നോട്ട് അസാധുവാക്കല്‍- കര്‍ഷകര്‍ക്ക് കേന്ദ്രം പ്രത്യേക പരിഗണന നല്‍കണം : മന്ത്രി വി.എസ്.സുനില്‍കുമാര്‍

നോട്ട് അസാധുവാക്കല്‍- കര്‍ഷകര്‍ക്ക് കേന്ദ്രം പ്രത്യേക പരിഗണന നല്‍കണം : മന്ത്രി വി.എസ്.സുനില്‍കുമാര്‍

500, 1000 രൂപ നോട്ട് അസാധുവാക്കിയതിനാല്‍ സംസ്ഥാനത്ത് കാര്‍ഷികരംഗത്തുണ്ടായ പ്രശ്‌നങ്ങള്‍ പ്രത്യേക പരിഗണന നല്‍കി കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് സബ്‌സിഡി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. നെല്ലിന്റെ വിലയായി 130 കോടി രൂപ കൃഷി വകുപ്പ് ട്രഷറിയില്‍ അടച്ചിട്ടുണ്ട്. എന്നാല്‍ അത് കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് തടസ്സമുണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ആത്മ പ്രൊജക്ട് ഡയറക്ടറേറ്റ് കെട്ടിടം, ജൈവകൃഷി പരിശീലന കേന്ദ്രം, ആര്‍.എ.ടി.ടി.സി ഉപകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു […]

നോട്ട് പ്രതിസന്ധി: തോട്ടം മേഖലയിലെ കൂലി ജില്ലാ കളക്ടര്‍മാര്‍ വഴി നല്‍കാന്‍ സംവിധാനമൊരുക്കും

നോട്ട് പ്രതിസന്ധി: തോട്ടം മേഖലയിലെ കൂലി ജില്ലാ കളക്ടര്‍മാര്‍ വഴി നല്‍കാന്‍ സംവിധാനമൊരുക്കും

* ശമ്പളത്തുക പൂര്‍ണമായി പിന്‍വലിക്കാന്‍ ബാങ്കുകള്‍ സൗകര്യമൊരുക്കണം * ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ പരിഗണനയില്‍ * തീര്‍ഥാടകര്‍ക്കായി കൂടുതല്‍ എ.ടി.എം സൗകര്യമൊരുക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു നോട്ടുപിന്‍വലിക്കലിനെത്തുടര്‍ന്ന് തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ കൂലിയായി നല്‍കേണ്ട തുക ജില്ലാ കളക്ടര്‍ വഴി വിതരണത്തിന് സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തോട്ടം മാനേജ്‌മെന്റ് ജില്ലാ കളക്ടര്‍ക്ക് തുക കൈമാറും. തുടര്‍ന്ന് കളക്ടര്‍ മുഖേന തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ സജ്ജീകരണമൊരുക്കും. നോട്ടുപിന്‍വലിക്കലിന് ശേഷമുള്ള സ്ഥിതിഗതികള്‍ റിസര്‍വ് ബാങ്കിന്റെയും മറ്റുബാങ്കുകളുടേയും […]

ആത്മ പ്രൊജക്ട് ഡയറക്ടറേറ്റ്, ജൈവകൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനവും ജില്ലാതല അവാര്‍ഡ്ദാനവും ഇന്ന്

ആത്മ പ്രൊജക്ട് ഡയറക്ടറേറ്റ്, ജൈവകൃഷി പരിശീലന കേന്ദ്രം ഉദ്ഘാടനവും ജില്ലാതല അവാര്‍ഡ്ദാനവും ഇന്ന്

കാസര്‍കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ആത്മ പദ്ധതിയുടെ കാസര്‍കോട് പ്രൊജക്ട് ഡയറക്ടറേറ്റ് ഓഫീസ്, ജൈവ കൃഷി പരിശീലന കേന്ദ്രം, റീജിയണല്‍ അഗ്രിക്കള്‍ച്ചറല്‍ ട്രെയിനിംഗ് സെന്റര്‍ ഉപകേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും പച്ചക്കറി വികസന പദ്ധതി, വിജ്ഞാനവ്യാപന പദ്ധതി എന്നിവ പ്രകാരം 2015-16 വര്‍ഷത്തിലെ ജില്ലാതല അവാര്‍ഡ് ദാനവും ഇന്ന് ഉച്ചക്ക് 12 ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടക്കും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ […]

2500 ഏക്കര്‍ കാഷ്യൂ ഗാര്‍ഡന്‍ രൂപീകരിക്കും – മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

2500 ഏക്കര്‍ കാഷ്യൂ ഗാര്‍ഡന്‍ രൂപീകരിക്കും – മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

