ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍… ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍… ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയില്‍ ബാക്ടീരിയകള്‍ വളരുന്നത് കുറയ്ക്കാന്‍ സഹായിക്കാനാണെന്ന് നമുക്കറിയാം. എന്നാല്‍ ഏതു വസ്തുക്കളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ഒരു കാലയളവുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും പാകപ്പിഴവ് സംഭവിച്ചാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയവും വേണ്ട. ഓരോ തരം ഇറച്ചി വിഭവങ്ങളും എത്ര നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് അറിയണോ? ഗ്രൗണ്ട് മീറ്റ് പൗള്‍ട്രി പോര്‍ക്ക്, ഇളം മാംസം എന്നിവയാണ് ഗ്രൗണ്ട് മീറ്റില്‍ ഉള്‍പ്പെടുന്നത്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നത് […]

ഡെങ്കിപ്പനി പ്രതിരോധത്തിന് മടിക്കൈയില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ

ഡെങ്കിപ്പനി പ്രതിരോധത്തിന് മടിക്കൈയില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ

കാഞ്ഞങ്ങാട്: നാടാകെ പകര്‍ച്ച വ്യാധികള്‍ പടരുമ്പോള്‍ ‘പ്രതിരോധത്തിന് ഞങ്ങളുമുണ്ട്’ എന്ന സന്ദേശവുമായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ മാതൃകാ പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു. മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ മടിക്കൈ അമ്പലത്തുകര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളാണ് പഠന സമയത്തിന് ശേഷം മാതൃകാ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയത്. പരിപാടിയുടെ ഭാഗമായി ഗൃഹസന്ദര്‍ശനം, ബോധവല്‍ക്കരണം, ലഘുലേഖ വിതരണം, കൊതുക് കൂത്താടി നശീകരണം, പരിശീലന പരിപാടികള്‍, കോര്‍ണര്‍ യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ വിദ്യാര്‍ത്ഥികള്‍ അവരവരുടെ […]

നാല് വയസുകാരിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

നാല് വയസുകാരിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

താനെ: വിജയകരമായി മറ്റൊരു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൂടി പൂര്‍ത്തിയായി. നാല് വയസുകാരിയിലാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റോഡ് മാര്‍ഗവും ആകാശമാര്‍ഗവുമായി 94 മിനിറ്റിനുള്ളില്‍ 323 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഹൃദയം എത്തിയത്. ഹൃദയവുമായി ഔറംഗാബാദില്‍ നിന്നും മുംബൈ വരെയുളള 323.5 കിലോമീറ്റര്‍ ഒരു മണിക്കൂര്‍ 34 മിനിറ്റിനുളളില്‍ താണ്ടിയാണ് എത്തിയത്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സഭവിച്ച 13കാരന്റെ ഹൃദയവുമായി ഔറംഗബാദിലെ എം.ജി.എം ആശുപത്രിയില്‍ നിന്നും വെളളിയാഴ്ച ഉച്ചക്ക് 1.50നാണ് ഡോക്ടര്‍മാരുടെ സംഘം യാത്ര തിരിച്ചത്. തുടര്‍ന്ന് റോഡ് […]

അലാമിപ്പളളിയില്‍ അഞ്ഞൂറുപേരുടെ യോഗാ പ്രദര്‍ശനവും യോഗാ ദിനാചരണവും

അലാമിപ്പളളിയില്‍ അഞ്ഞൂറുപേരുടെ യോഗാ പ്രദര്‍ശനവും യോഗാ ദിനാചരണവും

കാഞ്ഞങ്ങാട്: നാലാമത് അന്താരാഷ്ട്ര യോഗാദിനാചരണം ജില്ലാ യോഗ അസോസിയേഷന്റെയും, കാഞ്ഞങ്ങാട് നഗരസഭയുടെയും, പി.എന്‍.പണിക്കര്‍ സൗഹൃദ ആയൂര്‍വേദ മെഡിക്കല്‍ കോളേജിന്റെയും, സംയുക്താഭിമുഖ്യത്തില്‍ അലാമിപ്പളളിയില്‍ അഞ്ഞൂറുപേരുടെ യോഗാ പ്രദര്‍ശനവും യോഗാ ദിനാചരണവും യോഗാചാര്യന്‍ കെ.എന്‍.ശംഭൂ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷനായി. സംസ്ഥാന യോഗ അസോസിയേഷന്‍ ജോ.സെക്രട്ടറി കെ.ടി.കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍പെഴ്‌സണ്‍ എല്‍.സുലൈഖ, ഗംഗാരാധാകൃഷ്ണന്‍, എന്‍.ഉണ്ണികൃഷ്ണന്‍, ഡോ.എം.മോഹനന്‍, ഡോ.വേണുഗോപാലന്‍, കൃഷ്ണന്‍ കുട്ടമത്ത്, ഹരിഹരന്‍, പി.പി.സുകുമാരന്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അശോക് രാജ് […]

