കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

ഉദുമ: ഐ.സി.എ.ആര്‍ – കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കെ.വി.കെ, ഉദുമ ഗ്രാമ പഞ്ചായത്ത്, ക്യഷിഭവന്‍, കവുങ്ങ് സുഗന്ധവിള ഡയറക്‌ട്രേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഉദുമ പഞ്ചായത്ത് ബാരയില്‍ സംയോജിത കീട നിയന്തണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂന്ന് വര്‍ഷമായി കെ.വി.കെയിലേയും ,കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലേയും ശാസ്ത്രജ്ഞരുടെ നേത്യത്വത്തില്‍ ഉദുമ പഞ്ചായത്തില്‍ നടത്തി വരുന്ന ജൈവ കീട നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സഘടിപ്പിച്ചത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. […]

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നു

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്തുള്ള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വെച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട പാല്‍വില ലഭ്യമാക്കല്‍, ശാസ്ത്രീയ കറവരീതി, അനുബന്ധനിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ 2017 ജൂണ്‍ 23, 24 തീയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 23/06/2017ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര […]

8,167 കോടിരൂപയുടെ കാര്‍ഷിക വായ്പ എഴുതി തള്ളാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

8,167 കോടിരൂപയുടെ കാര്‍ഷിക വായ്പ എഴുതി തള്ളാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബംഗളുരു: ചെറുകിട കാര്‍ഷീക കടങ്ങള്‍ എഴുതിതള്ളാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനിച്ചു. 8,167 കോടിരൂപയുടെ കാര്‍ഷിക വായ്പയാണ് എഴുതിത്തള്ളുക. സര്‍ക്കാരിന്റെ ഈ തീരുമാനം 22 ലക്ഷം കര്‍ഷകര്‍ക്ക്് പ്രയോജനം ചെയ്യും. സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.2017 ജൂണ്‍ 20 വരെ അനുവദിച്ച 50,000 രൂപവരയെുള്ള കടങ്ങളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സമാനമായ രീതിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമെടുത്തിരുന്നു. […]

വെണ്ട കൃഷിക്ക് ഏറ്റവും യോജിച്ച കാലാവസ്ഥ: മഴക്കാലം

വെണ്ട കൃഷിക്ക് ഏറ്റവും യോജിച്ച കാലാവസ്ഥ: മഴക്കാലം

കേരളത്തില്‍ മഴക്കാലം വന്നെത്തിയിരിക്കുകയാണ്. മഴക്കാലത്ത് ഏറ്റവും നന്നായി വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ട കൃഷിക്ക് ഏറ്റവും യോജിച്ച കാലാവസ്ഥയാണ് മഴക്കാലം. ആഫ്രിക്കന്‍ ദേശക്കാരനാണ് വെണ്ട. എന്നാല്‍, മഴക്കാലം വെണ്ടച്ചെടികളുടെ ആരോഗ്യകാലം കൂടിയാണ്. എന്തെന്നാല്‍ വെണ്ടച്ചെടിയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ മഴക്കാലത്ത് കുറവായിരിക്കും എന്നതാണത്. അതിനാല്‍ തന്നെ ആരോഗ്യത്തോടെ വളര്‍ന്ന് മികച്ച കായ്ഫലം മഴക്കാലത്ത് വെണ്ട നല്‍കുന്നു. വിവിധയിനങ്ങള്‍ വെണ്ടയിലുണ്ട്. നരപ്പ് രോഗത്തിനെതിരേ മികച്ച പ്രതിരോധശേഷിയുള്ള അര്‍ക്ക അനാമിക, മഞ്ജിമ, വര്‍ഷ, ഉപഹാര […]

കൊതിയൂറും രുചിവിഭവങ്ങളുമായി അനന്തപുരി ചക്കമഹോല്‍സവം

കൊതിയൂറും രുചിവിഭവങ്ങളുമായി അനന്തപുരി ചക്കമഹോല്‍സവം

തിരുവനന്തപുരം: കൊതിയൂറുന്ന രുചി വിഭവങ്ങളുമായി തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ ഒമ്പതുവരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് ‘അനന്തപുരി ചക്കമഹോല്‍സവം’ അരങ്ങേറുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, വെള്ളായണി കാര്‍ഷിക കോളേജ്, സിസ, ശാന്തിഗ്രാം, മിത്രനികേതന്‍, പനസ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി, ഇപാക് എന്നീ സംഘടനകളാണ് മേളയുടെ സംഘാടകര്‍. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കുന്നത്. കഴിഞ്ഞവര്‍ഷം കനകക്കുന്നില്‍ നടന്ന ചക്ക മഹോല്‍സവത്തിന്റെ […]

ഉദുമ ഇസ് ലാമിയ എ.എല്‍ പി. സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഉമ്മ മരവും പക്ഷി മരവും ഒരുക്കും

ഉദുമ ഇസ് ലാമിയ എ.എല്‍ പി. സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഉമ്മ മരവും പക്ഷി മരവും ഒരുക്കും

ഉദുമ: വിഷന്‍ 2020 ന്റെ ഭാഗമായി ഉദുമ ഇസ് ലാമിയ എ.എല്‍ പി. സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഉമ്മ മരവും പക്ഷി മരവും ഒരുക്കാന്‍ സ്‌കൂള്‍ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ പ്രഖ്യാപനം പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ പത്ത് മണിക്ക് നടക്കും. ഉമ്മ മരത്തിന് ചുറ്റും ചെങ്കല്ല് കൊണ്ട് സീറ്റുകള്‍ നിര്‍മ്മിക്കും. മദര്‍ പി.ടി.എ യോഗം ചേരാനും അത്യാവശ്യം ക്ലാസ് എടുക്കാനും ഉമ്മ മരച്ചുവട് ഉപയോഗിക്കാവുന്ന തരത്തിലാണ് ഉമ്മ മരം ഒരുക്കുന്നത്. ജൈവ […]

