നിപ വൈറസ്; കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍

നിപ വൈറസ്; കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ യു.വി.ജോസ് വിലക്ക് ഏര്‍പ്പെടുത്തി. മേയ് 31 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ ഒരിടത്തും പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. കുട്ടികള്‍ക്ക് നല്‍കുന്ന ട്യൂഷന്‍ ക്ലാസുകള്‍, മറ്റ് ട്രെയിനിംഗ് ക്ലാസുകള്‍ എന്നിവയും നടത്താന്‍ പാടില്ലെന്ന് കളക്ടറുടെ നിര്‍ദ്ദേശമുണ്ട്.

നിപ വൈറസ്; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 12

നിപ വൈറസ്; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 12

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിരിക്കര സ്വദേശി മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായിരുന്ന സാബിത്തും സാലിഹും നിപ ബാധിച്ച് നേരത്തെ മരിച്ചിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഒരു കുടുംബത്തില്‍ നിന്ന് മൂസയുള്‍പ്പടെ നാല് പേരാണ് നിപ ബാധിച്ച് മരിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 12 പേരാണ് നിപ ബാധിച്ച് മരിച്ചത്. ബുധനാഴ്ച 160 സാമ്ബിളുകളാണ് മണിപ്പാല്‍ വൈറസ് […]

നിപ വൈറസ്; വായുവിലൂടെ അധിക ദൂരം സഞ്ചരിക്കില്ലെന്ന് വിദഗ്ദര്‍

നിപ വൈറസ്; വായുവിലൂടെ അധിക ദൂരം സഞ്ചരിക്കില്ലെന്ന് വിദഗ്ദര്‍

ചെന്നൈ: നിപ വൈറസ് ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമാണ് രോഗം പകരാന്‍ സാധ്യതയുള്ളൂവെന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ.അബ്ദുള്‍ ഗഫൂര്‍. പക്ഷിമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് നിപ വൈറസെന്നും, നിപ വൈറസ് ബാധിച്ച വ്യക്തികളില്‍ നിന്ന് മറ്റ് വ്യക്തികളിലേക്കും വൈറസ് പടരുമെന്നും, സ്രവങ്ങളിലൂടെ മാത്രമാണ് ഈ അസുഖം ഒരു മനുഷ്യനില്‍ നിന്നും മറ്റൊരാളിലേക്ക് പടരുന്നതെന്നും, വായുവിലൂടെ അധിക ദൂരം വൈറസ് സഞ്ചരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ആന്റിബയോട്ടിക് പോളിസി ഉപദേശകനും കേരളത്തില്‍ ആന്റിബയോട്ടിക് പോളിസി തയ്യാറാക്കുന്ന സമിതി […]

കേരളത്തിലെ നഴ്സുമാര്‍ മദര്‍ തെരേസയെപ്പോലെയാകണം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

കേരളത്തിലെ നഴ്സുമാര്‍ മദര്‍ തെരേസയെപ്പോലെയാകണം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം :കേരളത്തിലെ മുഴുവന്‍ നഴ്സുമാര്‍ക്കും ജനങ്ങളുടെ മനസില്‍ മദര്‍ തെരേസയുടെ സ്ഥാനം സൃഷ്ടിക്കാനാവണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ക്രിട്ടിക്കല്‍ കെയര്‍ ആന്റ് റീഹാബിലിറ്റേഷന്‍ നഴ്‌സസ് ഫോറവും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് ദേശീയ നഴ്‌സിംഗ് കോണ്‍ക്ലേവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്തിടെ മലപ്പുറത്ത് ഒരു കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അവിടെ ജോലി ചെയ്യുന്ന അമ്പിളി എന്ന നഴ്സിനെ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ […]

