കാര്‍ഷിക മേഖലയിലെ ആവശ്യങ്ങള്‍ കൃഷി മന്ത്രി നീതി ആയോഗിനെ ധരിപ്പിച്ചു

കാര്‍ഷിക മേഖലയിലെ ആവശ്യങ്ങള്‍ കൃഷി മന്ത്രി നീതി ആയോഗിനെ ധരിപ്പിച്ചു

സംസ്ഥാന കാര്‍ഷിക മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപ്പിലാക്കേണ്ട നയപരമായ തീരുമാനങ്ങള്‍ കൃഷി മന്ത്രി അഡ്വ: വി. എസ് സുനില്‍കുമാര്‍ നീതി അയോഗിനെ അറിയിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ പ്രതിനിധി പ്രൊഫ. രമേഷ് ചന്ദുമായി ഇന്ന് തൈക്കാട് ഗവണ്‍മേന്റ് ഗസ്റ്റ് ഹൗസില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് കൃഷിമന്ത്രി ആവശ്യങ്ങള്‍ ധരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരുമായി കൂടി ആലോചിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊളളുന്ന ചില നയങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി മന്ത്രി സൂചിപ്പിച്ചു. കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ […]

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

വിറ്റാമിന്‍ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദം. ചര്‍മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകള്‍ വൈകിപ്പിക്കുന്നു. നിരവധി ആയുര്‍വേദ മരുന്നുകളില്‍ നെല്ലിക്ക പ്രധാന ഘടകമാണ്. ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്‌സിഡന്റാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായകമെന്നു ഗവേഷകര്‍. മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂര്‍ന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും. കാല്‍സ്യം, […]

പാവലിലെ ഔഷധ ഗുണങ്ങളറിയാം

പാവലിലെ ഔഷധ ഗുണങ്ങളറിയാം

നിറയെ ഔഷധ ഗുണമുള്ള ഒന്നാണ് പാവല്‍. ഇതിന്റെ കായ്, ഇല, തണ്ട് എന്നിവ ഔഷധ യോഗ്യമാണ്. പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി പാവയ്ക്ക ഉപയോഗിക്കുന്നു. പാവയ്ക്ക ജ്യൂസ് കുടിക്കുന്നതും അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. അര്‍ശസ്സിനെ തടയുന്ന നല്ലൊരു ഔഷധമാണ് പാവയ്ക്ക. പാവലിന്റെ വേര് അരച്ച് മോരില്‍ ചേര്‍ത്ത് സേവിക്കുന്നതും ഒരു പാവയ്ക്കയും അരയാലിന്റെ രണ്ടോ മൂന്നോ ഇലയും ചേര്‍ത്ത് ചതച്ച് മോരുമായി കലക്കി ദിവസം ഒരു നേരം കഴിക്കുന്നതും […]

വാഴപ്പഴത്തൊലി വളമാക്കാം

വാഴപ്പഴത്തൊലി വളമാക്കാം

പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, മാംഗനീസ്, സള്‍ഫര്‍ എന്നിവ അടങ്ങിയ വാഴപ്പഴത്തൊലി അടുക്കളത്തോട്ടങ്ങള്‍ക്ക് മികച്ചവളമാണ്. വാഴപ്പഴത്തൊലി ഉണക്കി ചെറുകഷ്ണങ്ങളാക്കിയോ പൊടിച്ചോ ചട്ടികളിലും ഗ്രോബാഗുകളിലും വിതറുന്നതാണ് ഒരു രീതി. ഇതില്‍നിന്ന് ദ്രവവളവുമുണ്ടാക്കാം. നാലഞ്ച് വാഴപ്പഴത്തൊലി ഉണക്കി മൂന്നുമുട്ടയുടെ തോട് ചേര്‍ത്ത് നന്നായി പൊടിക്കുക. ഇതില്‍ ഇന്തുപ്പ് ഒരു ടീസ്പൂണ്‍ ചേര്‍ക്കണം. ഒരു കുപ്പിയില്‍ ഹാന്‍ഡ് സ്‌പ്രേയറില്‍ കൊള്ളുന്നത്ര വെള്ളമെടുക്കുകയും മേല്‍പ്പറഞ്ഞ മിശ്രിതം അതിലിട്ട് നന്നായി കുലുക്കി അടിയാന്‍ വയ്ക്കുകയും ചെയ്യുക. നാലഞ്ചുമണിക്കൂറിനുശേഷം ലായനി അരിച്ച് സ്‌പ്രേയറില്‍ നിറച്ച് […]

