കാര്‍ഷിക വായ്പാസൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയണം- ഗവര്‍ണര്‍

കാര്‍ഷിക വായ്പാസൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയണം- ഗവര്‍ണര്‍

*കാര്‍ഷിക ഗ്രാമവികസന ബാങ്ക് വജ്രജൂബിലി ഉദ്ഘാടനം ചെയ്തു കാര്‍ഷിക മേഖലയിലെ വായ്പാസൗകര്യങ്ങളുടെ അപര്യാപ്തത മറികടക്കുന്നതിലും കര്‍ഷകര്‍ക്ക് ലഭ്യമായ വിവിധ വായ്പാ നിരക്കുകളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിലും സഹകരണ ബാങ്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കല്‍ നേരിടുന്നതില്‍ പക്വതയും മത്സരാത്മകമായ പ്രൊഫഷണലിസവും സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ പ്രദര്‍ശിപ്പിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. കാര്‍ഷികോത്പാദനം ദശലക്ഷക്കണക്കിന് കര്‍ഷകരുടെ പ്രയത്‌നങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മതിയായ പണം ലഭ്യമാകാത്തതാണ് അവര്‍ പലപ്പോഴും […]

മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹരിതഗ്രാമം അവാര്‍ഡ് നല്‍കും: മുഖ്യമന്ത്രി

മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹരിതഗ്രാമം അവാര്‍ഡ് നല്‍കും: മുഖ്യമന്ത്രി

മിഷന്‍ ലൈഫ് ഉടന്‍ ആരംഭിക്കും. ഭവനസമുച്ചയം ആവശ്യമുള്ളവര്‍ക്ക് ഭൂമി ഉള്‍പ്പടെ കണ്ടെത്താനുള്ള ശ്രമവും ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തും ഹരിതകേരളം മിഷനോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഹരിതഗ്രാമം അവാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജലസ്രോതസ്സുകളുടെ സംരക്ഷണം, ജൈവകൃഷി പ്രോത്സാഹനം, ഉറവിടമാലിന്യ സംസ്‌ക്കരണം, അജൈവമാലിന്യ സംസ്‌കരണം എന്നീ കാര്യങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയായിരിക്കും അവാര്‍ഡ് നല്‍കുക. ഹരിതകേരളം […]

ആദിവാസിഭൂമി സ്വന്തമാക്കാന്‍ വീടുകള്‍ കത്തിച്ചു; പരക്കെ അക്രമം

ആദിവാസിഭൂമി സ്വന്തമാക്കാന്‍ വീടുകള്‍ കത്തിച്ചു; പരക്കെ അക്രമം

ഇടുക്കി അടിമാലി പടിക്കപ്പ് കുടിയില്‍ അര്‍ദ്ധരാത്രിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് നേരെ ഭൂമി കൈയേറ്റക്കാരുടെ ആക്രമണം. സ്ത്രീകളുള്‍പ്പെടെയുള്ളവരെ ആക്രമിച്ച സംഘം അഞ്ച് വീടുകള്‍ക്ക് തീവെച്ചു. ഇതില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വീട്ടില്‍ ഉറങ്ങിക്കിടന്ന ആദിവാസി സ്ത്രീകളെയാണ് ശാരീരികമായി അക്രമിച്ചത്. പരിക്കേറ്റ ഉടയക്കാളി, വിമല, ജര്‍മന്‍ പൊന്നപ്പന്‍ തുടങ്ങിയവര്‍ ഇപ്പോള്‍ അടിമാലി ഗവര്‍മെന്റ് ആശുപത്രില്‍ ചികിത്സയിലാണ്. ആദിവാസികള്‍ക്ക് വനാവകാശ പട്ടയം കിട്ടിയ ഭൂമിയാണ് പടിക്കപ്പ് കുടി ആദിവാസി കോളനി. കുളങ്ങരക്കുടിയില്‍ ബോബന്‍, പൗലോസ്, ജോര്‍ജ്ജ് കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ […]

