തെലങ്കാനയില്‍ രാജ്യത്തെ ആദ്യ ബുദ്ധപാര്‍ക്ക് ബുദ്ധവനം ഒരുങ്ങുന്നു

തെലങ്കാനയില്‍ രാജ്യത്തെ ആദ്യ ബുദ്ധപാര്‍ക്ക് ബുദ്ധവനം ഒരുങ്ങുന്നു

അമരാവതി സ്തൂപങ്ങളും മഹത്തായ ശില്‍പ്പകലകളുമാണ് പ്രധാനമായും തീമിന്റെ ആകര്‍ഷണം. ഹൈദരാബാദ്: രാജ്യത്തെ ആദ്യ ബുദ്ധപാര്‍ക്ക് തെലങ്കാനയില്‍ ഒരുങ്ങുന്നു. ബുദ്ധവനം എന്ന് പേരിട്ടിരിക്കുന്ന തീം പാര്‍ക്ക് തെലങ്കാനയിലെ നാഗാര്‍ജുനയിലാണ് ഒരുങ്ങുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ബുദ്ധപാര്‍ക്ക് ഒരുങ്ങുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അമരാവതി സ്തൂപങ്ങളും മഹത്തായ ശില്‍പ്പകലകളുമാണ് പ്രധാനമായും തീമിന്റെ ആകര്‍ഷണം. അതോടൊപ്പം തന്നെ ബുദ്ധന്റെ ജീവിതവും ആശയങ്ങളും ചിത്രീകരിക്കുന്നുണ്ട്. ഏകദേശം 75 ശതമാനവും പൂര്‍ത്തീകരിച്ച ബുദ്ധവനം ബുദ്ധസ്തൂപങ്ങളെ ഓര്‍മിപ്പിക്കും വിധമാണ് നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 25 കോടി രൂപയോളം […]

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് കുറഞ്ഞു; ടൂറിസം മേഖലയ്ക്ക് നഷ്ടം

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് കുറഞ്ഞു; ടൂറിസം മേഖലയ്ക്ക് നഷ്ടം

തൃശൂര്‍: വരള്‍ച്ച കനത്തതോടെ ടൂറിസം മേഖലക്ക് വന്‍ നഷ്ടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് കുറഞ്ഞതോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. വനം വകുപ്പിന്റെ വരുമാനത്തില്‍ ഒരുമാസം നാല് ലക്ഷം രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ജനുവരി മാസത്തെ അപേക്ഷിച്ച് പതിനയ്യായിരം പേരുടെ കുറവാണ് അതിരപ്പിള്ളിയിലേക്കുള്ള സഞ്ചാരികളുടെ കാര്യത്തിലുള്ളത്. വനംനവകുപ്പിന്റെ വരുമാനത്തില്‍ നാല് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. വെള്ളച്ചാട്ടത്തെ ആശ്രയിച്ച് ജീവിതം പുലര്‍ത്തുന്നവര്‍ക്കും കനത്ത തിരിച്ചടിയാണ് വരള്‍ച്ച നല്‍കിയിരിക്കുന്നത്. […]

സബ്സിഡി നിരക്കില്‍ റേഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി

സബ്സിഡി നിരക്കില്‍ റേഷന്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി

ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി മറികടന്നാണ് സബ്‌സിഡി ഭക്ഷ്യധാന്യത്തിന് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്. ജൂണ്‍ 30നുള്ളില്‍ ആധാറിന് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ലെന്നാണ് സൂചന. ന്യൂഡല്‍ഹി: റേഷന്‍കടകളില്‍നിന്ന് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര ഭക്ഷ്യ-പൊതുവിതരണമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍, ജൂണ്‍ 30നുള്ളില്‍ ആധാര്‍കാര്‍ഡിന് രജിസ്റ്റര്‍ചെയ്യണം. പുതിയതായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരും തിരിച്ചറിയല്‍രേഖയായി ആധാര്‍ നല്‍കണം. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി മറികടന്നാണ് […]