സംസ്ഥാനത്തെ കശുവണ്ടി ഉത്പാദനം വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി 2500 ഏക്കറില്‍ കാഷ്യൂ ഗാര്‍ഡന്‍ രൂപീകരിക്കുമെന്ന് മത്സ്യബന്ധന- കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. കശുവണ്ടി മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡുമായിട്ടുളള ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതികള്‍ക്കായി രണ്ട് ലക്ഷം കശുവണ്ടി തൈകളാണ് ആവശ്യമുളളത്. ഒരു ഹെക്ടറില്‍ 200 തൈകള്‍ നടാം. ഇതിനാവശ്യമായ തൈകള്‍ വകുപ്പ് സൗജന്യമായി ലഭ്യമാക്കും. തൈ നടുന്നതിനും സംരക്ഷിക്കുന്നതിനുമുളള സാങ്കേതിക പരിജ്ഞാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് […]

കര്‍ഷകരും തൊഴിലാളികളും രാജ്യത്തിന്റെ നട്ടെല്ല്: ഗവര്‍ണര്‍ പി. സദാശിവം

കര്‍ഷകരും തൊഴിലാളികളും രാജ്യത്തിന്റെ നട്ടെല്ല്: ഗവര്‍ണര്‍ പി. സദാശിവം

വെള്ളായണി കാര്‍ഷിക കോളേജ് വജ്രജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു കര്‍ഷകരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. വെള്ളായണി കാര്‍ഷിക കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരില്ലാത്ത രാജ്യത്ത് വികസനം അസാധ്യമാണ്. ജനങ്ങള്‍ക്ക് കൃഷിയിലുള്ള താത്പര്യം നിലനിര്‍ത്തുന്നതിലും അവര്‍ക്കിടയില്‍ ഹരിതാവബോധം വളര്‍ത്തുന്നതിലും കാര്‍ഷിക സര്‍വകലാശാലയ്ക്ക് വലിയ സ്ഥാനമുണ്ട്. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വു നല്‍കുന്ന ധാരാളം കണ്ടുപിടുത്തങ്ങള്‍ നടത്തിയ അനേകം പ്രതിഭാധനരെ രാജ്യത്തിനു സമ്മാനിച്ച മഹദ് സ്ഥാപനമാണ് ഈ സര്‍വകലാശാല. ഇവിടെ […]

ലോകത്തിലെ ഏറ്റവും കൂടിയ ചൂടുള്ള വര്‍ഷം 2016

ലോകത്തിലെ ഏറ്റവും കൂടിയ ചൂടുള്ള വര്‍ഷം 2016

2016 ലോകത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ വര്‍ഷമാണെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍(ഡബ്ല്യു.എം.ഒ) കണ്ടെത്തല്‍. ഈ വര്‍ഷത്തിലെ ഒമ്പത് മാസത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ചാണ് ഈ കണ്ടെത്തല്‍. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര കാലാവസ്ഥ ഏജന്‍സിയാണ് ഡബ്ല്യു.എം.ഒ. 2015നെ അപേക്ഷിച്ച് ലോകത്ത് എമ്പാടും അന്തരീക്ഷ താപനിലയില്‍ 1.2 ഡിഗ്രി സെലഷ്യസ് ആണ് 2016 ല്‍ വര്‍ദ്ധിച്ചത്. 2015ലെയും 2016ലെയും കാലാവസ്ഥാ വ്യതിയാനത്തില്‍ എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം നിര്‍ണായക ഘടകമായെന്നും ഡബ്യു.എം.ഒ കരുതുന്നു. […]

സുജലം സുഫലം പദ്ധതിക്ക് അംഗീകാരം നല്‍കി

സുജലം സുഫലം പദ്ധതിക്ക് അംഗീകാരം നല്‍കി

കേരളത്തിന്റെ സമഗ്രവികസനത്തിനു വേണ്ടിയുള്ള ഹരിതകേരളം മിഷനിലെ കൃഷിവികസനത്തിനായുള്ള സുജലം സുഫലം പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവായി. ഉത്പാദനം ഉയര്‍ത്തി കൂടുതല്‍ വരുമാനം നേടുക, ഓരോ വിളയ്ക്കും അനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്തി, അവിടെ പ്രത്യേക കാര്‍ഷികമേഖലകള്‍ക്ക് രൂപം നല്‍കി കര്‍ഷക കൂട്ടായ്മയിലൂടെ ശാസ്ത്രീയമായ കൃഷിരീതി നടപ്പാക്കി പരമാവധി ഉത്പാദനം കൈവരിക്കുക, ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ വിപണി സംവിധാനം പരിഷ്‌കരിക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുക, രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം […]