പോഷക-ഔഷധ പ്രാധാന്യമേറിയ നിത്യവഴുതിന

പോഷക-ഔഷധ പ്രാധാന്യമേറിയ നിത്യവഴുതിന

പോഷകസമ്പന്നമായ പച്ചക്കറിയാണ് നിത്യവഴുതിന. നിത്യവും കായ ലഭിക്കും എന്നതിനാലാണ് ഈ പച്ചക്കറിക്ക് നിത്യവഴുതിന എന്ന പേരുതന്നെ ലഭിച്ചത്. ഒരു വീട്ടില്‍ ഏതാനും ചുവട് നിത്യവഴുതിന ഉണ്ടെങ്കില്‍ ദിവസവും ഉപയോഗിക്കാനാവും. കേരളത്തില്‍ മുമ്പുകാലങ്ങളില്‍ ചിലയിടങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ പ്രാധാന്യത്തോടെ കൃഷിചെയ്തുവെങ്കിലും തലമുറകള്‍ എവിടെയോവച്ച് കൈവെടിഞ്ഞു. ഇതിന്റെ പോഷക-ഔഷധ പ്രാധാന്യം തിരിച്ചറിഞ്ഞ് വീണ്ടും താല്‍പ്പര്യത്തോടെ കൃഷിചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആദിവാസികള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം പണ്ടുമുതലേ ഉണ്ട്. നിത്യവഴുതിനയില്‍ വഴുതിന എന്ന പേരുണ്ടെങ്കിലും ഇത് വഴുതിനവംശജനല്ല. മധുരക്കിഴങ്ങിന്റെ അകന്ന ബന്ധുവാണെന്നു പറയുന്നതില്‍ തെറ്റില്ല. […]

കേന്ദ്രഫണ്ടുകള്‍ സമയബന്ധിതമായി ചെലവഴിക്കണം- കേന്ദ്രമന്ത്രി രാധാമോഹന്‍സിംഗ്

കേന്ദ്രഫണ്ടുകള്‍ സമയബന്ധിതമായി ചെലവഴിക്കണം- കേന്ദ്രമന്ത്രി രാധാമോഹന്‍സിംഗ്

കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ സംസ്ഥാനം സമയബന്ധിതമായി ചെലവഴിക്കണമെന്ന് കേന്ദ്രകൃഷി -കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി രാധാമോഹന്‍ സിംഗ് പറഞ്ഞു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കാസര്‍കോഡ് സി.പി.സി.ആര്‍.ഐയില്‍ നടന്ന കാര്‍ഷികമേഷയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി കൃഷി സംചന്‍യോജന പ്രകാരം കേരളത്തില്‍ രണ്ട് ജലസേചന പദ്ധതികള്‍ നടന്നു വരികയാണ്. കാരാപ്പുഴയിലും മൂവാറ്റുപുഴയിലുമായി നിര്‍മ്മിക്കുന്ന ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 40 ഹെക്ടറോളം സ്ഥലത്തെ കര്‍ഷകര്‍ക്ക് കൃഷി ഭൂമിയില്‍ ജലം ലഭിക്കും. കൃഷി ഭൂമിയില്‍ ജലലഭ്യത […]

സ്വകാര്യ കശുവണ്ടി തൊഴിലാളികള്‍ക്കുള്ള വേതനം ഉടന്‍ ലഭ്യമാക്കും

സ്വകാര്യ കശുവണ്ടി തൊഴിലാളികള്‍ക്കുള്ള വേതനം ഉടന്‍ ലഭ്യമാക്കും

കേരളത്തിലെ ഒരു വിഭാഗം കശുവണ്ടി തൊഴിലാളികള്‍ കൂലി ലഭ്യമാക്കാന്‍ വേണ്ടി സമരം തുടങ്ങിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കുള്ള വേതനം ഉടന്‍ ലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കറന്‍സി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാനത്തെ കശുവണ്ടി മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ആയതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംത്തിട്ട തുടങ്ങിയ ജില്ലകളിലെ സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ പണിയെടുക്കുന്ന നാല്‍പ്പത്തിരണ്ടായിരത്തിലധികം കശുവണ്ടി തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നയം മൂലം വേതനം യഥാസമയം നല്‍കാന്‍ […]

ഉണര്‍ത്തുപാട്ടായി ഗാനഗന്ധര്‍വന്റെ ഹരിതകേരള ഗാനമൊഴുകി

ഉണര്‍ത്തുപാട്ടായി ഗാനഗന്ധര്‍വന്റെ ഹരിതകേരള ഗാനമൊഴുകി

മാലിന്യമുക്തവും കൃഷിസമൃദ്ധവുമായൊരു കേരളം കെട്ടിപ്പടുക്കാനുള്ള ഉണര്‍ത്തുപാട്ടായി ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസിന്റെ ഹരിതകേരള ഗാനാലാപനം. മലയോരമേഖലയിലെ ഗ്രാമജനത നിറഞ്ഞ കൈയടികളോടെയാണ് കൊല്ലയില്‍ കളത്തറയ്ക്കല്‍ പാടശേഖരത്തില്‍ യേശുദാസിന്റെ ഗാനത്തെ സ്വീകരിച്ചത്. കവി പ്രഭാവര്‍മ രചിച്ച് ‘ഉണരുണരൂ..’ എന്ന് തുടങ്ങുന്ന കവിതയാണ് അദ്ദേഹം ആലപിച്ചത്. കേരളത്തിന്റെ ഹരിതാഭയും തീരവും മലയോരവുമൊക്കെ സംരക്ഷിക്കേണ്ടതിന്റെയും മാലിന്യമുക്തമായ കേരളം പടുത്തുയര്‍ത്തുന്നതിന്റെ പ്രസക്തിയും വിളിച്ചോതുന്നതായിരുന്നു കവിത. മാലിന്യസംസ്‌കരണവും ജലസംരക്ഷണവും കൃഷിയും പൊതുസംസ്‌കാരത്തിന്റെ ഭാഗമായി വളര്‍ത്തിയെടുക്കാനാവണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം ചടങ്ങ് മുഖ്യമന്ത്രി […]

