മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍.. ഓണസമൃദ്ധിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തിരുവന്തപുരത്തു വെച്ചു മുഖ്യമന്ത്രി പിണറായിയാണ് ചന്ത ജനങ്ങളക്കായി തുറന്നു കൊടുക്കുന്നത്. ഏതു തരം വേണം, വിഷമുള്ളതോ, ഇല്ലാത്തതോ, അതോ ഇറക്കുമതിയോ? മുന്നു തരത്തിലുള്ളവയും വെവ്വേറെ തരം തിരിച്ചുള്ള കച്ചവടത്തിനാണ് ഹോര്‍ട്ടി കോര്‍പ്പ് കോപ്പു കൂട്ടുന്നത്. സ്ഥാപനം സര്‍ക്കാരിന്റെതായതു കൊണ്ട് വാങ്ങുന്നവനും വില്‍ക്കുന്നവനും ലാഭം, നഷ്ടം എഴുതിത്തള്ളാന്‍ സംസ്ഥാന ഖജാനാവിന് ഒരു മടിയുമില്ല. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്നുവെന്ന പരാതി മിറകടക്കുകയാണ് പദ്ധതി ലക്ഷ്യം. കേരളത്തിലെ കര്‍ഷകരും കുടുംബശ്രീ യൂണിറ്റുകളും നിര്‍മ്മിച്ച ജൈവപച്ചക്കറികള്‍ […]

ഇറച്ചിക്കോഴി വില 85 രൂപയിലേക്ക്

ഇറച്ചിക്കോഴി വില 85 രൂപയിലേക്ക്

പാലക്കാട്: ജി.എസ്.ടി വന്നതോടെ നികുതി ഒഴിവായ ഇറച്ചിക്കോഴി സംസ്ഥാനത്ത് 85 രൂപയിലേക്ക്. തമിഴ്‌നാട് ഉത്പാദനം കൂടിയതോടെയാണ് ഇറക്കോഴി വില കുത്തനെ താഴേക്കു പോകുന്നത്. തമിഴ്‌നാട്ടില്‍ കിലോഗ്രാമിന് 78 രൂപയാണ് ചൊവ്വാഴ്ച ഫാമിലെ വില. കഴിഞ്ഞയാഴ്ച 65 രൂപയായിരുന്നു. ബക്രീദും ഓണവുമടുത്തതിനാല്‍ ഉയര്‍ന്നതാണിത്. ഓണം കഴിയുന്നതോടെ വില ഇതിലും താഴേക്കുപോകും. ജൂലായിലുംമറ്റും തുടങ്ങിയ ഫാമുകളില്‍നിന്ന് ഇപ്പോള്‍ കോഴിയുത്പാദനം വന്‍തോതിലായിട്ടുണ്ട്. അതേസമയം, തമിഴ്‌നാട്ടില്‍ ഉത്പാദനം കൂടിയത് കേരളത്തിലെ കോഴി കര്‍ഷകരെ പ്രതിസന്ധിയിലാക്കും. 75 രൂപ ഉത്പാദനച്ചെലവ് വരുന്ന കോഴി വന്‍നഷ്ടത്തിലാണ് […]

ഓണകിറ്റ് വിതരണം നടത്തി

ഓണകിറ്റ് വിതരണം നടത്തി

കാഞ്ഞങ്ങാട്‌: ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ ശ്രീ അമ്മ സേവ ട്രെസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന ഓണകിറ്റ് വിതരണം പച്ചക്കറി സണ്‍സ് ഉടമ എച്ച്.ഗുരുദത്ത് പൈ. ദീപം തെളിയീച്ച് ഉദ്ഘാടനം ചെയ്തു. ഓണകിറ്റ് വിതരണം ദീപ ഗോള്‍ഡ് എം.ഡി. നിതിന്‍ നഗരാജ് നായക് ഉദ്ഘാടനം ചെയ്തു.ക്ഷേത്ര തന്ത്രി സുബ്രമണ്യ നമ്പൂതിരി, സി.ഗണേശന്‍. എച്ച്.ആര്‍.ശ്രീധര്‍, എച്ച്.കൃഷ്ണ, ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വിട്ടല്‍ പ്രസാദ് സ്വാഗതവും, കുണ്ടലിക്ക് പൈ. നന്ദിയും പറഞ്ഞു.

