ദൂരദര്‍ശനില്‍ പ്രിയകേരളം സമയക്രമത്തില്‍ മാറ്റം

ദൂരദര്‍ശനില്‍ പ്രിയകേരളം സമയക്രമത്തില്‍ മാറ്റം

പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച് ദൂരദര്‍ശന്‍ സപ്രേഷണം ചെയ്യുന്ന പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ പ്രിയകേരളം സ്‌കൂള്‍ കലോത്സവ ലൈവ് സംപ്രേഷണം മൂലം ജനുവരി 21ന് വൈകിട്ട് 5.30നും പുന:സംപ്രേഷണം 22ന് രാവിലെ എട്ട് മണിക്കുമായി പുന:ക്രമീകരിച്ചു. വരും ആഴ്ചകളില്‍ സമയക്രമത്തില്‍ മാറ്റമുണ്ടായിരിക്കുന്നതല്ല.

സംസ്ഥാനത്ത് ഇനി കൊടും ചൂടും വരള്‍ച്ചയും

സംസ്ഥാനത്ത് ഇനി കൊടും ചൂടും വരള്‍ച്ചയും

ഈ വര്‍ഷം ചൂട് പതിവിലും കൂടുതലാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാര്‍ഷികരംഗം പാടെ അവതാളത്തിലാകും കേരളത്തെ മഴ പൂര്‍ണമായും ഉപേക്ഷിച്ച അവസ്ഥയില്‍. ഇനി മാര്‍ച്ച് പകുതി കഴിഞ്ഞേ വേനല്‍ മഴയ്ക്കു സാധ്യതയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയില്‍ അനുഭവപ്പെടുന്ന തണുപ്പ് ഈ മാസം അവസാനത്തോടെ ഇല്ലാതാകും. തുടര്‍ന്ന് ചൂട് കൂടി വരും. ഈ വര്‍ഷം ചൂട് പതിവിലും കൂടുതലാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തിരുവനന്തപുരത്ത് പകല്‍ ചൂട് 34.5 ഡിഗ്രി വരെ എത്തിയത് ഇതിന്റെ […]

ഏക്കറുകണക്കിന് ചതുപ്പ് പാടത്ത് പൊന്ന് വിളയിച്ച് കുഞ്ഞമ്പാടി

ഏക്കറുകണക്കിന് ചതുപ്പ് പാടത്ത് പൊന്ന് വിളയിച്ച് കുഞ്ഞമ്പാടി

കാഞ്ഞങ്ങാട്: നഷ്ട കണക്ക് പറഞ്ഞ് കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിറകോട്ട് പോകുമ്പോള്‍ രണ്ടര ഏക്കറോളം ചതുപ്പ് പാടത്ത് പൊന്ന് വിളയിച്ച് എം.കുഞ്ഞമ്പാടി. നഗരസഭയില്‍ പെടുന്ന നിത്യാനന്ദാശ്രമത്തിനു പടിഞ്ഞാറ് ഭാഗത്ത് അനന്തം പള്ളവരെ വര്‍ഷകാലത്ത് വെള്ളം ഒഴുകി പോകുന്ന ഏക്കര്‍ കണക്കിന് കൃഷിസ്ഥലങ്ങളില്‍ മുന്‍കാലങ്ങളില്‍ പത്ത് മാസം കൊണ്ട് വിളയുന്ന പയ്യനാടന്‍ വിത്തിറക്കിയാണ് കൃഷി ചെയ്തിരുന്നത്. നെല്ലിന്റെ ഓലി മൂന്ന് പ്രാവശ്യമെങ്കിലും അരിഞ്ഞെടുത്ത് പശുവിന് കൊടുക്കാമെന്നത് കൊണ്ടാണ് കര്‍ഷകര്‍ ഈ നെല്‍വിത്തിറക്കിയിരുന്നത് ‘. എന്നാല്‍ പ്രതികൂല കാലാവസ്ഥയും നീലകോഴികളുടെ […]

മാരക കീടനാശിനികളുടെ ഉപയോഗം തടയുന്നതിന് മള്‍ട്ടി ഡിസിപ്ലിനറി സ്‌ക്വാഡ് രൂപീകരിച്ചു