‘ഹരിതകേരളം’ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

‘ഹരിതകേരളം’ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി  ഇന്ന് നിര്‍വഹിക്കും

ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് ചടങ്ങില്‍ ഹരിതകേരളഗീതം ആലപിക്കും. ഹരിതകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ കളത്തറയ്ക്കല്‍ പാടശേഖരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കളത്തറയ്ക്കല്‍ പാടശേഖരത്തിലെ നെല്‍കൃഷിക്കായി 14 ഹെക്ടര്‍ സ്ഥലത്താണ് കര്‍ഷകര്‍ വിത്തിറക്കുക. മുഖ്യമന്ത്രി രാവിലെ 9 മണിക്ക് ഈ പാടശേഖരത്തിലെ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യുന്നതോടെയാണ് സംസ്ഥാനത്ത് ഹരിതകേരളം പദ്ധതിക്ക് തുടക്കമാവുക. ഒമ്പത് ഏക്കറില്‍ കൂടി നെല്‍കൃഷി ചെയ്യുന്നതിനുള്ള സമ്മതപത്രം കര്‍ഷകര്‍ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് ചടങ്ങില്‍ ഹരിതകേരളഗീതം […]

കയര്‍ വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപണനസംരംഭവുമായി കേരളം

കയര്‍ വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപണനസംരംഭവുമായി കേരളം

യുപിയിലെ 10000 വില്പനശാലകളില്‍ കയറുത്പന്നങ്ങള്‍ വില്‍ക്കും ആദ്യപടിയായി ഒരുകോടി രൂപയുടെ ഉത്പന്നങ്ങള്‍ നല്‍കും കയര്‍ വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപണനസംരംഭമാണിതെന്ന് ധനം- കയര്‍ വകുപ്പുമന്ത്രി ഡോ. റ്റി.എം തോമസ് ഐസക്ക് കേരളത്തിലെ കയറുത്പന്നങ്ങള്‍ ഉത്തര്‍പ്രദേശിലെ പതിനായിരത്തിലേറെ വില്പനശാലകളില്‍ കൂടി വിറ്റഴിക്കാനുള്ള ധാരണാപത്രം മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കേരളസംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി.എന്‍ നായരും ലക്‌നൗ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ജനറല്‍ മാനേജര്‍ അശോക് കുമാര്‍ യാദവും ഒപ്പുവച്ചു. യുപി കോഓപ്പറേറ്റീവ് […]

കാര്‍ഷിക രംഗവും വ്യാവസായിക രംഗവും സമന്വയിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കാര്‍ഷിക രംഗവും വ്യാവസായിക രംഗവും സമന്വയിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

*കാര്‍ഷികവൃത്തിയിലേര്‍പ്പെടാന്‍ അഭ്യസ്തവിദ്യര്‍ മുന്നോട്ടുവരുന്നത് മാതൃകാപരം മുഖ്യമന്ത്രി *മാലിന്യമുക്തമാക്കിയ പ്രദേശങ്ങളെ ഹരിതാഭമാക്കി കൃഷിയിലൂടെ സ്വാശ്രയത്വമുള്ള കേരളം സൃഷ്ടിക്കുകയാണ് ഹരിതകേരളം മിഷന്റെ ലക്ഷ്യം പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മനുഷ്യനു നില്‌നില്‍പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്‍ഷിക രംഗത്തെയും വ്യാവസായിക രംഗത്തെയും സമന്വയിപ്പിച്ച് കാര്‍ഷികമേഖലയ്ക്ക് അഭിവൃദ്ധിയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നുകൊട്ടാരത്തില്‍നടന്ന വൈഗ-പഞ്ചദിനശില്പശാലയുടെയും കാര്‍ഷികോത്പന്ന പ്രദര്‍ശനത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ കാര്‍ഷിക സംസ്‌കൃതി നഷ്ടമാവുന്നത് സര്‍ക്കാര്‍ അതീവ […]

1 26 27 28 29 30 32