വഡേലിയയെ മാറ്റാം ജൈവകീടനാശിനിയായി

വഡേലിയയെ മാറ്റാം ജൈവകീടനാശിനിയായി

മുറ്റത്തിന് അലങ്കാരമായി വന്നവള്‍ വഡേലിയ. കടുംനിറത്തില്‍ മാറ്റ് ഫിനിഷിലുള്ള ഇലകളും നിലത്തോട് പറ്റിച്ചേര്‍ന്നു വളരുന്ന സ്വഭാവമുള്ള വഡേലിയയുടെ മുഖ്യ ആകര്‍ഷണം മഞ്ഞനിറത്തിലുള്ള നക്ഷത്രപ്പൂക്കള്‍തന്നെ. നോക്കിനില്‍ക്കെയാണ് സുന്ദരി വളര്‍ന്നുനിറഞ്ഞത്. ഇന്ന് ഈര്‍പ്പമുള്ളിടത്തെല്ലാം വഡേലിയ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. സിംഗപ്പുര്‍ ഡേയ്സിയെന്നും നക്ഷത്രപ്പൂച്ചെടിയെന്നും പേരുള്ള വഡേലിയ ട്രൈലോബാറ്റയില്‍ കീടങ്ങളും രോഗങ്ങളും അടുക്കാറില്ല. ഈ ഒരു പ്രത്യേകത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ മാറ്റാം. വഡേലിയ വളമാക്കുന്നതിനായി രണ്ടടി താഴ്ചയുള്ള കുഴിയെടുത്ത് ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ രണ്ടിഞ്ച് കനത്തില്‍ ചേര്‍ക്കുക. പുളിപ്പിച്ച കഞ്ഞിവെള്ളമോ […]

വിളനാശത്തിനായുള്ള ഇന്‍ഷുറന്‍സ് നഷ്ടപരിഹാര തുകയില്‍ വെട്ടിപ്പ്

വിളനാശത്തിനായുള്ള ഇന്‍ഷുറന്‍സ് നഷ്ടപരിഹാര തുകയില്‍ വെട്ടിപ്പ്

ന്യൂഡല്‍ഹി: വിളനാശത്തിനായുള്ള കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന (പി.എം.എഫ്.ബി.വൈ) പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുകയില്‍ വെട്ടിപ്പ്. നഷ്ടപരിഹാരത്തിനായി ഖാരീഫ് സീസണില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മുന്നില്‍ എത്തിയ 4270.55 കോടി രൂപക്കു വേണ്ടിയുള്ള അപേക്ഷകളില്‍ വിതരണം ചെയ്തത് വെറും 714.14 കോടി രൂപയുടെത് മാത്രമാണ്. അതായത്, വെറും 3.31 ശതമാനം. രാജ്യസഭയില്‍ ഏപ്രില്‍ ഏഴിന് ഉന്നയിച്ച ചോദ്യത്തിന് കൃഷിമന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. കര്‍ഷകരില്‍നിന്ന് നിര്‍ബന്ധമായും പിരിച്ചെടുക്കുകയും അതത് […]

തെങ്ങോലപ്പുഴു വ്യാപകം:’കാസര്‍കോടിനൊരിടം’ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാവുമെന്ന് പ്ലാന്റേഷന്‍ ഡയറക്ടര്‍

തെങ്ങോലപ്പുഴു വ്യാപകം:’കാസര്‍കോടിനൊരിടം’ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാവുമെന്ന് പ്ലാന്റേഷന്‍ ഡയറക്ടര്‍

കാസര്‍കോട്: നഗരസഭാ പരിധിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെങ്ങോലപ്പുഴു വ്യാപകമാണെന്ന ‘കാസര്‍കോടിനൊരിടം’ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ രോഗലക്ഷണശാസ്ത്ര തലവന്‍ വിനായക ഹെഗ്ഡേക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട് നഗരസഭാ പരിധിയില്‍ പെടുന്നഅണങ്കൂര്‍,തുരുത്തി,ബെദിര,ഓലത്തിരി,വിദ്യാനഗര്‍ ഭാഗങ്ങളില്‍ തെങ്ങുകളില്‍ വ്യാപകമായി ബാധിച്ച തെങ്ങോലപുഴു ശല്യം കേരകര്‍ഷകര്‍ക്ക് ദുരിതമുണ്ടാക്കുന്നു എന്ന് ചൂണ്ടികാട്ടി ‘കാസര്‍കോടിനൊരിടം’ ഫേസ്ബൂക് കൂട്ടായ്മക്ക് വേണ്ടി നൗഫല്‍ റഹ്മാന്‍ നല്‍കിയ ഇ മെയില്‍ പരാതിക്ക് മറുപടി നല്‍കുകയായിരുന്നു പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംഡി ഡോ:പി ചൗഡപ്പ.

തേനീച്ച വളര്‍ത്തലില്‍ പരിശീലനം

തേനീച്ച വളര്‍ത്തലില്‍ പരിശീലനം

കോഴികോട്: കൃഷിവകുപ്പും ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ഹോര്‍ട്ടികോര്‍പ്പും സംയുക്തമായി തേനീച്ച വളര്‍ത്തലിലെ നൂതന മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ ഒരു പരിശീലന പരിപാടി 10/05/2017-ല്‍ കോഴിക്കോട് എ. ജി റോഡിലുളള നളന്ദ ടൂറിസ്റ്റ് ഹോമില്‍ വെച്ച് സംഘടിപ്പിക്കുന്നു. താല്പര്യമുളള തേനീച്ച കര്‍ഷകര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 0479-2356695, 9447398085, 9605818176

1 2 3 16