ഓണമുണ്ണാന്‍ കീശകീറണം

ഓണമുണ്ണാന്‍ കീശകീറണം

  ആലപ്പുഴ: ജി.എസ്.ടി കാലത്തെ ആദ്യ ഓണം വിലക്കയറ്റത്തിന്റെതാണ്. പച്ചക്കറികളുടെ കാര്യത്തിലും സ്ഥിതി മറിച്ചൊന്നല്ല. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തീവില. അരിവിലയാണെങ്കില്‍ 50ന് മുകളിലേക്കായി. കിലോയ്ക്ക് 40 രൂപയായിരുന്ന ഞാലിപ്പൂവന്‍ 90 രൂപ കടന്നു. ഓണം എത്തുമ്പോഴേക്കും സെഞ്ച്വറിയടിക്കുമെന്ന തരത്തിലാണ് നേന്ത്രപ്പഴത്തിന്റെ പോക്ക്. കിലോയ്ക്ക് 85 രൂപയാണ് പൊതുവിപണി വില. കിലോയ്ക്ക് 30 രൂപയായിരുന്ന പാളയംകോടന്റെ വില 60 രൂപയായി. രണ്ടാഴ്ച മുമ്പ് സവാളയായിരുന്നു പച്ചക്കറികളില്‍ ആശ്വാസം. കിലോയ്ക്ക് 18 ല്‍ നിന്ന് 40ലെത്തിയാണ് സവാളയുടെ നില്‍പ്പ്. ചെറിയുള്ളി […]

‘ഓണസമൃദ്ധി’ പച്ചക്കറി വിപണികള്‍ ആഗസ്റ്റ് 30 മുതല്‍

‘ഓണസമൃദ്ധി’ പച്ചക്കറി വിപണികള്‍ ആഗസ്റ്റ് 30 മുതല്‍

ഓണക്കാലത്ത് കൃഷിവകുപ്പ്, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി എന്ന പേരില്‍ ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്നുവരെ സംസ്ഥാനത്തെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ ഓണം-ബക്രീദ് പച്ചക്കറി വിപണികള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ ന്യായവില നല്‍കി സംഭരിച്ച് ഗുണമേന്മയുള്ളതും, സുരക്ഷിതവുമായ കാര്‍ഷികോത്പന്നങ്ങള്‍ മിതമായ നിരക്കില്‍ എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വിവിധ വകുപ്പുകളുടെ ഏകോപനം വിപണികളുടെ നടത്തിപ്പില്‍ ഉണ്ടായിരിക്കും. വിവിധ […]

കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണം

കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണം

കോഴിക്കോട്‌: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആത്മ കോഴിക്കോടിന്റെ നേതൃത്വത്തില്‍ 2017 ആഗസ്റ്റ് 22, 23 തീയതികളില്‍ പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ ഹരിതം കാര്‍ഷിക മേള കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ഉല്ന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണമെന്നും കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ് കാണുന്നുണ്ടെന്നും നെല്‍കൃഷിയ്ക്ക് നടീല്‍ കൂലിയായി ഹെക്ടറിന് 17000 രൂപ വരെ കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കാന്‍ പറ്റുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് വളരെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കൃഷി ഓഫീസര്‍ […]

കാര്‍ഷിക കടങ്ങള്‍ എഴുതി തളളണം-കെ.ഫ്രാന്‍സിസ് ജോര്‍ജ്

കാര്‍ഷിക കടങ്ങള്‍ എഴുതി തളളണം-കെ.ഫ്രാന്‍സിസ് ജോര്‍ജ്

കാസര്‍ഗോഡ്: കാര്‍ഷിക മേഖല നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് 5 ലക്ഷം രൂപ വരെയുളള കാര്‍ഷിക കടങ്ങള്‍ എഴുതി തളളാന്‍ കേന്ദ്ര-സംസഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ് ആവിശ്യപ്പെട്ടു. പാര്‍ട്ടിയുടെ കാസര്‍ഗോഡ് ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും കര്‍ഷകരെ സംരക്ഷിക്കാനും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില തകര്‍ച്ച തടയാനും നടപടി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര വ്യാപാര കരാറുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പു വെക്കുന്നതിന് മുമ്പായി സംസ്ഥാനങ്ങളുമായി ചര്‍ച്ച […]