യോഗ ചെയ്യുന്നവര്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യോഗ ചെയ്യുന്നവര്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മനുഷ്യന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും സന്തോഷത്തിനും ഉത്തമ പ്രതിവിധിയാണ് യോഗ. നിത്യവും യോഗ അഭ്യസിക്കുന്നവര്‍ക്ക് ശാരീരികമായ ബുദ്ധുമുട്ടുകളോ മാനസിക പിരിമുറുക്കമോ ഉണ്ടാകുന്നില്ല. എല്ലാവരുടെയും ഒരു പ്രധാന സംശയമാണ് യോഗ അഭ്യസിക്കുന്നവര്‍ പ്രത്യേക ഭക്ഷണ രീതികള്‍ ക്രമീകരിക്കണമോ എന്ന്? യോഗ ചെയ്യുന്നവര്‍ ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം. മിതഭക്ഷണമാണ് ഉചിതം. അധികം കൊഴുപ്പുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. വറുത്തവയും പൊരിച്ചവയും കുറയ്ക്കണം. ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്ന ശീലമുണ്ടെങ്കില്‍ അതും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. വിശപ്പുള്ളപ്പോള്‍ മാത്രം കഴിക്കുക. പതിവായി യോഗ […]

ഡെങ്കിപ്പനി പ്രതിരോധ സംഗമം സംഘടിപ്പിച്ചു

ഡെങ്കിപ്പനി പ്രതിരോധ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: സാംക്രമിക രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ അമ്പലത്തുകര ആശ്രയ പുരുഷ സ്വയം സഹായ സംഘത്തിന്റെയും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ഡെങ്കിപ്പനിയെ പ്രതിരോധിക്കാം ഒറ്റക്കെട്ടായ്’ എന്ന സന്ദേശവുമായി ഡെങ്കിപ്പനി പ്രതിരോധ സംഗമം സംഘടിപ്പിച്ചു. അമ്പലത്തുകരയില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു. എ.മാലിങ്കന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.ഇന്ദിര മുഖ്യാതിഥിയായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എ.ശ്രീകുമാര്‍ […]

അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ്

അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ്

അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍ എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് കൂടുതല്‍. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ് വാര്‍ത്ത. അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ് സഹായിക്കും. മുസമ്പി ജ്യൂസിലെ സിട്രിക് ആസിഡ് വിശപ്പു കുറയ്ക്കാന്‍ ഏറെ സഹായിക്കും. ഇതില്‍ കൊഴുപ്പിന്റെ അളവ് ഏറെ കുറവാണ്. ഡയെറ്ററി ഫൈബര്‍ ധാരാളമടങ്ങിയ ഈ ജ്യൂസ് ദഹനം കൃത്യമായി നടക്കുന്നതിനും ഊര്‍ജം ലഭിയ്ക്കുന്നതിനും […]

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ട്രോമാകെയര്‍ പ്രവൃത്തി സ്തംഭനം പ്രവാസി കോണ്‍ഗ്രസ് ഉപരോധിച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ട്രോമാകെയര്‍ പ്രവൃത്തി സ്തംഭനം പ്രവാസി കോണ്‍ഗ്രസ് ഉപരോധിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ട്രോമാകെയറിന്റെ പ്രവര്‍ത്തനം പാതിവഴിയില്‍ സ്തംഭിപ്പിച്ച അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചു. ട്രോമാകെയറിന്റെ പ്രവൃത്തി പാതിവഴിയില്‍ സ്തംഭിച്ചത് മൂലം രോഗികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതം എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ശ്രദ്ധയില്‍ പെടുത്തകയും എത്രയും പെട്ടെന്ന് തന്നെ സാധാരണക്കാരായ രോഗികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. മുപ്പത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ട്രോമാകെയറിന്റെ സിവില്‍ വര്‍ക്ക് പതിനാല് ലക്ഷം രൂപയില്‍ […]

നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന്

നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന്

കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന് എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റിബാവിറിനേക്കാളും ഫലപ്രദമാണ് ഇതെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയില്‍ പരീക്ഷിച്ച് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്ന് ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കും. ഓസ്ട്രേലിയയില്‍ നിന്നും ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കൊണ്ടു വരുന്നത്. 50 ഡോസ് മരുന്നാണ് ഇന്നെത്തുക. ചികിത്സാമാര്‍ഗ രേഖകള്‍ തയ്യാറാക്കി ആരോഗ്യ […]

എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പുകയിലവിരുദ്ധ ക്ലിനിക്കുകള്‍ തുടങ്ങും: മന്ത്രി കെ.കെ ശൈലജ

എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പുകയിലവിരുദ്ധ ക്ലിനിക്കുകള്‍ തുടങ്ങും: മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പുകയില വിരുദ്ധ ക്ലിനിക്കുകളും അഞ്ച് പ്രധാന മെഡിക്കല്‍കോളേജുകളില്‍ ആര്‍.സി.സി മാതൃകയില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളും തുടങ്ങും. കേരളത്തെ പുകയില വിമുക്ത സംസ്ഥാനമാക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചു. ആയുഷ് അടക്കം സംസ്ഥാന ആരോഗ്യവകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളും പുകയില വിമുക്തമാക്കുമെന്ന് കെ.കെ.ശൈലജ വ്യക്തമാക്കി.  ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വെയിലെ കണക്കു പ്രകാരം […]