ഡിജിറ്റല്‍ നേട്ടത്തിന്റെ വിസ്മയക്കാഴ്ചയുമായി കൃഷിവകുപ്പ്

ഡിജിറ്റല്‍ നേട്ടത്തിന്റെ വിസ്മയക്കാഴ്ചയുമായി കൃഷിവകുപ്പ്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ എന്ന ഇതിവൃത്തത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറുന്ന മുപ്പത്തിയാറാമത് ഭാരത അനതാരാഷ്ട്ര വ്യാപാര മേളയില്‍ കേരള കൃഷിവകുപ്പിനു വേണ്ടി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയ്യറാക്കിയ പവലിയന്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ഐ.ടി, ഡിജിറ്റല്‍ മേഖലയില്‍ ഏറെ മുന്നിലാണ് കൃഷിവകുപ്പ്. കേരള പവലിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി കൃഷിവകുപ്പിന്റെ പവലിയന്‍ സന്ദര്‍ശിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. വിവര സാങ്കേതിക വിദ്യയില്‍ കൃഷിവകുപ്പ് നടത്തിയ മുന്നേറ്റമാണ് ഡിജിറ്റല്‍ ഇന്ത്യ ആശയത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അവതരിപ്പിച്ചത്. കൃഷിവകുപ്പിന്റെ കാര്‍ഷിക വിവര സങ്കേതം […]

മാറുന്ന കാലവസ്ഥ: വയനാട്ടില്‍ മരമഞ്ഞള്‍ പുഷ്പ്പിച്ചു

മാറുന്ന കാലവസ്ഥ: വയനാട്ടില്‍ മരമഞ്ഞള്‍ പുഷ്പ്പിച്ചു

  കല്‍പ്പറ്റ: അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതും അത്യപൂര്‍വ്വമായി പുഷ്പ്പിക്കുന്നതുമായ മരമഞ്ഞള്‍ വയനാട്ടില്‍ പുഷ്പ്പിച്ചു. ജൈവവൈവിധ്യത്തിന്റെ കലവറയായ പേര്യ- കുഞ്ഞോം ജീന്‍പൂള്‍ മേഖലയില്‍പ്പെട്ട ബോയ്‌സ് ടൗണിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മരമഞ്ഞള്‍ പുഷ്പ്പിച്ചത്. മനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ്സ് സൊസൈറ്റിക്ക് കീഴിലാണ  ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുന്നത്. ബ്രഹ്മഗിരി മലനിരകളില്‍ പ്പെട്ട കൊട്ടിയൂര്‍ വനമേഖലയിലെ പാല്‍ചുരത്തിന്റെ മേല്‍ത്തട്ടാണ് ബോയ്‌സ് ടൗണ്‍.  നിത്യഹരിത വനങ്ങളിലും ഈര്‍പ്പം കൂടിയതും ഫലപുഷ്ടിയുള്ളതുമായ മണ്ണിലും മരമഞ്ഞള്‍ വളരും. ഇന്ത്യ കൂടാതെ ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള […]

മഴപെയ്യാതെ മഴക്കാലം: വയനാട് ആശങ്കയുടെ നിഴലില്‍

മഴപെയ്യാതെ മഴക്കാലം: വയനാട് ആശങ്കയുടെ നിഴലില്‍

കല്‍പ്പറ്റ: വയനാടിന്റെ ഓര്‍മ്മകളിലൊന്നുമില്ലാത്തവിധം മഴ ജില്ലയെ കൈയ്യാഴിയുന്നു.കോരിച്ചൊരിയുന്ന മഴ പെയ്യേണ്ട കാലത്ത് വെയില്‍ പരന്ന കാഴ്ച ഈ നാടിനെ ആശങ്കയിലാഴ്ത്തുകയാണ്. ഇനിയും ഉറവെയടുക്കാത്ത കിണറുകളും ജലാശയങ്ങളും മഴക്കാലത്തെ വേറിട്ട കാഴ്ചയായി. കടുത്ത വര്‍ളച്ചയെ പിന്നിട്ടെത്തിയ മഴക്കാലത്തും മഴ ശക്തിപ്രാപിക്കാത്തതിനാല്‍ കിണറുകളില്‍ പോലും വെള്ളമില്ലൊണ് മിക്ക ഗ്രാമങ്ങളിലെയും പരാതി. പുഴകളിലും തോടുകളിലും നീരൊഴുക്ക് വേണ്ടവിധം ഇനിയുമായിട്ടില്ല. മലനിരകളില്‍ നിന്നുമുള്ള കാട്ടരുവികളുടെ ഒഴുക്കും കുറഞ്ഞതോടെ ശേഷിക്കുന്ന വെള്ളമെല്ലാം വലിഞ്ഞുപോകാന്‍ ദിവസങ്ങള്‍ മതിയാകും. തുലാമഴയും ഈ നാട്ടില്‍ പെയ്തില്ല.നെല്‍കര്‍ഷകരുടെ ദുരിതമാണ് ഇരട്ടിക്കുന്നത്. […]