കുരുമുളക് കാന്‍സര്‍ അണുക്കളെ തടയുന്നതായി പഠനം

കുരുമുളക് കാന്‍സര്‍ അണുക്കളെ തടയുന്നതായി പഠനം

ജീവതശൈലി മൂലം മനുഷ്യ സമൂഹത്തിന് ഇന്ന് മാരകമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ് അര്‍ബുദം. രോഗം കണ്ടെത്തുമ്പോള്‍ തന്നെ മരണം വന്നെത്തുന്നത് മുതല്‍ ചികിത്സയിലൂടെ തുടക്കത്തില്‍ തന്നെ സുഖപ്പെടുത്താന്‍ സാധിക്കുന്ന തുടങ്ങി അര്‍ബുദങ്ങളാണ് ഇന്ന് ഏതുതരം ആളുകളിലേക്കും പടരുന്നത്. എന്നാല്‍, ചരിത്രകാലം തൊട്ടേ വിദേശികള്‍ കറുത്തപൊന്നായി കണ്ട ഇന്ത്യന്‍ കുരുമുളകിന് അര്‍ബുദത്തെ കീഴക്കാന്‍ സാധിക്കുമെന്ന പുതിയ പഠനമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഭക്ഷണ സാധനങ്ങളില്‍ ഉപ്പിനെപോലെ തന്നെ പ്രധാന്യമര്‍ഹിക്കുന്ന കുരുമുളകിന് അര്‍ബുദത്തെ അകറ്റാന്‍ കഴിയുമെന്ന അറിവ് വലിയ പ്രധാന്യത്തോടെയാണ് ആരോഗ്യ ലോകം […]

എങ്ങനെ ഒരു ഗ്രോബാഗ് കൃഷി മികവുറ്റതാക്കാം..

എങ്ങനെ ഒരു ഗ്രോബാഗ് കൃഷി മികവുറ്റതാക്കാം..

കൃഷി ചെയ്യേണ്ട കാര്യം പറയുമ്പോള്‍ സ്ഥലമില്ലല്ലോ എന്നു പറയുന്നവര്‍ക്കുള്ള ഉത്തരമാണ് ഗ്രോബാഗുകള്‍. എന്നാല്‍ അവയുടെ ഉപയോഗം മിക്കവരും ശാസ്ത്രീയമായല്ല കൈകാര്യം ചെയ്യുന്നത്. എങ്ങനെയാണ് ഒരു ഗ്രോബാഗ് കൃഷി മികവുറ്റതാക്കാനാകുക എന്ന് നോക്കാം. പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതുമുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറിക്കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്,മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിനുപകരം ഉമി കരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാനായി 100 ഗ്രാം കുമ്മയംകൂടി […]

ഭൂമിയുടെ വെളിച്ചത്തിനായി ഒരു മണിക്കൂര്‍ ഇരുട്ട്; ഇന്ന് ഭൗമ മണിക്കൂര്‍ ദിനം

ഭൂമിയുടെ വെളിച്ചത്തിനായി ഒരു മണിക്കൂര്‍ ഇരുട്ട്; ഇന്ന് ഭൗമ മണിക്കൂര്‍ ദിനം

തിരുവനന്തപുരം: ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഭൗമ മണിക്കൂര്‍ ആചരണത്തില്‍ സംസ്ഥാനത്തെ ജനങ്ങളും സ്ഥാപനങ്ങളും പങ്കാളികളാകമെന്ന് ഗവര്‍ണര്‍ പി. സദാശിവം ആഹ്വാനം ചെയ്തു. അത്യാവശ്യ വിളക്കുകള്‍ ഒഴികെയുള്ളവ ഈ സമയം അണച്ച് ആഗോള താപനം കുറയ്ക്കുന്നതിനും ഊര്‍ജ സംരക്ഷണത്തിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പാരിസ്ഥിതിക ക്യാംപെയിനായ എര്‍ത്ത് അവറിന് 2017ല്‍ പത്ത് വയസ് തികയുകയാണ്. ആഗോള […]