വിഷുക്കണിയൊരുക്കാന്‍ പാല്‍വെള്ളരികള്‍ റെഡി

വിഷുക്കണിയൊരുക്കാന്‍ പാല്‍വെള്ളരികള്‍ റെഡി

തൃശൂര്‍: വിഷുക്കണിയില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കണിവെള്ളരി, ഇത്തവണ മലയാളികള്‍ക്ക് കണികാണാന്‍ പാല്‍ വെള്ളരി ഒരുക്കിയിരിക്കുകയാണ് കേച്ചേരി ചെമ്മന്തിട്ട സ്വദേശി വിവേകാനന്ദന്‍. അഞ്ചു വര്‍ഷം മുമ്പ് പാന്‍ വെള്ളരിയുമായി ശ്രദ്ധ നേടിയ വിവേകാനന്ദന്‍ ഇത്തവണ വിളയിച്ചെടുത്തത് പാല്‍വെള്ളരിയാണ്. ഇരുപത്തഞ്ചു വര്‍ഷത്തിലേറേയായി വെള്ളരികൃഷി ചെയ്യുന്ന വിവേകാനന്ദന്റെ കൃഷിയിടം കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രകൃതി പാഠശാലയാണ്. നെല്‍ക്കൃഷി കഴിഞ്ഞ പാടത്ത് വെള്ളരി വര്‍ഗ വിളകള്‍ കൃഷി ചെയ്യുന്ന ശീലമാണ് വിവേകാനന്ദന്റേത്. മത്തനും കുമ്പളവും ചുരക്കയും പൊട്ടു വെള്ളരിയും തണ്ണി മത്തനും […]

കോടോം ബേളൂര്‍ അരി വില്‍പ്പന തുടങ്ങി

കോടോം ബേളൂര്‍ അരി വില്‍പ്പന തുടങ്ങി

അട്ടേങ്ങാനം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കൃഷിചെയ്ത് വിളവെടുത്ത കോടോം ബേളൂര്‍ അരിയുടെ വില്‍പന തുടങ്ങി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ വില്‍പന ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യുട്ടി ഡയറക്ടര്‍മാരായ മേരി ജോര്‍ജ്, എസ്.സുഷമ, കൃഷി അസി.ഡയറക്ടര്‍മാരായ ജി.എസ് സിന്ധുകുമാരി, ബ്ലെസി കോടോം ബേളുര്‍ കൃഷി ഓഫീസര്‍ കെ.എന്‍ ജ്യോതി കുമാരി, അസി.കൃഷി ഓഫീസര്‍ വി.വി രാമചന്ദ്രന്‍, കൃഷി അസി.വി.ശ്രീജ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കോരന്‍, ടി.കെ രാമചന്ദ്രന്‍, ബാലകൃഷ്ണന്‍ ബാലൂര്‍,എ.എസ് […]

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൗവ്വായി ശ്രീകൃഷ്ണപുരം ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ ക്ഷേത്ര ആവിശ്യത്തിനായി കാരാട്ട് വയലില്‍ ചെയ്ത കൃഷിയുടെ കൊയ്ത്തുത്സവം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി എം.കുഞ്ഞികൃഷ്ണന്‍, കൗണ്‍സിലര്‍ ഏ.ഡി.ലത, സി.മാധവന്‍, ഡോ.പി.പവിത്രന്‍, കെ.ഗണേശന്‍, പ്രവീണ്‍ തോയമ്മല്‍, വേണു പത്തായപുര, പി.വിജയന്‍, ഷാജി, ലക്ഷമി, യമുന എന്നിവര്‍ പങ്കെടുത്തു.

മലബാര്‍ അക്വാസൊസൈറ്റിയും മത്സ്യ കൃഷിയുടെ വിളവെടുപ്പും ഉദ്ഘാടനം ചെയ്തു

മലബാര്‍ അക്വാസൊസൈറ്റിയും മത്സ്യ കൃഷിയുടെ വിളവെടുപ്പും ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളി നാഷണല്‍ അക്വാ ഫാമില്‍ വെച്ച് മത്സ്യ കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ മേഖലയിലെ മത്സ്യ കര്‍ഷകര്‍ക്ക് അത്താണിയാകുന്ന മലബാര്‍ അക്വാ സൊസൈറ്റിയുടെ ഉദ്ഘാടനവും ഈയവസരത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു. മനോജ് കൂടത്താന്‍ കണിയുടെ അഞ്ചേക്കര്‍ മത്സ്യകൃഷിയിടത്തിലെ 40 സെന്റ് സ്ഥലത്ത് നിന്നാണ് പൂമീന്‍, കരിമീന്‍, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളുടെ വിളവെടുപ്പ് നടന്നത്. മുപ്പത് വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനോജിന്റെ പ്രവര്‍ത്തന […]

ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു

ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളിലെ ചക്കയേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. പുതിയ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

കൃഷി ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍, അവരെ കര്‍ഷകരായി അംഗീകരിക്കണം: മന്ത്രി

കൃഷി ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍, അവരെ കര്‍ഷകരായി അംഗീകരിക്കണം: മന്ത്രി

തിരുവനന്തപുരം: സ്ത്രീ കര്‍ഷകരെ അവഗണിക്കുന്ന സമൂഹത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ രംഗത്ത്. കേരളത്തില്‍ കൃഷി ചെയുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും എന്നാല്‍ മണ്ണില്‍ പൊന്നുവിളയിക്കുന്ന ഇവരെ അംഗീകരിക്കാന്‍ ഇപ്പോഴും സമൂഹത്തിന് മടിയാണെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ‘ നീതം’ സംസ്ഥാനതല ക്യാംപെയിനിലെ ലിംഗസമത്വത്തെ കുറിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ സമൂഹത്തിന് വളരാനാവില്ല. കേരളത്തിലെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് കുടുംബശ്രീ അനിവാര്യമായതിനാലാണ് കൃഷിവകുപ്പിന്റെ നാട്ടുചന്ത കുടുംബശ്രീയെ ഏല്‍പ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാരായ വീട്ടമ്മമാര്‍ […]