പെട്ടത്. സൗമ്യകൊലക്കേസില്‍ പ്രതിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതില്‍ സമൂഹത്തിന്റെ നാനാഭാഗത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ കോടതിയെ ബോധിപ്പിക്കാന്‍ പോലീസിനും സാധിച്ചില്ല എന്ന ആക്ഷേപവും പൊതുസമൂഹത്തിനുണ്ടായിരുന്നു. അത്തരം സാഹചര്യത്തില്‍ കട്ജുവിന്റെ വെളിപ്പെടുത്തല്‍ സമൂഹമനസാക്ഷിക്ക് ആശ്വാസമായിരുന്നു പകര്‍ന്നു നല്‍കിയത്. കോടതി […]

എ.ഐ.എഫ്.ഇ.ഇ ദേശീയ പൊതുസമ്മേളനം സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും

എ.ഐ.എഫ്.ഇ.ഇ ദേശീയ പൊതുസമ്മേളനം സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ത്യന്‍ വൈദ്യുതി മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് (എ.ഐ.എഫ്.ഇ.ഇ)പതിനഞ്ചാം ദേശീയ സമ്മേളനത്തിന് ഇന്ന് കൊടിയുയരും. കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് (ജെ ചിത്തരഞ്ജന്‍ നഗര്‍), ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഒളിമ്പിയ ചേമ്പേഴ്‌സ് (എ.ബി.ബര്‍ധന്‍ നഗര്‍), വി.ജെ.ടി ഹാള്‍ എന്നിവിടങ്ങളിലായി നടക്കുന്ന സമ്മേളനം വൈകുന്നേരം മൂന്നു മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എം.ബി.എസ് യൂത്ത് ക്വയര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഘഗാനാഞ്ജലിയോടെ ആരംഭിക്കും. തുടര്‍ന്ന് നാല് മണിക്ക് പാളയം രക്തസാക്ഷി […]