വിള ഇന്‍ഷുറന്‍സ്: നഷ്ടപരിഹാരത്തില്‍ 700 ശതമാനംവരെ വര്‍ദ്ധന

വിള ഇന്‍ഷുറന്‍സ്: നഷ്ടപരിഹാരത്തില്‍ 700 ശതമാനംവരെ വര്‍ദ്ധന

തിരുവനന്തപുരം: വിള ഇന്‍ഷുറന്‍സിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുകയില്‍ 700 ശതമാനംവരെ വര്‍ദ്ധന. കൊടുംവരള്‍ച്ചയില്‍ കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. 21 വര്‍ഷത്തിനുശേഷമാണ് വിള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നത്. പ്രധാനപ്പെട്ട മുഴുവന്‍ വിളകളെയും ഉള്‍പ്പെടുത്തി വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌കരിച്ചതായി കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന വരുത്താതെയാണ് നഷ്ടപരിഹാരത്തുക ഇത്രത്തോളം വര്‍ധിപ്പിച്ചത്. 1995 മുതല്‍ അടയ്ക്കുന്ന നൂറു രൂപതന്നെയാണ് പ്രീമിയം. ഒരു ഹെക്ടര്‍ നെല്ല് നശിച്ചാല്‍ […]

ജലദിനത്തില്‍ മഴവെള്ള സംഭരണി പൊളിച്ചുമാറ്റി

ജലദിനത്തില്‍ മഴവെള്ള സംഭരണി പൊളിച്ചുമാറ്റി

നീലേശ്വരം: ലോക ജലദിനം ആഘോഷിക്കുന്ന ഇന്നലെ നീലേശ്വരം നഗരസഭാ ഓഫിസിലെ മഴവെള്ള സംഭരണി പൊളിച്ചുമാറ്റി. പഞ്ചായത്ത് കാലം മുതല്‍ ഉപയോഗത്തിലില്ലാത്ത സംഭരണിയാണു പൊളിച്ചതെന്നു നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ.പി.ജയരാജന്‍ പറഞ്ഞു. ഓഫിസ് കെട്ടിടത്തിനും മതിലിനും ഇടയിലെ സംഭരണി പൊളിച്ചുമാറ്റി സൗകര്യപ്രദമായ ജനസേവന കേന്ദ്രം പണിയാന്‍ നേരത്തേ തന്നെ ലോക ബാങ്ക് പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിരുന്നു. ഇത് നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ചു പാസാക്കിയതുമാണ്. അതേസമയം, സംഭരണി പൊളിച്ചു മാറ്റാന്‍ ജലദിനം തന്നെ തിരഞ്ഞെടുത്തത് ഉചിതമായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ഇന്ന് ലോകവനദിനം; തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

ഇന്ന് ലോകവനദിനം; തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

തമിഴ്‌നാട്: കേരള അതിര്‍ത്തിയോടു ചേര്‍ന്ന് തമിഴ്‌നാട്ടിലെ തേനി പൊട്ടിപ്പുറത്ത് ആരംഭിക്കാനിരിക്കുന്ന കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്. 2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, കണികാ പരീക്ഷണത്തിന് അനുമതി നല്‍കിയത്. അന്‍പരശന്‍കോട് എന്ന മലയ്ക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ പരീക്ഷണശാല സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടു കിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയം. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 66 ഏക്കര്‍ ഭൂമിയും തമിഴ്‌നാട് സര്‍ക്കാര്‍ […]

ഇനി ഭക്ഷണം വെറും ഇലയില്‍ വിളമ്പില്ല; ഇലകള്‍ കൊണ്ടുള്ള പ്ലേറ്റുകളില്‍ വിളമ്പാം

ബര്‍ലിന്‍: ഇന്ത്യക്കാര്‍ക്ക് ഇലയില്‍ ചോറുണ്ണുക എന്നത് പാരമ്പര്യമായി ലഭിച്ച ഒരു രീതിയാണ്. അതിനാല്‍ വാഴയിലയിലാണ് ഭക്ഷണം കഴിക്കുന്നത് എന്ന് കേട്ടാല്‍ നമുക്ക് അത് പുതുമയുള്ളൊരു കാര്യവുമല്ല. എന്നാല്‍ പാശ്ചാത്യര്‍ക്ക് അത് അത്ര സുപരിചിതമല്ലാത്തതിനാല്‍ അവര്‍ക്ക് ഇത് അസാധാരാണമായി തന്നെ തോന്നാം. ലീഫ് റിപ്പബ്ലിക്ക് എന്നൊരു ജര്‍മന്‍ കമ്പനി ഇപ്പോള്‍ ഇല പാത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ്. തങ്ങളുടെ ഉത്പന്നങ്ങള്‍ക്കായി ഒരു മരംപോലും വെട്ടിമുറിക്കേണ്ടി വരുന്നില്ലെന്നാണ് അവരുടെ വാദം. മൂന്നു വര്‍ഷത്തെ ഗവേഷണത്തിന് ഒടുവില്‍ ഇല പ്ലെയിറ്റുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക്കോ, […]