ചക്ക ഉല്പന്ന നിര്‍മ്മാണ പരിശീലനം തുടങ്ങി

ചക്ക ഉല്പന്ന നിര്‍മ്മാണ പരിശീലനം തുടങ്ങി

പൂവ്വാര്‍ കാഞ്ഞിരംകുളം: ഇടിചക്ക കട്‌ലറ്റ്, വിവിധ തരം അച്ചാറുകള്‍, കൂഴചക്ക ഇഞ്ചി സ്‌ക്വാഷ്, ചക്ക ചവണി മിക്ചര്‍, ചക്കക്കുരു ബര്‍ഫി, ചപ്പാത്തി, വര്‍ണ്ണപുട്ട്, അവലോസുപൊടി, ചമ്മന്തിപ്പൊടി, ചക്കക്കുരു പായസം, ചക്ക മീന്‍ ഫ്രൈ, ചക്ക ഇറച്ചി ഫ്രൈ, ചക്ക മീന്‍കറി തുടങ്ങിയ 20 ല്‍ പരം കൊതിയൂറും വിഭവങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് വിദഗ്ധ പരിശീലനം നല്‍കി പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അന്നമ്മ പീറ്റര്‍ ചക്ക വിഭങ്ങളുടെ അനന്ത സാധ്യതകള്‍ വിവരിച്ചു. തിരുപുറം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ […]

ഓണത്തിന് അയ്യായിരം ടണ്‍ അരി വിപണയിലെത്തിക്കും: മന്ത്രി പി.തിലോത്തമന്‍

ഓണത്തിന് അയ്യായിരം ടണ്‍ അരി വിപണയിലെത്തിക്കും: മന്ത്രി പി.തിലോത്തമന്‍

ഈ ഓണക്കാലത്ത് അയ്യായിരം ടണ്‍ അരി ആന്ധ്രയില്‍ നിന്നെത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. പച്ചക്കറികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് സപ്ലൈകോ-സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്താകെ 3500 ഓണച്ചന്തകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ സപ്ലൈകോ ആരംഭിച്ച ജില്ലാ ഓണം-ബക്രീദ് ഫെയര്‍-2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടനിലക്കാരില്ലാതെ സിവില്‍ സപ്ലൈസ് നേരിട്ട് ഉത്പാദന കേന്ദ്രത്തില്‍പോയാണ് ഓണത്തിന് മട്ട, ജയ ഇനത്തില്‍പ്പെട്ട അരികള്‍ എത്തിക്കുന്നത്. ഇതോടെ അരിക്ക് […]

പ്രകൃതിവിഭവങ്ങള്‍ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുകയെന്നത് പ്രധാന ഉത്തരവാദിത്തം -മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

പ്രകൃതിവിഭവങ്ങള്‍ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുകയെന്നത് പ്രധാന ഉത്തരവാദിത്തം -മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

ജലവും പ്രകൃതി വിഭവങ്ങളും സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുകയെന്നത് പ്രധാന ഉത്തരവാദിത്തമാണെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍ നടപ്പാക്കുന്ന ‘ജലസുരക്ഷ-ജീവസുരക്ഷ’ മാസ്റ്റര്‍ പ്ലാനിനായി കേരള സര്‍വകലാശാല നടപ്പാക്കുന്ന ‘ഇടം’ സമഗ്ര വികസന പദ്ധതി നിര്‍മിക്കുന്ന ജലസംരക്ഷണ ഡോക്യു-ഫിക്ഷന്റെ ആദ്യ ക്ലാപ്പും ടൈറ്റില്‍ ലോഞ്ചും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി കിണര്‍ റീചാര്‍ജിംഗ് നടപടികള്‍ സെപ്റ്റംബര്‍ 16 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും ജലസഭകള്‍ നടത്തി നാട്ടറിവുകളും സാങ്കേതിക […]