മാരക കീടനാശിനികളുടെ ഉപയോഗം തടയുന്നതിന് മള്‍ട്ടി ഡിസിപ്ലിനറി സ്‌ക്വാഡ് രൂപീകരിച്ചു

ജില്ലയില്‍ നിരോധിത,മാരക കീടനാശിനികളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ചെയര്‍മാനായും, ജില്ലാ പോലീസ് മേധാവി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തുടങ്ങി വിവിധ വകുപ്പ് മേധാവികളെ ഉള്‍പ്പെടുത്തി ജില്ലാതല മള്‍ട്ടി ഡിസിപ്ലിനറി സ്‌ക്വാഡ് രൂപീകരിച്ചു . അനധികൃതമായി വില്‍ക്കപ്പെടുന്ന കീടനാശിനികള്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിടിച്ചെടുക്കും.കൂടാതെ ചെക്ക് പോസ്റ്റുകളിലും, വാഹനങ്ങളിലും എല്ലാ വിധ വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തും. കീടനാശിനി നിയന്ത്രണ ഉത്തരവ് പ്രകാരം അതാതു പ്രദേശത്തെ കൃഷി ഓഫീസര്‍മാര്‍ നിയന്ത്രണ ഇന്‍സ്‌പെക്ടര്‍മാരാണ്. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടേയും വിഷവിമുക്തമായ ഉല്പാദനവും […]

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2016 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ, വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്, മലയാളം), ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി റിപ്പോര്‍ട്ട്/ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച ഗവേഷകന്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, മികച്ച ജൈവവൈവിധ്യ ക്ലബ്ബ്, മികച്ച ജൈവവൈവിധ്യ പരിസ്ഥിതി സംഘടന, ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച […]

ക്ഷീര സംഗമവും കര്‍ഷക പാര്‍ലമെന്റും ജനുവരി 28 മുതല്‍ 30 വരെ പട്ടാമ്പിയില്‍

ക്ഷീര സംഗമവും കര്‍ഷക പാര്‍ലമെന്റും ജനുവരി 28 മുതല്‍ 30 വരെ പട്ടാമ്പിയില്‍

ഇന്ന് സംസ്ഥാനത്തെ എല്ലാ ക്ഷീരവികസന യൂണിറ്റുകളിലും ക്ഷീരസംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2016-17 വര്‍ഷത്തെ സംസ്ഥാന ക്ഷീരസംഗമം വിപുലമായ പരിപാടികളോടെ ജനുവരി 28, 29, 30 തീയതികളില്‍ പട്ടാമ്പിയില്‍ നടത്തും. ക്ഷീരസംഗമത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലെയും ക്ഷീര കര്‍ഷകരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ഷീരകര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിക്കും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തെ ക്ഷീരവികസനം -മൃഗസംരക്ഷണം, പാല്‍ സംഭരണ-വിപണനം തുടങ്ങിയ രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ക്ഷീരകര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്ന […]

വീട്ടുവളപ്പില്‍ ഏതൊക്കെ വൃക്ഷങ്ങള്‍ നടാം, എങ്ങനെ പരിപാലിക്കാം

വീട്ടുവളപ്പില്‍ ഏതൊക്കെ വൃക്ഷങ്ങള്‍ നടാം, എങ്ങനെ പരിപാലിക്കാം

ഓരോ വര്‍ഷവും ജനകീയ ഇടപെടല്‍ നടത്തി നമ്മളെല്ലാരും വൃക്ഷത്തൈകള്‍ നടാറുണ്ടെങ്കിലും വൃക്ഷങ്ങളുടെ വേനല്‍ക്കാല സംരക്ഷണത്തിന് ഗൗരവമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. ഒന്നുരണ്ട് വര്‍ഷമെങ്കിലും ചിട്ടയായ തുടര്‍പരിചരണം വൃക്ഷത്തെകള്‍ക്ക് ആവശ്യമുണ്ട്. സ്ഥലസൗകര്യമുണ്ടെങ്കില്‍ വീട്ടുപറമ്പുകളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാം. അലങ്കാര പൂമരങ്ങളും, ഫലവൃക്ഷങ്ങളുമായാല്‍ നമുക്ക് അവയെ പ്രയോജനപ്പെടുത്താനാവും. വീട്ടുപരിസരത്താവുമ്പോള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവയാണ്, 1. കാതലില്ലാത്ത മരങ്ങളാവരുത്. കാറ്റിലും മറ്റും പൊട്ടി അപകടമുണ്ടാക്കും. 2. വടവൃക്ഷമായി പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നതാവരുത്. കാരണം വീട്ടുപരിസരത്തെ വിലപ്പെട്ട സ്ഥലം അപഹരിക്കപ്പെടും. 3. വേരുകള്‍ നീണ്ടുവളര്‍ന്നുവരുന്ന ഇനങ്ങളാവരുത്. […]

ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ കൃഷിയെ സഹായിക്കാന്‍ തയ്യാറാകണം- കൃഷിമന്ത്രി

ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ കൃഷിയെ സഹായിക്കാന്‍ തയ്യാറാകണം- കൃഷിമന്ത്രി

ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ നാം കൃഷിയെ സഹായിക്കാനും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും തയ്യാറാകണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പ്രസ്താവിച്ചു. കൂട്ടാലിടയില്‍ നടന്ന കോഴിക്കോട് ജില്ലാ കിസാന്‍മേള ഉര്‍വ്വരം 2017 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതികഠിനമായ വരള്‍ച്ചയാണ് നമുക്ക് നേരിടാനുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിനും പുറമെ കാര്‍ഷിക രംഗത്തിന്റെ തകര്‍ച്ചയാണ് ഇതിനു കാരണം. 40 ലക്ഷം ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ അഞ്ചര ലക്ഷം ടണ്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയിലും കേരളത്തിലുണ്ടായിരുന്ന സ്വാശ്രയത്വം ഇല്ലാതാകുന്നു. […]

വീട്ടില്‍ പരിമിതമായ ചെലവില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം; പൈപ്പ് കമ്പോസ്റ്റ് തയ്യാറാക്കാം

വീട്ടില്‍ പരിമിതമായ ചെലവില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം; പൈപ്പ് കമ്പോസ്റ്റ് തയ്യാറാക്കാം

ഗാര്‍ഹിക മാലിന്യസംസ്‌കരണത്തില്‍ വളരെ ലളിതമായൊരു പ്രായോഗിക രീതിയാണ് പൈപ്പ് കമ്പോസ്റ്റ് നിര്‍മാണം. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 ശതമാനം സബ്‌സിഡിയില്‍ പൈപ്പ് കമ്പോസ്റ്റ് വിതരണം ചെയ്തുവരികയാണ്. വീട്ടുമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിലൂടെ വീടിന്റെയും പരിസരത്തിന്റെയും ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പുരയിടകൃഷിക്കായി ആദായകരവും ജൈവസംപുഷ്ടിദായകവുമായ ഉത്തമ ജൈവവളവും ലഭിക്കുന്നു. ആവശ്യമായ വസ്തുക്കള്‍ 1.3 മീറ്റര്‍ നീളവും എട്ട് ഇഞ്ച് വ്യാസവുമുള്ള പിവിസി പൈപ്പുകള്‍ രണ്ടെണ്ണം. പൈപ്പ് 6, 12 എന്നീ വ്യാസങ്ങളിലുള്ളതുമാവാം.പൈപ്പുകള്‍ക്ക് ആവശ്യമായ അടപ്പുകള്‍ രണ്ടെണ്ണം […]

ജൈവമാലിന്യത്തില്‍ നിന്ന് വൈദ്യുതി നിര്‍മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് സുല്‍ത്താന്‍ ബത്തേരിയില്‍

ജൈവമാലിന്യത്തില്‍ നിന്ന് വൈദ്യുതി നിര്‍മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് സുല്‍ത്താന്‍ ബത്തേരിയില്‍

*പദ്ധതി കേരളത്തില്‍ ആദ്യത്തേത് *പ്രതിദിനം അഞ്ച് മെട്രിക് ടണ്‍ വരെ മാലിന്യം സംസ്‌കരിക്കാം *1200 യൂണിറ്റ് വരെ വൈദ്യൂതി ഉദ്പാദിപ്പിക്കാം *രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലയിലും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മിക്കും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തിലാദ്യമായി ജൈവമാലിന്യത്തില്‍ നിന്ന് വൈദ്യുതി നിര്‍മിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ സാന്നിധ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവനും ഡിഡാസ്‌ക് […]

1 23 24 25 26 27 31