നഖം ഒടിയാതിരിക്കാനും കരുത്തുപകരാനും

നഖം ഒടിയാതിരിക്കാനും കരുത്തുപകരാനും

എളുപ്പത്തില്‍ ഒടിഞ്ഞു പോകാന്‍ തക്ക ശേഷി മാത്രമുള്ള നഖങ്ങളാണ്പലര്‍ക്കും തലവേദന. നഖങ്ങള്‍ക്ക് ബലം നല്‍കാന്‍ വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന പ്രകൃതിദത്തമായ ചില വഴികള്‍ ഇതാ. വിറ്റാമിന്‍ ഇ ഓയില്‍ ജലാംശം ഇല്ലാതാവുന്നതും ശക്തമായ നഖങ്ങള്‍ വളരുന്നതിന് തടസമാകുന്നു. നഖങ്ങളിലേക്ക് ജലാംശം എത്തിക്കാനും ഈര്‍പ്പം നിലനിര്‍ത്തുവാനും വിറ്റാമിന്‍ ഇ ഓയില്‍ വളരെ ഫലപ്രദമാണ്. അത് നഖങ്ങളെ പരിപോഷിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യും. വിറ്റാമിന്‍ ഇ ഗുളികയില്‍ നിന്നും വിറ്റാമിന്‍ ഇ ഓയില്‍ എടുക്കാം. അത് നഖങ്ങളില്‍ പുരട്ടുക. പുരട്ടിയതിന് ശേഷം […]

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി കെകെ ശൈലജ പ്രഖ്യാപിച്ചു

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി കെകെ ശൈലജ പ്രഖ്യാപിച്ചു

കണ്ണൂര്‍: കേരളത്തിലെ സഹകരണ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപനം നടത്തി. പരിയാരം ആര്‍.സി.സി മാതൃകയിലായിരിക്കില്ലെന്നും സൊസൈറ്റിക്ക് കീഴില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായായിരിക്കും പ്രവര്‍ത്തിക്കുക എന്നും ആരോഗ്യമന്ത്രി പറഞ്ഞു. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തത്. ഹഡ്കോക് കൊടുക്കാനുള്ള ബാധ്യത സര്‍ക്കാര്‍ അടച്ചു തീര്‍ക്കുമെന്നും 116 […]

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

കാസര്‍കോട് : ട്രാഫിക്ക് വാരാഘോഷത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെയും കാസറഗോഡ് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ കാസറഗോഡ് പുതിയ ബസ്സ്റ്റാന്റില്‍ വെച്ച് 24-04-2018ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് നടത്തുന്നു.

ഡോക്ടര്‍മാരുടെ സമരം ; ആരോഗ്യവകുപ്പുമായി ചര്‍ച്ച തുടങ്ങി

ഡോക്ടര്‍മാരുടെ സമരം ; ആരോഗ്യവകുപ്പുമായി ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പ് ആക്കാനുള്ള ചര്‍ച്ച തുടങ്ങി. സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ആരോഗ്യ വകുപ്പ് ആണ് ചര്‍ച്ച തുടങ്ങിയത്. ഐ എം എ യുടെ അനുനയ നീക്കമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളെ വലച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ആശുപത്രികളുടെ ഒപി പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. പലയിടങ്ങളിലും സ്പെഷ്യാലിറ്റി ഒപി മുടങ്ങി. ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് […]

കോട്ടയം മാന്നാനം കെ ഇ കോളേജില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം മാന്നാനം കെ ഇ കോളേജില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: കോട്ടയം മാന്നാനം കെ ഇ കോളേജിലെ വിദ്യാര്‍ത്ഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രേം സാഗര്‍ ആണ് മരിച്ചത്. കോളേജിലെ 200 ലധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. കോളേജിലെ വെള്ളത്തില്‍ നിന്നാണ് അസുഖം ബാധിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്.

ലസ്സിയിലെ മാലിന്യം; നടത്തിപ്പുകാരന്‍ മുങ്ങി, നടപടി സ്വീകരിക്കാതെ അധികൃതര്‍

ലസ്സിയിലെ മാലിന്യം; നടത്തിപ്പുകാരന്‍ മുങ്ങി, നടപടി സ്വീകരിക്കാതെ അധികൃതര്‍

കൊച്ചി: മാമംഗലം-കറുകപള്ളി റോഡിനു സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന ലസ്സി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ടി.എഷിഹാബുദ്ദീന്‍ മുങ്ങിയതായി സൂചന. ഇയാളെ കണ്ടെത്താനോ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ഭക്ഷ്യസുരക്ഷ വിഭാഗത്തിനോ, കൊച്ചി കോര്‍പ്പറേഷനോ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം. ലസ്സി കപ്പയിലെ ജോലിക്കാരായ അന്യ സംസ്ഥാന തൊഴിലാളികളെ മാത്രമാണ് പൊലീസ് പിടികൂടി ചോദ്യം ചെയ്തത്. അതേസമയം ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് കൊച്ചി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ മിനിമോള്‍ പറയുന്നത്. കൊച്ചിയിലെ ലസ്സികേന്ദ്രത്തില്‍ നിന്നും വ്യത്തി ഹീനമായ സാഹചര്യത്തില്‍ […]

1 2 3 47