വെജിറ്റേറിയന്മാര്‍ക്ക് കഴിക്കാവുന്ന പ്രകൃതിദത്ത ഇറച്ചി: ചതുരപ്പയര്‍ വളര്‍ത്താം

വെജിറ്റേറിയന്മാര്‍ക്ക് കഴിക്കാവുന്ന പ്രകൃതിദത്ത ഇറച്ചി: ചതുരപ്പയര്‍ വളര്‍ത്താം

പ്രകൃതിദത്തമായ ഇറച്ചി ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു ചതുരപ്പയര്‍. ഏറ്റവുമധികം മാസ്യം അടങ്ങിയ പച്ചക്കറിയാണ് ചതുരപ്പയര്‍. അതിനാല്‍ ഇറച്ചിപ്പയറെന്നും പേരുണ്ട്. പൂവും ഇലയും എന്തിന് വേരുകള്‍പോലും പച്ചക്കറിയായി ഉപയോഗിക്കാം. ഇത്രയൊക്കെ ഗുണങ്ങളുള്ള ചതുരപ്പയര്‍ നമ്മുടെ അടുക്കളത്തോട്ടത്തിലും ആവശ്യമല്ലേ…?? രോഗപ്രതിരോധശേഷി വളരെ കൂടുതലായതുകൊണ്ട് കര്‍ഷകര്‍ക്ക് ചതുരപ്പയറിനോട് വളരെ പ്രിയമാണ്. ഇവയ്ക്ക് അന്തരീക്ഷത്തിലെ നൈട്രജന്‍ സ്വരൂപിച്ച് ചെടികള്‍ക്ക് ലഭ്യമാകുന്ന പ്രോട്ടീനാക്കി മാറ്റാനുള്ള കഴിവുമുണ്ട്. വള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ട് മടങ്ങും ചീരയിലും കാരറ്റിലുമുള്ളതിന്റെ 30 ഇരട്ടിയും മാംസ്യം ചതുരപ്പയറിലുണ്ട്. […]

കൃഷി സര്‍ഗ്ഗാത്മകമായ രാഷട്രീയ പ്രവര്‍ത്തനം- പി.വി.കെ.പനയാല്‍

കൃഷി സര്‍ഗ്ഗാത്മകമായ രാഷട്രീയ പ്രവര്‍ത്തനം- പി.വി.കെ.പനയാല്‍

കൊടക്കാട്: കാര്‍ഷിക പ്രവര്‍ത്തനം സര്‍ഗ്ഗാത്മകമായ രാഷ്ടീയ പ്രവര്‍ത്തനമാണെന്നും കൃഷിഭൂമി തരിശിടുമ്പോള്‍ അത് അരാഷ്ട്രീയതയുടെ സന്ദേശമാണ് നല്‍കുന്നതെന്നും കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വഴി പുതിയ തലമുറയിലേക്ക് സംസ്‌കാരത്തിന്റെ വിനിമയമാണ് സാധ്യമാവുന്നതെന്നും പ്രശസ്ത നോവലിസ്റ്റ് പി വി കെ പനയാല്‍ അഭിപ്രായപ്പെട്ടു. കൊടക്കാട് കദളീവനം കാര്‍ഷിക ഗ്രാമത്തിലെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി .ശ്രീധരന്‍ അദ്ധ്യക്ഷനായിരുന്നു. പി.പി.സുകുമാരന്‍, സി വി നാരായണന്‍, ശ്രീധരന്‍ നമ്പീശന്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.ഹരിത ഭൂമി കാര്‍ഷിക […]

കൃഷി ഭവന്‍ മുഖേന ബയോഗ്യാസ് പ്ലാന്റ്: വീട്ടു നികുതിയില്‍ ഇളവ്

കൃഷി ഭവന്‍ മുഖേന ബയോഗ്യാസ് പ്ലാന്റ്: വീട്ടു നികുതിയില്‍ ഇളവ്

ദേശീയ ബയോഗ്യാസ് വികസന പദ്ധതി പ്രകാരം കൃഷിഭവന്‍ മുഖേന ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സഹായധനം നല്‍കുന്നു. ഒരു ക്യൂബിക് മീറ്ററിന് 5500 രൂപയും 26 ക്യൂബിക് മീറ്റര്‍ വലുപ്പമുള്ള പ്ലാന്റിന് 9000 രൂപയും എസ്.സി/എസ്.ടി യില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു ക്യൂബിക് മീറ്ററിന് 7000 രൂപയും 2-6 ക്യൂബിക് മീറ്റര്‍ വലുപ്പമുള്ള പ്ലാന്റിന് 11000 രൂപയുമാണ് കൃഷിവകുപ്പില്‍ നിന്നും ധനസഹായം ലഭിക്കുന്നത്. കൃഷി വകുപ്പില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ ടേണ്‍ കീ ഏജന്റുമാരുടെ നേതൃത്വത്തില്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ […]