ഭക്ഷ്യ ഭദ്രതാ നിയമം: കേരളത്തിന് കൂടുതല്‍ അരി നല്‍കാനാവില്ലെന്ന് കേന്ദ്രം

ഭക്ഷ്യ ഭദ്രതാ നിയമം: കേരളത്തിന് കൂടുതല്‍ അരി നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് കേരളത്തിന്റെ വിഹിതത്തില്‍ നിന്നും വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനസ്ഥാപിച്ചു നല്‍കാനാവില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍. കേന്ദ്ര സര്‍ക്കാരിന്റെ പങ്കില്‍നിന്നും ഉയര്‍ന്ന നിരക്ക് നല്‍കി ഭക്ഷ്യധാന്യം വാങ്ങിക്കുക മാത്രമേ നിലവിലെ സാഹചര്യത്തില്‍ സാധ്യമാകൂവെന്നും പാസ്വാന്‍ വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ മാത്രമേ, നിയമപ്രകാരം അധിക ഭക്ഷ്യധാന്യം അനുവദിക്കാനാകൂ. മറ്റു സംസ്ഥാനങ്ങളും അധിക ഭക്ഷ്യധാന്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിയമം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു […]

ഒരു അഥിതിയായി എത്തിയ പപ്പായ

ഒരു അഥിതിയായി എത്തിയ പപ്പായ

മലയാളിയുടെ തൊടിയിലെ അവശ്യ സസ്യമാണ് എന്നും പപ്പായ മരം. കാരിക്കാ പപ്പായ എന്ന ശസ്ത്രീയ നമത്തില്‍ അറിയപ്പെടുന്ന പപ്പായ മരത്തിന് കപ്പളം എന്നും പപ്പായ പഴത്തിന് ”കപ്പളങ്ങപഴം” എന്നും അറിയപ്പെടുന്നു. പപ്പായ യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട്ടില്‍ ഒരു അഥിതിയായി എത്തിയതാണ്. പപ്പായയും പപ്പായയുടെ പൂര്‍വ്വികരും മെക്‌സിക്കോയില്‍ നിന്നുള്ളവരത്രെ. സാധാരണ 5-10 മീറ്റര്‍ ഉയരംവരെ ‘മരം’ പോലെ ഒറ്റത്തടിയായി വളരുന്ന പപ്പായമരങ്ങളുണ്ട്. ബ്രസീല്‍, ബഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ ട്രോപ്പിക്കന്‍ കാലവസ്ഥയുള്ള മിക്കരാജ്യങ്ങളിലും ഇന്ന് പപ്പായ വിപുലമായരീതിയില്‍ കൃഷി […]

ഉദ്യാനത്തിലെ രാജകുമാരി പൂവ്

ഉദ്യാനത്തിലെ രാജകുമാരി പൂവ്

ഉദ്യാനത്തിലെ രാജകുമാരി പൂവ് പിങ്ക് കലര്‍ന്ന ചുവപ്പുനിറമുള്ള പൂമൊട്ടുകള്‍, വിടരുമ്പോള്‍ സോസറിന്റെ ആകൃതിയില്‍ കടും പര്‍പ്പിള്‍ നിറമുള്ള പൂക്കള്‍. ഒറ്റപ്പൂക്കള്‍ ഏറെ നേരം വിടര്‍ന്ന് നില്‍ക്കില്ലെങ്കിലും പുതുപൂക്കള്‍ ദീര്‍ഘനാള്‍ വിടര്‍ന്നുകൊണ്ടേയിരിക്കുമെന്നത് ഈ ഉദ്യാനസുന്ദരിയുടെ മുഖമുദ്രയാണ്. അതുകൊണ്ടു തന്നെ ഇതിന് ആരാധകരും ഏറെയുണ്ട്. ഇലകള്‍ക്ക് ഇളം പച്ച മുതല്‍ കടും പച്ചവരെ നിറം. ഇലപ്പരപ്പില്‍ ഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്നതു കാണാം. ഇലയുടെ പ്രതലമാകട്ടെ ചെറിയ നനുത്ത വെള്ളപ്പട്ടു രോമങ്ങളാല്‍ ആവൃതമായിരിക്കും. ഇലയരികിന് വരമ്പുപോലെ ചുവപ്പു നിറവുമുണ്ടാകും. കണ്ണഞ്ചും നിറമുള്ള […]

1 17 18 19 20 21 32