ചൂട് കൂടുന്നു; പാലക്കാട്ട് യുവാവിന് സൂര്യാതപമേറ്റു

ചൂട് കൂടുന്നു; പാലക്കാട്ട് യുവാവിന് സൂര്യാതപമേറ്റു

പാലക്കാട്: ഡാമുകളിലേക്ക് നീരൊഴുക്ക് പാടെ നിലക്കുകയും ജലസ്രോതസ്സുകള്‍ വറ്റുകയും ചെയ്തതോടെ പാലക്കാട് ജില്ലയില്‍ ചൂട് അസഹ്യമായി. കനത്ത ചൂടില്‍ സൂര്യാതപമേറ്റ യുവാവിന് ദേഹമാസകലം പൊള്ളലേറ്റു. മണ്ണൂര്‍ തേക്കിന്‍കാട് പഞ്ചീരിക്കാട് സ്വദേശി മുരളിക്കാണ് (30) സൂര്യാതപമേറ്റത്. ഈ സീസണില്‍ ആദ്യസംഭവമാണിത്. മുരളിയുടെ പുറത്താണ് പൊള്ളലേറ്റിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് സമീപത്തെ തോട്ടില്‍ കുളി കഴിഞ്ഞ് വീട്ടിലത്തെിയപ്പോഴാണ് നീറ്റല്‍ അനുഭവപ്പെട്ടത്. സ്‌പ്രേ പെയിന്റിങ് തൊഴിലാളിയാണ്. പകല്‍ സമയത്ത് താപനില വളരെ കൂടുതലാണ്. മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററില്‍ ശനിയാഴ്ച 36 […]

അനധികൃതമായി കൃഷി ആവശ്യത്തിന് വെളളം ഉപയോഗിക്കുന്നവരുടെ പമ്പ്‌സെറ്റ് കണ്ടുകെട്ടും

അനധികൃതമായി കൃഷി ആവശ്യത്തിന് വെളളം ഉപയോഗിക്കുന്നവരുടെ പമ്പ്‌സെറ്റ് കണ്ടുകെട്ടും

പഞ്ചായത്ത് കെട്ടിടനിര്‍മ്മാണ ചട്ട പ്രകാരം തുറന്ന കിണര്‍, കുഴല്‍ കിണര്‍, ഹാന്‍ഡ് പമ്പ് കിണര്‍ എന്നിവ സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ അനുമതി വാങ്ങണമെന്ന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല അവലോകനസമിതി യോഗത്തില്‍ തീരുമാനമായി. 2002 ലെ കേരളഭൂജല നിയമപ്രകാരം ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട്, ബേഡഡുക്ക, കുറ്റിക്കോല്‍, ദേലംപാടി, കാറഡുക്ക, മുളിയാര്‍ എന്നീ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭയും വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് ഭൂജല അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. […]

ഉത്തര മലബാറില്‍ പുതിയ നദീതീര ടൂറിസം പദ്ധതി

ഉത്തര മലബാറില്‍ പുതിയ നദീതീര ടൂറിസം പദ്ധതി

ഉത്തര മലബാറിലെ നദികള്‍ കേന്ദ്രീകരിച്ച് പുതിയ വിനോദസഞ്ചാര പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നല്‍കി. ഉത്തരമലബാറിലെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കൂടി ഒഴുകുന്ന വളപ്പട്ടണം പുഴ, മയ്യഴിപ്പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, കൗവ്വായി, തേജസ്വിനി, ചന്ദ്രഗിരി, കുപ്പം എന്നീ നദികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉത്തരമലബാറിന്റെ പാരമ്പര്യകലകള്‍, തനതായ ഭക്ഷണം, പരമ്പരാഗത തൊഴിലുകള്‍, കൃഷി രീതികള്‍, കരകൗശല പാരമ്പര്യം, പ്രകൃതി ഭംഗി, ആയോധനകലകള്‍ ഇവയൊക്കെ വിനോദ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് ലക്ഷ്യം. പദ്ധതിയിലുളള എട്ട് നദികളും എട്ട് തീമുകളുടെ അടിസ്ഥാനത്തില്‍ […]

ജലചൂഷണം തടയും കുടിവെളളത്തിന് മുഖ്യപരിഗണന- റവന്യൂ മന്ത്രി

ജലചൂഷണം തടയും കുടിവെളളത്തിന് മുഖ്യപരിഗണന- റവന്യൂ മന്ത്രി

സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുടിവെളളത്തിന് മുഖ്യപരിഗണന നല്‍കി. അമിത ജലചൂഷണം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വരള്‍ച്ച അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ജലവിതാനം താഴുന്ന സാഹചര്യത്തില്‍ അനുമതിയില്ലാതെ കുഴല്‍കിണര്‍ കുഴിക്കുന്നത് കര്‍ശനമായി തടയണം. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉള്‍പ്പെടെ കുടിവെളളം ലഭ്യമാക്കുന്നതിനായിരിക്കണം മുഖ്യപരിഗണന നല്‍കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് മന്ത്രി വിലയിരുത്തി. ജലഅതോറിറ്റി, […]

1 19 20 21 22 23 29